നാം ഒന്ന് We Are One

നാം ഒന്ന് We Are One

Share

നാം ഒന്ന് � � � [We Are One]

05/08/2021
22/06/2021

വിസ്മയ മോളേ വിട!

13/05/2021

നിങ്ങളുടെ രാഷ്ട്രീയം ഏതും ആയിക്കൊള്ളട്ടെ.. നിങ്ങളുടെ വീടിന്റെ ചുറ്റുവട്ടത്തുള്ള DYFI ക്കാരുടെ നമ്പർ വാങ്ങി സൂക്ഷിച്ചോളൂ.. ഉപകാരപ്പെടും.. അഭിമാനം DYFI 💞💞💞💞

27/03/2021

2021-22 അധ്യയന വർഷത്തെ ഒന്ന് മുതൽ പത്തുവരെ ക്ലാസ്സുകളിലെ പാഠപുസ്തങ്ങളടെ വിതരണം തുടരുന്നു.

ജൂണിൽ ആരംഭിക്കുന്ന അധ്യയന വർഷത്തെ പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. ഒന്നാം വാല്യം 288 ടൈറ്റിലുകളായി രണ്ട് കോടി 87 ലക്ഷം പാഠപുസ്തകങ്ങളാണ് അച്ചടി പൂർത്തിയാക്കി വിതരണം ചെയ്യുന്നത്. ഒന്ന് മുതൽ എട്ടുവരെ ക്ലാസ്സുകളിൽ പൂർണ്ണമായും സൗജന്യമായിട്ടാണ് പാഠപുസ്തകം നൽകുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്‌കൂൾ സൊസൈറ്റികൾ മുഖേന രക്ഷകർത്താക്കൾക്കാണ് പാഠപുസ്തകം വിതരണം നടത്തുന്നത്.

#ഉറപ്പാണ്LDF

Photos from നാം ഒന്ന് We Are One's post 19/03/2021

വ്യത്യസ്ത മേഖകളെ സ്പർശിക്കുന്ന 900 ഉറപ്പുകളുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ജനങ്ങളിലേക്ക്.

#ഉറപ്പാണ്LDF

08/02/2021

കാസർഗോഡിന്റെ ചിരകാല സ്വപ്നമായ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി യാഥാർത്ഥ്യ മാകുകയാണ്. ആശുപത്രി നാളെ ഉദ്ഘാടനം ചെയ്യും. പ്രസവ ചികിത്സ, നവജാതശിശുവിന്റെ ആരോഗ്യ പരിരക്ഷണം തുടങ്ങിയ എല്ലാ ചികിത്സയും ഒരു കുടകീഴിൽ ജനങ്ങൾക്ക് ഈ ആശുപത്രിയിലൂടെ ലഭ്യമാകും.

9.41 കോടി രൂപയ്ക്ക് 3 നിലകളിലായി 30000 സ്ക്വയർ ഫീറ്റ് ആണ് ഹോസ്പിറ്റൽ സജ്ജമായിട്ടുള്ളത്. എൻ എച് എം മുഖേന 5 കോടി രൂപയുടെ ഉപകരണങ്ങൾ അനുവദിച്ചിട്ടുണ്ട്.

പ്രസ്തുത സ്ഥാപനത്തിലേക്ക് ഡോക്ടർമാരുടെ 15 തസ്തികളും സ്റ്റാഫ് നഴ്സുമാരും പാരമെഡിക്കൽ ജീവനക്കാരും ഉൾപ്പെടെ 153 തസ്തികകളും ഓഫീസ് ജീവനക്കാരുടെ 17 തസ്തികകളും സൃഷ്ടിക്കുവാനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്.

Photos from നാം ഒന്ന് We Are One's post 13/01/2021

യുവത്വത്തിന്റെ കരുത്തിൽ കുതിക്കുന്ന കേരളം..

08/01/2021

പ്രകൃതിക്ഷോഭങ്ങളും മഹാമാരികളും തീർത്ത വെല്ലുവിളികൾ ലോകത്തിനു തന്നെ മാതൃകയാകുന്ന വിധത്തിൽ മറികടന്ന ഒരു ജനതയാണ് നമ്മൾ. ഒത്തൊരുമയോടെയും ദൃഢനിശ്ചയത്തോടെയും തങ്ങളുടെ സഹജീവികളുടെ നന്മയ്ക്കും സുരക്ഷയ്ക്കുമായി പ്രവർത്തിക്കാൻ സന്നദ്ധമായി മുന്നോട്ടു വന്ന മനുഷ്യരാണ് ഈ ഘട്ടങ്ങളിലെല്ലാം നമ്മുടെ കാവലായി മാറിയത്. ഈ കോവിഡ് കാലത്തും ആയിരക്കണക്കിനാളുകൾ ഈ നാടിനു വേണ്ടി അണിചേരുകയും സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുകയും ചെയ്തു. അവരെ കൂട്ടിച്ചേർക്കുവാനും, കൂടുതൽ ആളുകൾക്ക് സേവനസന്നദ്ധരായി മുന്നോട്ടു വരാനും പ്രവർത്തിക്കാനുമുള്ള ഒരു സംവിധാനം ഒരുക്കുവാനുമായാണ് സംസ്ഥാന സർക്കാർ സാമൂഹിക സന്നദ്ധ സേന രൂപീകരിച്ചത്. ഭാവിയിലുണ്ടായേക്കാവുന്ന പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാൻ ഇത്തരമൊരു സന്നദ്ധ സേന നമുക്ക് വലിയ മുതൽക്കൂട്ടായി മാറും.

സാമൂഹിക സന്നദ്ധ സേനയിലേയ്ക്ക് ഇനിയും ഒരുപാട് യുവാക്കാൾ കടന്നു വരണമെന്നാണ് ആഗ്രഹിക്കുന്നത്. സാമൂഹ്യസേവനത്തിൻ്റെ ഈ മഹത് സന്ദേശം അവരിലേയ്ക്ക് പകരാനും, സന്നദ്ധ സേനയുടെ ഭാഗമാകാൻ അവരെ പ്രചോദിപ്പിക്കാനുമായി മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര നടന്മാരിലൊരാളായ ടൊവിനോ തോമസ് മുന്നോട്ടു വന്നിരിക്കുകയാണ്. സന്നദ്ധ സേനയുടെ ബ്രാൻ്റ് അംബാസഡർ ആകുവാനുള്ള ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുത്തതിൽ നന്ദി പറയുന്നു. കഴിഞ്ഞ പ്രളയ കാലത്ത് രക്ഷാപ്രവർത്തനങ്ങളിൽ നിസ്വാർത്ഥമായി പങ്കു ചേർന്ന് സമൂഹത്തിനു മാതൃകയായി മാറിയ വ്യക്തികളിലൊരാളാണ് ടൊവിനോ തോമസ്. അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യം കൂടുതൽ ആളുകളിലേയ്ക്ക് സന്നദ്ധ സേനയുടെ സന്ദേശമെത്തികാൻ സഹായകരമാകും. സാമൂഹിക സന്നദ്ധ സേനയ്ക്കും ടൊവിനോ തോമസിനും ഹൃദയപൂർവം ഭാവുകങ്ങൾ നേരുന്നു.

08/01/2021

ഇടതുപക്ഷത്തിന്റെ ചിറകേറി മാറുന്ന കൊച്ചി...
ഇടത് ചേർന്ന്... ഇനി എല്ലാം ഇടത്തോട്ട് !

07/01/2021

ശബരി റെയില്‍പാത യാഥാര്‍ത്ഥ്യമാകുന്നു: ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കും

അങ്കമാലി-ശബരി റെയില്‍പാതയുടെ മൊത്തം ചെലവിന്റെ (2815 കോടി രൂപ) അമ്പതു ശതമാനം സംസ്ഥാനം ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കിഫ്ബി മുഖേന പണം ലഭ്യമാക്കും.

1997-98 ലെ റെയില്‍വെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് എരുമേലി വഴിയുള്ള ശബരിപാത. ശബരിമല ദര്‍ശനത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരുടെ സൗകര്യവും സംസ്ഥാനത്തിന്റെ തെക്കുകിഴക്ക് ഭാഗങ്ങളുടെ വികസനവും മുന്നില്‍ കണ്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍ പദ്ധതി നടപ്പാക്കാന്‍ റെയില്‍വെ താല്പര്യം കാണിച്ചില്ല. പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ചെലവ് 517 കോടി രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 2815 കോടി രൂപയായി ഉയര്‍ന്നു.

നിര്‍മാണ ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന നിലപാട് പിന്നീട് റെയില്‍വെ എടുത്തു. ദേശീയ തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയില്‍ റെയില്‍വെയുടെ ചെലവില്‍ തന്നെ പദ്ധതി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. ചെലവിന്റെ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാനം തയ്യാറാകണമെന്ന നിലപാടില്‍ റെയില്‍വെ ഉറച്ചുനിന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ചെലവിന്റെ പകുതി വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

അങ്കമാലി-ശബരി പാതയുടെ നടത്തിപ്പും പരിപാലനവും റെയില്‍വെ മന്ത്രാലയം തന്നെ നിര്‍വഹിക്കണം. പാതയില്‍ ഉള്‍പ്പെടുന്ന സ്റ്റേഷനുകളുടെ വികസനം പൊതു-സ്വകാര്യ പങ്കാളിത്തമുള്ള പ്രത്യേക കമ്പനി വഴി നടപ്പാക്കണം. ഇതുവഴി ലഭിക്കുന്ന വരുമാനത്തില്‍ ചെലവു കഴിച്ചുള്ള തുക സംസ്ഥാനവും റെയില്‍വെയും 50:50 അനുപാതത്തില്‍ പങ്കിടണം. ഈ വ്യവസ്ഥകളോടെയാണ് 50 ശതമാനം ചെലവു വഹിക്കാന്‍ തീരുമാനിച്ചത്.

അങ്കമാലി-ശബരി പാത കൊല്ലം ജില്ലയിലെ പുനലൂര്‍ വരെ ദീര്‍ഘിപ്പിക്കുകയാണെങ്കില്‍ ഭാവിയില്‍ തമിഴ് നാട്ടിലേക്ക് നീട്ടാന്‍ കഴിയും. ഈ സാധ്യതയും സര്‍ക്കാര്‍ കണക്കിലെടുത്തിട്ടുണ്ട്.

Want your business to be the top-listed Government Service in Kannur?

Click here to claim your Sponsored Listing.

Location

Website

Address

Kannur