21/08/2020
SYS Kasarkod
സമസ്ത കേരള സുന്നീ യുവജന സംഘം (SYS)കാസർക്കോട് ജില്ലാ കമ്മിറ്റി
യൂത്ത് സ്ക്വയർ,
21/08/2020
*ദേശീയ വിദ്യാഭ്യാസ നയം*
*എസ് വൈ എസ് വെബിനാർ ഇന്ന് (വെള്ളിയാഴ്ച)*
കോഴിക്കോട് : കേന്ദ്ര സർക്കാർ അംഗീകരിച്ച ദേശീയ വിദ്യാഭ്യാസ നയത്തെ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി എസ് വൈ എസ് സംസ്ഥാന കമ്മിറ്റി നാളെ ( വെള്ളിയാഴ്ച )വൈകുന്നേരം 4 മണിക്ക് വെബിനാർ സംഘടിപ്പിക്കുന്നു. സൂം ആപ്പിൽ ഓൺലൈനായി സംഘടിപ്പിക്കുന്ന പരിപാടിയിൽ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി അധ്യക്ഷത വഹിക്കും. മജീദ് കക്കാട്, ഡോ: അനിൽ കുമാർ, പ്രൊ: എ പി അബ്ദുൽ വഹാബ്, ഡോ :പി പി നൗഷാദ്, കെ കെ സുരേന്ദ്രൻ തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. വിദ്യാഭ്യാസ നയത്തിന്റ വിവിധ ഭാഗങ്ങൾ വിശദായി വെബിനാർ ചർച്ച ചെയ്യും
___________________
© iMM Online Media
Like and Share👍👍
https://www.facebook.com/mediamissionlive
Media Mission
Official Online Media of Samastha Kerala Sunni Yuvajana Sangam (SYS)
Media Mission
14/08/2020
06/08/2020
🔖 കുടുംബ വിശുദ്ധി
(മീഡിയ മിഷന്‍_നിലാവ്)
06/08/2020. വ്യാഴം
🎙️റഹ്മതുല്ലാഹ് സഖാഫി എളമരം
YouTube Link👇🏻
https://youtu.be/nGDkG3m8-7Q
https://youtu.be/nGDkG3m8-7Q
https://youtu.be/nGDkG3m8-7Q
_________________
👉Share
👉Subscribe
______________________________
*SჄS (Da'wa )* _ Youth Square, Samastha Center, Kozhikode - 6
_________________/
*🟢Join WhatsApp*
https://chat.whatsapp.com/LYNczacYXjxGugO8dNg1r6
________________________
*🟢Subscribe Channel*
https://youtube.com/mediamissionlive
________________________
കുടുംബ വിശുദ്ധി_മീഡിയ മിഷന്‍_നിലാവ് 14_MEDIA MISSION_NILAV_14 ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തത്സമയം പ്രോഗ്രാമുകൾ വീക്ഷിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. നിങ്ങളുടെ പ്.....
05/08/2020
ബാബരി; തോറ്റത് മതേതര ഇന്ത്യയാണ്
ഒരു ബഹുസ്വര രാജ്യത്ത് ഭരണകൂടം എങ്ങനെ ആകരുത് എന്ന് നിരന്തരം ബോധ്യപ്പെടുത്തുകയാണ് മോദി സർക്കാർ. മതേതരത്വം അതിന്റെ അവസാന ശ്വാസത്തിലാണെന്ന് രാമക്ഷേത്ര ശിലാന്യാസത്തിലൂടെ പ്രഖ്യാപിക്കുകയാണ് അധികാരത്തിന്റെ ബലത്തിൽ. അത്രമേൽ വൈരുദ്ധ്യങ്ങൾ നിറഞ്ഞതും, വിചിത്രവുമായ വിധിയായിരുന്നു സുപ്രീം കോടതിയിൽ നിന്ന് ബാബരി വിഷയത്തിലുണ്ടായത്.
കോടതിയുടെ ഉത്തരവ് പ്രകാരം നിർമിക്കുന്ന രാമ ക്ഷേത്ര നിർമാണത്തിന് നിയമ സാധുത ഉണ്ടെങ്കിലും തറക്കല്ലിടൽ ചടങ്ങിനെ സർക്കാർ പരിപാടിയാക്കി മാറ്റിയതിലൂടെ ഇന്ത്യ ഉയർത്തി പിടിക്കുന്ന മതേതര സങ്കല്പങ്ങളെ ഇല്ലാതാക്കുന്നതാണ്. ട്രസ്റ്റ് രൂപീകരണത്തോടെ തീരേണ്ട ഭരണകൂട ഉത്തരവാദിത്തം. അതോടെ തീർന്നില്ലെന്ന് മാത്രമല്ല. ഒരു മതേതര രാജ്യത്ത് ക്ഷേത്രം നിർമിക്കുന്നതിന് അധികാരവും, പൊതു ഖജനാവിലെ പണവും, ഉപയോഗിക്കുന്നുവെന്നത് ഖേദകരവും, ഭരണഘടനാ തത്വങ്ങളുടെ ലംഘനവുമാണ്. കേവലാധികാരത്തിന് വേണ്ടി മതനിരപേക്ഷതയെ ബലി കൊടുക്കുന്ന പ്രസ്തുത പ്രവർത്തികൾക്ക് ഐക്യദാർഢ്യ പ്രഖ്യാപനങ്ങളുമായി രംഗത്തെത്തിയ കോൺഗ്രസും ഹിന്ദുത്വ രാഷ്ട്രീയത്തിന് പിറകെ ഞങ്ങളുമുണ്ടെന്ന് വിളിച്ചു പറഞ്ഞിരിക്കുന്നു.
ജനാധിപത്യത്തിനും, രാജ്യത്തിന്റെ തന്നെ നിലനിൽപിനും ഭംഗം വരുത്തുന്ന; വോട്ടിനും, അധികാരത്തിനും വേണ്ടിയുള്ള ഇത്തരം ഹീന ശ്രമങ്ങളെ അപലപിക്കേണ്ടത് മതേതര ഇന്ത്യയുടെ നിലനിൽപ്പിന്റെ അനിവാര്യതയാണ്.
കണ്ടൈന്‍മെന്റ് സോണുകളിലെ പ്രവര്‍ത്തനങ്ങള്‍ - പൊതുജനങ്ങള്‍ അറിയേണ്ടതു്
കണ്ടൈന്‍മെന്റ് സോണുകളെ നിശ്ചയിക്കുന്ന രീതിയ്ക്കു നിലവില്‍ മാറ്റം വന്നിരിക്കുന്നു. വാര്‍ഡുകളോ ഡിവിഷനുകളോ കണ്ടൈന്‍മെന്റ് സോണുകളാക്കുന്നതിന് പകരമായി പോസിറ്റീവ് ആയ ആളുകളുടെ പ്രൈമറി സെക്കണ്ടറി കൊണ്ടാക്റ്റുകള്‍ താമസിക്കുന്ന സ്ഥലം പ്രത്യേകമായി വേര്‍തിരിച്ചു അടയാളപ്പെടുത്തി കണ്ടൈന്‍മെന്റ് ഏര്യ ആക്കുന്ന സമ്പ്രദായം നിലവില്‍ വന്നിരിക്കുന്നു. കണ്ടൈന്‍മെന്റ് സോണുകളുടെ പ്രത്യേക ചുമതല പോലീസിനും നല്കിയിരിക്കുന്നു. ഈ പ്രത്യേക സാഹചര്യത്തില്‍ കണ്ടൈന്‍മെന്റ് സോണുകളില്‍ താമസിക്കുന്നവര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതാണ്.
ശ്രദ്ധിക്കൂ !
• ദുരന്തനിവാരണ പ്രവര്‍ത്തനം/കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഓഫിസുകള്‍, അനുബന്ധ ഓഫീസുകളും സ്ഥാപനങ്ങളും, ട്രഷറി/ബാങ്കുകള്‍/ATM എന്നിവ മാത്രമേ കണ്ടൈന്‍മെന്റ് സോണുകളില്‍ പ്രവര്‍ത്തിക്കൂ.
• മറ്റു ഓഫീസുകളിലെ ജീവനക്കാര്‍ വീടുകളിലിരുന്നു ജോലി ചെയ്യേണ്ടതാണ്.
• കണ്ടൈന്‍മെന്റ് സോണുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ സ്ഥാപനതല തിരിച്ചറിയല്‍ കാര്‍ഡുകള്‍ പോലീസുകാരെ കാണിക്കേണ്ടതാണ്.
• ദുരന്തനിവാരണ പ്രവര്‍ത്തനം/കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി നേരിട്ട് ബന്ധപ്പെടാത്ത കണ്ടൈന്‍മെന്റ് സോണുകളിലെ ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണം എല്ലാ ദിവസവും 50%മോ അതില്‍ കുറവോ ആയി നിജപ്പെടുത്തേണ്ടതാണ്
• അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവ ഒഴികെ മറ്റെല്ലാ ഷോപ്പുകളും അടഞ്ഞുകിടക്കേണ്ടതാണ്.
• അവശ്യ സാധനങ്ങള്‍/മരുന്നുകള്‍ വാങ്ങുന്നതിനോ ആശുപത്രി സേവനങ്ങള്‍ക്കായോ അല്ലാതെ പൊതുജനങ്ങളാരും തന്നെ പുറത്തിറങ്ങാന്‍ പാടുള്ളതല്ല.
• മേല്‍ പറഞ്ഞിരിക്കുന്ന വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ക്ക് വാര്‍ഡിന് പുറത്ത് നിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമായിവരുന്ന പക്ഷം പോലീസുകാര്‍/വോളന്റിയര്‍മാരുടെ സഹായം തേടാവുന്നതാണ്.
• പനി ചുമ തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പൊതുജനങ്ങള്‍ അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകര്‍/ജില്ലാ കണ്ട്രോള്‍ റൂമുമായി ഫോണില്‍ ബന്ധപ്പെടുക. നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ട് തുടര്‍ നടപടികള്‍ സ്വീകരിക്കുക.
• ജീവിത ശൈലി രോഗങ്ങള്‍ക്കായുള്ള പതിവ് ചികിത്സക്കും വിദഗ്ധ നിര്‍ദ്ദേശങ്ങള്‍ക്കുമായി ഇ സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്ഫോമിനെ ജനങ്ങള്‍ ആശ്രയിക്കേണ്ടതാണ്.
• കണ്ടൈന്‍മെന്റ് സോണുകളിലെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാരോട് സഹകരിക്കുക. അവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക
കേരള സർക്കാരിൽ നിന്ന് ആധികാരിക വിവരങ്ങൾ നേരിട്ട് അറിയാൻ
GoK Direct ആപ്പ് ഉപയോഗിക്കുക.
ജില്ലയില്‍ 66 പേര്‍ക്ക് കൂടി കോവിഡ്
ഇന്ന് (ആഗസ്റ്റ് മൂന്ന്) ജില്ലയില്‍ 66 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത അഞ്ച് പേരടക്കം 57 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും അഞ്ച് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും നാല് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്
സമ്പര്‍ക്കം
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 33 കാരി
ബെള്ളൂര്‍ പഞ്ചായത്തിലെ 10 വയസുള്ള ആണ്‍കുട്ടി, 35 കാരന്‍, 53 കാരി,
ചെമ്മനാട് പഞ്ചായത്തിലെ 48, 24 , 22, 22വയസുള്ള പുരുഷന്മാര്‍
ചെറുവത്തൂര്‍ പഞ്ചായത്തിലെ 37, 75 വയസുള്ള പുരുഷന്മാര്‍, 46 കാരി
കള്ളാര്‍ പഞ്ചായത്തിലെ 37 കാരന്‍
കാഞ്ഞങ്ങാട് നഗരസഭയിലെ 35 കാരന്‍, 18, 42 വയസുള്ള സത്രീകള്‍
കാറഡുക്ക പഞ്ചായത്തിലെ 40 , 50 വയസുള്ള പുരുഷന്മാര്‍, 30,28, 63 വയസുള്ള സത്രീകള്‍, 10,7 3 വയസുള്ള പെണ്‍കുട്ടികള്‍
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 23 കാരി
കാസര്‍കോട് നഗരസഭയിലെ 43, 32, 49, 38, വയസുള്ള പുരുഷന്മാര്‍, 30, 52, 58,31, 31, 50. 8 വയസുള്ള സത്രീകള്‍
കുമ്പള പഞ്ചായത്തിലെ 17,25 കാരി, ഒമ്പത് വയസുള്ള ആണ്‍കുട്ടി,
മധുര്‍ പഞ്ചായത്തിലെ 50 കാരന്‍
മംഗല്‍പാടി പഞ്ചായത്തിലെ 18 കാരി
നീലേശ്വംര നഗരസഭയിലെ 35 കാരന്‍
പള്ളിക്കര പഞ്ചായത്തിലെ 38, 50, 33 വയസുള്ള സത്രീകള്‍, 17 കാരന്‍
ഉദുമ പഞ്ചായത്തിലെ 30, 50, 31 വയസുള്ള സത്രീകള്‍, രണ്ട് വയസുള്ള ആണ്‍കുട്ടി
വോര്‍ക്കാടി പഞ്ചായത്തിലെ 17 കാരന്‍, 47 കാരി
ഉറവിടം ലഭ്യമല്ലാത്തവര്‍
നീലേശ്വംര നഗരസഭയിലെ 22 കാരന്‍
കാസര്‍കോട് നഗരസഭയിലെ 29 കാരന്‍
കുമ്പള പഞ്ചായത്തിലെ 41 കാരന്‍
ചെറുവത്തൂര്‍ പഞ്ചായത്തിലെ 35 കാരന്‍
കുംബഡാജെ പഞ്ചായത്തിലെ 25 കാരന്‍
വിദേശം
കാറഡുക്ക പഞ്ചായത്തിലെ 65 കാരി (യുകെ)
കാസര്‍കോട് നഗരസഭയിലെ 49 കാരന്‍ (ദുബായ്)
കുമ്പള പഞ്ചായത്തിലെ 33 കരാന്‍ (ദുബായ്)
ബദിയഡുക്ക പഞ്ചായത്തിലെ 24 കാരി (ദുബായ്)
ഇതരസംസ്ഥാനം
കാറഡുക്ക പഞ്ചായത്തിലെ 72 കാരന്‍ (ബംഗളൂരു), 58 കാരന്‍ (ഗോവ),
കുംബഡാജെ പഞ്ചായത്തിലെ 34 കാരി (മംഗളൂരു)
പിലിക്കോട് പഞ്ചായത്തിലെ 38കാരന്‍ (അസാം)
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 40 കാരന്‍ (ഡെല്‍ഹി)
(03 Aug 2020 at 6:57 PM)
PRD
Government of Kerala
Click here to claim your Sponsored Listing.
Location
Category
Contact the business
Telephone
Website
Address
Kasaragod
671121
Opening Hours
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Saturday | 9am - 5pm |
| Sunday | 9am - 5pm |
