Fazil Musthafa ഫാസിൽ മുസ്തഫ

Fazil Musthafa ഫാസിൽ മുസ്തഫ

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Fazil Musthafa ഫാസിൽ മുസ്തഫ, Dubai.

Photos from Fazil Musthafa ഫാസിൽ മുസ്തഫ's post 05/12/2024

വർഷങ്ങൾ പുറകോട്ട് നോക്കുമ്പോൾ നടന്ന വഴികൾ ചെയ്ത പ്രവർത്തനങ്ങളുടെ പകുതി പോലും ഇപ്പോൾ ചെയ്യാൻ കഴിയുന്നില്ല എന്ന സങ്കടത്തിൽ നിൽക്കുമ്പോഴാണ് കേരളത്തിലെ പതിനാല് ജില്ലയിലും കൂടാതെ ഒമാൻ, ഖത്തർ, സൗദി, യു എ ഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും സാമൂഹ്യ സാംസ്കാരിക സേവന മേഖലയിൽ കാര്യമായി പ്രവർത്തിക്കുന്ന കൂട്ടം എന്ന സംഘടനയുടെ ഉത്ഘാടകനായും അതിഥിയായും ക്ഷണിക്കുന്നത്. കൂടാതെ പുതു വർഷം 2025 ലേക്കുള്ള പുതിയ കമ്മറ്റിയേയും, അതിലേക്കായി തിരഞ്ഞെടുത്ത ഭാരവാഹികളെയും പ്രഖ്യാപിക്കുന്നതിനായി ഫൗണ്ടർ നാട്ടിൽ നിന്ന് കൊടുത്തേൽപ്പിച്ച കവറും അതിനകത്തെ ലെറ്റർഹെഡിൽ എഴുതിവെച്ച പുതിയ നേതൃത്വത്തേയും പ്രഖ്യാപിച്ചിട്ടെ പോകാവൂ എന്ന് കൂടി പറഞ്ഞപ്പോൾ മനസ്സിൽ തോന്നിപ്പോയ ഒന്നാണ് ഈ അംഗീകാരങ്ങളും സ്വീകാര്യതയും സ്നേഹാദരവും ഒക്കെ ലഭിച്ചത് എന്റെ പ്രവർത്തനങ്ങൾക്കാണ് ആ പ്രവർത്തനങ്ങൾക്ക് ഇനിയും ഊർജ്ജം പകരുന്നതിനായിട്ടാണ്. അതെ അതൊരു വലിയ ഉത്തരവാദിത്വമാണ് !!

പടച്ചോൻ നൽകിയ ഈ ജീവനും ജീവിതവും നിലയ്ക്കുന്നതിന്ന് മുൻപ് ഇനിയുമൊരുപാട് പേരിലേക്ക് അർഹരായ അനേകം പേരിലേക്ക് എത്താനുണ്ട്

Yes I am merely a Catalyst…!

യാത്രകൾ അവസാനിക്കുന്നില്ല...................!!!

27/11/2024

എല്ലാം ഉണ്ടായിട്ട് എന്തെങ്കിലുമൊക്കെ ചെയ്യലൊക്കെ കണക്കാ. പ്രാർത്ഥനകളിൽ കൂടെ കൂട്ടുക...🙏

25/11/2024

ഈ ചിത്രങ്ങൾ ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോ

എറെ നാളുകളായി കേരളം ചർച്ച ചെയ്ത പാലക്കാടൻ ചൂടിനേയും കടത്തി വെട്ടുന്ന ചൂടൻ ദിനങ്ങൾക്ക് ശേഷം എന്റെ നാട്ടിലെ നിയുക്ത MLA ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. രാഹുൽ മാങ്കൂട്ടത്തിലിന് ഹൃദയത്തിന്റെ ഭാഷയിൽ ആശംസകൾ. അദ്ദേഹത്തിൽ നിന്ന് ഇങ്ങിനെ ഒരു അവാഡ് സ്വീകരിക്കാനും അതിലേക്കായി ഈ എന്നെ തിരഞ്ഞെടുത്ത ഇൻകാസ് യു എ ഇ യോടു ഒരിക്കൽ കൂടി ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു.

25/11/2024

'കൂട്ടം' കൂട്ടായ്മയുടെ സ്നേഹാദരവ് 🙏
മനസ്സ് നിറഞ്ഞ സന്തോഷം..........!!!

#യാത്രകൾ_അവസാനിക്കുന്നില്ല...............!!!

23/11/2024
20/11/2024

Peace Radio ശ്രോദ്ധാക്കളുമായി സമൂഹത്തിൽ കഴിഞ്ഞ 12 വർഷക്കാലമായി നടത്തിപ്പോന്ന ഇടപെടലുകളെ കുറിച്ച് അല്പനേരം സൗഹൃദ സംഭാഷണത്തിൽ

#യാത്രകൾ_അവസാനിക്കുന്നില്ല................!!!

Photos from Fazil Musthafa ഫാസിൽ മുസ്തഫ's post 10/11/2024

എഴുത്തുകാരനും അക്ഷരങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന പ്രിയ സുഹൃത്ത് മുബാറക്കിന് വേറിട്ടൊരു അനുഭവമായിരുന്നു ഈ യാത്ര. ഒരു ഡെസേർട് ഡ്രൈവ് മനസ്സിൽ കണ്ട് യാത്രയിൽ കൂടെക്കൂട്ടിയ ആൾ തിരിച്ച് പോരുമ്പോൾ ആടുജീവിതമെന്ന പുസ്തകവും സിനിമയും ഒരുമിച്ച് തൊട്ടറിഞ്ഞ മറക്കാനാവാത്ത ഒരു യാത്രയിൽ വാചാലനായി തുടങ്ങി നിശബ്‌ദനയായി മരുഭൂമിയിൽ നിന്ന് തിരിച്ചിറങ്ങി...

യാത്രകൾ അവസാനിക്കുന്നില്ല..............!!!

Photos from Fazil Musthafa ഫാസിൽ മുസ്തഫ's post 30/09/2024

ഇന്നലത്തെ യാത്രയിൽ കുടുംബവും കൂടെ കൂടി.
ഇത്തവണ നേരെ പോയത് മരുഭൂമിയിലെ ഏകാന്ത ജീവിതം നയിക്കുന്ന ഇവരുടെ അടുത്തേക്കാണ്, എന്നും അടുത്തടുത്തുള്ള ഉസ്ബകളിൽ കൊടുത്ത് ഇവരുടെ അടുത്തെത്തുമ്പോഴേക്കും കൊണ്ട് പോയ സാധനങ്ങളൊക്കെ ഏറെക്കുറെ തീർന്നിട്ടുണ്ടാവും. അത് കൊണ്ട് ഇത്തവണ ഇവരുടെ അടുക്കൽ നിന്നും കൊടുത്ത് തുടങ്ങി...

യാത്രയിൽ ഉടനീളം നജീബിക്കയും അദ്ദേഹം അനുഭവിച്ച ആടുജീവിതവുമായിരുന്നു മനസ്സ് നിറയെ

യാത്രകൾ അവസാനിക്കുന്നില്ല.....................!!!

Photos from Fazil Musthafa ഫാസിൽ മുസ്തഫ's post 21/09/2024

മുഹമ്മദിക്കയുടെ ഓർമ്മകൾ പങ്കുവെക്കാനായി സുഹൃത്തുക്കളോടോപ്പം ഒത്തു കൂടിയപ്പോൾ...

Want your business to be the top-listed Government Service in Dubai?

Click here to claim your Sponsored Listing.

Location

Culinary Team

Attire

Telephone

Website

Address

Dubai