IUML 1 WARD MOGAR

IUML 1 WARD MOGAR kk

01/09/2026

നമ്മളിൽ നിന്ന് വിടപറഞ്ഞ മുസ്ലിം ലീഗ് ജില്ലാ കൗൺസിലറും മുൻ വാർഡ് മെമ്പറുമായ ബള്ളൂർ അബ്ബാസ് സാഹിബിന്റെ അനുസ്മരണയോഗവും ദുആ മജ്‌ലിസും ..

★ അനുസ്മരണ യോഗവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു★ നമ്മളിൽ നിന്ന് വിടപറഞ്ഞ മുസ്ലിം ലീഗ് ജില്ലാ കൗൺസിലറും മുൻ വാർഡ് മെമ്പറുമാ...
01/09/2026

★ അനുസ്മരണ യോഗവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു★

നമ്മളിൽ നിന്ന് വിടപറഞ്ഞ മുസ്ലിം ലീഗ് ജില്ലാ കൗൺസിലറും മുൻ വാർഡ് മെമ്പറുമായ ബള്ളൂർ അബ്ബാസ് സാഹിബിന്റെ അനുസ്മരണയോഗവും ദുആ മജ്‌ലിസും ഇന്ന് ഇഷാ നിസ്കാര ശേഷം മൊഗർ ലീഗ് ഓഫീസിൽ വച്ച് നടന്നു.ദുആ മജ്‌ലിസിന് മൊഗ്രാൽപുത്തൂർ മസ്ജിദ് ഇമാം ഷാഫി ദാരിമി നേതൃത്വo നൽകി.
എസ് കെ മുഹമ്മദലി സാഹിബിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കാദർ കടവത്ത് സ്വാഗതം അരുളി.മൊഗ്രാൽപുത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് അൻവർ ചേരങ്കൈ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ നൂറുദ്ദീൻ കോട്ടക്കുന്ന്, എം എം അസീസ് മൊഗർ, മുസ്ലിം ലീഗ് നേതാക്കന്മാരായ സി എച്ച് ഇസ്മായിൽ ഹാജി കടവത്ത്, മൊയ്ദീൻ കുട്ടി കടവത്ത്, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ശിഹാബ് കെ ജെമൊഗർ, എ കെ കരീം മൊഗർ, അബൂബക്കർ പടിഞ്ഞാർ, ബഷീർ പടിഞ്ഞാർ,, അബ്ബാസ് ദിടുപ്പ, സിദ്ദിഖ് ബള്ളൂർ, രണ്ടാം വാർഡ് മെമ്പർ ജമാൽ ബള്ളൂർ, മൂന്നാം വാർഡ് മെമ്പർ അമീർ കോട്ടക്കുന്ന്, സി എ മജീദ് ചായത്തോട്ടം, അബ്ദുറഹ്മാൻ ബള്ളൂർ, മൊയ്ദീൻ മൊഗർ, കെഎംസിസി നേതാക്കന്മാരായ ഷെരീഫ് എം എസ്, അൻവർ കടവത്ത്, ഷഫീഖ് പി ബി, ഷദീദ് ഐഡി കടവത്ത് എന്നിവർ സംസാരിച്ചു,
അഫ്സൽ ബള്ളൂർ, കാസിം മൊഗർ, ഹമീദ് മൊഗർ, ബഷീർ മൊഗർ, ഷാഫി മൊഗർ, റസാഖ് കടവത്ത്, അബ്ദുറഹ്മാൻ കടവത്ത്, കബീർ കടവത്ത്, അബൂബക്കർ കടവത്ത്,മുഹമ്മദ് അലി മൊഗർ, എന്നിവർ സംബന്ധിച്ചു
മുനീർ മൊഗർ നന്ദിയും പറഞ്ഞു. അബ്ബാസ് സാഹിബിനോടൊപ്പം പ്രവർത്തിച്ച നിരവധി പേർ പരിപാടിയിൽ സംബന്ധിക്കുകയും അദ്ദേഹത്തെ അനുസ്മരിക്കുകയും ഉണ്ടായി.അദ്ദേഹം പാർട്ടിക്ക് വേണ്ടി നടത്തിയ പ്രവർത്തനങ്ങൾ ഓർത്തെടുക്കുകയുണ്ടായി.
നിരവധി മുസ്ലീം ലീഗ് നേതാക്കളും പ്രവർത്തകരും പരിപാടിയിൽ സംബന്ധിച്ചു.പരിപാടിയിൽ എത്തിച്ചേർന്ന എല്ലാവർക്കും ഒന്നാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ കൃതജ്ഞത രേഖപ്പെടുത്തുന്നു

ഒന്നാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി മൊഗർ മൊഗ്രാൽ പുത്തൂർ

അസ്സലാമു അലൈക്കും പ്രിയപ്പെട്ടവരെ നമ്മിൽ നിന്ന് വിടപറഞ്ഞ നിലവിലെ മുസ്ലിം ലീഗ് കാസർഗോഡ് ജില്ല കൗൺസിലറും മുൻ വാർഡ് മെമ്പറു...
01/09/2026

അസ്സലാമു അലൈക്കും പ്രിയപ്പെട്ടവരെ
നമ്മിൽ നിന്ന് വിടപറഞ്ഞ നിലവിലെ മുസ്ലിം ലീഗ് കാസർഗോഡ് ജില്ല കൗൺസിലറും മുൻ വാർഡ് മെമ്പറും ആയിരുന്ന മർഹൂം അബ്ബാസ് ബള്ളൂർ സാഹിബിന്റെ അനുസ്മരണയോഗവും ദുആ മജ്‌ലിസും നാളെ രാത്രി ഇശാ നിസ്കാര ശേഷം മൊഗർ ലീഗ് ഓഫീസിൽ വച്ച് നടക്കുന്നുണ്ട്.മുഴുവൻ നേതാക്കളും പ്രവർത്തകരും കൃത്യസമയത്ത് സംബന്ധിക്കുക

ഒന്നാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി മൊഗർ മൊഗ്രാൽ പുത്തൂർ

29/08/2026
29/08/2026
കാസർഗോഡ് ബ്ലോ.ക്ക് പഞ്ചായത്ത് 2025 -26 വാർഷിക പദ്ധതിയിൽ പെട്ട ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ര വാഹന വിതരണം ഇന്ന് രാവിലെ ബ്...
29/08/2026

കാസർഗോഡ് ബ്ലോ.ക്ക് പഞ്ചായത്ത് 2025 -26 വാർഷിക പദ്ധതിയിൽ പെട്ട ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ര വാഹന വിതരണം ഇന്ന് രാവിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കുകയുണ്ടായി.നമ്മുടെ വാർഡിൽ നിന്നും ഒന്നാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ അഭ്യർത്ഥന മാനിച്ച് മുസ്ലിംലീഗിനെ ജീവനുതുല്യം നെഞ്ചിലേറ്റിയ ഹമീദ് കാർണിക്ക് നമ്മുടെ ബ്ലോക്ക് മെമ്പർ അഷ്റഫ് കർള വിതരണം ചെയ്യുകയുണ്ടായി.
പ്രിയപ്പെട്ട ഹമീദ് കാർണിക്ക് മുച്ചക്ര വാഹനം നൽകാൻ ഏർപ്പാടാക്കിയ നമ്മുടെ ബ്ലോക്ക് മെമ്പർ അഷ്റഫ് കറ്ള,ബ്ലോക്ക് പ്രസിഡൻറ് അബ്ദുള്ള കുഞ്ഞി ചെർക്കള,മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ എ അബ്ദുല്ല കുഞ്ഞി,ഒന്നാം വാർഡ് മെമ്പർ ധർമ്മ പാലൻ,മൂന്നാം വാർഡ് മെമ്പർ അമീറ് മഠം,മുൻ പഞ്ചായത്ത് പ്രസിഡൻറ് സമീറ ഫൈസൽ,പഞ്ചായത്ത് ഭരണസമിതി,മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു

ഒന്നാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി

കടവത്ത് - മൊ ഗർ-കോട്ടക്കുന്ന് റോഡിന്റെയും ചൗക്കി - മജൽ റോഡിന്റെയും പണി വേഗത്തിൽ ആരംഭിക്കണമെന്ന് ആവശ്യം ഉന്നയിച്ച് മൊഗ്രാ...
29/08/2026

കടവത്ത് - മൊ ഗർ-കോട്ടക്കുന്ന് റോഡിന്റെയും ചൗക്കി - മജൽ
റോഡിന്റെയും പണി
വേഗത്തിൽ ആരംഭിക്കണമെന്ന് ആവശ്യം ഉന്നയിച്ച് മൊഗ്രാൽ പുത്തൂർ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കാസർഗോഡ് നിയോജകമണ്ഡലം എംഎൽഎ കല്ലട്ര മാഹിൻ ഹാജിയെ സന്ദർശിക്കുകയുണ്ടായി.
കാസർഗോഡ് ഡെവലപ്മെൻറ് പാക്കേജിൽ ഉൾപ്പെടുത്തി തയ്യാറാക്കിയ ഈ രണ്ട് റോഡിൻ്റെ എസ്റ്റിമേറ്റ് തയ്യാറാക്കി കാസറഗോഡ് കളക്ടറേറ്റിന്റെ അംഗീകാരം ലഭിച്ച നിലവിൽ തിരുവനന്തപുരം പ്ലാനിങ് ഓഫീസിലാണ് ഉള്ളത്.പ്ലാനിങ് ഓഫീസിലെ നടപടിക്രമങ്ങൾ വേഗത്തിലാക്കാനും പെട്ടെന്ന് ടെൻഡർ നടപടികൾ സ്വീകരിക്കാനും എംഎൽഎയോട് ആവശ്യപ്പെട്ടു.ന്യായമായ ആവശ്യത്തോട് എംഎൽഎ വളരെ നല്ല രീതിയിൽ കേൾക്കുകയും എത്രയും പെട്ടെന്ന് റോഡ് പണി തുടങ്ങാനുള്ള സജ്ജീകരണങ്ങൾ ഒരുക്കുമെന്നും ഞങ്ങൾക്ക് ഉറപ്പ് നൽകുകയുണ്ടായി.മഴക്ക് അല്പം ശമനം ഉണ്ടാവുമ്പോൾ പണി ആരംഭിക്കാനുള്ള
നടപടിക്രമങ്ങൾ ചെയ്യാമെന്നും എംഎൽഎ ഉറപ്പു നൽകി.
എംഎൽഎയുമായുള്ള കൂടിക്കാഴ്ചയിൽ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് അൻവർ ചേരങ്കൈ,ട്രഷറർ കബീർ കമ്പാർ,പഞ്ചായത്ത് ഭാരവാഹികളായ മുഹമ്മദ് കുന്നിൽ,നൂറുദ്ദീൻ കോട്ടക്കുന്ന്,കരീം ചൗക്കി,മൂന്നാം വാർഡ് മുസ്ലിം ലീഗ് പ്രസിഡൻറ് ഹനീഫ കോട്ടക്കുന്ന്,പതിനഞ്ചാം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് സിറാജ് മൂപ്പ,ഒന്നാം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി കാദർ കടവത്ത് എന്നിവർ സംബന്ധിച്ചു.
രണ്ട് റോഡുകളുടെയും പുനർനിർമ്മാണത്തിന് കഠിനപ്രയത്നം നടത്തുന്ന പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിക്ക് പ്രത്യേകം കൃതജ്ഞത രേഖപ്പെടുത്തുന്നു

ഒന്നാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി

ഷാർജ കെഎംസിസി കാസർകോട് മണ്ഡലം ട്രഷറർ ആയി തെരഞ്ഞെടുക്കപ്പെട്ട *എം.എസ്. ശരീഫ് മൊഗാറിന്*ഹരിതഭിവാദ്യങ്ങൾഒന്നാം വാർഡ് മുസ്ലിം...
29/08/2026

ഷാർജ കെഎംസിസി കാസർകോട് മണ്ഡലം ട്രഷറർ ആയി തെരഞ്ഞെടുക്കപ്പെട്ട
*എം.എസ്. ശരീഫ് മൊഗാറിന്*

ഹരിതഭിവാദ്യങ്ങൾ

ഒന്നാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി
മൊഗർ, മൊഗ്രാൽ പുത്തൂർ

08/01/2026

മൊഗ്രാൽ പുത്തൂർ ഒന്നാം വാർഡിന്റെ വികസന ചരിത്രത്തിൽ ഒരു പുതിയ അധ്യായം കുറിച്ചുകൊണ്ടാണ് ഈ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കടന്നുപോയത്. നാട്ടിലെ സാധാരണക്കാരായ ജനങ്ങൾ മുസ്ലിം ലീഗിന്റെ പ്രസക്തിയും, അവർ വാർഡിനായി നടത്തിയ പ്രവർത്തനങ്ങളുടെ മൂല്യവും എത്രത്തോളമുണ്ടെന്ന് ഈ തിരഞ്ഞെടുപ്പിലൂടെ ഒരിക്കൽക്കൂടി അടിവരയിട്ട് തെളിയിച്ചിരിക്കുന്നു.
​ഇവിടെ നമ്മുടെ വാർഡിൽ, ചിലർക്ക് അധികാരം പിടിച്ചെടുക്കാൻ വേണ്ടി മാത്രമായി പിറവിയെടുത്ത ഒരു 'അവിശുദ്ധ കൂട്ടുകെട്ട്' രംഗത്തുവരികയുണ്ടായി. എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും ഒരുമിച്ച് ചേർന്ന്, ലീഗിന്റെ അടിത്തറ ഇളക്കിക്കളയാം എന്ന് വ്യാമോഹിച്ചു. പരസ്പരം പ്രത്യയശാസ്ത്രപരമായി യാതൊരു ബന്ധവുമില്ലാത്ത ഇവർ, ലീഗിനെ തോൽപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തിനായി കൈകോർത്തത് കണ്ടപ്പോൾ തന്നെ ഞങ്ങൾ ചിരിച്ചിരുന്നു. കാരണം, ഈ വാർഡിലെ ജനങ്ങൾക്ക് നല്ലതുപോലെ അറിയാം, ആരാണ് അവരുടെ യഥാർത്ഥ വികസന നായകരെന്നും, ആരാണ് വെറും രാഷ്ട്രീയ നാടകങ്ങൾ കളിക്കുന്നതെന്നും.
​ജനവിധിക്ക് മുൻപ് 'ഉറപ്പാണ് വിജയം' എന്ന പേരിൽ മുദ്രാവാക്യം വിളിച്ചും സോഷ്യൽ മീഡിയയിൽ വീമ്പ് പറഞ്ഞും നടന്നവരുടെ ഇന്നത്തെ അവസ്ഥ എന്താണ്?
​"ഉറപ്പാണ് വിജയം" എന്നായിരുന്നു ഇവരുടെ മുദ്രാവാക്യം. എന്നാൽ, ജനങ്ങൾ വിധിയെഴുതിയപ്പോൾ ആ 'ഉറപ്പ്' കാറ്റിൽപ്പറന്നു. എസ്ഡിപിഐ - വെൽഫെയർ പാർട്ടി കൂട്ടുകെട്ടിനെ ഒന്നാം വാർഡിലെ വോട്ടർമാർ തൂത്തെറിഞ്ഞുകൊണ്ട് ലീഗിന് ഗംഭീര വിജയം സമ്മാനിച്ചു. അധികാരം പിടിച്ചെടുക്കാൻ വേണ്ടിയുള്ള ഈ നെട്ടോട്ടം, ഒരു താൽക്കാലിക തട്ടിക്കൂട്ട് കൂട്ടുകെട്ടിന് ഒരിക്കലും ജനങ്ങളുടെ വിശ്വാസം നേടാൻ കഴിയില്ല എന്ന പാഠമാണ് ഈ തിരഞ്ഞെടുപ്പിലൂടെ പഠിപ്പിച്ചത്.
​മതനിരപേക്ഷതയിൽ വിശ്വസിച്ച്, നാടിന്റെ നന്മയ്ക്കായി എന്നും നിലകൊണ്ട മുസ്ലിം ലീഗിന്റെ സ്ഥാനത്ത്, അവസരവാദപരമായ രാഷ്ട്രീയ തന്ത്രങ്ങൾക്ക് സ്ഥാനമില്ലെന്ന് ഒന്നാം വാർഡ് തെളിയിച്ചു. വിജയിച്ച നമ്മുടെ സ്ഥാനാർത്ഥിക്കും പ്രസ്ഥാനത്തിനും ഒപ്പം നിന്ന ഓരോ വോട്ടർക്കും ഞങ്ങൾ നന്ദി പറയുന്നു.
​പരിഹസിച്ചുകൊണ്ട് ഞങ്ങൾ പറയട്ടെ: നിങ്ങൾ ഒന്നിച്ചു നിന്നിട്ടും, ഒന്നായി പ്രവർത്തിച്ചിട്ടും, ലീഗിനെ തൊടാൻ കഴിഞ്ഞില്ല. ഇനിയെങ്കിലും, വികസനപരമായ കാര്യങ്ങളിൽ ലീഗിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ശ്രമിക്കുക. അല്ലാതെ, കേവലം രാഷ്ട്രീയ ലാഭത്തിനായി താൽക്കാലിക സഖ്യങ്ങളുണ്ടാക്കി ഈ നാട്ടിലെ ജനങ്ങളെ വിഡ്ഢികളാക്കാൻ ശ്രമിക്കരുത്. ഈ വിജയം ഞങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്തബോധം നൽകുന്നു.
​അഭിമാനപൂർവ്വം,
കാദർ കടവത്ത്
മുസ്ലിം ലീഗ് ഒന്നാം വാർഡ് സെക്രട്ടറി, മൊഗ്രാൽ പുത്തൂർ

Address

IUML FIRST WARD MOGAR MOGRAL PUTHUR KASARAGOD
Kasaragod
233792786

Website

Alerts

Be the first to know and let us send you an email when IUML 1 WARD MOGAR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share