Kannur Talkies

Kannur Talkies

Share

സംസ്ഥാന കേരളോത്സവം 2022
ഡിസംബർ 18, 19, 20, 21
കണ്ണൂർ The people of the respective block panchayats participate in the respective block level competitions.

Keralotsavam is one of the most popular events in the activities of the Kerala State Youth Welfare Board. It has the noble objective of providing an opportunity to the youth of rural areas, along with the urban dwellers, to showcase and promote their artistic and sporting talents. The Keralotsavam organizes preliminary level competitions at the grama panchyat level and the block and the district l

Photos from State Keralotsavam 2022's post 20/12/2022

പി. ബിജു സ്‌ക്വയർ ഉദ്ഘാടനം ചെയ്തു

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌
വൈസ് ചെയർമാൻ ചുമതലകൾ നിർവഹിക്കുന്നതിനിടയിലാണ്
കോവിഡ് മഹാമാരി കാലത്ത് പി ബിജു നമ്മെ വിട്ടു പിരിഞ്ഞത്.
പി.ബിജുവിനെ അനുസ്മരിച്ച് കൊണ്ട് സംസ്ഥാന കേരളോത്സവ വേദിയിൽ
പഴയ കാല സുഹൃത്തുക്കളും സഹപ്രവർത്തകരും ഒത്തുചേർന്നു.

കേരളോത്സവ നഗരിയിൽ
പി. ബിജു സ്‌ക്വയർ
ശ്രീ. കെ. വി സുമേഷ്
എം. എൽ. എ ഉദ്ഘാടനം ചെയ്തു.
യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ
എസ്. സതീഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. പി. ദിവ്യ വൈസ്പ്രസിഡണ്ട് ബിനോയ്കുര്യൻ

യുവജനക്ഷേമബോർഡ്
അംഗങ്ങൾ സംഘാടക സമിതി ഭാരവാഹികൾ, മത്സരാർത്ഥികൾ,
എന്നിവർ പങ്കെടുത്തു

18/12/2022
14/12/2022
14/12/2022

#കേരളോത്സവം2022
പത്രസമ്മേളനം
കണ്ണൂർ

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാന കേരളോത്സവത്തിന്റെ കലാ മത്സരങ്ങൾ ഡിസംബർ 18 മുതൽ 21 വരെ കണ്ണൂരിൽ വച്ച് നടക്കും.

ഡിസംബർ പതിനെട്ടാം തീയതി വൈകുന്നേരം അഞ്ചുമണിക്ക് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും.

ബഹു പൊതുമരാമത്ത് ടൂറിസം യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ. പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബഹു. നിയമസഭാ സ്പീക്കർ ശ്രീ. എ എൻ ഷംസീർ മുഖ്യ അതിഥിയാകും. കണ്ണൂർ ജില്ലയിലെ എംപിമാർ , എംഎൽഎമാർ, തദ്ദേശസ്വയംഭരണ പ്രതിനിധികൾ തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.

ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി സാംസ്കാരിക ഘോഷയാത്രയും കലാപരിപാടികളും സംഘടിപ്പിക്കും. പതിനെട്ടാം തീയതി രാത്രി ലോകകപ്പിന്റെ ഫൈനൽ കാണുന്നതിനായി ബിഗ് സ്ക്രീം പ്രദർശന ഒരുക്കും.

59 ഇനങ്ങളിലായി 14 ജില്ലകളിൽ നിന്നും 3000ത്തിൽ പരം മത്സരാർത്ഥികൾ ആറു വേദികളിലായി നാല് ദിവസം നീണ്ടുനിൽക്കുന്ന കലാമേളയിൽ പങ്കെടുക്കും.

ഇരുപത്തിയൊന്നാം തീയതി വൈകുന്നേരം സംഘടിപ്പിക്കുന്ന സമാപന സമ്മേളനം പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ ഉദ്ഘാടനം ചെയ്യും.

സമാപന ചടങ്ങിന് ശേഷം പ്രശസ്ത ഗായിക സിത്താര ബാലകൃഷ്ണൻ അവതരിപ്പിക്കുന്ന സംഗീത വിരുന്ന് അരങ്ങേറും.

Photos from State Keralotsavam 2022's post 12/12/2022

സംസ്ഥാന കേരളോത്സവത്തിന്റെ ഭാഗമായി പയ്യാമ്പലത്തു സംഘടിപ്പിച്ച ചിത്രകല ക്യാമ്പ് ശ്രീ. സുബീഷ് സുധി ഉദ്ഘാടനം ചെയ്തു.

12/12/2022
09/12/2022

#സംസ്ഥാന_കേരളോത്സവം_2022

Want your business to be the top-listed Government Service in Kannur?

Click here to claim your Sponsored Listing.

Location

Telephone

Address

Kannur
670013