Jose Thettayil

Contact the organization

Jose Thettayil Jose Thettayil is an Indian politician, trade unionist, advocate, and a member of Janata Dal (Secular). He was the ex- minister for Transport.

He was elected to the legislative assembly from Angamaly constituency for two tenure period (2006–12)(2012-2016).

മാമുക്കോയാക്കൊപ്പമം പ്രൊഡ്യൂസർ ജിന്നി കെ ജോൺ
03/10/2026

മാമുക്കോയാക്കൊപ്പമം പ്രൊഡ്യൂസർ ജിന്നി കെ ജോൺ

സൂര്യാകൃഷ്ണമൂർത്തി,കഴിഞ്ഞ 50വർഷത്തിലേറെക്കാലമായി പുലർത്തിവന്നിരുന്ന കലാസ്നേഹ സുഹൃത് ബന്ധം . തിരുവനന്തപുരം സൂര്യ ഫിലിം സൊ...
24/09/2026

സൂര്യാകൃഷ്ണമൂർത്തി,
കഴിഞ്ഞ 50വർഷത്തിലേറെക്കാലമായി പുലർത്തിവന്നിരുന്ന കലാസ്നേഹ സുഹൃത് ബന്ധം .
തിരുവനന്തപുരം സൂര്യ ഫിലിം സൊസൈറ്റി തുടങ്ങുന്നതിന് മുന്പേതന്നെ ഞങ്ങൾ അങ്കമാലി ഫിലിം സൊസൈറ്റി തുടങ്ങിയിരുന്നൃ.അന്ന് മുതൽ ഈ കാലംവരെയും വളരെ അടുത്ത് ഒരുമിച്ച് പ്രവർത്തിച്ച് വന്നിരുന്നു.പ്രത്യേകിച്ച് 1987 മുതലുള്ള സമയത്ത് അടൂർ ഗോപാലക്രൃഷ്ണൻ,അരവിന്ദൻ,
എം.ടി.വാസുദേവൻ നായർ,
പി. ഗോവിന്ദപിള്ള, ഒ.എൻ.വി,കെ.ജി. ജോർജ്ജ് എന്നിവരോടൊപ്പം ഞാനും കൃഷ്ണമൂർത്തിയും അന്നത്തെ കേരള സ്റ്റേറ്റ് ഫിലിം ഡവലപ്പ്മെൻറ് ബോർഡിലെ പ്രായം കുറഞ്ഞ അംഗങ്ങളായിരുന്ന കാലഘട്ടത്തിൽ.
പിന്നീട് ഇന്തൃയിൽ നടന്ന അന്തർദ്ദേശീയ ചലച്ചിത്രോൽ്സവങ്ങളിൽ ഞങ്ങളൊരു സ്ഥിര കാഴ്ച്ചക്കാരായിരുന്നു.തുടർന്ന് കേരളത്തിലെ ഫിലിം സൊസൈറ്റികൾ നടത്തിയ ഫിലീംഫെസ്റ്റിവലുകളുടെ പ്രധാന സംഘാടകരായി മാറി. എന്നെ അതിനിടയിൽ സത്യജിത്റായ് പ്രസിഡൻറായ ഫെഡറേഷൻ ഓഫ് ഫിലിംസൊസൈറ്റീസ് ഓഫ് ഇൻഡ്യയുടെ കേരളത്തിൽ നിന്നുള്ള പ്രതിനിധിയായി അടൂരിൻെറ നിർദ്ദേശമനുസരിച്ച് തെരഞ്ഞെടുത്തു.
കൃഷ്ണമൂർത്തി ഇതിനകം വളർന്ന് കേരളത്തിലെ കലാ സംഗീത നൃത്തരംഗത്തെ പ്രധാനസംഘാടകനായി മാറിയിരുന്നു.
ഞാൻ മന്ത്രിയായിരുന്ന അവസരത്തിൽ മൂർത്തിയുടെ വീട്ടിലെ കലാപരിപാടികളിലെ സാന്നിദ്ധൃമായി.
അവസാന കാലംവരെ ആബന്ധം തുടർന്നിരുന്നു. അങ്കമാലിയിൽ സൂര്യാ ചാപ്റ്റർ കലാ സംഘടന തുടങ്ങാൻ വർഗ്ഗീസ് മൂലൻ ക്ഷണിച്ചതനുസരിച്ച് വന്നിരുന്നു.
സമകാലിക കേരളത്തിൽ കലാപ്രവർത്തനത്തിനായി ജീവിതം മാറ്റിവച്ചവരിൽ കൃഷ്ണമൂർത്തിയെപ്പോലുള്ള വ്യക്തികൾ ചുരുങ്ങും.
കലാകേരളം കൃഷ്ണമൂർത്തിയെ എന്നും സ്മരിയക്കും.

1970 കളുടെ ആദ്യപാദത്തിൽ ഞാൻ എറണാകുളം ഗവണ്മെൻ്റ് ലോ കോളേജിൽ ചേർന്നതിനു അധികം പിന്നാലെയല്ലാതെ മഹാരാജാസ് കോളേജിൽ നിന്നെത്തി...
07/09/2026

1970 കളുടെ ആദ്യപാദത്തിൽ ഞാൻ എറണാകുളം ഗവണ്മെൻ്റ് ലോ കോളേജിൽ ചേർന്നതിനു അധികം പിന്നാലെയല്ലാതെ മഹാരാജാസ് കോളേജിൽ നിന്നെത്തിയ ആ കലാരസികൻ്റെ പ്രഥമ ദർശനം മലയാളത്തിൻ്റെ മഹാനടൻ്റെ സൗഹൃദത്തിലേയ്ക്കു നയിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
അതു സംഭവിച്ചു. ആ കലാകാരൻ ഭാരതം കീഴടക്കിയ അതുല്യ നടനായി വളർന്ന് ഭരതമുനിയുടെ നാമത്തിലുള്ള അവാർഡ് പലവട്ടം കരസ്ഥമാക്കി അംഗീകാരത്തിൻ്റെ ഗരിമയിലെത്തിയപ്പോൾ ഞാനും അതോടൊപ്പം ആഹ്ലാദിച്ചു.
ഇടയ്ക്കിടക്ക് നേരിൽകാണുമ്പോഴും സന്ദേശങ്ങൾ കൈമാറുമ്പോഴും സൗഹൃദം കൊഴുത്തു, സന്തോഷം പെരുത്തു.
ഒരു ദിവസം നടൻ സിദ്ദിക് ആ രോഗവിവരം എന്നോട് പറഞ്ഞന്ന് മുതൽ എൻ്റെ വിഷമങ്ങൾ മറച്ചു വെച്ചു സ്വാന്തനത്തെ കുറിച്ചു മാത്രമായി ഞങ്ങളുടെ സന്ദേശങ്ങൾ.
പിന്നീട് രോഗം മാറി നേരിൽക്കണ്ട് സ്വൈര്യമായി കാണാനും സംസാരിക്കാനും അടൂർഗോപാലകൃഷ്ണൻ്റെ പുതിയ പടത്തിൻ്റെ "പദയാത്ര" യുടെ ലൊക്കേഷനിൽ ദിവസം മുഴുവൻ ചെലവഴിച്ചു ആശ്വസിച്ചു. പിന്നീട് വീണ്ടും ദേശീയ അവാർഡ് വാങ്ങിയ ശേഷവും കണ്ട് ആഹ്ലാദത്തിൽ പങ്കു ചേർന്നു .
ഇതാ ഇന്ന് ഈ നൂറ്റാണ്ടിൻ്റെ മുക്കാൽ ഭാഗത്തോളം ജീവിച്ച് ലോകപ്രശസ്തനായി വളരുമ്പോഴും വരും നൂറ്റാണ്ടിനുമപ്പുറം അറിയപ്പെടുന്നവനായി അതിജീവിക്കുന്ന മമ്മൂട്ടി എന്ന എൻ്റെ സുഹൃത്തിൻ്റെ സൗഹൃദം അനുഭവിച്ചവനായി ഞാനും സംതൃപ്തിയടയും.
ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു .
ആശംസകളോടെ .
ജോസ് തെറ്റയിൽ.

15/08/2026

നമ്മൾ ഇൻഡ്യക്കാർ ഇന്ന് ഒരിക്കൽ കൂടി സ്വാതന്ത്ര്യദിനം ആചരിക്കയാണ്, ആഘോഷിക്കുകയാണ്.
സ്വാതന്ത്ര്യമെന്നാൽ എന്താണെന്നും നാമിന്നത് ആസ്വദിക്കുന്നുണ്ടോയെന്നും അന്വേഷിക്കുന്ന സമയം.
സ്വാതന്ത്ര്യം ഒരു അഗാധമായ മനുഷ്യാവകാശമാണ്.
സ്വതന്ത്ര്യത്തിൽ നിന്നാണ് സ്നേഹം പുഷ്പിക്കുന്നത്.
സ്വതന്ത്രനായിരിക്കാൻ വിധിക്കപ്പെട്ടവനായ മനുഷ്യൻ്റെ ആവശ്യകതയെക്കുറിച്ചുള്ള അവബോധമെന്നനിലയിൽ അടിമത്തത്തിൽ നിന്നുള്ള മോചനമാണത്.കേൾക്കാൻ ഇഷ്ടപ്പെടാത്ത കാര്യങ്ങളും അധികാരികളോട് പറയാനുള്ള അവകാശമായ സ്വാതന്ത്ര്യം മുക്കാൽ നൂറ്റാണ്ട് പിന്നിട്ട സ്വതന്ത്ര ഇൻഡ്യയിൽ ഇന്ന് നാം അനുഭവിക്കുന്നുണ്ടോ? ജനാധിപത്യസ്വാതന്ത്ര്യം യഥാർത്ഥത്തിൽ ഇന്നും നമുക്ക് വിധിച്ചിട്ടില്ലേ?പാറ്റകൾ നമ്മളോട് അതാണ് ചോദിക്കുന്നതും അതാണ്.എല്ലാ ഇൻഡ്യക്കാരും നമ്മുടെ സഹോദരിസഹോദരന്മാരാണെന്ന ബോധം നിലനിർത്താൻ നമുക്കിന്ന് കഴിയാത്ത വിധം വിഭജിക്കപ്പെടുന്ന ഇക്കാലത്ത് മതങ്ങളുടേയും കക്ഷിരാഷ്ട്രീയത്തിന്റേയും വേലിക്കെട്ടുകൾ തകർത്ത് സാഹോദര്യത്തിനും സ്നേഹത്തിനും സമത്വത്തിനും വഴിതുറക്കുന്ന സ്വാതന്ത്ര്യം നമുക്ക് കിട്ടിയോ? ഇല്ലായെന്ന് ബോദ്ധ്യം വന്നവർ സംഘടിക്കട്ടെ, പോരാട്ടം തുടരട്ടെ, സ്വാതന്ത്ര്യം നേടുന്നത് വരെ ആ ഉത്തരവാദിത്വം തുടരുകതന്നെ ചെയ്യും.!
ധീര രക്തസാക്ഷികൾ നീണാൾ വാഴട്ടെ!.
ഭാരത് മാതാ കീ ജയ്!.
ജോസ് തെറ്റയിൽ.

16/03/2026

Address

Angamaly

Website

Alerts

Be the first to know and let us send you an email when Jose Thettayil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Jose Thettayil:

Shortcuts

Share