18/10/2025
*പ്രിയ സഖാവ്. KR കൃഷ്ണൻ
അന്തരിച്ചു......... 🙏🏿
------------------------------
CPI(M) മാങ്കൂട്ടം ബ്രാഞ്ച് അംഗവും, പ്രവർത്തകനുമായിരുന്ന, സഖാവ്. KR കൃഷ്ണൻ(61) ഹൃദ്രോഗ ബാധയെതുടർന്നു ചികിത്സയിലിരിക്കെ 17.10.2025ന് രാത്രി 8മണിക്ക് കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് അന്തരിച്ചു....1980കളിലെ DYFI പ്രവർത്തകനും പിന്നീട് ഹെഡ്ലോഡ് &ജനറൽ വർക്കേഴ്സ് യൂണിയൻ (CITU) വിലും പ്രവർത്തിച്ചിരുന്നു....
നല്ല ഒരു സംഘാടകനും, സൗമ്യനും,മനുഷ്യസ്നേഹിയും, കമ്മ്യൂണിസ്റ്റുകാരനുമായ സഖാവിന്റെ അകാലത്തിലുള്ള മരണം CPI (M)നും അദ്ദേഹത്തിന്റെ കുടുംബത്തിനും തീരാ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്...
പരേതന്റെ സ്മരണകൾ ക്കു മുന്നിൽ ബാഷ്പാജ്ഞലികൾ🙏🏿🙏🏿🙏🏿🙏🏿*
21/04/2023
രാജ്യം നേരിടുന്ന ഗുരുതരമായ വിഷയങ്ങൾ ഉയർത്തി പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങൾ ചോദിച്ച ഡിവൈഎഫ്ഐയെ അവഹേളിക്കാനാണ് വഷളൻ പ്രസ്ഥാവനകൾ ഇറക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ശ്രമിക്കുന്നത്.
കേരളത്തിലെ ആശുപത്രികളിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ നടക്കുന്ന ഹൃദയപൂർവ്വം ഭക്ഷണ വിതരണ പരിപാടിയെ
തീറ്റ മത്സരം
എന്നാണ് സുരേന്ദ്രൻ വിശേഷിപ്പിച്ചത്.
ജാതിമത രാഷ്ട്രീയ ഭേദമന്യേ ലക്ഷക്കണക്കിന് സാധാരണക്കാരായ രോഗികളും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് ആശ്വാസമാണ്.
കെ സുരേന്ദ്രന്റെ അവഹേളനം ഈ സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്.
രാജ്യത്ത് ബി ജെ പി ജനങ്ങളുടെ ഭക്ഷണം മുടക്കി ആഗോള പട്ടിണി സൂചികയിൽ നൂറ്റിയേഴാം സ്ഥാനത്ത് എത്തിച്ചു. എന്നാൽ ഡി വൈ എഫ് ഐ ജനങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നു.
സ്വന്തം മകനെ കുഴൽപ്പണം കടത്താൻ ഉപയോഗിക്കുകയും പിൻവാതിൽ വഴി കേന്ദ്ര ഗവൺമെൻറ് സ്ഥാപനത്തിൽ അനധികൃത നിയമനം സമ്പാദിക്കുകയും ചെയ്ത സുരേന്ദ്രൻ ഡിവൈഎഫ്ഐയെ സമരം ചെയ്യാൻ ഉപദേശിക്കേണ്ട.
കേരളത്തിൽ പ്രധാനമന്ത്രി എത്തുമ്പോൾ ഇന്ത്യയിലെ രൂക്ഷമായ തൊഴിലില്ലായ്മയ്ക്കെതിരെയും റെയിൽവേയിലെ ഒഴിവുകൾ നികത്താത്തതിനെതിരെയും തിരുവനന്തപുരം വിമാനത്താവളം വിൽപ്പന നടത്തിയതിനെതിരെയും ബിഎസ്എൻഎൽ തകർത്തതിനെതിരെയും കരാർ വത്ക്കരണത്തിനെതിരെയും ഉൾപ്പെടെ നിരവധി വിഷയങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് സമരം ചെയ്യാൻ യുവമോർച്ചയെ ഉപദേശിക്കുകയാണ് കെ.സുരേന്ദ്രൻ ചെയ്യേണ്ടത്.
കെ.സുരേന്ദ്രന്റെ അധിക്ഷേപങ്ങളെ കേരളീയ പൊതുസമൂഹം തള്ളിക്കളയണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പത്രസമ്മേളനത്തിൽ പറഞ്ഞു.
13/02/2023
മൂന്ന് പേരും #കമ്മ്യൂണിസ്റ്റ് ആണ് 🚩🚩
അനാഥനായ മനുഷ്യന്റെ മൃതദേഹം
സംസ്കരിക്കാൻ സ്വന്തം സ്ഥലം വിട്ടു നൽകിയ വിനോദ്.
സ്വന്തം കരൾ മറ്റൊരാൾക്ക് പകുത്ത് നൽകിയ പേരൂർക്കടയിലെ പ്രിയങ്ക
അപരിചിതനായ മനുഷ്യന് വൃക്ക ദാനം
ചെയ്ത വയനാട് ചീയമ്പം സ്വദേശി മണികണ്ഠൻ
മനുഷ്യ സ്നേഹമേ...
നിനക്ക് ഞങ്ങൾ പേരിടുന്നതാണ്
മാർക്സിസം...
❤❤❤
23/01/2023
CITU കേന്ദ്രകമ്മറ്റി അംഗമായി തിരഞ്ഞെടുത്ത സഖാവ് പി ബി ഹർഷകുമാറിന് അഭിവാദ്യങ്ങൾ ❤️