25/10/2025
കരം നിറയെ കരുതലുമായ വയോജന ക്ഷേമ ക്ലബ്ബ്.തൊടുവക്കാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മദർതെരേസ വയോജന ക്ഷേമ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കരം നിറയെ കരുതൽ എന്ന പരിപാടി സംഘടിപ്പിച്ചു. കാവാടി പി രാമലിംഗം മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ആരോഗ്യ രംഗത്തെ പദ്ധതികൾ ഏഴംകുളം ഗ്രാമപഞ്ചായത്ത് ഫാമിലി ഹെൽത്ത് സെൻ്ററിലെ മെഡിക്കൽ ഓഫീസർ ഡോ: ദിവ്യ മോഹൻ വിശദീകരച്ചു.
25/10/2025
കരം നിറയെ കരുതലുമായ വയോജന ക്ഷേമ ക്ലബ്ബ്.തൊടുവക്കാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മദർതെരേസ വയോജന ക്ഷേമ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കരം നിറയെ കരുതൽ എന്ന പരിപാടി സംഘടിപ്പിച്ചു. കാവാടി പി രാമലിംഗം മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ അജിത്കുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ രംഗത്തെ പദ്ധതികൾ ഏഴംകുളം ഗ്രാമപഞ്ചായത്ത് ഫാമിലി ഹെൽത്ത് സെൻ്ററിലെ മെഡിക്കൽ ഓഫീസർ ഡോ: ദിവ്യ മോഹൻ യോഗത്തിൽ വിശദീകരച്ചു. മദർതെരേസ വയോജന ക്ഷേമ ക്ലബ്ബ് പ്രസിഡൻ്റ് ശിവാനന്ദൻ അദ്ധ്യക്ഷനായി. വിജു രാധാക്യഷ്ണൻ, അജിത സുധാകരൻ.സുജനകുമാർ, D. തങ്കച്ചൻ, K. ജോൺ, ഗീവർഗ്ഗീസ്, ബാബു വയലിറക്കത്ത്, നിഷീത, മേരിക്കുട്ടി മാത്യു എന്നിവർ സംസാരിച്ചു. വിവിധ ആരോഗ്യ - ക്ഷേമ പദ്ധതികളുടെ ഫോറങ്ങൾ സൗജന്യമായി വിതരണം ചെയ്തു.
25/08/2025
വായനക്കാരുടെ അഭിരുചിക്കനുസരിച്ച് പുസ്തകങ്ങൾ വീട്ടികളിൽ എത്തിച്ച് നൽകുന്ന വായനാവസന്തം പദ്ധതി ഇടത്തിട്ടയിൽ തുടക്കമായി. മാസത്തിൽ ആറു ദിവസം ലൈബ്രേറിയന്മാർ വായനക്കാരുടെ വീടുകളിൽ നേരിട്ട് പുസ്തക വിതരണം നടത്തും.പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഇടത്തിട്ട വിദ്യാസാഗർ വായനശാലയിൽ അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വിജു രാധാകൃഷ്ണൻ നിർവ്വഹിച്ചു. വായനശാലാ പ്രസിഡൻ്റ് എസ്. കമലാസനൻ അദ്ധ്യക്ഷത വഹിച്ചു.
താലൂക്ക് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം സിംലാ രാധാകൃഷ്ണൻ , ലൈബ്രറി പഞ്ചായത്ത് സമിതി കൺവീനർ കെ.സുഭാഷ്, വാർഡ് മെമ്പർ പി.എസ് രാജു, ലൈബ്രറി സെക്രട്ടറി പി. ആർ സുരേഷ്, പ്രൊഫ ഡോ. കെ.കെ ഗീവർഗീസ്, ശ്രീജിത്ത് ഭാനു ദേവ്,എം.എൻ പ്രകാശ്, ബി. ലളിത, ബി. പ്രസന്ന എന്നിവർ സംസാരിച്ചു.
01/08/2025
ആയൂർവേദ മെഡിക്കൽ ക്യാമ്പ്