Nammude nadu

Nammude nadu from a beautiful village....

14/05/2018

😇😇

12/05/2018

*പോളിടെക്‌നിക്ക്പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു*
സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിലേക്ക്പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മേയ് 14 മുതൽ 29 വരെ www.polyadmission.orgവെബ്‌സൈറ്റിലൂടെഓണ്ലൈനായി അപേക്ഷ സമര്പ്പിക്കാം. കഴിഞ്ഞ വർഷത്തെപ്പോലെ സംസ്ഥാനാടിസ്ഥാനത്തിലായിരിക്കുംപ്രവേശനം. അന്പത്തിയൊന്ന്സര്ക്കാര്/എയ്ഡഡ് പോളിടെക്‌നിക് കോളേജുകളിലേക്കും പതിനാറ് സ്വാശ്രയ പോളിടെക്‌നിക്കുകളിലെ സര്ക്കാര് സീറ്റുകളിലേക്കുമാണ് (ഉയര്ന്ന ഫീസ്) പ്രവേശനം. അപേക്ഷ പൂര്ണമായും ഓണ്ലൈനിലാണ് സമര്പ്പിക്കേണ്ടത്. ജനറല് വിഭാഗത്തിന് നൂറ്റിയന്പത് രൂപയും എസ്.സി/എസ്.റ്റി വിഭാഗത്തിന് എഴുപത്തിയഞ്ച് രൂപയുമാണ് അപേക്ഷാ ഫീസ്.ഓണ്ലൈന് അപേക്ഷ സമര്പ്പിക്കുമ്പോള് ഒരു വിദ്യാര്ത്ഥിക്ക് മുപത് ഓപ്ഷനുകള് വരെ നല്കാം. എന്.സി.സി, സ്‌പോര്ട്‌സ് ക്വാട്ട, എയ്ഡഡ് കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകള് എന്നിവയ്ക്ക് പ്രത്യേകം അപേക്ഷകള് ഓണ്ലൈനിലൂടെ തന്നെ സമര്പ്പിക്കണം.സംസ്ഥാനത്തെ എല്ലാ പോളിടെക്‌നിക് കോളേജുകളില് നിന്നും മേയ് 14 മുതല് ഇരുപത് രൂപ നിരക്കില് അച്ചടിച്ച പ്രോസ്‌പെക്ടസ്ലഭ്യമാണ്.www.polyadmission.orgവെബ്‌സൈറ്റില് സൗജന്യമായും പ്രോസ്‌പെക്ടസ്ലഭിക്കും. സംസ്ഥാനത്തെ എല്ലാ പോളിടെക്‌നിക് കോളേജുകളിലും മേയ് 14 മുതല് ഹെല്പ് ഡസ്‌കുകള് പ്രവര്ത്തിക്കും. ഹെല്പ് ഡസ്‌കുകള് മുഖേന ഓണ്ലൈനായി അപേക്ഷിക്കാനും പ്രിന്റ് ചെയ്ത അപേക്ഷകള് സമര്പ്പിക്കാനും സാധിക്കും. കോളേജുകളിലെ ബ്രാഞ്ചുകളുടെ വിവരം, സീറ്റുകളുടെ എണ്ണം, ഫീസ് തുടങ്ങിയ വിവരങ്ങള് പ്രോസ്‌പെക്ടസില് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്

12/05/2018

പ്ലസ് വൺ അപേക്ഷകരുടെ ശ്രദ്ധക്ക്...

അപേക്ഷ സമർപ്പിക്കാനുള്ള സമയം 8/05/2018 മുതൽ ആരംഭിക്കുന്നു.

ആദ്യം അപേക്ഷ സമർപ്പിക്കുന്നതുകൊണ്ട് പ്രത്യേകപ്രയോജനം ഒന്നും ഇല്ല. അതുകൊണ്ട് ആരും തിരക്കുപിടിക്കേണ്ട കാര്യമൊന്നും ഇല്ല.

അപേക്ഷക്കൊപ്പം സമർപ്പിക്കേണ്ട ഒരുപാട് രേഖകൾ ഉണ്ട്. അതൊക്കെ സംഘടിപ്പിക്കുക ആണ് ആദ്യം ചെയ്യേണ്ടത്.

നിങ്ങളുടെ താലൂക്ക്, വില്ലേജ് ഇവയൊക്കെ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പി അപേക്ഷിക്കുമ്പോൾ വേണം. ഇതിനായി റേഷൻ കാർഡ്, ആധാർ കാർഡ്, വില്ലേജ് ആപ്പീസർ /LSG തരുന്ന residence സർട്ടിഫിക്കറ്റ് ഇവയിൽ ഏതെങ്കിലും വേണം.

NCC/Scout /Ex Service /SPC ഇവയിൽ ഏതെങ്കിലും ഉണ്ടെങ്കിൽ ആ സർട്ടിഫിക്കറ്റിന്റെ കോപ്പി വേണം.

സ്കൂളിലെ സയൻസ് /മാത്‍സ് പോലുള്ള ക്ളബ് അംഗത്വമുണ്ടെങ്കിൽ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വേണം.

നീന്തൽ അറിയാമെങ്കിൽ അത് തെളിയിക്കുന്ന സ്പോർട്സ് കൗൺസിൽ നൽകിയ സർട്ടിഫിക്കറ്റ് വേണം. പഞ്ചായത്ത്‌ പ്രസിഡന്റ് /ജനപ്രതിനിധിമാർ നൽകുന്ന സർട്ടിഫിക്കറ്റ് സ്വീകരിക്കില്ല.

സംവരണവിഭാഗം ആണെങ്കിൽ ജാതി തെളിയിക്കുന്ന രേഖകൾ വേണ്ടിവരും.

പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ജില്ലാതലത്തിലോ സംസ്ഥാനതലത്തിലോ ദേശീയതലത്തിലോ ഔദ്യോഗികമേളകളിൽ നേടിയ പുരസ്‌കാരങ്ങളുടെ സർട്ടിഫിക്കറ്റ് വേണ്ടിവരും.

25 രൂപ ആണ് അപേക്ഷഫീസ്. നിങ്ങൾ പ്രവേശനം ആഗ്രഹിക്കുന്ന ജില്ലയിൽ ഏത് സ്കൂളിൽ വേണമെങ്കിലും അപേക്ഷ കൊടുക്കാം. അപേക്ഷ സ്വീകരിക്കില്ല എന്ന് ഒരു സ്‌കൂളിലും ആർക്കും പറയാനധികാരമില്ല.

അപേക്ഷയിൽ തെറ്റ് വന്നാൽ നഷ്ടം സംഭവിക്കുന്നത് അപേക്ഷിച്ച കുട്ടിക്ക് തന്നെയാണ്. അപേക്ഷയിലെ തെറ്റ് കണ്ടാലും തിരുത്തുവാനുള്ള അധികാരം അപേക്ഷ സ്വീകരിച്ച സ്‌കൂളിനില്ല. അപേക്ഷയിലെ തെറ്റ് തിരുത്തി വീണ്ടും അപേക്ഷ നൽകണം എന്ന് കുട്ടിയെ അറിയിക്കാനുള്ള നിയമപരമായ ഉത്തരവാദിത്വവും അപേക്ഷ സ്വീകരിച്ച സ്‌കൂളിനില്ല.

ശ്രദ്ധിക്കുക... അപേക്ഷ ആദ്യം കൊടുക്കുവാനല്ല നോക്കേണ്ടത്, തെറ്റുകൂടാതെ അപേക്ഷ കൊടുക്കുവാൻ ആണ്. ഇന്റർനെറ്റ്‌ കഫെകളിൽ ക്യൂ നിന്ന് അപേക്ഷ പ്രിന്റ് ചെയ്യിപ്പിക്കുമ്പോൾ തിരക്ക് കാരണം തെറ്റ് വന്നേക്കാം. അപേക്ഷ കൊണ്ട് സ്കൂളിൽ ചെല്ലുമ്പോൾ അവിടെയും തിരക്കാണെങ്കിൽ അതിലെ തെറ്റുകൾ അധ്യാപകർക്ക് ചൂണ്ടിക്കാട്ടാനും പറ്റില്ല. തെറ്റ് പറ്റിയാൽ നഷ്ടം കുട്ടിക്ക് മാത്രമാണ്. അതുകൊണ്ട് തിരക്കിട്ടുചെയ്യാതെ കാര്യങ്ങൾ മനസ്സിലാക്കി അപേക്ഷ സമർപ്പിക്കുക.

ഒന്നുകൂടി പറയുന്നു.. അപേക്ഷ ആദ്യം കൊടുക്കുന്നതിനല്ല പ്രാധാന്യം, തെറ്റുകൂടാതെ കൊടുക്കുന്നതിൽ ആണ്.

അപേക്ഷ പൂരിപ്പിക്കുന്നതിൽ കുട്ടികളെ സഹായിക്കാൻ എല്ലാ താലൂക്കിലും ഓരോ സ്കൂളിൽ help desk ഉണ്ട്.

28/10/2017
24/10/2017
15/07/2016
20/10/2015

ആരാണ് കമ്മ്യൂണിസ്റ്റ്?
സ: ഇ.എം.എസ്
പൊക്കന്റെ കുടിലില് ഒളിവ് ജീവിതം തുടങ്ങിയപ്പോള് പൊക്കനും ഭാര്യയും അറിഞ്ഞിരുന്നില്ല അത് ഇ.എം.എസ് ആണെന്ന്. ജീവിതത്തിൽ അതുവരെ മീന് തൊടാത്ത നമ്പൂതിരിയാണെന്ന്. പൊക്കന്റെ കുടിലില് മിക്കവാറും മത്സ്യക്കറിയാണ്. ചിലപ്പോള് ഉണക്കമീനും.... ആദ്യദിവസം ഇതൊന്നുമറിയാതെ ഇ.എം.എസ്സിന് ചോറും മീന്കറിയും കൊണ്ടുകൊടുത്തു. ഇ.എം.എസ് അതിൽ യാതൊരു സങ്കോചവും പ്രകടിപ്പിച്ചില്ല. പരിചിതനെപ്പോലെ മീന്കറി കൂട്ടി ഉണ്ടു.
ഇ.എം.എസ് നമ്പൂതിരിയാണെന്ന് അറിഞ്ഞ ദിവസം പൊക്കനും ഭാര്യയും വളരെ സങ്കടപ്പെട്ടു. എന്തോ വലിയ തെറ്റ് ചെയ്തതായി അവര്ക്ക് തോന്നി. പൊക്കന് ഇ.എം.എസ്സിന്റെ മുന്നില് വിഷമത്തോടെ വന്നു നിന്നു.
"എന്താ.... പൊക്കേട്ടാ...?"
"ആളറിയാതെ മീന്കറി തന്നതാണ്."
"മീന് കറി വളരെ ഇഷ്ടായി. ഇനി ഇടയ്ക്കിടെ മീന്കറി വയ്ക്കണം."
പൊക്കന് സമാധാനമായി. മീന് കറിയായാലും മറ്റെന്തു ഭക്ഷണമായാലും പൊക്കന് നല്കിയത് വളരെ സ്നേഹത്തോടെയായിരുന്നു. ആഹാരത്തിനെല്ലാം മനുഷ്യസ്നേഹത്തി
ന്റെ രുചിയായിരുന്നു.
രണ്ടു വര്ഷക്കാലം ഇ.എം.എസ് അവിടെ താമസിച്ചു.
അതിനിടയില് മറ്റൊരു സംഭവമുണ്ടായി.
പൊക്കന്റെ മകന് കുഞ്ഞിരാമന് ഒരു ദിവസം മാതൃഭൂമി പത്രം വായിക്കുകയായിരുന്നു. മാതൃഭൂമിയില് ഒരു പരസ്യം. "100 രൂപ സമ്മാനം.... ഇന്ത്യന് രക്ഷാനിമയപ്രകാരം താഴെ പറയുന്ന ആളെ അറസ്റ്റ് ചെയ്യാനുള്ള വിവരം നല്കുന്നവര്ക്ക് 100 രൂപ സമ്മാനം നല്കുന്നതാണ്. ആളുടെ പേരു ഏലംകുളം മനയ്ക്കല് ശങ്കരന് നമ്പൂതിരിപ്പാട്"പടവും ഉണ്ട്.
പരസ്യം പിന്നെയും പിന്നെയും വന്നുകൊണ്ടിരുന്നു. സമ്മാനത്തുക 100ല് നിന്ന് 1000 ആയി വര്ദ്ധിച്ചു. ആയിരം എന്ന വച്ചാൽ ഇന്നത്തെ ഒരു കോടി; പൊക്കനും കുഞ്ഞിരാമനും ഇഎംഎസ്സിന്റെ മുന്നില് വന്നു നിന്നു.....
"സഖാവ് പത്രത്തിലെ പരസ്യം കണ്ടോ?"
"കണ്ടു. എന്തു തോന്നുന്നു, ഇപ്പോഴെന്നെ പിടിച്ചുകൊടുത്താല് ആയിരം കിട്ടും."
"അയ്യോ... ഇങ്ങിനെയൊന്നും പറയരുതേ.....ആയിരമല്ല ലക്ഷം തന്നാലും പൊക്കന്റെ മനസ്സ് മാറില്ല. ജീവന് പോയാലും കാട്ടിക്കൊടുക്കില്ല."
ദാരിദ്ര്യം കൂടപ്പിറപ്പായുള്ള പൊക്കന് ഇങ്ങിനെ പറയുമ്പോള് ഇ.എം.എസ്സിന്റെ കണ്ണുകള് ആര്ദ്രമാവുകയായിരുന്നു.
അതാണ് കമ്മ്യൂണിസ്റ്റ് ' അതാവണം കമ്യൂണിസ്റ

18/10/2015

എന്‍റെ ആന്തൂര്‍.....
പാര്‍ട്ടി ഗ്രാമം....
കേള്‍ക്കുമ്പോള്‍ ഭയം തോന്നുന്നുണ്ടോ............ കഴിഞ്ഞ രണ്ട് ദിവസമായി ആന്തൂരിനെ കുറിച്ചുള്ളവര്‍ണ്ണനകള്‍ അങ്ങനെയാണല്ലോ........
സഖാക്കളേേേ. ...... കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലമായ കണ്ണൂര്‍..... കണ്ണൂര്‍ വിപ്ലവകോട്ടയിലെ ചെങ്കോട്ടകളില്‍ ചെങ്കോട്ടയായ ആന്തൂര്‍ പ്രദേശം.......
അതെ ചെങ്കോട്ടകളില്‍ ചെങ്കോട്ടയായ ആന്തൂരും ബ്രിട്ടീഷുകാരെ ചെറുത്തു തോല്‍പ്പിച്ച് പാരമ്പര്യമുള്ള മോറാഴയും മുത്തപ്പന്‍റെ പരിപാവനമായ പുണ്യ സഥലംസ്ഥിതി ചെയ്യുന്ന ചെങ്കോട്ടയായ പറശ്ശിനിക്കടവും സ്വാതന്ത്ര്യ സമരകാലത്ത് സഖാക്കളെ ശത്രുക്കളില്‍ നിന്ന് സംരക്ഷിച്ച കടമ്പേരിയും ബക്കളവും ഉള്‍ക്കൊള്ളുന്ന ആന്തൂര്‍......
ഇത് െചങ്കോട്ടയുടെ കോട്ടകൊത്തളമായി മാറിയത് സ്വതന്ത്ര സമനാന്തരം ഉയര്‍ന്നു വന്ന കര്‍ഷക പ്രസ്ഥാനങ്ങളുടെയും വിപ്ലവ പ്രസ്ഥാനങ്ങളുടെയും പിന്‍ബലത്തിലായിരുന്നു....... സഖാവ് പാച്ചേനിയും കെപിആറും ഇകെ നായനാരും ഉഴുതുമറിച്ചിട്ട ഈ നെല്‍പാടങ്ങള്‍ അന്നും ഇന്നും എന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിപ്ലവ കോട്ടയായി മാറിയതില്‍ അല്ലെങ്കില്‍ മാറ്റിയെടുത്തതില്‍ എന്താണ് തെറ്റ്.... കേരളത്തിലെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ആന്തൂരിന് സ്വന്തമാണ്..... അറിയാമോ..... ഫാഷന്‍ ഡിസൈനിംഗില്‍ ഇന്ത്യയിലെ ഉയര്‍ന്ന സ്ഥാപനമായ നിഫ്റ്റ് ,ഗവ. എന്‍ജിനിംയറിംഗ് കോളേജ് ,കേന്ദ്രീയ വിദ്യാലയം, പറശ്ശിനിക്കടവ് മുത്തപ്പന്‍ മടപ്പുര ,സ്നേക്ക് പാര്‍ക്ക്, വിസ്മയ അമ്മ്യസ്മെന്‍റ് പാര്‍ക്ക്, സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശു പത്രി ,വ്യവസായ മേഖലയില്‍ പുതു ചരിത്രം എഴുതിയ കെല്‍ട്രോണ്‍ ,കേരള പോലീസിന്‍റെ ആസ്ഥാനം ,കേന്ദ്ര സര്‍ക്കാരിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്ടെയ്നര്‍ സ്റ്റേഷന്‍ പറശ്ശിനിക്കടവ് ആയുര്‍വേദ മെഡിക്കല്‍ കോളേജ് കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബിഎഡ് സെന്‍റെര്‍... അനവധി വ്യവസായ സംരഭങ്ങള്‍ ( സുല്‍ഫെക്സ് ഷെര്‍ലോണ്‍) കൂടെ കെടിഡിസി ഹോട്ടലുകള്‍ ഉള്‍പ്പെടെ മികച്ച സൗകര്യങ്ങളോടു കൂടി പ്രവര്‍ത്തിക്കുന്ന നിരവധി ഹോട്ടലുകള്‍......
അതെ ഇതാണ് എന്‍റെ ആന്തൂര്‍ ...... ഇവിടെ വര്‍ഗ്ഗീയ കോമരങ്ങള്‍ക്ക് സ്ഥാനമില്ല.. കാരണം ഈ നാടിന്‍റെ ചരിത്രം വിപ്ലവ ഏടുകളില്‍ രചിക്കപ്പെട്ടതാണ്...... ഇത് ചരിത്രത്തിലെ പുതിയ അധ്യായം..... ഇനിയും എന്‍റെ നാടിനെ കുറിച്ച് അറിയണമെന്നുണ്ടോ..... ധൈര്യമായി കടന്നു വരിക..... അറിയുക ആന്തൂരിന്‍റെ സ്നേഹവും ലാളനയും.....അനുഭവിച്ചറിയുക ഈ സ്നേഹ വായ്പ്.....
അങ്ങനെ ആന്തൂര്‍ പ്രഥമ നഗരസഭയുടെ കടിഞ്ഞൂല്‍ ഭരണം ഇനി എതിര്‍ പക്ഷമില്ലാത്ത .....
സഖാക്കളുടെ കൈവശം സ്വന്തം

Address

Kannur

Website

Alerts

Be the first to know and let us send you an email when Nammude nadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share