07/08/2018
Hadees & Quran
I LOVE ISLAM
07/08/2018
10/07/2016
20/07/2014
19/11/2013
ഭാര്യ ഭര്‍തൃ ബന്ധം വളരെ പവിത്രമാണ്.
ഭാര്യക്ക് ഭര്‍ത്താവിനോട് പല കടമകളും ഉണ്ട്.
ഒരു ഹദീസ് നോക്കാം
" അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) അരുളി: ജനങ്ങളില്‍ ആര്‍ക്കെങ്കിലും സൂജൂദ് ചെയ്യാന്‍ ഞാന്‍ കല്പിക്കുമായിരുന്നെങ്കില്‍ ഭര്‍ത്താവിന് സൂജൂദ് ചെയ്യാന്‍ സ്ത്രീയോട് ഞാന്‍ കല്പിക്കുമായിരുന്നു. (തിര്‍മിദി)" ഭാര്യ ഭര്‍ത്താവിനോട് എത്രത്തോളം അനുസരണ ഉള്ളവള്‍ ആകണം എന്നതിന് ഇതില്‍ പരം ഉദാഹരണം വേണ്ടല്ലോ?
ഇസ്ലാമില്‍ ഭാര്യക്ക് ഭര്‍ത്താവിനോട് ഉള്ളത് പോലെ തന്നെ ഭര്‍ത്താവിനു ഭാര്യയോടും കടമകള്‍ ഉണ്ട്.
ഭാര്യമാരോട് നല്ല സ്വഭാവത്തില്‍ പെരുമാറണം.
"അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചു: മുഅ്മിനുകളില്‍ പരിപൂര്‍ണ്ണന്‍ നല്ല സ്വഭാവമുള്ളവനാകുന്നു. നിങ്ങളില്‍വെച്ചേറ്റവും ഉത്തമന്‍ ഭാര്യമാരോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണ്. (തിര്‍മിദി)"
ഭര്‍ത്താവ് ധരിക്കുന്നത് പോലുള്ള വസ്ത്രവും ഭക്ഷിക്കുന്നത് പോലെ ഭക്ഷണവും നല്‍കല്‍ ഭര്‍ത്താവിന്റെ കടമയാണ്.
"മുആവിയ(റ)യില്‍ നിന്ന് നിവേദനം: ഞാന്‍ ചോദിച്ചു: പ്രവാചകരേ! ഞങ്ങള്‍ക്ക് ഭാര്യയോടുള്ള കടമ എന്താണ്? അവിടുന്ന് പറയുകയുണ്ടായി. നീ ഭക്ഷിക്കുമ്പോള്‍ അവളെ ഭക്ഷിപ്പിക്കുകയും നീ വസ്ത്രം ധരിക്കുമ്പോള്‍ അവളെ ധരിപ്പിക്കുകയുമാണ്. എന്നാല്‍ നീ അവളുടെ മുഖത്തടിക്കുകയോ ഇവളെന്ത് മാത്രം ദുസ്സ്വഭാവി എന്ന് പറഞ്ഞ് മാനം കെടുത്തുകയോ കിടപ്പറയിലല്ലാതെ വെടിയുകയോ ചെയ്യാന്‍ പാടില്ല. (അബൂദാവൂദ്)"
ഇസ്ലാമില്‍ സ്ത്രീകള്‍ക്ക് നല്‍കിയ പ്രാധാന്യവും മനസ്സിലായല്ലോ?
മറ്റൊരു വിഷയം കൂടി ശ്രദ്ധയില്‍ പെടുത്താം.
സ്വന്തം ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ രഹസ്യങ്ങള്‍ പുറത്ത് പറയാന്‍ പാടില്ല. അങ്ങനെയുള്ളവരെ കിടപ്പറ രഹസ്യം പുറത്ത് പറയുന്നവരെ പിശാചിനോട് ആണ് ഉപമിച്ചത്.
മറ്റൊരു ഹദീസില്‍ കാണാം."തിരുനബി(സ്വ) പറഞ്ഞു: സ്വന്തം ഭാര്യയുടെ അടുത്തുചെന്ന് ആവശ്യം നിര്‍വഹിക്കുകയും പിന്നീടത് പുറത്തുപറയുകയും ചെയ്യുവരാണ് ജനങ്ങളില്‍ ഏറ്റവും ദുഷ്ടര്‍ (മുസ്ലിം)" എന്ന്..
സുഹൃത്തുക്കളുമായി സംസാരിക്കുതിനിടയിലും പൊതുവേദികളിലും ക്ളബ്ബുകളിലുമൊക്കെയിരുന്നു ഹരത്തിനുവേടി ഉള്ളതും ഇല്ലാത്തതുമായ കഥകള്‍ കോര്‍ക്കുവന്നവര്‍, തങ്ങളുടെ ദാമ്പത്യരഹസ്യവും ഭാര്യയുടെ മഹത്വവും സ്വഭാവദൂഷ്യങ്ങളുമെല്ലാം സുഹൃത്തുക്കളോട് പറഞ്ഞ് സ്വയം പരിഹാസ്യരും നീചന്‍മാരുമായിത്തീരുവര്‍ .. അങ്ങനെയുള്ള നീചന്മാരില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.
നാഥന്‍ കാത്തു രക്ഷിക്കട്ടെ. ആമീന്‍ ..
അബ്ദുല്ല(റ) നിവേദനം: നബി(സ) രാത്രിയും പകലും യോജിപ്പിച്ചുകൊണ്ട് നോമ്പനുഷ്ഠിച്ചു. അപ്പോള്‍ ജനങ്ങളും അപ്രകാരം ചെയ്തു. ശേഷം അതവര്‍ക്ക് പ്രയാസം സൃഷ്ടിച്ചു. അപ്പോള്‍ നബി(സ) അതിനെ വിരോധിച്ചു. അനുചരന്മാര്‍ പറഞ്ഞു. താങ്കള്‍ യോജിപ്പിച്ചുകൊണ്ട് നോമ്പനുഷ്ഠിക്കുന്നുണ്ടല്ലോ? നബി(സ) അരുളി: ഞാന്‍ നിങ്ങളെപ്പോലെയല്ല. എന്റെ രക്ഷിതാവ് എന്നെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്യുന്നു. (ബുഖാരി. 3. 31. 145)
സൈദ്ബ്നു സാബിത്(റ) നിവേദനം: നബി(സ) യോടൊപ്പം ഞങ്ങള്‍ അത്താഴം കഴിച്ചു. നബി(സ) ശേഷം നമസ്കാരത്തിന് ഒരുങ്ങി. ഞാന്‍ (അനസ്) ചോദിച്ചു. അത്താഴത്തിനും ബാങ്കിനുമിടയില്‍ എത്ര സമയമുണ്ടായിരുന്നു. സൈദ്(റ) പറഞ്ഞു. അമ്പതു ആയത്തു ഓതുന്ന സമയം. (ബുഖാരി. 3. 31. 144)
അബൂബക്കറത്ത്(റ) നിവേദനം: നബി(സ) അരുളി: രണ്ട് മാസങ്ങള്‍ അതായത് രണ്ടു പെരുന്നാള്‍ മാസങ്ങളായ റമളാന്‍, ദുല്‍ഹജ്ജ് എന്നീ രണ്ടു മാസങ്ങള്‍ (എണ്ണത്തില്‍ കുറഞ്ഞുപോയാലും) പുണ്യത്തില്‍ ഒരിക്കലും കുറയുകയില്ല. (ബുഖാരി. 3. 31. 136)
ഉമ്മുസലമ(റ) നിവേദനം: ഒരു മാസം തന്റെ ഭാര്യമാരെ സമീപിക്കുകയില്ലെന്ന് നബി(സ) സത്യം ചെയ്തു. ഇരുപത്തൊമ്പത് ദിവസം കഴിഞ്ഞപ്പോള്‍ അവിടുന്ന് ഭാര്യമാരെ സമീപിച്ചു. അപ്പോള്‍ ചിലര്‍ പറഞ്ഞു. അങ്ങ് ഒരു മാസക്കാലം ഉപേക്ഷിക്കുമെന്നല്ലേ സത്യം ചെയ്തത്? നബി(സ) പറഞ്ഞു: നിശ്ചയം മാസം ചിലപ്പോള്‍ ഇരുപത്തൊമ്പത് ദിവസവും ആവാറുണ്ട്. (ബുഖാരി. 3. 31. 134)
ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) അരുളി: മാസം ചിലപ്പോള്‍ ഇരുപത്തൊമ്പത് ദിവസമായിരിക്കും. മാസപ്പിറവി കാണുന്നതുവരെ നിങ്ങള്‍ നോമ്പനുഷ്ഠിക്കരുത്. മേഘം കാരണം ചന്ദ്രപ്പിറവി കാണാന്‍ കഴിയാതെ വന്നാല്‍ മുപ്പതു ദിവസം എണ്ണിപ്പൂര്‍ത്തിയാക്കുക. (ബുഖാരി. 3. 31. 130)
ഇബ്നുമസ്ഊദ്(റ) നിവേദനം: ഞങ്ങള്‍ നബി(സ)യുടെ കൂടെയായിരുന്നപ്പോള്‍ അവിടുന്ന് അരുളി: വല്ലവനും വിവാഹത്തിനുള്ള സാഹചര്യം ഉണ്ടായാല്‍ അവന്‍ വിവാഹം കഴിക്കട്ടെ. അതവന്റെ കണ്ണിനെ കൂടുതല്‍ നിയന്ത്രിക്കുകയും കാമവികാരത്തെ കൂടുതല്‍ അടക്കി നിര്‍ത്തുകയും ചെയ്യും. എന്നാല്‍ വല്ലവനും വിവാഹം ചെയ്യാന്‍ കഴിവില്ലെങ്കിലോ അവര്‍ നോമ്പനുഷ്ഠിക്കട്ടെ. അതു അവനൊരു ഷണ്ഡീകരണ നടപടിയാണ്. (ബുഖാരി. 3. 31. 129)
Click here to claim your Sponsored Listing.
Location
Category
Contact the business
Telephone
Website
Address
Dubai
