DIGITAL SEVA CSC MATHAMANGALAM

DIGITAL SEVA CSC MATHAMANGALAM

Share

CSCs are the access points for delivery of essential public utility services, social welfare schemes Under Central Government Scheme.

Renault, Mahindra, Tata Authorized Booking Center.

01/06/2024

KEAM 2024 | അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

ജൂൺ 5 മുതൽ 9 വരെ നടക്കുന്ന കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷ (KEAM 2024): അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

അപ്‌ലോഡ് ചെയ്ത ഫോട്ടോഗ്രാഫ്, ഒപ്പ് എന്നിവയിൽ അപാകമുള്ള അപേക്ഷകരുടെയും ഫീസിന്റെ ബാക്കിതുക അടയ്ക്കാനുള്ളവരുടെയും അഡ്മിറ്റ് കാർഡ് ലഭ്യമാക്കിയിട്ടില്ല.

ഇത്തരം അപേക്ഷകർ പ്രൊഫൈൽ പേജിൽ ലഭ്യമായ Memo Details എന്ന മെനു ക്ലിക്ക്‌ ചെയ്താൽ അപേക്ഷയിലെ ന്യൂനതകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. ന്യൂനതകൾ പരിഹരിക്കാൻ ജൂൺ 1-ന് വൈകുന്നേരം നാലു മണി വരെ സമയം അനുവദിച്ചു.

🔙🔛🔛🔛🔛🔛🔛🔛🔛🔜

അപേക്ഷകൾക്കും വിവരങ്ങൾക്കും👇

ഡിജിറ്റൽ സേവ
കോമൺ സർവീസ് സെന്റർ (C | S | C)
മാതമംഗലം

ഡിജിറ്റൽ സേവ C | S | C 🪀 ഗ്രൂപ്പിൽ ഇതുവരെ അംഗമാവാത്തവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://chat.whatsapp.com/K4UxcguKpntHr1606hZA82

23/05/2024

📢POLY TECHNIC DIPLOMA 2024📢

പോളിടെക്നിക് കോളജിൽ 2024-25 അധ്യയന വർഷത്തേക്കുള്ള റഗുലർ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ആരംഭിച്ചു.

◾ കേരളത്തിലെ മുഴുവൻ ഗവണ്മെന്റ്, എയിഡഡ്, IHRD, CAPE സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലേക്കും സംസ്ഥാന അടിസ്ഥാനത്തിലാണ് പ്രവേശനം.

◾ SSLC/THSLC/CBSE-X മറ്റ് തുല്യ പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയ കണക്ക്, സയൻസ്, ഇംഗ്ലീഷ് മുതലായവ ഓരോ വിഷയങ്ങളായി പഠിച്ചവർക്ക് എഞ്ചിനീയറിംങ് സ്ട്രീമിലേയ്ക്കും (സ്ട്രീം.1)

◾ കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവർക്ക് നോൺ എഞ്ചിനീയറിംങ് സ്ട്രീമിലേയ്ക്കും (സ്ട്രീം.2) അപേക്ഷിക്കാം.

◾ കേരളത്തിലെ സർക്കാർ/IHRD/CAPE പോളികളിലെ മുഴുവൻ സീറ്റിലേയ്ക്കും എയിഡഡ് പോളികളിലെ 85% സീറ്റുകളിലേക്കും, സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലെ 50% സർക്കാർ സീറ്റിലേക്കുമാണ് ഓൺലൈൻ വഴി പ്രവേശനം നടക്കുന്നത്.

◾ ഒരു വിദ്യാർഥിക്ക് 30 ഓപ്ഷനുകൾ വരെ നൽകാനാകും. അപേക്ഷ സമർപ്പിക്കുന്നതിനായി DIGITAL SEVA CSC സെൻ്റർ മുഖേന One Time Registration പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കേണ്ടതും ശേഷം വിവിധ സർക്കാർ/ സർക്കാർ എയ്ഡഡ്/ IHRD/ CAPE/ സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലേക്കും NCC | Sports ക്വാട്ടകളിലേക്കും അപേക്ഷ സമർപ്പിക്കുവാൻ കഴിയുന്നതുമാണ്.

അവസാന തിയ്യതി: 11.06.2024

🔙🔛🔛🔛🔛🔛🔛🔛🔛🔜

അപേക്ഷകൾക്കും വിവരങ്ങൾക്കും👇

ഡിജിറ്റൽ സേവ
കോമൺ സർവീസ് സെന്റർ (C | S | C)
മാതമംഗലം

ഡിജിറ്റൽ സേവ C | S | C 🪀 ഗ്രൂപ്പിൽ ഇതുവരെ അംഗമാവാത്തവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://chat.whatsapp.com/K4UxcguKpntHr1606hZA82

22/05/2024

📢LBS APPLICATION 2024📢

LBS വഴിയുള്ള 2024 ലെ BSc Nursing & Paramedical Course കളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Last Date : 12.06.2024
യോഗ്യത: Plus Two Science Pass (Plus Two മാർക്ക് അടിസ്ഥാനത്തിൽ Merit List)
Fee Rs. 800+
SC/ST 400+
Documents Needed
➖➖➖➖➖➖➖
1. Photo
2. Sign
3. Mobile
4. Mail ID
5. Aadhar
6. SSLC
7. Plus Two
8. OBC വിഭാഗക്കാർക്ക് വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന Non-Creamy Layer സർട്ടിഫിക്കറ്റ്
9. SC/ST വിഭാഗക്കാർക്ക് താലൂക്കിൽ നിന്നും ലഭിക്കുന്ന Community Certificate
10. Income Certificate
11. Proof of Birth - Place of Birth രേഖപ്പെടുത്തിയ SSLC/ Birth Certificate/ Nativity Certificate from Village (ഇവയിൽ ഏതെങ്കിലും ഒന്ന്)
12. EWS സർട്ടിഫിക്കറ്റ് - മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ വില്ലേജ് ഓഫീസിൽ നിന്ന് - Offline )

സർട്ടിഫിക്കറ്റുകളുടെ കാലാവധി

from the date of issue
👇
- Income -1 year
- NCL-1 year
- Community - 3 years
- Caste - 3 years
- EWS - 1 year
- Nativity - Life Time

🔙🔛🔛🔛🔛🔛🔛🔛🔛🔜

അപേക്ഷകൾക്കും വിവരങ്ങൾക്കും👇

ഡിജിറ്റൽ സേവ
കോമൺ സർവീസ് സെന്റർ (C | S | C)
മാതമംഗലം

ഡിജിറ്റൽ സേവ C | S | C 🪀 ഗ്രൂപ്പിൽ ഇതുവരെ അംഗമാവാത്തവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://chat.whatsapp.com/K4UxcguKpntHr1606hZA82

22/05/2024

📢KERALA UNIVERSITY FYUGP 2024 APPLICATION STARTED📢

22/05/2024

📢UG ONLINE ADMISSION 2024-25 STARTED!!!📢

കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ (Govt./Aided/ Govt. Educational institutions/Self Financing/ Unaided ) 2024-25 അധ്യയന വർഷത്തിലെ നാലു വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള (ബി എ അഫ്സൽ ഉൽ ഉലമ പ്രോഗ്രാം ഉൾപ്പെടെ) ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

Last Date: 10/06/2024

🔙🔛🔛🔛🔛🔛🔛🔛🔛🔜

അപേക്ഷകൾക്കും കൂടുതൽ വിവരങ്ങൾക്കും👇

ഡിജിറ്റൽ സേവ
കോമൺ സർവീസ് സെന്റർ (C | S | C)
മാതമംഗലം

ഡിജിറ്റൽ സേവ C | S | C 🪀 ഗ്രൂപ്പിൽ ഇതുവരെ അംഗമാവാത്തവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://chat.whatsapp.com/K4UxcguKpntHr1606hZA82

22/05/2024

📢കാലിക്കറ്റിൽ നാലുവർഷ ബിരുദം📢

2024 ജൂൺ1 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലാ 2024-25 അദ്ധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ജൂൺ ഒന്നിന് വൈകിട്ട് 5 മണി വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷാഫീസ്: എസ്.സി / എസ്.ടി 195/- രൂപ, മറ്റുള്ളവർ 470/- രൂപ.

വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലായി 311 കോളേജുകളിലേക്കാണ് പ്രവേശനം ഇതിൽ 35 ഗവ. കോളേജുകൾ, 47 എയ്ഡഡ് കോളേജുകൾ, 219 സ്വാശ്രയ കോളേജുകൾ, സർവകലാശാലയുടെ 10 സ്വാശ്രയ സെന്ററുകൾ എന്നിവയാണ് ഉള്ളത്.

ബി.എ. 47, ബി.എസ്.സി. 37, ബി.കോം. 5, ബി.വോക്. 35 എന്നിങ്ങനെയാണ് പ്രോഗ്രാമുകൾ.

ബിരുദ പ്രോഗ്രാമുകൾക്ക് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് CUFYUG-REGULATIONS-2024-ലെ വ്യവസ്ഥകൾക്ക് വിധേയമായി മൂന്ന് ഓപ്‌ഷനുകളിൽ പഠനം പൂർത്തീകരിക്കാം.

◾ (എ) 3 വർഷത്തെ യുജി ബിരുദം,

◾ (ബി) 4 വർഷത്തെ യുജി ബിരുദം (ഓണേഴ്സ്)

◾ (സി) 4 വർഷത്തെ യുജി ബിരുദം (ഓണേഴ്സ് വിത് റിസർച്ച്).

നിലവിലുള്ള മൂന്ന് വർഷത്തെ ബി.വോക്. പ്രോഗ്രാമുകൾ CUFYUGP റഗുലേഷനുകളുടെ പരിധിയിൽ വരില്ല.

എന്നാൽ പ്രവേശനം ഈ അലോട്ട്മെൻ്റ് പ്രക്രിയയിലൂടെ
തന്നെയായിരിക്കും. 2024-25 അധ്യയന വർഷ പ്രവേശനം മുതൽ ബി.കോം., ബി.ബി.എ. എന്നിവയുൾപ്പെടെ എല്ലാ ബിരുദ ഓണേഴ്സ് പ്രോഗ്രാമുകൾക്കും സ്പെഷ്യലൈസേഷൻ ഉണ്ടായിരിക്കും.

വിവിധ കോളേജുകളിൽ ലഭ്യമായ ബിരുദ പ്രോഗ്രാമുകളുടെ മേജർ, മൈനർ, സ്പെഷ്യലൈസേഷൻ എന്നിവയുടെ വിശദാംശങ്ങൾ അതത് കോളേജുകളുടെ വെബ്സൈറ്റിൽ / നോട്ടീസ് ബോർഡിൽ ലഭ്യമാണ്. ഓൺലൈൻ രജിസ്‌ട്രേഷന് വിദ്യാർത്ഥികൾക്ക് 20 ഓപ്‌ഷൻ വരെ നൽകാവുന്നതാണ്. ഗവ., എയ്ഡഡ്, സ്വാശ്രയ കോളേജുകളിലെ കോഴ്സുകളിൽ വിദ്യാർത്ഥികൾക്ക് താത്പര്യമുള്ള / ആഗ്രഹിക്കുന്ന ഓപ്‌ഷനുകൾ മുൻഗണനാ ക്രമത്തിൽ സമർപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

സെൽഫ് ഫിനാൻസിങ് കോഴ്സുകളുടെ ഫീസ് എയ്ഡഡ് / ഗവൺമെന്റ് കോഴ്സുകളുടെ ഫീസിൽ നിന്നു വ്യത്യസ്തമായിരിക്കും.

കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം ലഭിക്കേണ്ടവർ തിരഞ്ഞെടുക്കുന്ന 20 കോളേജ് ഓപ്ഷനുകളിൽ ഉൾപ്പെടുന്ന എയ്‌ഡഡ്‌ കോളേജുകളിലെ അർഹമായ കമ്മ്യൂണിറ്റി ക്വാട്ടയിലേക്കായിരിക്കും പരിഗണിക്കുക. ഓരോ കമ്മ്യൂണിറ്റിക്കും അർഹമായ കോളേജുകളുടെ ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ ലിസ്റ്റിൽ ഉൾപ്പെടുന്ന കോളേജുകൾ, കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്നവർ അപേക്ഷ പ്രകാരം തിരഞ്ഞെടുത്ത കോളേജ് ഓപ്ഷനുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

🔙🔛🔛🔛🔛🔛🔛🔛🔛🔜
അപേക്ഷകൾക്കും കൂടുതൽ വിവരങ്ങൾക്കും👇

ഡിജിറ്റൽ സേവ
കോമൺ സർവീസ് സെന്റർ (C | S | C)
മാതമംഗലം

ഡിജിറ്റൽ സേവ C | S | C 🪀 ഗ്രൂപ്പിൽ ഇതുവരെ അംഗമാവാത്തവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://chat.whatsapp.com/K4UxcguKpntHr1606hZA82

23/04/2024

റെനോൾട്ട് കാറുകൾ സ്വന്തമാക്കാം അതിശയിപ്പിക്കുന്ന വിലക്കുറവിൽ!!!

റെനോൾട്ട് കാറുകൾ ഞങ്ങളിലൂടെ ബുക്ക് ചെയ്യുമ്പോൾ 5000 രൂപയുടെ അധിക ഓഫറുകൾ

കൂടാതെ തികച്ചും സൗജന്യമായി ടെസ്റ്റ് ഡ്രൈവും നിങ്ങളുടെ വീട്ടുമുറ്റത്തെത്തുന്നു. അതും തികച്ചും സൗജന്യമായി..

ഈ ഓഫ‍റുകൾ ഞങ്ങളുടെ സൗജന്യ ബുക്കിം​ഗിലൂടെ മാത്രം....

Photos from DIGITAL SEVA CSC MATHAMANGALAM's post 09/04/2024

KEAM 2024: ഏപ്രിൽ 17 വരെ അപേക്ഷിക്കാം

▪️കേരളത്തിലെ എഞ്ചിനീയറിംഗ്/ആർക്കിടെക്‌ചർ/ഫാർമസി/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

▪️2024 ഏപ്രിൽ 17 വൈകുന്നേരം 5.00 മണിവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
▪️അപേക്ഷകരുടെ എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ്, ജനനതീയതി, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ് എന്നിവ 2024 ഏപ്രിൽ 17-നകം അപേക്ഷയോടൊപ്പം ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

▪️വിവിധ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ അപ്ലോഡ് ചെയ്യുന്നതിന് 2024 ഏപ്രിൽ 24 വൈകുന്നേരം 5:00 മണിവരെ അവസരം ഉണ്ടായിരിക്കുന്നതാണ്.

▪️അപേക്ഷയുടെ അക്നോളജ്‌മെൻ്റ് പേജിൻ്റെ പകർപ്പോ മറ്റ് അനുബന്ധ രേഖകളോ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേയ്ക്ക് അയക്കേണ്ടതില്ല.

▪️അപേക്ഷകൻ ഏതെങ്കിലും ഒരു കോഴ്സിനോ/എല്ലാ കോഴ്സുകളിലേക്കുമോ ഉള്ള പ്രവേശനത്തിന് ഒരു ഓൺലൈൻ അപേക്ഷ മാത്രമേ സമർപ്പിക്കാൻ പാടുള്ളൂ.

▪️കേരളത്തിലെ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നിർബന്ധമായും മേൽ പറഞ്ഞ തീയതിക്കുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതും, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന നീറ്റ് യു.ജി 2024 പരീക്ഷ എഴുതി യോഗ്യത നേടേണ്ടതുമാണ്.

▪️കേരളത്തിലെ ആർക്കിടെക്‌ചർ കോഴ്സിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ മേൽ പറഞ്ഞ തീയതിക്കുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതും കൗൺസിൽ ഓഫ് ആർക്കിടെക്‌ചർ (COA) നടത്തുന്ന NATA 2024 പരീക്ഷ എഴുതി യോഗ്യത നേടേണ്ടതുമാണ്.

09/04/2024

NEET UG 2024: APPLICATION WINDOW RE-OPEN

NEET UG 2024 ആപ്ലിക്കേഷൻ വിൻഡോ രണ്ട് ദിവസത്തേക്ക് വീണ്ടും തുറന്നിരിക്കുന്നു. NEET UG 2024 പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്ക് ഏപ്രിൽ 9 മുതൽ ഏപ്രിൽ 10 രാത്രി 10.50 വരെ അപേക്ഷിക്കാം.

21/02/2024

NEET UG 2024

നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) യുജി - 2024 രജിസ്ട്രേഷൻ ആരംഭിച്ചു.

മെഡിക്കൽ പ്രവേശന പരീക്ഷയായ NEET UG 2024-നുള്ള ഓൺലൈൻ അപേക്ഷാ പ്രക്രിയ ആരംഭിച്ചു.
👉🏻 അപേക്ഷിക്കാനുള്ള അവസാന തീയതി 2024 മാർച്ച് 9 രാത്രി 11.50 മണി വരെയാണ്.
👉🏻 പ്രവേശന പരീക്ഷ മെയ് 5 ഞായറാഴ്ച 02:00 PM to 05:20 PM വരെ നടക്കും.

അപേക്ഷിക്കാനുള്ള യോഗ്യത :
ഫിസിക്‌സ്, ബയോളജി/ബയോടെക്‌നോളജി, കെമിസ്ട്രി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ ഉൾകൊള്ളുന്ന അംഗീകൃത ബോർഡിൽ നിന്ന് 10+2 അല്ലെങ്കിൽ തത്തുല്യ ഡിപ്ലോമ ഉണ്ടായിരിക്കണം. ഇപ്പോൾ പരീക്ഷ എഴുതുന്നവർക്കും നീറ്റിന് അപേക്ഷിക്കാൻ അർഹതയുണ്ട്.
ഫിസിക്‌സ്, ബയോളജി/ബയോടെക്‌നോളജി, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ പൊതുവിഭാഗത്തിന് കുറഞ്ഞത് 50% മാർക്കും, SC/ST/OBC വിഭാഗത്തിന് 40% മാർക്കും, ശാരീരിക വൈകല്യമുള്ളവർക്ക് 45% മാർക്കും മൊത്തം സ്‌കോറുകളായി നേടിയിരിക്കണം.
അപേക്ഷകർക്ക് 2024 ഡിസംബർ 31-ന് 17 വയസ്സ് പ്രായമുണ്ടായിരിക്കണം.

അപേക്ഷിക്കാൻ ആവശ്യമുള്ള രേഖകൾ :
1. സമീപകാല പാസ്‌പോർട്ട് സൈസ് ഫോട്ടോ (80% മുഖം വെളുത്ത പശ്ചാത്തലത്തിൽ ചെവികൾ ഉൾപ്പെടെ ദൃശ്യമാകുന്ന രീതിയിൽ). [പേരും തീയതിയും ഉള്ളത്]
2. ഒപ്പ്.
3. പോസ്റ്റ്കാർഡ് (4x6) വലുപ്പമുള്ള ഫോട്ടോ. [പേരും തീയതിയും ഉള്ളത്]
4. ഇടതും വലതും കൈകളുടെ വിരലടയാളങ്ങൾ.
5. അഡ്രസ് പ്രൂഫ് (ആധാർ/ബാങ്ക് പാസ്ബുക്ക്/സ്കൂൾ ഐഡി കാർഡ് etc.).
6. ഇമെയിൽ ഐഡി.
7. OTP ആവശ്യത്തിന് 2 മൊബൈൽ നമ്പർ.
8. OBC Non-Creamy Layer വിഭാഗക്കാർ NCL സർട്ടിഫിക്കറ്റ്.

അപേക്ഷാ ഫീസ് :
▫️ ജനറൽ: ₹ 1,700/-
▫️ ജനറൽ-ഇഡബ്ല്യുഎസ്/ഒബിസി-എൻസിഎൽ: ₹ 1,600/-
▫️ എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/മൂന്നാം ലിംഗക്കാർ: ₹ 1,000/-
▫️ ഇന്ത്യക്ക് പുറത്തുള്ളവർ: ₹ 9,500/-
പരീക്ഷാ ഫീസിന് പുറമെയുള്ള ജിഎസ്ടിയും പ്രോസസ്സിംഗ് ചാർജുകളും അധികമായി അടയ്‌ക്കേണ്ടതുണ്ട്.

Want your business to be the top-listed Government Service in Kannur?

Click here to claim your Sponsored Listing.

Location

Telephone

Website

Address

E-Gramam CSC, MM Bazar PO, Mathamangalam
Kannur
670306