30/08/2026
ഓണം ബോണസും ,ഔഷധ സസ്യ തൈ വിതരണവും ,കർഷകരെ ആദരിക്കലും നടത്തി
കർഷക ക്ഷേമവും കാർഷിക വികസനവും ലക്ഷ്യമിട്ട് MLCS നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ജനപ്രതിനിധികളുടെയും സഹകരണ മേഖലയിലെ പ്രമുഖരുടെയും,കർഷകരുടെയും സാന്നിധ്യത്തിൽ നടന്നു.
MLCS പ്രസിഡന്റ് ശ്രീ. ടി. എ. ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ചു. സെക്രട്ടറി ശ്രീ. കെ. പി. പ്രശാന്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ബഹു. പുതുക്കാട് നിയോജകമണ്ഡലം MLA ശ്രീ. കെ. കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കെ. മുരളീധരൻ ഉദ്ഘാടനവും ഔഷധവനം പദ്ധതിയിലെ കർഷകർക്കുള്ള ഓണം ബോണസ് വിതരണവും,ഔഷധ സസ്യ തൈ വിതരണവും നടത്തി. സംസ്ഥാന ഔഷധ സസ്യ ബോർഡ് സീനിയർ സയന്റിഫിക് ഓഫീസർ -ഡോ. ഒ .എൽ പയസ് മുഖ്യപ്രഭാഷണം നടത്തി.
*ഗുരുവായൂർ ക്ഷേത്രത്തിലേക്ക് കദളി പഴം ടെൻഡർ നടപടികൾ ഇല്ലാതെ നൽകുന്നതിനുള്ള സർക്കാർ ഉത്തരവ് ചടങ്ങിൽ ദേവസ്വം വകുപ്പ് വകുപ്പ് മന്ത്രി സംഘം ഭാരവാഹികൾക്ക് കൈമാറി*
സൊസൈറ്റിയുടെ പുതിയ സംരംഭം ആയ MLCS Infra Solutions-ന്റെ ലോഗോ ശ്രീ. പി. രാമചന്ദ്രൻ , ജോയിന്റ് രജിസ്ട്രാർ, സഹകരണ സംഘം, തൃശൂർ, പ്രകാശനം ചെയ്തു
ചടങ്ങിൽ അശ്വതി വി. ബി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,. ശ്രീമതി. ടെസ്സി ജോസ്, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ശ്രീ. കെ. ജെ. ഡിക്സൺ- മെമ്പർ, തൃശൂർ ജില്ലാ പഞ്ചായത്ത്, ശ്രീ. സി. സി. ബിജു (സ്ഥിര കമ്മിറ്റി അധ്യക്ഷൻ, മറ്റത്തൂർ ഗ്രാമപഞ്ചായത്ത്), ശ്രീ. പി. ആർ. ഷാജൻ മെമ്പർ,മറ്റത്തൂർ ഗ്രാമപഞ്ചായത്ത്, ഡോ. ഡി. രാമനാഥൻ- ജനറൽ സെക്രട്ടറി AMMOI ,MD സീതാറാം ആയുർവേദ pvt ltd , ഡോ. കെ. എസ്. രജിതൻ- സൂപ്രണ്ട് -ഔഷധി പഞ്ചകർമ ഹോസ്പിറ്റൽ , ശ്രീ. സി. ആർ. വിനയചന്ദ്രൻ -വൈസ് പ്രസിഡന്റ് , AVA ചോലയിൽ ഹെൽത്ത് കെയർ ലിമിറ്റഡ് , മെഡിമിക്സ് എന്നിവർ ആശംസകൾ അർപ്പിച്ചു . MLCS ബോർഡ് മെമ്പർ ശ്രീ . പി. എസ്. പ്രശാന്ത് നന്ദി അറിയിച്ചുകൊണ്ട് സംസാരിച്ചു .
കദളീവനം പദ്ധതിയിലെ മികച്ച കർഷകനായി കിരൺ അടിച്ചിലിയെയും ,കര്ഷകയായി മറിയം ജോഷിയെയും , പാവൽനാട് പദ്ധതിയിലെ മികച്ച കര്ഷകരായി ബൈജു ടി ടി യെയും,സോളമൻ മത്തായിയേയും ഔഷധ വനം പദ്ധതി യിലെ മികച്ച കര്ഷകരായി റോസി ജോസിനെയും.,സൗമ്യ ബിജുവിനെയും ,ആദരിച്ചു .ഏറ്റവും കൂടുതൽ കുറുന്തോട്ടി ശേഖരിച്ച 57000 രൂപ ബോണസ് വാങ്ങിയ ലീലാമ്മ മഞ്ഞളി 33000 രൂപ ബോണസ് വാങ്ങിച്ച ഓമന കുട്ടൻ എന്നിവരെയും മന്ത്രി അനുമോദിച്ചു