DYFI Thoppumpady

Call

DYFI Thoppumpady ഡി.വൈ.എഫ്.ഐ തോപ്പുംപടി മേഖല കമ്മിറ്റി

"വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ" *ഹൃദയപൂർവ്വം* DYFI തോപ്പുംപടി മേഖല കമ്മിറ്റിപ്രിയപ്പെട്ടവരെ ,കളമശ്ശേരി മെഡിക്കൽ ക...
07/10/2026

"വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ"

*ഹൃദയപൂർവ്വം*

DYFI തോപ്പുംപടി മേഖല കമ്മിറ്റി

പ്രിയപ്പെട്ടവരെ ,
കളമശ്ശേരി മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും 2026 ഒക്ടോബർ 15 വ്യാഴാഴ്ച ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത് തോപ്പുംപടി മേഖല കമ്മിറ്റിയാണ്.മുൻകാലങ്ങളിലെ പോലെ തന്നെ നിങ്ങൾക്ക് കഴിയുന്നത്ര പൊതിച്ചോറുകൾ നൽകി ഈ പ്രവർത്തനത്തിൽ പങ്കാളികൾ ആകണമെന്ന് അഭ്യർത്ഥിക്കുന്നു.

ആശുപത്രി വരാന്തകളിലെ ആകുലതകൾക്കിടയിൽ നമ്മൾ നൽകുന്ന ഈ കരുതൽ അവർക്ക് വലിയ ആശ്വാസമാണ്.

കൂടെയുണ്ടാകും എന്ന വിശ്വാസത്തോടെ ,
ഹൃദയപൂർവ്വം

ഇജാസ് പി എൻ
(സെക്രട്ടറി)
70128 92942

അക്ഷയ് കുമാർ
(പസിഡൻ്റ്)
89213 10150

സ: എം ആർ വിദ്യാധരൻ രക്തസാക്ഷി ദിനം തോപ്പുംപടി മേഖല കമ്മിറ്റിയിൽ ആചരിച്ചു. മേഖല പ്രസിഡൻ്റ് സ: അക്ഷയ് കുമാർ പതാക ഉയർത്തി. ...
13/09/2026

സ: എം ആർ വിദ്യാധരൻ രക്തസാക്ഷി ദിനം തോപ്പുംപടി മേഖല കമ്മിറ്റിയിൽ ആചരിച്ചു. മേഖല പ്രസിഡൻ്റ് സ: അക്ഷയ് കുമാർ പതാക ഉയർത്തി. ബ്ലോക്ക് ജോയിൻ സെക്രട്ടറി സ: ശശാങ്കൻ, മേഖല സെക്രട്ടറി സ: ഇജാസ് എന്നിവർ സംസാരിച്ചു.

ഡിവൈഎഫ്ഐ തോപ്പുംപടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണോത്സവം 2026 മുൻ കൊച്ചി എംഎൽഎയും സിപിഐഎം എറണാകുളം ജില്...
01/09/2026

ഡിവൈഎഫ്ഐ തോപ്പുംപടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണോത്സവം 2026 മുൻ കൊച്ചി എംഎൽഎയും സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായ സ :കെ ജെ മാക്സി ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ തോപ്പുംപടി മേഖല പ്രസിഡൻ്റ് സ : അക്ഷയ് കുമാർ അധ്യക്ഷത വഹിച്ചു.
മേഖല സെക്രട്ടറി സ: ഇജാസ് സ്വാഗതം ആശംസിച്ചു.ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം സ: സാഞ്ചസ് റാഫേൽ , ഡിവൈഎഫ്ഐ കൊച്ചി ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം സ: എം ശശാങ്കൻ , സിപിഐഎം തോപ്പുംപടി ലോക്കൽ കമ്മിറ്റി സെക്രട്ടറി സ: സോണി കെ ഫ്രാൻസിസ് , ഡിവിഷൻ കൗൺസിലർ ലവിത നെൽസൺ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.

ഓണോത്സവത്തിന്റെ ഭാഗമായി വിവിധ കായിക മത്സരങ്ങൾ , ശക്തി കുമ്പളം നാടൻപാട്ട് സംഘത്തിൻ്റെ നാടൻപാട്ട് , ഗുരുജ്യോതി തിരുവാതിര സംഘത്തിൻ്റെ കൈകൊട്ടി കളി എന്നിവ അരങ്ങേറി.

2026 ആഗസ്റ്റ് 23 ഞായറാഴ്ച വൈകിട്ട് 3:00 മണി മുതൽ തോപ്പുംപടി രാജീവ് ഗാന്ധി മിനി സ്റ്റേഡിയത്തിൽ (GCDA ഗ്രൗണ്ട്) വെച്ച് നടക...
22/08/2026

2026 ആഗസ്റ്റ് 23 ഞായറാഴ്ച വൈകിട്ട് 3:00 മണി മുതൽ തോപ്പുംപടി രാജീവ് ഗാന്ധി മിനി സ്റ്റേഡിയത്തിൽ (GCDA ഗ്രൗണ്ട്) വെച്ച് നടക്കുന്ന ആഘോഷ പരിപാടികളിലേക്ക് ഏവരെയും സവിനയം സ്വാഗതം ചെയ്യുന്നു.

സുഹൃത്തേ,സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ആർപ്പുവിളികളുമായി വീണ്ടും ഒരു ഓണക്കാലം വരവായി.ഒരുമയുടെയും സാഹോദര്യത്തിന്റെയു...
19/08/2026

സുഹൃത്തേ,
സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ആർപ്പുവിളികളുമായി വീണ്ടും ഒരു ഓണക്കാലം വരവായി.ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്തോഷം വാനിൽ ഉയർത്തി വർണ്ണ വ്യത്യാസങ്ങൾക്ക് അതീതമായി ഈ പൊന്നോണത്തെയും നമുക്ക് വരവേൽക്കാം.2026 ആഗസ്റ്റ് 23 ഞായറാഴ്ച വൈകിട്ട് 3:00 മണി മുതൽ തോപ്പുംപടി രാജീവ് ഗാന്ധി മിനി സ്റ്റേഡിയത്തിൽ (GCDA ഗ്രൗണ്ട്) വെച്ച് നടക്കുന്ന ആഘോഷ പരിപാടികളിലേക്ക് ഏവരെയും സവിനയം സ്വാഗതം ചെയ്യുന്നു.

"വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ"ഹൃദയപൂർവ്വംDYFI തോപ്പുംപടി മേഖല കമ്മിറ്റിപ്രിയപ്പെട്ടവരെ ,വിശന്നിരിക്കുന്നവന്റെ മു...
11/04/2026

"വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ"

ഹൃദയപൂർവ്വം

DYFI തോപ്പുംപടി മേഖല കമ്മിറ്റി

പ്രിയപ്പെട്ടവരെ ,
വിശന്നിരിക്കുന്നവന്റെ മുന്നിൽ ഭക്ഷണപ്പൊതിയുമായി എത്തുന്നതാണ് ഏറ്റവും വലിയ സ്നേഹം.ഹൃദയപൂർവ്വം ഒരു നേരത്തെ ആഹാരം.

കളമശ്ശേരി മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഈ വരുന്ന *വിഷു ദിനത്തിൽ* 2026 ഏപ്രിൽ 15 ബുധനാഴ്ച ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത് തോപ്പുംപടി മേഖല കമ്മിറ്റിയാണ്.മുൻകാലങ്ങളിലെ പോലെ തന്നെ നിങ്ങൾക്ക് കഴിയുന്നത്ര പൊതിച്ചോറുകൾ നൽകി ഈ പ്രവർത്തനത്തിൽ പങ്കാളികൾ ആകണമെന്ന് അഭ്യർത്ഥിക്കുന്നു.

ആശുപത്രി വരാന്തകളിലെ ആകുലതകൾക്കിടയിൽ നമ്മൾ നൽകുന്ന ഈ കരുതൽ അവർക്ക് വലിയ ആശ്വാസമാണ്.

കൂടെയുണ്ടാകും എന്ന വിശ്വാസത്തോടെ ,
ഹൃദയപൂർവ്വം,

ഇജാസ് പി എൻ
(സെക്രട്ടറി)
70128 92942

അക്ഷയ് കുമാർ
(പസിഡൻ്റ്)
89213 10150

Address

Kochi
682005

Telephone

+917907193963

Website

Alerts

Be the first to know and let us send you an email when DYFI Thoppumpady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share