27/07/2022
അവകാശ പത്രിക അംഗീകരിക്കുക...
പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ട്രേറ്റ് മാർച്ച്
SFI സംസ്ഥാന വൈസ് പ്രസിഡന്റ് സ: സെറീന സലാം ഉദ്ഘാടനം ചെയ്തു.
STUDY STRUGGLE
27/07/2022
അവകാശ പത്രിക അംഗീകരിക്കുക...
പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ട്രേറ്റ് മാർച്ച്
SFI സംസ്ഥാന വൈസ് പ്രസിഡന്റ് സ: സെറീന സലാം ഉദ്ഘാടനം ചെയ്തു.
19/07/2022
വിദ്യാഭ്യാസം വാണിജ്യവൽക്കരിക്കുകയും കച്ചവടച്ചരക്ക് ആക്കുകയും ഉന്നതവിദ്യാഭ്യാസരംഗം സാധാരണക്കാരായ വിദ്യാർഥികൾക്ക് അപ്രപ്യമാക്കുകയും ചെയ്ത കോൺഗ്രസ് ഭരണത്തിന്റെ നെറികേടുകളോട് സ്വജീവിതം കൊണ്ട് പകരം ചോദിച്ച് രജനി എസ് ആനന്ദ്.
ജൂലൈ 22
കോൺഗ്രസ് വിദ്യാഭ്യാസ കച്ചവടത്തിന്റെ രക്തസാക്ഷി സ: രജനി എസ്. ആനന്ദ് രക്തസാക്ഷിദിനം
19/06/2022
SFI നേതാക്കൾ അറസ്റ്റിൽ
കേന്ദ്ര സർക്കാർ അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കുക അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം എന്ന മുദ്രാവാക്യമുയർത്തി DYFI-SFI നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ SFI അഖിലേന്ത്യാ ജനറൽ സെക്രട്ടറി മയുഗ് ബിശ്വാസ് മറ്റ് വിദ്യാർത്ഥി യുവജന നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് SFI പത്തനംതിട്ട ജില്ലാ കമ്മിറ്റി പത്തനംതിട്ടയിൽ നടത്തിയ പ്രതിഷേധത്തിൽ സമരത്തിൽ SFI ജില്ലാ സെക്രട്ടറി അമൽ എബ്രഹാം ,ജില്ല പ്രസിഡന്റ് ഷൈജു എസ് ജില്ല ജോയിന്റ് സെക്രട്ടറിമാരായ അമൽ കെ എസ് അജ്മൽ സിറാജ് രെഞ്ചു കെ ആർ വൈസ് പ്രസിഡന്റ് സച്ചിൻ സജീവ് എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.
11/06/2022
ഊരുകളിലേക്ക് എസ് എഫ് ഐ
01/06/2022
നവാഗതർക്ക് സ്വാഗതം❤️
31/05/2022
പുതിയ അധ്യായന വർഷം ആരംഭിക്കുന്നതിനു മുന്നോടിയായി സ്കൂളുകളിൽ ഇഴജന്തു ശല്യം ഇല്ലാതാക്കുക, കുടിവെള്ള സ്രോതസ്സുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക,സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ്,കോവിഡ് പ്രതിരോധ വാക്സിനേഷൻ, സൗജന്യ യൂണിഫോം, പാഠപുസ്തകം എന്നിവ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് എസ്. എഫ്. ഐ അടൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയ സെക്രട്ടറി സ: അനന്ദു മധു അസിസ്റ്റന്റ് എഡ്യൂക്കേഷണൽ ഓഫീസർക്ക് നിവേദനം നൽകി .
30/05/2022
പുതിയ അധ്യായന വർഷം ആരംഭിക്കുന്നതിനു മുന്നോടിയായി അടൂർ ഏരിയയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ഫിറ്റ്നസ് ഉറപ്പുവരുത്തണമെന്നും, അമിതമായി വിദ്യാർഥികളെ കയറ്റി പോകുന്ന വാഹനങ്ങൾക്ക് നേരെ നടപടിയെടുക്കണമെന്നും,വിദ്യാർത്ഥി കൺസഷൻ ഉറപ്പുവരുത്തുക, ടിപ്പർ ലോറികളുടെ സമയക്രമം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എസ്. എഫ്.ഐ അടൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയ സെക്രട്ടറി സ: അനന്ദു മധു ജോയിന്റ് ആർ.ടി.ഒ യ്ക്ക് നിവേദനം നൽകി.
29/05/2022
പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിനു മുന്നോടിയായി അടൂർ ഏരിയയിലെ മുഴുവൻ വിദ്യാലയങ്ങളും എസ്.എഫ്.ഐ അടൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചികരിക്കുകയാണ്.
ശുചികരണ പ്രവർത്തനത്തിന്റെ ഏരിയതല ഉദ്ഘാടനം മണ്ണടി ഹൈസ്കൂളിൽ എസ്.എഫ്.ഐ പത്തനംതിട്ട ജില്ലാ ജോയിന്റ് സെക്രട്ടറി സ. അജ്മൽ സിറാജ് ഉദ്ഘാടനം ചെയ്തു.
28/05/2022
പുതിയ അധ്യായന വർഷത്തിന് മുന്നോടിയായി അടൂർ ഏരിയയിലെ മുഴുവൻ സ്കൂളുകളും SFI ശുചികരിക്കുന്നു..
27/05/2022
എസ്.എഫ്.ഐ 34-ാം സംസ്ഥാന സമ്മേളനത്തിന് പരിസമാപ്തി.
സമ്മേളനം തെരഞ്ഞെടുത്ത പുതിയ ഭാരവാഹികൾ.
18/05/2022
34 മത് SFI സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മാതൃകം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ലയിൽ നടന്ന
ജെൻഡർ ന്യൂട്രൽ ഫുട്ബോൾ ടൂർണമെന്റ് SFI മുൻ ജില്ല പ്രസിഡന്റും CPI(M) പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ സ.പി ബി ഹർഷകുമാർ ഫസ്റ്റ് കിക്കോഫ് നടത്തി ഉദ്ഘാടനം ചെയ്തു
15/05/2022
എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു എസ്.എഫ്.ഐ അടൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച 'വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണം ' എന്ന സെമിനാർ. സിപിഐ(എം) അടൂർ ഏരിയ സെക്രട്ടറി അഡ്വ. എസ്. മനോജ് ഉദ്ഘാടനം ചെയ്തു. KSTA മുൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സ. കെ. എൻ. ശ്രീകുമാർ വിഷയവതരണം നടത്തി.