09/06/2026
"യുവജനങ്ങള്‍ അഭിരുചിക്ക് അനുസരിച്ചുള്ള തൊഴില്‍ മേഖല കണ്ടെത്തണം.
ആധുനിക ലോക നിലവാരവുമായി കിടപടിക്കണമെങ്കില്‍ വൈജ്ഞാനിക കേന്ദ്രങ്ങളായി ഓരോ യുവജനങ്ങളും മാറണം."
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍.
09/06/2026
https://www.facebook.com/100047549782220/posts/1694335018828141/?mibextid=CDWPTG
ഭൂമിയെയും പ്രകൃതിയെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തി ബഹ്റൈൻ എ.കെ.സി.സി. ഗ്രീൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു.
എ.കെ.സി.സി. പ്രസിഡന്റും ഗ്ലോബൽ സെക്രട്ടറിയുമായ ചാൾസ് ആലുക്ക പരിപാടി ഉദ്ഘാടനം ചെയ്തു. യേശുക്രിസ്തുവിന്റെ “നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം” എന്ന സന്ദേശം ഓർമ്മിപ്പിച്ച അദ്ദേഹം, മനുഷ്യന്റെ യഥാർത്ഥ അയൽക്കാർ വായുവും വെള്ളവും വെളിച്ചവുമാണെന്ന് തിരിച്ചറിയേണ്ട സമയമാണിതെന്ന് പറഞ്ഞു. ഈ തിരിച്ചറിവോടെ മുന്നോട്ട് പോകുകയാണെങ്കിൽ ഭൂമിയെ മറ്റൊരു സ്വർഗ്ഗമാക്കി മാറ്റാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രകൃതിയെ നമ്മൾ സ്നേഹിച്ചാൽ പ്രകൃതിയും നമ്മളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്ന് എ.കെ.സി.സി. ജനറൽ സെക്രട്ടറി ജീവൻ ചാക്കോ പറഞ്ഞു.
എ.കെ.സി.സി. ഗ്രീൻ ക്ലബ് കൺവീനർ റിജു മൂഞ്ഞേലി അംഗങ്ങൾക്ക് ഭൂമിയെ പച്ചപ്പോടെയും ജീവനോടെയും കാത്തുസൂക്ഷിക്കുമെന്ന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും പ്രകൃതി ദുരന്തങ്ങളുടെ രൂപത്തിൽ പ്രകൃതി മനുഷ്യരാശിക്ക് നൽകുന്ന മുന്നറിയിപ്പുകളാണെന്നും അവയെ ഗൗരവമായി തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും ജോജി കുര്യൻ പറഞ്ഞു.
ജിബി അലക്സ്, റോബിൻ കെ. സെബാസ്റ്റ്യൻ, ബെന്നി ജോസഫ്, എസ്. ബൈജു, പോൾ ഉറുവത്ത്, ബൈജു തോമസ്, അലക്സ് സ്കറിയ, രതീഷ് സെബാസ്റ്റ്യൻ, മോൻസി മാത്യു, ജോൺ ആലപ്പാട്ട്, ജസ്റ്റിൻ ജോർജ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
റിജു മൂഞ്ഞേലി സ്വാഗതവും ഡേവിസ് തൊമ്മാന നന്ദിയും രേഖപ്പെടുത്തി. പരിസ്ഥിതി സംരക്ഷണത്തിനായുള്ള കൂട്ടായ പ്രവർത്തനങ്ങളുടെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടാണ് പരിപാടി സമാപിച്ചത്.
07/06/2026
സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റിന് പുതിയ സാരഥികൾ - colorsnewslive.com
കുവൈറ്റിലെ ഏറ്റവും പ്രമുഖമായ അസോസിയേഷനുകളിൽ ഒന്നായ സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റ് എസ് എം സി എ യുടെ 31 മത്...
03/06/2026
https://www.facebook.com/share/p/1DbRkw6oK3/
വാർദ്ധക്യം : ബാധ്യതയോ സാധ്യതയോ?; ബഹ്റൈൻ എ.കെ.സി.സി ചർച്ചാ സദസ്സ് ജൂൺ 12ന്
മനാമ : ഒറ്റപ്പെടുന്ന വാർദ്ധക്യത്തിന് കരുത്തേകുന്ന വഴികൾ തേടി ബഹ്റൈൻ എ.കെ.സി.സി "വാർദ്ധക്യം: ബാധ്യതയോ സാധ്യതയോ?" എന്ന വിഷയത്തിൽ ചർച്ചാ സദസ്സ് സംഘടിപ്പിക്കുന്നു. ജൂൺ 12-ന് വൈകിട്ട് 7.30ന് കലവറ പാർട്ടി ഹാളിൽ നടക്കുന്ന പരിപാടി താമരശ്ശേരി രൂപത ബിഷപ്പ് മാർ. റമിജിയോസ് ഇഞ്ചിനാനിയൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.
ബാല്യം, കൗമാരം, യൗവ്വനം എന്നിവ പിന്നിട്ട് എല്ലാവരും എത്തിച്ചേരുന്ന ജീവിതഘട്ടമാണ് വാർദ്ധക്യം. ശരീരത്തിന്റെയും മനസ്സിന്റെയും മാറ്റങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ, ബന്ധങ്ങളുടെ അകലം എന്നിവ പലരെയും ഒറ്റപ്പെടലിലേക്ക് നയിക്കുന്ന സാഹചര്യത്തിൽ വാർദ്ധക്യത്തെ കൂടുതൽ കരുതലോടെയും സാമൂഹിക ഉത്തരവാദിത്തത്തോടെയും സമീപിക്കേണ്ടതിന്റെ ആവശ്യകതയാണ് ചർച്ചാ സദസ്സിലൂടെ ഉയർത്തിക്കാട്ടുന്നത്.
കേരളത്തിൽ നിലവിൽ ജനസംഖ്യയുടെ ഏകദേശം 20 ശതമാനത്തോളം പേർ 65 വയസ്സിന് മുകളിലുള്ള വയോജനങ്ങളാണെന്ന കണക്ക് സമൂഹം ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് സംഘാടകർ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ആദ്യമായി വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ച കേരള സർക്കാരിന്റെ സംരംഭത്തിന് പ്രവാസി സമൂഹത്തിന്റെ അനുഭവങ്ങളും നിർദേശങ്ങളും പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ചർച്ചാ സദസ്സിൽ ഉയരുന്ന നിർദേശങ്ങൾ കേരള സർക്കാരിന് സമർപ്പിച്ച് വയോജനക്ഷേമ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയാണ് ബഹ്റൈൻ എ.കെ.സി.സിയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു. സാമൂഹിക-സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന മുഴുവൻ പ്രവാസികളെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: 38980006.
27/05/2026
പ്രിയപ്പെട്ടവരെ , 108 വർഷം ആയ സീറോ മലബാർ സമുദായ സംഘടന കത്തോലിക്ക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പ്രഥമ നാഷണൽ കോൺഫറൻസ് , കല്യാൺ രൂപതയുടെ ആതിഥേയത്വത്തിൽ നവി മുംബെയിലുള്ള ARC (ആനിമേഷൻ & റിന്യൂവൽ സെൻ്ററിൽ) വച്ച് 2026 ആഗസ്റ്റ് 1, 2 തിയതികളിലായി നടത്തപ്പെടുകയാണ് . ദേശീയ തലത്തിൽ സമുദായ ശാക്തീകരണവും , ഭാരതത്തിലെ വിവിധ പ്രദേശങ്ങളിൽ ഉള്ളവർ തമ്മിൽ ഫലപ്രദമായ നെറ്റ്‌വർക്കിങ്ങും സാധ്യമാക്കുന്നതിനും , ക്രൈസ്തവ സമുദായം നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും ഉള്ള വേദിയായിരിക്കുന്ന ഈ നാഷണൽ കോൺഫറൻസ് വിജയിപ്പിക്കുവാൻ എല്ലാവരുടേയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു . ✍️ രാജീവ് കൊച്ചുപറമ്പിൽ പ്രസിഡൻ്റ് .
ഫാ. ഫിലിപ്പ് കവിയിൽ ഡയറക്ടർ . ഡോ . ജോസ്കുട്ടി ജെ ഒഴുകയിൽ ജനറൽ സെക്രട്ടറി.
ബെന്നി ആൻ്റണി ചീഫ് കോർഡിനേറ്റർ