KSEB കുറ്റിക്കോൽ സെക്ഷൻ

KSEB കുറ്റിക്കോൽ സെക്ഷൻ

Share

കുറ്റിക്കോൽ KSEB സെക്ഷന്റെ അനൗദ്യോഗിക ?

15/06/2023

വൈദ്യുതി ബിൽ സംബന്ധിച്ച് സംശയമുണ്ടോ?

കെ എസ് ഇ ബിയുടെ വെബ്സൈറ്റായ www.kseb.in ലെ Electricity Bill Calculator എന്ന സൗകര്യം ഉപയോഗപ്പെടുത്തി വൈദ്യുതി ബിൽ തുക സ്വയം കണക്കാക്കി ബോധ്യപ്പെടാം.
www.kseb.in/bill_calculator_v14/ ലൂടെ നേരിട്ടും ഇവിടേക്കെത്താം.
വൈദ്യുതി താരിഫും, ആകെ ഉപഭോഗവും രേഖപ്പെടുത്തി തികച്ചും അനായാസമായി വൈദ്യുതി ബിൽ തുക കണക്കാക്കാം.
വൈദ്യുതി ചാർജ് എങ്ങനെ കണക്കാക്കി എന്ന് വിശദമായി അറിയാനും കഴിയും

16/02/2023

അറിയിപ്പ്

16/08/2022

ഡിമാൻഡ് കം ഡിസ്കണക്ഷൻ നോട്ടീസ് ആയാണ് കെ എസ് ഇ ബി ഉപഭോക്താക്കൾക്ക് വൈദ്യുതി ബിൽ നൽകുന്നത്. ഉപഭോക്താവിന്റെ പേര്, കൺസ്യൂമർ നമ്പർ, ബില്ലിംഗ് കാലയളവ്, മുൻപത്തെയും ഇപ്പോഴത്തെയും റീഡിംഗുകൾ, ബിൽ തയ്യാറാക്കിയ തീയതി, പിഴകൂടാതെ പണമടയ്ക്കാവുന്ന അവസാന തീയതി, വൈദ്യുതി വിച്ഛേദിക്കാതിരിക്കാൻ പണമടയ്ക്കേണ്ട അവസാന തീയതി തുടങ്ങിയ വിവരങ്ങൾ വ്യക്തമായി വൈദ്യുതി ബില്ലിൽ രേഖപ്പെടുത്തിയിരിക്കും. വൈദ്യുതി ബിൽ തയ്യാറാക്കുന്ന തീയതിക്കുശേഷം 10 ദിവസം പിഴകൂടാതെ പണമടയ്ക്കുന്നതിനും തുടർന്ന് 15 ദിവസം പിഴയോടുകൂടി പണമടയ്ക്കുന്നതിനും അവസരമുണ്ടായിരിക്കും.

2014 ലെ കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡിന്റെ 122, 123 റെഗുലേഷനുകളനുസരിച്ചാണ് കെ എസ് ഇ ബി ബിൽ തയ്യാറാക്കുന്നത്. വൈദ്യുതി വിച്ഛേദിക്കുന്നത് സംബന്ധിച്ച നിയമ വ്യവസ്ഥകൾ റെഗുലേഷന് 138ൽ സുവ്യക്തമാണ്.

ബിൽ തയ്യാറാക്കിയ തീയതി, പിഴകൂടാതെ പണമടയ്ക്കാവുന്ന അവസാന തീയതി, വൈദ്യുതി വിച്ഛേദിക്കാതിരിക്കാൻ പണമടയ്ക്കേണ്ട അവസാന തീയതി തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയ ഡിമാൻഡ് കം ഡിസ്കണക്ഷൻ നോട്ടീസ് ആണ് ഉപഭോക്താവിന് നല്‍കുന്നത്. ആയതിനാൽതന്നെ വൈദ്യുതി ബിൽ കുടിശ്ശിക വരുത്തുന്ന പക്ഷം കണക്ഷൻ വിച്ഛേദിക്കുന്നതിന് മറ്റൊരു ഡിസ്കണക്ഷൻ നോട്ടീസ് നൽകേണ്ടതായി വരുന്നില്ല.

മേൽപ്പറഞ്ഞ വസ്തുതകൾ 2021 ഒക്ടോബർ 1 ലെ WP(C) NO. 11372 OF 2021 കേസിന്റെ വിധിന്യായത്തിൽ ബഹു. കേരള ഹൈക്കോടതി ശരിവച്ചിട്ടുണ്ട്.

06/06/2022

വൈദ്യുതി ബിൽ വിവരങ്ങൾ, വൈദ്യുതി തടസ്സങ്ങൾ സംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ എന്നിവ SMS മുഖാന്തിരം ഉപഭോക്താവിനെ യഥാസമയം അറിയിക്കാനുള്ള സംവിധാനമാണ് "ബിൽ അലർട്ട് & ഔട്ടേജ് മാനേജ്‌മെന്റ് സിസ്റ്റം".
13 അക്ക കൺസ്യൂമർ നമ്പറും, ബിൽ നമ്പരും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഉപഭോക്താവിന് ഈ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാം.

ലിങ്ക് ഇതാണ് :
https://wss.kseb.in/selfservices/registermobile

Photos from KSEB കുറ്റിക്കോൽ സെക്ഷൻ's post 15/04/2022

ബേളൂർ, കളളാർ സബ് സ്റ്റേഷനുകളിലേക്കുള്ള 33kv ലൈനിലെ ഇടിമിന്നലിൽ കേട് വന്ന ഇൻസുലേറ്ററുകൾ മാറ്റുന്ന ജീവനക്കാർ - വിഷുദിനക്കാഴ്ച - രാജപുരം സെക്ഷനിൽ നിന്നും

Photos from KSEB കുറ്റിക്കോൽ സെക്ഷൻ's post 15/04/2022

വിഷുദിനത്തിലും വൈദ്യുതി പുന:സ്ഥാപിക്കാൻ ഉള്ള ജോലിയിൽ ഏർപ്പെട്ട ജീവനക്കാർ -
KSEB പെരിയ സെഷനിൽ നിന്നുള്ള ദൃശ്യം

01/12/2021

ശ്രദ്ധിക്കുക 👆

16/10/2021

അറിയിപ്പ്
കനത്ത മഴ സൃഷ്ടിച്ച പ്രതികൂല കാലാവസ്ഥ മൂലം വിവിധ സബ് സ്റ്റേഷനുകളിൽ നിന്നും കുറ്റിക്കോൽ സെക്ഷനിലേക്ക് വരുന്ന 11 കെവി ലൈനുകൾ തകരാറിലായതിനാൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട്, കനത്ത ഇടിമിന്നൽ കൂടി ഉള്ളതിനാൽ രാത്രിയിൽ പ്രശ്നം പരിഹരിക്കാൻ സുരക്ഷാപരമായ ബുദ്ധിമുട്ടുണ്ട്, മാന്യ ഉപഭോക്താക്കൾ സഹകരിക്കുക...

12/10/2021

Filament free Kerala പദ്ധതിയുടെ ഭാഗമായി 9W LED ബൾബുകൾ Kseb kuttikol ഓഫീസിൽ ലഭ്യമാണ്...ഇതുവരെ ബൾബ് ലഭിക്കാത്തവരും കൂടുതൽ ബൾബുകൾ ആവശ്യമായവരുമായ ഗാർഹിക ഉപഭോക്താക്കൾ consumer number സഹിതം പ്രവർത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെട്ടാൽ ബൾബ് ഒന്നിന് 65 രൂപ നിരക്കിൽ ലഭിക്കുന്നതാണ്..

08/10/2021

പ്രസിദ്ധീകരണത്തിന്...

രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പുറത്തു നിന്നും കേരളത്തിന്‌ ലഭിക്കേണ്ട വൈദ്യുതിയിൽ ഇന്നും 200മെഗാവാട്ടോളം കുറവുണ്ടാകും.

ആയതിനാൽ ഉപഭോക്താക്കൾ പീക് അവറായ വൈകുന്നേരം 6 മണി മുതൽ രാത്രി 11മണിവരെ വൈദ്യുതി കരുതലോടെ ഉപയോഗിക്കുവാൻ അഭ്യർത്ഥിക്കുന്നു.

വൈദ്യുതി കൂടുതലായി വേണ്ടി വരുന്ന ഇലക്ട്രിക് ഉപകരണങ്ങൾ കഴിവതും ഈ സമയത്തു പ്രവർത്തിപ്പിക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ദൃശ്യമാധ്യമങ്ങൾ സ്ക്രോൾ ന്യൂസ്‌ നൽകുവാൻ അഭ്യർത്ഥിക്കുന്നു.

ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ
കെ എസ് ഇ ബി ലിമിറ്റഡ്

05/10/2021

"കൽക്കരി ക്ഷാമം മൂലം സംസ്ഥാനത്തിന് പുറത്തു നിന്ന് കേരളത്തിന്‌ ലഭിക്കുന്ന വൈദ്യുതിയിൽ 220 മെഗാ വാട്ടിന്റെ കുറവ് ഉള്ളതിനാൽ രാത്രി 6 മണി മുതൽ 11 മണി വരെ വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്നു ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നു "
CMD
KSEBL

30/09/2021

നാളെ (01-10-2021) മുതൽ KSEB ക്യാഷ് കൗണ്ടർ രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ പ്രവർത്തിക്കുന്നതാണ്

Want your business to be the top-listed Government Service in Kasaragod?

Click here to claim your Sponsored Listing.

Location

Telephone

Address

Near Ghs Kuttikol
Kasaragod
671541

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm