30/10/2026
ചാലക്കുടി പാലസ് റോഡിൽ സർക്കാർ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ടൗൺ പോസ്റ്റോഫിസ് അടച്ച്പൂട്ടാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ധർണ്ണ സംഘടിപ്പിച്ചു. ഇരിഞ്ഞാലക്കുട ഡിവിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ചാലക്കുടി ടൗൺ പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടാനുള്ള നിക്കത്തിൽ പ്രതിഷേധിച്ച് എൻ എഫ് പി ഇ ഇരിങ്ങാലക്കുട ഡിവിഷന്റെ നേതൃത്വത്തിലാണ് ചാലക്കുടി ടൗൺ പോസ്‌റ്റോഫീസിനുമുമ്പിൽ പ്രതിഷേധ ധർണ നടത്തിയത്. ചാലക്കുടി നഗരസഭ കൗൺസിലർ വി ജെ ജോജി ധർണ്ണ ഉൽഘാടനം ചെയ്തു. സ്മിജിത്കുമാർ അധ്യക്ഷനായി. യൂണിയൻ ഭാരവാഹികളായ ടി എസ് ശ്രീജ, പി ഉണ്ണികൃഷ്ണൻ, വൈശാഖ് വിൽസൻ, എ പി സുജിത് കുമാർ, സുഗതൻ മാസ്റ്റർ, കെ.മുരാരി, ടൗൺ പോസ്‌റ്റോഫീസ് പോസ്റ്മാസ്റ്റർ മാലിനി എന്നിവർ സംസാരിച്ചു.