അടൂർ NRI UAE ഫോറം ഓണാഘോഷം ഈ വരുന്ന ഞായറാഴ്ച (ഒക്ടോബർ 6ന് ) പാകിസ്ഥാൻ സോഷ്യൽ സെന്ററിൽ വെച്ചു നടത്തപെടുന്നു. എല്ലാവർക്കും സ്വാഗതം 🙏
Adoor NRI Forum
A platform of Adoor NRI's
The objective of the Association is to ideals of compassion, care and support, thus preserve the culture of Kerala in the true tradition of peace and brotherhood. The Association constantly invites ideas and suggestions and has a variety of projects on hand to support our community as well as our motherland.
പ്രിയ അടൂർ പ്രവാസി സഹോദരങ്ങളെ നമ്മുടെ അടൂർ എൻ ആർ ഐ ഫോറം യു എ ഇ യുടെ ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ മാസം ആറാം തീയതി ഷാർജ പാകിസ്ഥാൻ സോഷ്യൽ സെൻ്ററിൽ വച്ച് നടത്തപ്പെടുന്ന വിവരം ഇതിനോടകം ഏവരും അറിഞ്ഞു കാണുമല്ലോ? വർണ്ണാഭമായ വിവിധ കലാപരിപാടികളോടെ പത്തുമണിക്ക് ആരംഭിക്കുന്ന ആഘോഷപരിപാടികൾ പൂർവാധികം വിജയിപ്പിക്കുവനും വർണ്ണാഭമാക്കുവാനും ഏവരുടെയും സാന്നിധ്യവും സഹായ സഹകരണങ്ങളും ഉണ്ടാകണമെന്ന് അഭ്യയർദ്ധിച്ചുകൊണ്ട് ഏവരേയും ഒരിക്കൽ കൂടി ക്ഷണിച്ചുകൊള്ളുന്നു.
സസ്നേഹം
പോൾ വർഗീസ്
(ജനറൽ കൺവീനർ)
26/07/2024
പ്രിയപ്പെട്ട Adoor NRI forum അംഗങ്ങളെ,
ശബരിമല വിമാനത്താവളം കൊടുമണ്ണിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നത് അറിവുള്ളതാണെല്ലോ. നമ്മൾ അടൂർ സ്വദേശികളായ പ്രവാസികൾക്ക് ഏറ്റവും അനുയോജ്യമായ ഒരു വിമാനത്താവളം ആയിരിക്കും ഇതെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ഇന്ന് ഗ്ലോബലായി ഇതിനെക്കുറിച്ചുള്ള online google meet നടക്കുന്നു. കഴിവുള്ളിടത്തോളം എല്ലാവരും attend ചെയ്താൽ നന്നായിരിക്കും. കൂടുതൽ വിവരങ്ങൾ Adoor NRI Forum whatsapp ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
24/02/2024
ബഹുമാനപ്പെട്ട CP മാത്യുവിന്റെ മാതാവിന്റെ ഭൗതിക ശരീരത്തിൽ Adoor Nri അസോസിയേഷൻ UAE ചാപ്റ്ററിനു വേണ്ടി Treasurer ഷിബു കോശിയും ശ്രീ സണ്ണി ദാനിയേലും ചേർന്നു റീത്ത് സമർപ്പിക്കുന്നു.
22/02/2024
പ്രിയരേ
ഞങ്ങളുടെ മാതാവിന്റെ മൃതശരീരം 23 നു വെള്ളിയാഴ്ച രാവിലെ 9.30 ഭവനത്തിൽ കൊണ്ടുവരികയും 2 മണിയ്ക്ക് സംസ്കാര ശുശ്രുഷകൾ ആരംഭിച്ച് 3 മണിയ്ക്ക് കരുവാറ്റ സെയ്ൻറ് മേരിസ് ഓർത്തഡോക്സ് ദേവാലയത്തിലെ ശുശ്രുഷകൾക്ക് ശേഷം സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ഞങ്ങളെ വിട്ട് പോയ പ്രിയ മാതാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കണമെന്നും, ശുശ്രുഷകളിൽ കൂടെയുണ്ടാവണമെന്നും അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവ്വം
സി പി മാത്യു, ബിനോ, ബിജോയി
Livestream
https://www.youtube.com/watch?v=jPVI1gWB578
Location Map
https://maps.google.com/?q=9.157207,76.719788
Funeral Service of Mrs. Lissy Pappan (76) Funeral Service of Mrs. Lissy Pappan (76)Puthupparambil Lissy Bhavan | Karuvatta | AdoorOur Heartfelt Condolences:Aleena Wedding Studio | Adoor94472 68917PLE...
17/02/2024
🌟പ്രിയരെ, ഫെബ്രുവരി മാസം പതിനെട്ടാം തീയതി ഞായറാഴ്ച (നാളെ) ഉച്ചയ്ക്ക് 11:30 മുതൽ ഷാർജ നാഷണൽ പാർക്കിൽ നമ്മുടെ ഈ വർഷത്തെ ആദ്യ കുടുംബസംഗമം നടക്കുകയാണ്.🌟
⭐ നമ്മൾ എല്ലാവരും കുടുംബമായി ഒത്തുചേരുകയും, പരസ്പരം നേരിൽ കണ്ട്
പരിചയപ്പെടുകയുമാണ് ഉദ്ദേശം.⭐
ഒത്തുചേരലിന്റെ ഭാഗമായി മാനസികഉല്ലാസത്തിന് കുട്ടികളുടെയും, മുതിർന്നവരുടെയും ചെറിയ ചെറിയ വിനോദ പരിപാടികളും, സ്പോർട്സും പ്ലാൻ ചെയ്‌യുന്നുണ്ട്. ഒപ്പം വടംവലി ഉണ്ടായിരിക്കും. പ്രിയ സോദരങ്ങളെ നമ്മുടെ ഈ കുടുബസംഗമത്തിൽ നിങ്ങൾ എല്ലാവരും സാനിധ്യo കൊണ്ടും സഹകരണം കൊണ്ടും കുടുബസമേധം പങ്കെടുത്തു വിജയിപ്പിക്കണമേ എന്ന് അഭ്യർത്ഥിക്കുന്നു .
എന്ന്
PST
24/01/2024
അടൂർ NRI ഫോറത്തിന് മറ്റൊരു പൊൻതൂവൽ
സംഘടനക്ക് സ്വന്തമായി ഒരു ആസ്ഥാനം എന്ന ചിരകാല സ്വപ്നo പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി അടൂരിനടുത്തു കിളിവയലിൽ പതിനഞ്ചു സെന്റ് സ്ഥലം അടൂർNRI ഫോറത്തിന്റെ പേരിൽ ഇന്ന് രജിസ്റ്റർ ചെയ്ത വിവരം ഏവരെയും സന്തോഷപൂർവം അറിയിക്കുന്നു. ഇതിൽ അഞ്ചു സെന്റ് സ്ഥലം അടൂർ NRI ഫോറത്തിന് സൗജന്യമായി നൽകിയ ജോൺ തരകനോടുള്ള നന്ദിയും അറിയിക്കുന്നു.
നിറവ് -2023 ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ അറിയിച്ച പ്രകാരം സംഘടന നാട്ടിൽ റീ-റെജിസ്ട്രേഷൻ നടത്തുകയും ബാങ്ക് അക്കൗണ്ടുകൾ ക്രമപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന വിവരവും അറിയിക്കുന്നു. ഇതിനു പിന്നിൽ സഹകരിച്ച എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു. ആസ്ഥാന മന്ദിരമടക്കമുള്ള കാര്യങ്ങളിൽ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
എന്ന്
P.S.T
12/01/2024
ഷാർജ ഇന്ത്യൻ അസോസിയേഷൻ ജോയിന്റ് ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ടു അടൂർ എൻ ർ ഐ ഫോറം അംഗംമായാ ശ്രീ പാപ്പച്ചൻ.കെ. റെജിയേ എൻ ർ ഐ ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി ആദരിച്ചു .
10/01/2024
നമ്മുടെ അംഗം ശ്രീ ആൻസൺ ജോസഫിൻ്റെ (RAK ) മാതാവ്. അടൂർ അമ്മകണ്ടകര സൂസൻ ഭവനിൽ ശ്രീമതി സൂസൻ ജോസഫ് ഇന്ന് രാവിലെ നിര്യാതയായി.
പരേതയുടെ വേർപാടിൽ ദുഖാർത്തരായ കുടുംബ അംഗങ്ങളോടുള്ള Adoor NRI forum UAE chapter ന്റെ അനുശോചനം അറിയിക്കുന്നു🙏🙏
08/01/2024
ഷാർജ , ഇന്ത്യൻ അസ്സോസിയേഷൻ്റെ 2024 -2025 വർഷത്തെ ഭരണ സമിതിയിലേക്ക് ജോ.ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട , അടൂർ NRI ഫോറം മെമ്പർ ആയ ശ്രീ . പി.കെ റെജി പാപ്പച്ചന് അടൂർ NRI ഫോറത്തിൻറെ ആശംസകൾ .💐💐
31/12/2023
As you say goodbye to 2023, and welcome the year 2024, may happiness follow you always. Happy New Year!
Click here to claim your Sponsored Listing.
Location
Website
Address
691523
