BDJS Adimaly

BDJS  Adimaly

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BDJS Adimaly, Political organisation, Adimali.

16/02/2020
22/08/2019

തുഷാർജിക്ക് ജാമ്യം...

22/08/2019

തുഷാര്‍ വെള്ളാപ്പള്ളിയെ കുരുക്കിയതിന് പിന്നില്‍ വന്‍ഗൂഢാലോചന.ലക്ഷ്യം ബി.ഡി.ജെ.എസിന്‍റെ വളര്‍ച്ച തടയലും,എസ്.എന്‍.ഡി.പി യോഗത്തിലെ അടുത്ത അമരക്കാരന്‍ എന്ന സ്ഥാനം തെറിപ്പിക്കലും...

കഴിഞ്ഞ 25 വര്‍ഷത്തിലേറെ കാലമായി കേരളമുള്‍പ്പെടെ ഇന്‍ഡ്യയുടെ വിവിധ ഭാഗങ്ങളിലും,യു.എ.ഇ ഉള്‍പ്പെടെയുള്ള പല വിദേശ രാജ്യങ്ങളിലും ബിസിനസ് ശൃംഘലകളുള്ള തുഷാറിന് നാളിതുവരെ ഇത്തരം പ്രശ്നങ്ങളുണ്ടായിട്ടില്ല.അജ്മനില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കുണ്ടായിരുന്ന കോണ്‍ട്രാക്ട് ബിസിനസില്‍ മെറ്റീരിയല്‍ വാങ്ങിയ ഇനത്തില്‍ നല്‍കാനുണ്ടായിരുന്ന തുകയ്ക്കായിരുന്നു സെക്യൂരിറ്റി ചെക്ക് നല്‍കിയിരുന്നത്.ആകെ 8 കോടിയുടെ കരാറായിരുന്നു അന്നെടുത്തിരുന്നത്.അതിന്‍റെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും സെറ്റില്‍ ചെയ്തതാണ്.ആ 8 കോടിയുടെ കോണ്‍ട്രാക്ടിലാണ് മെറ്റീരിയല്‍ സപ്ളൈ ചെയ്ത തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ള 20 കോടി തരാനുണ്ടെന്ന് പറഞ്ഞ് കൈയ്യിലുണ്ടായിരുന്ന സെക്യൂരിറ്റി ചെക്കില്‍ 20 കോടി തുകയെഴുതി ഇപ്പോള്‍ കേസ് കൊടുത്തിരിക്കുന്നത്. മാസത്തില്‍ ഒന്നോ രണ്ടോ തവണയെങ്കിലും യു.എ.ഇ യില്‍ പോയി ബിസിനസുകള്‍ നോക്കുകയും പലപ്പോഴും എസ്.എന്‍.ഡി.പി യുടെയുള്‍പ്പെടെയുള്ള പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തുവരുന്ന തുഷാര്‍ വെള്ളാപ്പള്ളിയെ പത്ത് വര്‍ഷത്തിനിപ്പുറം ആ ചെക്കില്‍ തുകയെഴുതി കേസ് കൊടുത്ത് അറസ്റ്റ് ചെയ്തതില്‍ വന്‍ഗൂഢാലോചനയാണുള്ളത്.മാത്രമല്ല 14 വര്‍ഷം മുന്നെ മെറ്റീരിയല്‍ സപ്ളെ ചെയ്തതിന് കിട്ടാനുള്ള തുകയ്ക്ക് ഇത്രയും വര്‍ഷം കാത്തിരുന്നോ എന്ന ചോദ്യവും ഉയരുന്നുണ്ട്.8 കോടിയുടെ കോണ്‍ട്രാക്ടിന് മെറ്റീരിയലെടുത്തതിന് 20 കോടിയെന്ന വിചിത്രവാദമാണ് കരാറുകാരന്‍ ഉന്നയിക്കുന്നത്.

നാസില്‍ അബ്ദുള്ളയുടെ ഇപ്പോഴത്തെ പല ബിസിനസുകളും തകര്‍ച്ചയുടെ വക്കിലാണ്.കഴിഞ്ഞ വയനാട് ഇലക്ഷനില്‍ തുഷാര്‍ മത്സരിക്കുന്ന വേളയില്‍ ഇദ്ദേഹം വിളിക്കുകയും,കുറച്ച് തുക കടമായി ആവശ്യപ്പെടുകയും ചെയ്തെങ്കിലും അന്നത്തെ പ്രത്യേക സാഹചര്യത്തില്‍ പണം നല്‍കിയിരുന്നില്ല.അതിലുള്ള അമര്‍ഷവും ചില രാഷ്ട്രീയ എതിരാളികളുടെ സമ്മര്‍ദ്ദവുമാണ് ഇപ്പോഴത്തെ കേസിനാധാരം.

തുഷാര്‍ വെള്ളിക്ക് നാളിതുവരെ സാമ്പത്തികത്തിന്‍റെ പേരില്‍ ഒരു അരോപണംപോലും നേരിടേണ്ടി വന്നിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണ്.സാമ്പത്തിക ഇടപാടുകള്‍ മാത്രമല്ല,സംഘടനാപരമായോ മറ്റേത് തരത്തിലുള്ള കാര്യങ്ങളിലും കര്‍ക്കശ നിലപാടും അച്ചടക്കവും പാലിക്കുന്ന വ്യക്തിയാണ് തുഷാര്‍ വെള്ളാപ്പള്ളിയെന്ന് അദ്ദേഹത്തെ അറിയുന്ന ആര്‍ക്കും അറിയുന്ന കാര്യമാണ്.ഒരുമിച്ചുള്ള യാത്രയിലോ അത്തരം മറ്റ് കൂട്ടായ്മകളിലോ പോലും ഒരാളെക്കൊണ്ടും കാശ് ചെലവാക്കിപ്പിക്കില്ല അദ്ദേഹം.അദ്ദേഹം സാമ്പത്തികമായി സഹായിച്ചിട്ടുള്ള വ്യക്തികള്‍ സമൂഹത്തിലെ വി.വി.ഐ.പി കളുള്‍പ്പെടെ നിരവധിയാണ്.

ദുബായില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ ഒരു പ്രോപ്പര്‍ട്ടി നിലവില്‍ വില്‍പ്പനക്ക് വെച്ചിരിക്കുകയാണ്.അത് വാങ്ങാന്‍ താല്‍പര്യമുണ്ടെന്നറിയിച്ചാണ് അദ്ദേഹത്തെ ഗള്‍ഫിലേക്ക് വിളിപ്പിച്ചത്.ചെക്ക്കേസ് അജ്മനില്‍ കൊടുത്തത് മറച്ചുവെച്ച് ഗള്‍ഫിലെത്തിയ തുഷാറിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.പഴയ ഇടപാടിലെ മുഴുവന്‍ രേഖകളും ഹാജരാക്കാനായി ഗള്‍ഫിലേക്ക് ഒരു സംഘം തിരിച്ചിട്ടുണ്ട്.അത് പരിശോധിച്ചാല്‍ നിജസ്ഥിതി ബോധ്യപ്പെടുകയും ഇന്നുതന്നെ മോചിക്കപ്പെടുമെന്നുമാണ് പ്രതീക്ഷ.

ബി.ഡി.ജെ.എസിന്‍റെ രാഷ്ട്രീയ വനവാസം സ്വപ്നം കണ്ടു നടക്കുന്നവരും,എസ്.എന്‍.ഡി.പി യുടെ ഭാവി നേതൃത്വം സ്വപ്നം കണ്ടുനടക്കുന്നവരും അറിയുക....യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തി അഗ്നിശുദ്ധി വരുത്തി പതിന്മടങ്ങ് ശക്തനായി തുഷാര്‍ വെള്ളാപ്പള്ളി ഉടന്‍ തിരിച്ചു വരുന്നതാണ്.അഗ്നിയില്‍ കുരുത്ത ചേകവ യുവപ്പടനായകന്‍ വെയിലത്തെന്നല്ല ഒന്നിലും വാടില്ല.യോഗത്തിന്‍റേയും പാര്‍ട്ടിയുടേയും ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെ പ്രാര്‍ത്ഥനയാണ് അദ്ദേഹത്തിന്‍റെ ശക്തി.

10/08/2019

വയനാടിന് അടിയന്തര സഹായ പാക്കേജ് വേണം: തുഷാർ വെള്ളാപ്പള്ളി

കൊച്ചി: പ്രളയദുരന്തം തകർത്തെറിഞ്ഞ വയനാടിന് അടിയന്തിരമായി പ്രത്യേക രക്ഷാ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷനും എൻ.ഡി.എ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തര മന്ത്രി അമിത്ഷായെയും ഉടൻ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലെ പ്രകൃതിദുരന്തം ഭയാനകമാണ്. എത്രയും വേഗം താൻ വയനാടെത്തും. രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി ബി.ഡി.ജെ.എസ് പ്രവർത്തകർ ഉണ്ടാകുമെന്നും വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്ന തുഷാർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനും വൈദ്യസഹായത്തിനും പ്രത്യേകമായി സൈനികസഹായം തേടണം. പ്രളയബാധിതരെ സഹായിക്കാൻ കേരളസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

BDJS  Adimaly 23/05/2019

NDA വ്യക്തമായ ഭൂരിപക്ഷത്തിലേക്ക്

BDJS Adimaly Political Organization

23/04/2019

VOTE 4 NDA

Photos from BDJS  Adimaly's post 03/04/2019

NDA ഇടുക്കി പാർലമെന്റ് സ്ഥാനാർത്ഥി ബിജു കൃഷ്ണൻ, അടിമാലിയിൽ വോട്ടഭ്യർത്ഥിച്ച് നടത്തിയ റോഡ് ഷോ.....

27/03/2019

ഇടുക്കി ലോകസഭാ മണ്ഡലം കൺവൻഷൻ തൊടുപുഴയിൽ 28-ന് 2 pm, പങ്കെടുക്കുക വിജയിപ്പിക്കുക,

25/03/2019

തൃശ്ശൂര് ഉഷാറാട്ടാ..

21/03/2019

ഇടുക്കിയെ മിടുക്കി ആക്കാൻ ബിജു കൃഷ്ണനെ വിജയിപ്പിക്കുക.....

18/03/2019

ഇത് BDJS കാത്തിരുന്ന നിമിഷം
കേരളത്തിലെ ലക്ഷോപലക്ഷം പ്രവർത്തകരുടെയും അനുഭാവികളുടെയും ആഗ്രഹപൂർത്തികരം നടപ്പിലാക്കി വടക്കും നാഥന്റെ മണ്ണിൽ നിന്നും ശ്രീ തുഷാർ വെള്ളാപ്പള്ളി BDJS (NDA)സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.
ലക്ഷങ്ങൾ പുറകിൽഉണ്ടന്നുള്ള ആത്മവിശ്യാസവും പേറി ധൈര്യപൂർവം മുന്നേറൂ. വിജയങ്ങൾ കിഴടക്കാൻ. വിജയാശംസകൾ നേരുന്നു 🙏

Want your business to be the top-listed Government Service in Adimali?

Click here to claim your Sponsored Listing.

Location

Website

Address


Adimali
685561