Aboobacker kannur
https://youtube.com/shorts/Uq3Wo3k3ufc?si=zNpxcuOlc5BbjWcH
Do you need a job?
ജോലി വേണോ, എന്നാ വേഗം വിട്ടോ🏃♂️🏃♀️
Kannur Corporation Presents " Global Job Fair "
നിരവധി സ്ഥാപനങ്ങളിൽ ഒരുപാട് ഒഴിവുകൾ ജനുവരി 11,12 തീയതികളിൽ Mundayad Indoor Stadium ത്തിൽ,
For Registrations
https://www.kannurglobaljobfair.com
13/10/2022
*ഹിജാബ് മൗലികാവകാശത്തിന്റെ പ്രശ്‌നം: എസ്ഡിപിഐ*
ഹിജാബ് ധരിക്കാനുള്ള അവകാശം മൗലീകാവകാശവുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ്. ഹിജാബ് വിഷയത്തില്‍ സുപ്രീം കോടതിയിലെ രണ്ട് ജഡ്ജിമാരുടെ ഭിന്ന വിധി നീതിയുടെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലാണ്.
വസ്ത്രധാരണവും വ്യക്തി സ്വാതന്ത്ര്യവും ഉറപ്പാക്കുന്ന ഭരണഘടനയുടെ മൗലീകാവകാശങ്ങള്‍ സംബന്ധിച്ച മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട വാദങ്ങള്‍ക്കു പകരം മറ്റൊരു ദിശയിലേക്ക് ചര്‍ച്ചയുടെ വാതിലുകള്‍ തുറന്ന വിധി പ്രസ്താവമാണ് സുപ്രിം കോടതിയില്‍ നിന്നുണ്ടായത്. ഹിജാബ് വിഷയത്തെക്കുറിച്ചുള്ള പുതിയ ഹിയറിംഗില്‍ മൗലികാവകാശങ്ങള്‍ സംബന്ധിച്ച് വിശാലമായ അര്‍ത്ഥതലങ്ങളുണ്ടെന്നും അതിനാല്‍ അത് അതീവ ശ്രദ്ധയോടെയും സ്ഥിരോത്സാഹത്തോടെയും കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അഡ്വ.ഷറഫുദ്ദീന്‍ പറഞ്ഞു. ഒരു വ്യക്തിയുടെ താല്‍പ്പര്യമനുസരിച്ച് ധരിക്കാന്‍ തിരഞ്ഞെടുക്കുന്നത് മൗലികാവകാശങ്ങളുടെ പരിധിയില്‍ വരുന്നതാണ്.
ഹിജാബ് ആത്യന്തികമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയമാണെന്ന് ജസ്റ്റിസ് സുധാന്‍ഷു ധൂലിയയുടെ നിരീക്ഷണത്തെ അദ്ദേഹം അഭിനന്ദിച്ചു. ഭരണഘടനാ ചട്ടക്കൂടില്‍ ഐക്യത്തോടെ എപ്പോഴും നിലകൊള്ളുമെന്നും മൂല്യങ്ങളില്‍ വിശ്വസിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നുവെന്ന് സ്വയം പ്രചോദിപ്പിക്കാനുള്ള അവസരമാണിതെന്നും കൂട്ടിച്ചേര്‍ത്തു. ഹിജാബ് ധരിക്കുന്നത് അസ്വസ്ഥത സൃഷ്ടിക്കുകയോ പുരോഗതിയെ തടസ്സപ്പെടുത്തുകയോ ചെയ്യുന്നില്ല. ഇത് നിരോധിക്കുന്നത് തീര്‍ച്ചയായും ചില സ്ത്രീകളെ വിദ്യാഭ്യാസം നേടുന്നതില്‍ നിന്ന് മനഃപൂര്‍വം തടയുന്നതിന് തുല്യമാകുമെന്ന് അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ് അഭിപ്രായപ്പെട്ടു.
13/10/2022
ഒക്ടോബര്‍ 13
ശഹീദ് ഫാറൂഖ് കണ്ണൂര്‍
ലഹരി മാഫിയക്കെതിരെ
നിലപാട് സ്വീകരിച്ചതിന്റെ പേരില്‍
ജീവന്‍ ബലി നല്‍കേണ്ടി വന്ന
ധീര രക്തസാക്ഷി
12/10/2022
*ഹമീദ് ഹൊസങ്കടി*
*എസ്‌ഡിപിഐ* *യുടെ* *സ്ഥാനാർത്ഥിയായി* *വിജയിച്ച* *മഞ്ചേശ്വരം ബ്ലോക്ക്* *പഞ്ചായത്ത് മെമ്പർ.* *നാട്ടുക്കാരുടെ ഹമീച്ച*
*ബ്ലോക്ക് പഞ്ചായത്ത് വെൽഫയർ* *സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ* .
*മഞ്ചേശ്വരത്ത് നിന്ന് വണ്ടി കയറി തലസ്ഥാന നഗരിയിൽ* *സെക്രട്ടറിയേറ്റിനു* *മുന്നിൽ* *നടത്തിയ* *സമരമാണ്*
ഇദ്ദേഹം മെമ്പറായ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലും മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലും വിവിധ തസ്തികകളിൽ ഉദ്യോഗസ്ഥരെ നിയമിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് ഇദ്ദേഹം ഈ ഒറ്റയാൾ പോരാട്ടത്തിനിറങ്ങിയത്.
ബ്ലോക് ഡവലപ്‌മെന്റ് ഓഫിസര്‍, അസി.എന്‍ജിനീയര്‍, ഹെഡ് ക്ലാർക്ക്, ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫിസര്‍ തുടങ്ങിയ സുപ്രധാന സ്ഥാനങ്ങളിലൊന്നും ഉദ്യോഗസ്ഥരില്ലാത്തതിനാൽ, തന്നെ വിജയിപ്പിച്ച വോട്ടർമാരടക്കമുളള പൗരൻമാർക്ക് അർഹമായ സേവനങ്ങൾ നൽകാൻ കഴിയാതെ വന്നപ്പോഴാണ് ഇദ്ദേഹം സെക്രട്ടേറിയേറ്റ് പടിക്കലെത്തിയത് .അവകാശങ്ങൾ ബോധപൂർവ്വം നിഷേധിക്കുമ്പോൾ പൊരുതുകയല്ലാതെ മറ്റെന്താണ്
പോം വഴി ? സേവനാവകാശം നിയമമാക്കിയ സംസ്ഥാനത്ത് മഞ്ചശ്വരം ബ്ലോക് പഞ്ചായത്തിൽ ഉദ്യോഗസ്ഥരില്ലാത്തതിന്റെ പേരില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ സര്‍ക്കാര്‍ ഓഫിസുകള്‍ നിരന്തരം കയറിയിറങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളത് .
കേരളത്തിന്റെ വടക്കേ അതിര്‍ത്തി ഗ്രാമത്തിലെ ജനങ്ങളുടെ ദുരിതങ്ങള്‍ക്കറുതി വരുത്താൻ സംസ്ഥാന സര്‍ക്കാർ യാതൊരു താൽപ്പര്യവും കാണിക്കുന്നില്ല .
നിലവിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പലവട്ടം ജില്ലാ ഭരണകൂടത്തെ സമീപിച്ചെങ്കിലും നിഷേധാത്മക നിലപാടാണ് ജില്ല അധികാരികൾ സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ്
ഹമീദ് സമരവുമായി തിരുവനന്തപുരത്തെത്തിയത് . ബ്ലോക് പഞ്ചായത്തിലെ മറ്റ് അംഗങ്ങളെ പോലെ നമ്മളെന്ത് ചെയ്യും എന്ന ചോദ്യത്തിൽ ആശ്വാസം കണ്ടെത്താൻ ഹമീദ് ഹൊസങ്കടിക്ക് കഴിയാതിരിക്കുന്നത് താൻ സ്വീകരിച്ചിരിക്കുന്ന രാഷ്ട്രീയകാഴ്ചപ്പാടിൻ്റെ വ്യക്തത കൊണ്ടാണ് , അതിൻ്റെ കരുത്ത് കൊണ്ടാണ് . രഷ്ട്രീയ പ്രവർത്തനം ഉപജീവനമാർഗമല്ല ദൗത്യനിർവ്വഹണമാണ്
എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ്
അഭിവാദ്യങ്ങൾ മെമ്പർ ബ്രോ 💚❤
06/10/2022
മോഹൻ ഭാഗവത്തിന്റെ ഹിന്ദുത്വരാഷ്ട്ര പ്രഖ്യാപനം രാജ്യത്തെ തകർക്കും
ആർഎസ്എസ് ആചാര്യൻ ഗോൾവാൾക്കർ വിഭാവനം ചെയ്ത ഹിന്ദുത്വരാഷ്ട്രത്തിന്റെ അർദ്ധ-ഔദ്യോഗിക പ്രഖ്യാപനമായിരുന്നു മോഹൻഭാഗവത്തിന്റെ ഇത്തവണത്തെ വിജയദശമി സന്ദേശം. ഭരണഘടനാപരമായി മതേതര-ജനാധിപത്യ രാജ്യമായ ഇന്ത്യയെ മതരാഷ്ട്രമാക്കുമെന്ന പ്രഖ്യാപനം ഭരണഘടനാവിരുദ്ധവും നാനാത്വത്തിൽ ഏകത്വമെന്ന രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവത്തെ തകർക്കുന്നതുമാണ്. സമാനമായ മറ്റൊരു പരാമർശമാണ് രാജ്യത്തെ ജനസംഖ്യാനുപാതത്തെക്കുറിച്ച മോഹൻഭാഗവത്തിന്റെ അഭിപ്രായപ്രകടനം.
എട്ട് വര്ഷം മുമ്പ് സംഘപരിവാരം കേന്ദ്രഭരണം ഏറ്റെടുത്തത് മുതൽ, വികസനപരമായ എല്ലാ മേഖലകളിലും രാജ്യം താഴോട്ടേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ ദാരിദ്ര്യവും തൊഴിലില്ലായ്‌മയും അസമത്വവും വർധിച്ചുവരികയാണെന്നും ഇന്ത്യയിൽ ദാരിദ്ര്യം രാക്ഷസരൂപം പൂണ്ട് നിൽക്കുകയാണെന്നുമാണ് ആർഎസ്‌എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ തന്നെ പറയുന്നത്. ഹൊസബലെ വെളിപ്പെടുത്തിയത് പ്രകാരം 20 കോടിയിലേറെ ജനങ്ങൾ ദാരിദ്ര്യരേഖയ്‌ക്കു താഴെയാണ്. 23 കോടിയിലധികം ആൾക്കാർക്ക് ദിവസം 375 രൂപയ്‌ക്കു താഴെ മാത്രമാണ് വരുമാനം. നാലു കോടിയിലധികമാണ് തൊഴിൽരഹിതർ. ലേബർ ഫോഴ്‌സ് സർവേ അനുസരിച്ച് 7.6 ശതമാനമാണ് തൊഴിലില്ലായ്‌മ നിരക്ക്. ഭൂരിഭാഗം മേഖലകളിലും ജനങ്ങൾക്ക് നല്ല വെള്ളമോ പോഷകാഹാരങ്ങളോ ലഭിക്കുന്നില്ലെന്നും പറഞ്ഞ ഹൊസബലെ, ജനസംഖ്യയുടെ ഒരു ശതമാനം രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ അഞ്ചിൽ ഒന്നും (20 ശതമാനം) കൈയടക്കി വയ്‌ക്കുന്നത് നല്ല സാഹചര്യമാണോ എന്നു കൂടി ചോദിക്കുകയുണ്ടായി.
ഹൊസബലെയുടെ വെളിപ്പെടുത്തലുകളിൽ പുതിയതായി ഒന്നുമില്ല. രാജ്യത്തെ ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയ പാർട്ടികളും, സാമൂഹ്യ-സാംസ്കാരിക-സന്നദ്ധ സംഘങ്ങളും, മനുഷ്യാവകാശ പ്രവർത്തകരും കഴിഞ്ഞ കുറെ വർഷങ്ങളായി നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന വസ്തുതകൾ തന്നെയാണ് ഹൊസബലെ ആവർത്തിച്ചിട്ടുള്ളത്. എന്നാൽ ഈ യാഥാർഥ്യം വിളിച്ചു പറയുന്നവർ രാജ്യനിന്ദ നടത്തുകയാണെന്നും, അവർ രാജ്യത്തെ അപകീർത്തിപ്പെടുത്തുകയാണെന്നുമായിരുന്നു സംഘപരിവാര പ്രചാരണം.
മുകളില് സൂചിപ്പിച്ച തരത്തിലുള്ള ഗുരുതരമായ ഒരു ചുറ്റുപാടിലാണ് രാജ്യം നിലകൊള്ളുന്നത്. ഈ പറഞ്ഞ പ്രശ്നങ്ങൾക്കൊന്നും ഒരു പരിഹാരവും നിർദേശിക്കാതെ, സംഘപരിവാരം അധികാരത്തിൽ വന്നതിന് ശേഷം അനിയന്ത്രിതമായി വളർന്നു കൊണ്ടിരിക്കുന്ന മതപരമായ ധ്രുവീകരണം ശക്തിപ്പെടുത്താനുതാകുന്ന പരാമർശങ്ങളാണ് ഭാഗവത്തിന്റെ പ്രസംഗത്തിലുള്ളത്. ‘മതാടിസ്ഥാനത്തിലുള്ള അസമത്വവും’ ‘നിർബന്ധിത മതപരിവർത്തനങ്ങളും’ കാരണം രാജ്യത്തിന്റെ സ്വത്വരൂപം നഷ്ടപ്പെട്ടുപോകുമെന്നാണ് ഭാഗവത്ത് പറയുന്നത്. നിലവിലുള്ള സ്ഥിതിവിവര കണക്കുകളനുസരിച്ച്, 86 ശതമാനമാണ് ഭൂരിപക്ഷ സമുദായത്തിന്റെ ജനസംഖ്യാനുപാതം. ഇതര സമുദായങ്ങളുടെ മൊത്തം അനുപാതം കേവലം 14 ശതമാനമാണ്. എന്നിട്ടും, ഇതരസമുദായങ്ങൾ അനിയന്ത്രിത പ്രജനനത്തിലൂടെയും, മതപരിവർത്തനത്തിലൂടെയും, അതിർത്തികടന്നുള്ള നുഴഞ്ഞു കയറ്റത്തിലൂടെയും മതപരമായ ജനസംഖ്യാ അസന്തുലിതത്വം സൃഷ്ടിക്കുന്നുവെന്നാണ് ഭാഗവത്ത് കണ്ടെത്തിയിരിക്കുന്നത്.
ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാൻ ഇവിടെയുള്ള മുസ്ലിങ്ങൾ കോപ്പു കൂട്ടുന്നു എന്ന് നിരന്തരം ആരോപണമുന്നയിക്കുന്ന സംഘപരിവാരത്തിന്റെ തലവൻ തന്നെയാണ്, ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രമാക്കുമെന്ന് പരസ്യപ്രഖ്യാപനം നടത്തുന്നത്. ആർഎസ്എസ് സ്ഥാപിക്കാനുദ്ദേശിക്കുന്ന ഈ മതരാഷ്ട്രത്തിൽ, ഇതര മതസ്തർക്ക് പൌരാവകാശങ്ങൾ പോലുമുണ്ടാകില്ലെന്നും, അവർ രണ്ടാംകിട പൌരന്മാരായി, ഭൂരിപക്ഷത്തിന്റെ ആജ്ഞാനുവർത്തികളായി ജീവിക്കണമെന്നുമാണ് ആർഎസ്എസ് ആചാര്യൻ എഴുതിവെച്ചിട്ടുള്ളത്.
ആർഎസ്എസിന്റെ കൈയിലാണ് കേന്ദ്രഭരണം കൈയാളുന്ന രാഷ്ട്രീയപാർട്ടിയുടെ കടിഞ്ഞാൺ. അത്കൊണ്ട് തന്നെ ഗുരുതര പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്ന ഭാഗവത്തിന്റെ പ്രസ്താവന ഗൌരവമായി ചർച ചെയ്യപ്പെടേണ്ടതുണ്ട്. ഇനിയുള്ള കാലത്തും ഇന്ത്യ ഒരു മതേതര രാഷ്ട്രമായി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ജനസമൂഹം ഈ നീക്കത്തെ ഫലപ്രദമായി നേരിട്ട് പരാജയപ്പെടുത്താൻ മുന്നോട്ട് വരേണ്ടതുമുണ്ട്.
06/10/2022
ഹൃദയഭേദകമായ വാർത്തയാണ് ഇന്ന് രാവിലെ പാലക്കാട് വടക്കാഞ്ചേരിയിൽ നിന്നും കേട്ടുകൊണ്ടിരിക്കുന്നത്. ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസ്സുമായി കൂട്ടിയിടിച്ച് 9 ജീവനുകളാണ് പൊലിഞ്ഞിരിക്കുന്നത്. ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന വിശ്രമമില്ലാത്ത ഡ്രൈവിംങ്ങും അമിത വേഗതയും ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ചെറിയ അശ്രദ്ധ കൊണ്ടും ജാഗ്രതകുറവ് മൂലവും നഷ്ടപ്പെട്ടു പോകുന്നത് വിലപ്പെട്ട മനുഷ്യജീവനുകലാണ്. ഇതുപോലുള്ള ദുരന്തങ്ങൾ സംഭവിക്കാതിരിക്കാൻ ഇനിയെങ്കിലും നമുക്ക് ജാഗ്രത ഉണ്ടാകണം.
മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
SP അമീർ അലി
Click here to claim your Sponsored Listing.
Location
Category
Contact the business
Address
Kannur
600005
