LDF Manarcad

Call

LDF Manarcad Official page | Left Democratic Front (LDF) Manarcad

ഇന്നത്തെ നുണയും പൊളിഞ്ഞു; എംഡിഎംഎ കേസിൽ അറസ്റ്റിലായ പ്രതിയെ വി ഡി സതീശന് നവകേരള സദസിന് മുൻപും അറിയാം, ചിത്രങ്ങൾ പുറത്ത് ...
13/08/2026

ഇന്നത്തെ നുണയും പൊളിഞ്ഞു; എംഡിഎംഎ കേസിൽ അറസ്റ്റിലായ പ്രതിയെ വി ഡി സതീശന് നവകേരള സദസിന് മുൻപും അറിയാം, ചിത്രങ്ങൾ പുറത്ത്

13/08/2026
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കൃത്യമായി നടന്ന പദ്ധതിയാണ് കെഎസ്ആർടിസിയിലെ അർബുദ ബാധിതർക്കുള്ള സൗജന്യയാത്ര. യുഡിഎഫ് വന്നതുമ...
30/07/2026

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കൃത്യമായി നടന്ന പദ്ധതിയാണ് കെഎസ്ആർടിസിയിലെ അർബുദ ബാധിതർക്കുള്ള സൗജന്യയാത്ര. യുഡിഎഫ് വന്നതുമുതൽ പദ്ധതി തകിടം മറിഞ്ഞു. അർബുദ രോഗികളുടെ സൗജന്യയാത്ര ആനുകൂല്യം പോലും വെട്ടുന്നത് കൊടുംക്രൂരതയാണ്.

‘ഹാപ്പി ലോങ് ലൈഫ് ’ പദ്ധതി പ്രകാരം കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുന്ന കാർഡ് പുതുക്കാനായി ഓൺലൈനായി അപേക്ഷിച്ച്‌ രണ്ട് മാസം കഴിഞ്ഞിട്ടും കാർഡ് ലഭിക്കുന്നില്ല. അർബുദ ചികിത്സയ്‌ക്ക്‌ പോകുന്നവർക്ക് സൗജന്യയാത്ര ലഭിക്കുന്നതാണ് പദ്ധതി . ഓർഡിനറി മുതൽ സൂപ്പർഫാസ്റ്റ് വരെയുള്ള ബസുകളിലാണിത്‌. രോഗിക്ക് സീറ്റും ഉറപ്പാക്കിയിരുന്നു.

സംസ്ഥാനത്തെ ആയിരത്തോളം അർബുദ ബാധിതർക്ക് കാർഡ് മുടങ്ങിയിട്ട് രണ്ട് മാസം പിന്നിട്ടു. സൗജന്യയാത്ര പദ്ധതി നിലച്ചിട്ടില്ലെന്നും കാർഡ് വിതരണം ആരംഭിച്ചുവെന്നും സോഫ്റ്റ്‌വെയർ നവീകരണം കാരണം കാലതാമസമുണ്ടായെന്നുമാണ്‌ കെഎസ്ആർടിസിയുടെ വാദം. കാർഡ് യഥാസമയം വിതരണം ചെയ്യാനും പുതിയ അപേക്ഷ പരിശോധിക്കാനും പകരം സംവിധാനം ഏർപ്പെടുത്തിയില്ല.

കൊല്ലം കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ സർക്കാ...
28/07/2026

കൊല്ലം കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശി സിയാദാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.
പൊലീസിന്റെ ക്രൂരമർദ്ദനമാണ് സിയാദിന്റെ മരണത്തിന് കാരണമെന്ന് കുടുംബം പരാതിപ്പെട്ടിട്ടുണ്ട്. സിയാദിന്റെ വാരിയെല്ല് പൊട്ടിയതായി ഡോക്ടർ അറിയിച്ചുവെന്ന് ഭാര്യയുടെ പരാതിയിലുണ്ട്. ജീപ്പിൽ കയറ്റുമ്പോൾ തന്നെ പൊലീസ് മർദനം തുടങ്ങിയിരുന്നുവെന്ന് ഭാര്യ പറഞ്ഞു.
അയൽവാസിയായ 13 കാരനെ കാണാനില്ലെന്ന പരാതിയിലാണ് സിയാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ജൂൺ 16 ന് രാത്രി ഭാര്യയുടെയും മക്കളുടെയും മുന്നിൽവെച്ചാണ് സിയാദിനെ പിടിച്ചുകൊണ്ടുപോയത്. സിയാദിനെ വിട്ടുകിട്ടാൻ ഭാര്യയും മകളും ജൂൺ 17ന് പുലർച്ച വരെ പൊലീസ് സ്‌റ്റേഷനിൽ കാത്തിരുന്നു. കാണാനില്ലെന്ന് കരുതിയ കുട്ടി പിറ്റേന്ന് രാവിലെ മടങ്ങിയെത്തിയപ്പോഴാണ് സിയാദിനെ പൊലീസ് വിട്ടയച്ചത്. തന്നെ പൊലീസ് ക്രൂരമായി മർദ്ദിച്ചതായി ഭാര്യയോടും സുഹൃത്തിനോടും സിയാദ് പറഞ്ഞിരുന്നു. ശരീരമാസകലം മർദ്ദനമേറ്റതിന്റെ കഠിന വേദനയുമാണ് ആശുപത്രിയിൽ പോയത്. കൊല്ലം ജില്ലാ ആശുപത്രിയിൽ വെച്ചാണ് വാരിയെല്ല് തകർന്ന് ഇൻഫെക്ഷനായത് കണ്ടെത്തിയത്. തുടർന്നാന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കർശന നടപടികളിലൂടെ എത്രയും പെട്ടെന്ന് മുഴുവൻ കുറ്റവാളികളേയും നിയമത്തിന് മുന്നിലെത്തിക്കാൻ സർക്കാർ തയ്യാറാകണം.

സ. പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്

കെഎസ്ആർടിസിയെ വീണ്ടും നഷ്‌ടത്തിലേക്ക് തള്ളിവിടാൻ യുഡിഎഫ് സർക്കാരിന്റെ ശ്രമം. പുതിയ ബസ് വാങ്ങാനെന്ന പേരിൽ വിദേശ ബാങ്കുകളി...
25/07/2026

കെഎസ്ആർടിസിയെ വീണ്ടും നഷ്‌ടത്തിലേക്ക് തള്ളിവിടാൻ യുഡിഎഫ് സർക്കാരിന്റെ ശ്രമം. പുതിയ ബസ് വാങ്ങാനെന്ന പേരിൽ വിദേശ ബാങ്കുകളിൽനിന്ന് 1400 കോടി കെഎസ്ആർടിസിയെക്കൊണ്ട് കടമെടുപ്പിക്കാനാണ് നീക്കം. കടമെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രിയുടെ നിർദേശത്തില്‍ കെഎസ്ആർടിസി സിഎംഡി ഗതാഗത സെക്രട്ടറിക്ക് കത്തയച്ചു. പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിന് പിന്നാലെ കെഎസ്ആർടിസിക്ക് സർക്കാർ നൽകിയ 100 കോടിയുടെ സഹായം പര്യാപ്തമല്ലെന്നും കത്തിൽ പറയുന്നു. ജർമൻ വികസന ബാങ്കായ കെഎഫ്ഡബ്ല്യു പോലുള്ള വിദേശ ഏജൻസികളുടെ വായ്‌പ ലഭിക്കുമെന്നും കത്തിലുണ്ട്.

പുതിയ കടബാധ്യതകള്‍ വന്നാല്‍ കെഎസ്ആർടിസിയുടെ പ്രവർത്തനം നിലയ്‌ക്കും. 3200 കോടി രൂപയുടെ ഭീമമായ കടബാധ്യതയാണ് കെഎസ്ആർടിസിക്ക് നിലവിലുള്ളത്. ഇത് തീർക്കാൻ പ്രതിദിനം ഒരു കോടി രൂപയാണ് തിരിച്ചടയ്‌ക്കുന്നത്. ഇതിന് പുറമെയാണ്‌ വിരമിച്ച ജീവനക്കാർക്കും നിലവിലെ ജീവനക്കാർക്കും നൽകേണ്ട ആനുകൂല്യങ്ങൾ.

നിരവധി പ്രതിസന്ധികൾ അതീജീവിച്ചാണ്‌ എൽഡിഎഫ്‌ സർക്കാർ കെഎസ്‌ആർടിസിയെ കരകയറ്റിയത്‌. നാലായിരം കോടി രൂപയായിരുന്നു ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ ബാധ്യത. പെൻഷൻ മുടങ്ങിയതോടെ 24 പെൻഷൻകാർ ആത്മഹത്യചെയ്‌തിരുന്നു. കടബാധ്യത എൽഡിഎഫ്‌ 3200 കോടിയായി കുറച്ചു. കെഎസ്‌ആർടിസിക്ക്‌ പ്രതിസന്ധികളിൽനിന്ന്‌ കരകയറാൻ കരുത്തായത്‌ ഒന്നും രണ്ടും പിണറായി സർക്കാരുകൾ നൽകിയ 14,102 കോടി രൂപയുടെ സഹായമാണ്.

Address

Manarcad

686019

Telephone

+919747533577

Website

Alerts

Be the first to know and let us send you an email when LDF Manarcad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed government service?

Share