31/05/2026
അംഗണവാടിയിൽ ബിരിയാണി വേണമെന്ന് ആവശ്യപ്പെട്ട് കേരളമെങ്ങും ശ്രദ്ധ നേടിയ "ബിരിയാണി ശങ്കു" വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇത്തവണ ഭക്ഷണത്തിന്റെ പേരിലല്ല, ഒരു രാഷ്ട്രീയ വേദിയിൽ നടത്തിയ പരാമർശത്തിന് നൽകിയ മറുപടിയിലൂടെയാണ് ശങ്കു വാർത്തകളിൽ ഇടം പിടിച്ചത്.
കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ, ബിരിയാണി ചോദിച്ച് വൈറലായ ശങ്കു ചവറയിലെ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധാമണിയുടെ കൊച്ചുമകനാണെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞിരുന്നു. "എനിക്കിഷ്ടമാണ് ആ ബിർണാണി ചോദിച്ച കുഞ്ഞിനെ. അവൻ രാധാമണി ചേച്ചിയുടെ കൊച്ചുമകനാണ്" എന്നായിരുന്നു മന്ത്രിയുടെ പരാമർശം.
എന്നാൽ അധികം വൈകാതെ തന്നെ ശങ്കു വീഡിയോയുമായി രംഗത്തെത്തി. താൻ രാധാമണി ചേച്ചിയുടെ കൊച്ചുമകനല്ലെന്നും, തന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും പേരുകൾ മറ്റൊന്നാണെന്നും ശങ്കു വീഡിയോയിൽ വ്യക്തമാക്കി.
"പുതിയ മന്ത്രി ആന്റി പറഞ്ഞു ഞാൻ രാധാമണി ചേച്ചിയുടെ കൊച്ചുമോനാണെന്ന്. ഞാൻ രാധാമണി ചേച്ചിയുടെ കൊച്ചുമോനൊന്നുമല്ല. എന്റെ അപ്പാമ്മേടെ പേര് ഓമന, എന്റെ അമ്മാമ്മേടെ പേര് റീന..." എന്ന് നിഷ്കളങ്കമായി ശങ്കു പറയുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
നിരവധി ആളുകളാണ് വീഡിയോ പങ്കുവെക്കുന്നത്. ബിരിയാണി ചോദിച്ച് കേരളത്തിന്റെ മനസ് കീഴടക്കിയ ശങ്കു, ഇപ്പോൾ തന്റെ നിഷ്കളങ്കമായ മറുപടിയിലൂടെ വീണ്ടും സോഷ്യൽ മീഡിയയിലെ താരമായി മാറിയിരിക്കുകയാണ്.
31/05/2026
നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകക്കേസിൽ അറസ്റ്റിലായ അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി ആദ്യ ഭാര്യയുടെ കുടുംബം രംഗത്ത്.
അഷ്കർ ആദ്യ ഭാര്യയെ ക്രൂരമായി മർദിച്ചിരുന്നുവെന്നും, തല ചുമരിൽ ഇടിക്കുകയും നിരന്തരം ശാരീരിക-മാനസിക പീഡനങ്ങൾക്ക് ഇരയാക്കുകയും ചെയ്തിരുന്നുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം. വിഷം നൽകാൻ വരെ ശ്രമിച്ചിരുന്നുവെന്നും, ഗുരുതര മർദനത്തെ തുടർന്ന് യുവതി കോമയിലായ ശേഷം വർഷങ്ങളായി ചികിത്സയിലാണെന്നും കുടുംബം പറയുന്നു.
ഇതിനിടെ ഒന്നര വയസുകാരൻ അർഷിദിന്റെ കൊലപാതകക്കേസും കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ ശരീരത്തിൽ നിരവധി മുറിവുകളും പഴയ പരിക്കുകളുടെയും തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അമ്മ അഖിലയെയും അഷ്കറിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരു കുഞ്ഞിന്റെ മരണത്തിന് പിന്നാലെ പുറത്തുവരുന്ന ഓരോ വിവരവും കേസിന്റെ ഭീകരത വർധിപ്പിക്കുകയാണ്. അഷ്കറിനെതിരെ ഉയരുന്ന പുതിയ ആരോപണങ്ങൾ സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
31/05/2026
നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊ.ലnപാതകക്കേസിൽ കൂടുതൽ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി കുഞ്ഞിന്റെ മുത്തച്ഛൻ രംഗത്ത്.
അഷ്കറിന് മുൻപ് അഖിലയ്ക്ക് മറ്റൊരു ബന്ധം ഉണ്ടായിരുന്നുവെന്നും, അത് കണ്ടെത്തിയതിനെ തുടർന്ന് കുടുംബത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. വിഷയം പൊലീസ് സ്റ്റേഷനിൽ വരെ എത്തിയതായും, തുടർന്ന് മകനുമായുള്ള ബന്ധം അവസാനിപ്പിച്ചതായും മുത്തച്ഛൻ പറയുന്നു.
കുഞ്ഞിന്റെ മ.രണത്തിൽ കൂടുതൽ ആളുകളുടെ പങ്ക് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഏൽപ്പിക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നുവെന്നാണ് ആരോപണം.
അതേസമയം, കൊല്ലപ്പെട്ട ഒന്നര വയസുകാരന്റെ ശരീരത്തിൽ 51 മുറിവുകൾ ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. പഴയ മുറിവുകളും ഒടിവുകളും പൊള്ളലേറ്റ പാടുകളും കണ്ടെത്തിയിട്ടുണ്ട്.
ഈ പിഞ്ചുകുഞ്ഞ് അനുഭവിച്ച ക്രൂരതയുടെ ആഴം ഓരോ ദിവസവും പുറത്തുവരുമ്പോൾ കേരളം ഒന്നടങ്കം നടുങ്ങുകയാണ്.
31/05/2026
ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രസവിച്ച ഉടൻ സ്വന്തം നവജാത ശിശുവിനെ ടോയ്ലറ്റിന്റെ വെന്റിലേറ്റർ വഴി പുറത്തേക്ക് എറിഞ്ഞ സംഭവത്തിൽ കുഞ്ഞിനെ ശിശുക്ഷേമ സമിതി (CWC) ഏറ്റെടുക്കും.
കുഞ്ഞിനെ വളർത്താൻ താൽപര്യമില്ലെന്ന് അമ്മ അറിയിച്ചതോടെയാണ് നടപടി. നിലവിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിനെ പിന്നീട് ശിശുവിഹാറിലേക്ക് മാറ്റി നിയമപരമായ നടപടികൾ പൂർത്തിയാക്കി സ്ഥിര സംരക്ഷണം ഉറപ്പാക്കും.
വയറുവേദനയെന്ന് പറഞ്ഞാണ് യുവതി ആശുപത്രിയിലെത്തിയത്. തുടർന്ന് ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ പുറത്തേക്ക് എറിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ആശുപത്രി ജീവനക്കാർ നടത്തിയ സമയോചിത ഇടപെടലാണ് ജീവൻ രക്ഷിക്കാൻ കാരണമായത്.
സംഭവത്തിൽ യുവതിക്കെതിരെ കൊലപാതകശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
31/05/2026
ഒന്നര വയസുകാരനെ ക്രൂ.രമായി കൊ.ലപ്പെ.ടുത്തിയ കേസിലെ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ നാട്ടുകാരുടെ രോഷം; കയ്യേറ്റം ചെയ്തു
31/05/2026
സ്വന്തം കുഞ്ഞിനോട് ഒരു ദാക്ഷണ്യവും ഇല്ലാതെ ഇങ്ങനെ ചെയ്യാൻ ഒരു അച്ഛനും അമ്മയ്ക്കും സാധിക്കുമോ?
കരയുന്ന കുഞ്ഞിനെ ചേർത്ത് പിടിക്കേണ്ട കൈകൾ മർദനത്തിനായി ഉയർന്നപ്പോൾ, ആ കുഞ്ഞ് എത്രത്തോളം വേദന അനുഭവിച്ചിട്ടുണ്ടാകും. സുരക്ഷിതത്വവും സ്നേഹവും ലഭിക്കേണ്ട സ്വന്തം വീട്ടിൽ തന്നെ ക്രൂരത നേരിടേണ്ടി വന്നത് ഏറ്റവും വലിയ ദുരന്തമാണ്.
ഒരു കുഞ്ഞിന്റെ കണ്ണീരിനും വേദനയ്ക്കും വിലയില്ലാത്തവരെ എങ്ങനെ മാതാപിതാക്കൾ എന്ന് വിളിക്കും? കുഞ്ഞിന്റെ ചിരി കവർന്നെടുത്തവരോട് സമൂഹം ഒരിക്കലും പൊറുക്കില്ല.
അർഷിദിന്റെ ഓർമ്മകൾ മലയാളികളുടെ മനസിൽ എന്നും വേദനയായി തുടരും. ആ കുഞ്ഞിന് നീതി ലഭിക്കണം. അതാണ് ഇന്ന് കേരളം മുഴുവൻ ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത്.
31/05/2026
കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി...
പ്രതിപക്ഷ നേതാവെന്ന നിലയിൽ ജനങ്ങളുടെ പ്രശ്നങ്ങൾ നിയമസഭയ്ക്കകത്തും പുറത്തും ശക്തമായി ഉയർത്തിക്കാട്ടിയ നേതാവ്. ഭരണകൂടത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നതിലും ജനകീയ വിഷയങ്ങളിൽ ഉറച്ച നിലപാട് സ്വീകരിക്കുന്നതിലും എന്നും ശ്രദ്ധേയനായ വി ഡി സതീശന് ഇന്ന് 62-ാം പിറന്നാൾ.
സാധാരണക്കാരുടെ ശബ്ദമായി രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിൽക്കുന്ന വി ഡി സതീശന് ജന്മദിനാശംസകൾ നേർന്ന് നിരവധി രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും പ്രവർത്തകരും രംഗത്തെത്തിയിരിക്കുകയാണ്.
ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇനിയും ഒരുപാട് കാലം പൊതുരംഗത്ത് സജീവമായി തുടരാൻ കഴിയട്ടെ എന്ന ആശംസകൾ.
ജന്മദിനാശംസകൾ വി ഡി സതീശൻ.
31/05/2026
നെടുമങ്ങാട്ടെ ഒന്നര വയസുകാരൻ അർഷിദിന്റെ കൊലപാതകക്കേസിൽ പ്രതിയായ അഷ്കറിനെതിരെയുള്ള ജനരോഷം കൂടുതൽ ശക്തമാകുന്നു. ഇതിനിടെയാണ് അഷ്കറിന്റെ വാഹനം അജ്ഞാത സംഘം അടിച്ചുതകർത്ത സംഭവം പുറത്തുവന്നത്.
പനവൂരിലെ വാടകവീട്ടിന് സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനമാണ് തകർത്ത നിലയിൽ കണ്ടെത്തിയത്. പുലർച്ചെയോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. വാഹനത്തിന്റെ ഗ്ലാസുകളും മറ്റ് ഭാഗങ്ങളും പൂർണമായും തകർത്ത നിലയിലായിരുന്നു.
ഒന്നര വയസുകാരൻ അർഷിദിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ ശരീരത്തിൽ 51 മുറിവുകളും പഴയ മർദനത്തിന്റെ പാടുകളും കണ്ടെത്തിയിരുന്നു. ജനനേന്ദ്രിയത്തിലും ഗുരുതര പരിക്കുകൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
കുഞ്ഞ് നിരന്തരം മർദനത്തിന് ഇരയായിരുന്നുവെന്ന സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്. സംഭവത്തിൽ അമ്മയെയും അമ്മയുടെ പങ്കാളിയായ അഷ്കറിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനിടെ പ്രതികൾക്കെതിരെ ശക്തമായ പ്രതിഷേധവും ജനരോഷവും ഉയരുകയാണ്.
അർഷിദിന്റെ മരണത്തിൽ നീതി ലഭിക്കണമെന്നാണ് സമൂഹത്തിന്റെ ആവശ്യം. അതിനിടെ വാഹനം തകർത്ത സംഭവത്തിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
31/05/2026
ഒരു കുഞ്ഞിന്റെ ശരീരത്തിൽ 51 മുറിവുകൾ... ജനനേന്ദ്രിയത്തിലും ഗുരുതര പരിക്ക്... കേൾക്കുന്ന ഓരോ വിവരവും കേരളത്തെ നടുക്കുന്നതാണ്. നെടുമങ്ങാട് കരിക്കുഴിയിൽ മരണപ്പെട്ട ഒന്നര വയസുകാരൻ അർഷിദിന്റെ മരണത്തിൽ പുറത്തുവരുന്നത് മനുഷ്യ മനസാക്ഷിയെ പോലും ഞെട്ടിക്കുന്ന ക്രൂരതയുടെ കഥയാണ്.
ആദ്യം കുഞ്ഞ് ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി മ:രി:ച്ചുവെന്നായിരുന്നു വീട്ടുകാർ പറഞ്ഞത്. എന്നാൽ ആശുപത്രിയിലും പിന്നീട് നടത്തിയ ഇൻക്വസ്റ്റിലും കുഞ്ഞിന്റെ ശരീരമാകെ മർദനത്തിന്റെ പാടുകളും നിരവധി പരിക്കുകളും കണ്ടെത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഗുരുതരമായ മർദനത്തിന്റെ തെളിവുകൾ കണ്ടെത്തിയതോടെയാണ് സംഭവം കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.
കുഞ്ഞിന്റെ ശരീരത്തിൽ ആകെ 51 മുറിവുകളുണ്ടായിരുന്നുവെന്നും ജനനേന്ദ്രിയ ഭാഗത്തും പരിക്കുകൾ ഉണ്ടായിരുന്നുവെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. സ്ഥിരമായി മർദനമേറ്റതിന്റെ അടയാളങ്ങളും ശരീരത്തിൽ കണ്ടെത്തിയതായാണ് വിവരം. ക്രൂരമായ മർദനത്തെ തുടർന്ന് ആന്തരിക രക്തസ്രാവമുണ്ടായതാണ് മരണകാരണമെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.
ഒരു മാസം മുൻപ് കുഞ്ഞിന്റെ രണ്ട് കൈകളും ഒടിഞ്ഞിരുന്നു. അന്ന് കളിക്കുന്നതിനിടെ വീണതാണെന്നായിരുന്നു വിശദീകരണം. എന്നാൽ അന്നും കുഞ്ഞ് ക്രൂര പീഡനത്തിന് ഇരയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. കുഞ്ഞിനെ അമ്മയുടെ പങ്കാളിയായ അഷ്കർ നിരന്തരം മർദിക്കാറുണ്ടായിരുന്നുവെന്നും ബന്ധുക്കൾ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
സംഭവത്തിൽ അമ്മ അഖിലയെയും പങ്കാളി അഷ്കറിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യലും തെളിവെടുപ്പും തുടരുകയാണ്.
വേദന എന്താണെന്ന് പോലും പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു കുഞ്ഞ്... കരയാനല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയാത്ത ഒരു ജീവൻ... ആ കുഞ്ഞ് അനുഭവിച്ച ഓരോ മുറിവും സമൂഹത്തിനുള്ള ചോദ്യമാണ്. അർഷിദിന് നീതി ലഭിക്കണം എന്ന ആവശ്യം ശക്തമാകുകയാണ്.
30/05/2026
ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മ:രി:ച്ചതെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മ:ര:ണം ക്രൂര മർദനത്തെ തുടർന്നാണെന്ന സംശയം ശക്തമായി.
കുഞ്ഞിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദനമേറ്റ പാടുകളും ആന്തരിക രക്തസ്രാവവും കണ്ടെത്തിയതോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. സംഭവത്തിൽ അമ്മയെയും അമ്മയുടെ പങ്കാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
ഒരു കുഞ്ഞിന് പോലും സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യം അതീവ ഗൗരവത്തോടെയാണ് സമൂഹം കാണേണ്ടത്. സംഭവത്തിൽ സത്യം മുഴുവൻ പുറത്തുകൊണ്ടുവന്ന് കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്ന ആവശ്യമാണ് ഉയരുന്നത്.