17/08/2026
കൊടുന്നോട് ക്രഷർ: ജനങ്ങളുടെ ആശങ്കകൾക്കൊപ്പം കരിമ്പുഴ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി
കരിമ്പുഴ പഞ്ചായത്തിലെ കൊടുന്നോട് പ്രദേശത്ത് പ്രവർത്തിക്കുന്ന ക്രഷറിനെതിരെ ഉയർന്നുവന്ന ജനങ്ങളുടെ പരാതികളും ആശങ്കകളും ഗൗരവമായി പരിഗണിച്ച്, വിഷയം പഠിക്കാൻ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു.
സമിതിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിൽ ക്രഷറിന്റെ പ്രവർത്തനം പ്രദേശവാസികളുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ, ക്രഷർ എത്രയും പെട്ടെന്ന് നിർത്തലാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റിനോട് ആവശ്യപ്പെടാൻ വർക്കിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.
ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കാണുന്നതിനായി ആവശ്യമായ ജനകീയ പ്രക്ഷോഭങ്ങളും നിയമപോരാട്ടങ്ങളും ഉൾപ്പെടെയുള്ള ജനാധിപത്യ മാർഗങ്ങളുമായി മുന്നോട്ട് പോകാനും യോഗം തീരുമാനിച്ചു.
ആഗസ്റ്റ് 16ന് മുസ്ലിം ലീഗ് ഓഫീസിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എൻ. ഹംസ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സി.പി. സാദിഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി പി.എം. മുഹമ്മദലി സ്വാഗതവും ട്രഷറർ സുലൈമാൻ കെ.പി. നന്ദിയും പറഞ്ഞു.
ജനങ്ങളുടെ ആശങ്കകൾക്കൊപ്പം — ജനങ്ങളുടെ അവകാശങ്ങൾക്കായി.