Sreejith kodoth

Sreejith kodoth

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sreejith kodoth, Kasaragod.

22/03/2021

പ്രിയപ്പെട്ടവരെ,
കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന
ശ്രീ പി വി സുരേഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഐക്യ ജനാധിപത്യ മുന്നണി സംഘടിപ്പിക്കുന്ന
#റോഡ്_ഷോ നാളെ ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ഇരിയയിൽനിന്ന് ആരംഭിക്കുന്നതും
വൈകിട്ട് പാണത്തൂരിൽ
സമാപിക്കുന്നതുമാണ്.

എല്ലാവരും റോഡ് ഷോയിൽ അവരവരുടെ വാഹനങ്ങളുമായി വന്ന് വൻവിജയം ആകണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. 🙏

21/03/2021

"മറക്കുകില്ല കേരളം... ആ പെരിയ ഓർമ്മകൾ"

കൃപേഷിന്റേയും ശരത് ലാലിന്റെയും നാട്ടിൽ നിന്നും ധർമ്മത്തിനായുള്ള കുരുക്ഷേത്രയുദ്ധം തുടങ്ങി കഴിഞ്ഞു...

ഉദുമ പിടിക്കും.... കേരളം UDF ഭരിക്കും

14/03/2021

സ്നേഹം നിറഞ്ഞ ജനാധിപത്യ വിശ്വാസികളെ,
ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദുമ നിയോജക മണ്ഡലത്തിൽ നിന്നും ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത് ഉജ്ജ്വല വാഗ്മിയും, ബഹുമുഖപ്രതിഭയുമായ
ശ്രീ ബാലകൃഷ്ണൻ പെരിയയാണ്
*അതെ, ലോക മലയാളികളുടെ ' ബാലേട്ടൻ*': കാസർഗോഡ് ജില്ലയിലെ ഉദുമ നിയമസഭാമണ്ഡലത്തിൽ നിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിലെത്തിയ ജനകീയനേതാവ്. ഇപ്പോൾ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ(KPCC) സെക്രട്ടറി. UDF വേദികളിലെ അറിയപ്പെടുന്ന പ്രസംഗകനായ ബാലകൃഷ്ണൻ പെരിയ, ലോക മലയാളികളുടെ ഇടയിൽ 'ബാലേട്ടൻ' എന്ന വിളിപ്പേരിൽ റേഡിയോ അവതാരകനായും പ്രശസ്തനാണ്. പെരിയയിലെ ചാണവളപ്പിൽ തറവാട്ടിൽ ക്ഷേത്രസ്ഥാനികനായിരുന്ന കുട്ടിവെളിച്ചപ്പാടന്റെയും കുഞ്ഞമ്മയുടെയും അഞ്ചാമത്തെ മകനായി 1972 ൽ ജനനം. സ്കൂൾ കാലത്ത് കെഎസ്‌യു പ്രവർത്തകനായി തുടങ്ങി, കാസർകോട് ഗവൺമെന്റ് കോളേജിൽ നിന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി കൗൺസിലറായി. കെഎസ്‌യു ജില്ലാ സെക്രട്ടറിയായും, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ടായും വിദ്യാർഥി-യുവജന സംഘടനാ പ്രവർത്തന രംഗത്ത് കരുത്തുറ്റ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. . കാസർഗോഡ് ഡിസിസി സെക്രട്ടറിയായി കോൺഗ്രസ് സംഘടനാ രംഗത്ത് കരുത്തുറ്റ നേതാവായി വളർന്നു. ഗൾഫിലെ ഉംഅൽ ഖൈൻ റേഡിയോയിൽ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആകാശവാണിയിലെ പ്രോഗ്രാമിലൂടെ തുടർന്നു. നിസ്വാർത്ഥ സേവനത്തിലൂടെ നിരാലംബർക്ക് സാന്ത്വനമേകി കേരളത്തിലെ ഏറ്റവും ജനകീയ റേഡിയോ പ്രോഗ്രാം ആയി അതിനെ ഉയർത്തി. രണ്ടുപതിറ്റാണ്ട് കാലം ലക്ഷക്കണക്കിന് ശ്രോതാക്കളുടെ പ്രിയപ്പെട്ട ബാലേട്ടൻ ആയി ജീവിച്ചു. 24 മണിക്കൂർ തുടർച്ചയായി റേഡിയോയിലൂടെ അക്രമരാഷ്ട്രീയത്തിനെതിരെ സംസാരിച്ചതിന് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് ജേതാവുകൂടിയാണ് ബാലകൃഷ്ണൻ പെരിയ. ക്രിയേറ്റീവ് - മാർക്കറ്റിങ് മേഖലയിൽ വിവിധ ബ്രാൻഡുകൾക്ക് വേണ്ടി പ്രവർത്തിച്ച ബാലകൃഷ്ണൻ പെരിയ, കേരള അഡ്വർടൈസിങ് ഏജൻസിസ് അസോസിയേഷൻ ഭാരവാഹി കൂടിയാണ്. പൗരത്വബില്ലിനെതിരെ പടപൊരുതി കേരളമാകെ ആവേശം വിതറിയ ബാലകൃഷ്ണൻ പെരിയയുടെ പ്രസിദ്ധമായ 100 പ്രസംഗങ്ങൾ ജനാധിപത്യ കേരളത്തിന്റെ ചരിത്രമാണ്. നിരവധി ദേശീയ നേതാക്കളുടെ പ്രസംഗ പരിഭാഷകനായും ഇദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്. പാരലൽ കോളേജ് അധ്യാപകനായും പത്താം ക്ലാസ് പരീക്ഷയ്ക്ക് വേണ്ടി വിദ്യാർത്ഥികളെ സ്വന്തം നിലയിൽ പരിശീലിപ്പിച്ചും വലിയൊരു ശിഷ്യസമ്പത്തി നുടമയായ പ്രിയപ്പെട്ട ഗുരുനാഥൻ കൂടിയാണ് ഇദ്ദേഹം. സമാനമനസ്കരായ ചെറുപ്പക്കാരെ സംഘടിപ്പിച്ച്‌ സ്വന്തം നാടായ പെരിയയിൽ "അക്കാദമി " ആരംഭിച്ച്‌ വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവന്ന ഇദ്ദേഹം ഇപ്പോൾ കാസർഗോഡ് പെരിയയിലെ ശ്രീ നാരായണ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ CEO ആണ്. ഉത്തര കേരളത്തിന്റെ ഫോക് ലോർ കലാരൂപമായ പൂരക്കളിയിലും ഇദ്ദേഹത്തിന് പ്രാവീണ്യം ഉണ്ട്. കേരള പ്രസ്സ് അക്കാദമിയിൽ നിന്ന് ജേർണലിസത്തിൽ മാസ്റ്റർ ബിരുദം നേടിയ ബാലകൃഷ്ണൻമാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ഗൾഫിലും കേരളത്തിലും പ്രവർത്തിച്ചി ട്ടുണ്ട്. 'മീഡിയ ഗ്രാമം' എന്ന യൂട്യൂബ് ചാനലിലൂടെ പൊതുപ്രവർത്തനത്തിന്റെ തുടർച്ചയെന്നവണ്ണം സമൂഹത്തിനുവേണ്ടി ശബ്ദിച്ചു. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകർ പിന്തുടരുന്ന അവർക്കൊപ്പം ചർച്ചകളും ആശയ സംവാദങ്ങളും നടത്തുന്ന പുതിയ കാലത്തിന്റെ പ്രതിനിധി കൂടിയാണ് ബാലകൃഷ്ണൻ പെരിയ.

06/11/2020

#അഭിമാനം_ആണ്_പ്രസ്ഥാനം #വാക്ക്_പാലിച്ച്_യൂത്ത്_കോൺഗ്രസ്‌

DYFI ഗുണ്ടകൾ തീ വെച്ച് നശിപ്പിച്ച യൂത്ത് കോൺഗ്രസ്‌ പ്രവർത്തകന്റെ ബുള്ളറ്റിനു പകരം യൂത്ത് കോൺഗ്രസ്‌ കാഞ്ഞങ്ങാട് അസംബ്ലി കമ്മിറ്റി വാങ്ങി നൽകുന്ന പുതിയ ബുള്ളറ്റ് നവംബർ ഏഴാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് പ്രിയദർശിനി ഒഴിഞ്ഞവളപ്പ് പരിസരത്ത് അസംബ്ലി പ്രസിഡന്റ്‌ #സന്തു_ടോം_ജോസിന്റെ അധ്യക്ഷതയിൽ കാസർഗോഡ് ജനകീയ #എംപി #രാജ്മോഹൻ_ഉണ്ണിത്താൻ താക്കോൽ കൈമാറുന്നു.
കെപിസിസി സെക്രട്ടറി എം അസൈനാർ,ഹൊസ്ദുർഗ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രവീൺ തോയമ്മൽ എന്നിവർ പങ്കെടുക്കും

Photos from Sreejith kodoth's post 26/10/2020

#യുവരക്ഷ_യാത്ര



..

14/10/2020

ജെ ഇ ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്കും, സംസ്ഥാന എൻജിനിയറിങ് എൻട്രൻസ് പരീക്ഷയിൽ ആറാം റാങ്കും കരസ്ഥമാക്കിയ ബെണ്ടിച്ചാലിലെ
ഇബ്രാഹിം സുഹൈൽ ഹാരിസിനെ കെഎസ്‌യൂ കാസറഗോഡ് ജില്ലാ കമ്മിറ്റി ആദരിച്ചു.

ജെ ഇ ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്കും, സംസ്ഥാന എൻജിനിയറിങ് എൻട്രൻസ് പരീക്ഷയിൽ ആറാം റാങ്കും കരസ്ഥമാക്കിയ ബെണ്ടിച്ചാലിലെ
ഇബ്രാഹിം സുഹൈൽ ഹാരിസിനെ കെഎസ്‌യൂ കാസറഗോഡ് ജില്ലാ കമ്മിറ്റി ആദരിച്ചു. യൂത്ത് കോൺഗ്രസ്‌ പാർലിമെന്റ് മുൻ പ്രസിഡന്റ്‌ സാജിദ് മവ്വൽ ഉപഹാരം കൈമാറി. ജില്ലാ വൈസ് പ്രസിഡന്റ്‌ നിഖിൽ ചിറക്കൽ, ശ്രീജിത്ത്‌ കോടോത്ത്, സിദ്ധാർഥ് പെരിയ, സുധിഷ് കെ,വിഷ്ണു, ശ്രീജിൻ എന്നിവർ പങ്കെടുത്തു.

11/10/2020

മടിയിൽ കനമുണ്ട്... ചങ്കിടിപ്പ് കൂടുന്നു... ഇന്നത്തെ വീക്ഷണം പത്രത്തിൽ വന്ന നിലപാട് ലേഖനം ശബ്ദാവിഷ്കാരം

ശബ്ദം നൽകിയത് : ബാലകൃഷ്ണൻ പെരിയ

16/09/2020

പ്രിയ സഹോദരൻ അനശ്വരരക്തസാക്ഷി ശരത്ത് ലാലിന്റെ ജന്മദിനത്തിൽ പ്രിയ നേതാക്കൾക്കൊപ്പം ബലികുടിരത്തിൽ പുഷ്പാർച്ചന നടത്തി...

Balakrishnan Periya
Hakeem Kunnil
BP Pradeep Kumar II

Want your business to be the top-listed Government Service in Kasaragod?

Click here to claim your Sponsored Listing.

Location

Culinary Team

Attire

Telephone

Website

Address

Kasaragod