NHMEU Kozhikode District

NHMEU Kozhikode District

Share

OFFICIAL FACEBOOK PAGE OF NATIONAL HEALTH MISSION EMPLOYEES UNION (CITU) KOZHIKODE DISTRICT

Photos from NHMEU Kozhikode District's post 01/05/2026

മെയ്ദിന റാലി 2026

30/04/2026
04/04/2026

🚩🚩🚩

Photos from NHMEU Kozhikode District's post 28/03/2026

എൻ.എച്ച്.എം എംപ്ലോയീസ് യൂണിയൻ (CITU)
കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവതൊഴിലാളി കൺവെൻഷൻ 28/03/2026 ന് KSTA ഹാളിൽ വെച്ച് നടന്നു. എൻ.എച്ച്.എം എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ്‌ സ. റാൻഡോൾഫ് വിൻസെന്റ് അദ്ധ്യക്ഷത വഹിച്ച കൺവെൻഷൻ CITU കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി സ. പി.കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. CITU അഖിലേന്ത്യാ വർക്കിംഗ്‌ കമ്മിറ്റി അംഗമായി തെരെഞ്ഞിടുക്കപ്പെട്ട
എൻ.എച്ച്.എം എംപ്ലോയീസ് ഫെഡറഷൻ സംസ്ഥാന സെക്രട്ടറിയും മുഖ്യഥിതിയുമായ സ. മീര നിമേഷിനെ ചടങ്ങിൽ സ. പി.കെ മുകുന്ദൻ മൊമെന്റോ നൽകി ആദരിച്ചു. കോഴിക്കോട് ജില്ലാ സെക്രട്ടറി സ. സി ജിൻസി പൊന്നാട അണിയിച്ചു.
ഇടതുപക്ഷ സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളെക്കുറിച്ചും പ്രതേകിച്ച് ആരോഗ്യമേഖലയിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും തൊഴിൽ മേഖലയിൽ സർക്കാർ നടത്തിയ ഇടപെടലുകളെക്കുറിച്ചും ഉദ്‌ഘാടകൻ സൂചിപ്പിച്ചു. ഇടതുപക്ഷ മുന്നണിയെ വീണ്ടും അധികാരത്തിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്താൻ തൊഴിലാളികളോട് അദ്ദേഹം ആഹ്വാനം ചെയ്തു. എൻ.എച്ച്.എം എംപ്ലോയീസ് ഫെഡറേഷൻ കലാകാലങ്ങളായി നേടിയെടുത്ത അവകാശങ്ങളെക്കുറിച്ചും അതിനായി നടത്തിയ ഇടപെടലുകളെ കുറിച്ചും മുഖ്യതിഥി സ. മീര ഓർമപ്പെടുത്തി. എൻ.എച്ച്.എം എംപ്ലോയീസ് യൂണിയൻ ന്റെ യുവതൊഴിലാളി കമ്മറ്റി കൺവെൻഷനിൽ വെച്ച് രൂപീകരിച്ചു. യൂണിയൻ ഒന്നാം ഘട്ട ഇലക്ഷൻ ഫണ്ട്‌ സംസ്ഥാന ട്രഷറര്‍ സഖാവ് ടി. ഷിജു കോഴിക്കോട് CITU ജില്ലാ ജനറൽ സെക്രട്ടറി സ. പി.കെ മുകുന്ദന് കൈമാറി. ജില്ലാ ട്രഷറര്‍ സ. ശീതൾ കൺവെൻഷനു നന്ദി രേഖപ്പെടുത്തി.

Photos from NHM Employees Federation - CITU Kerala's post 07/03/2026
Photos from NHMEU Kozhikode District's post 26/02/2026

കണ്ണൂരിൽ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോർജിനെതിരെ നടന്ന KSU ഗുണ്ടാ ആക്രമണത്തിന്റെ ഭാഗമായി എൻ.എച്ച്.എം എംപ്ലോയീസ് യൂണിയൻ (CITU) കോഴിക്കോട് ജില്ലാ കമ്മിറ്റി ഗവ. മെഡിക്കൽ കോളേജ് പരിസരത്ത് പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പരിപാടി എൻ.എച്ച്.എം എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ട്രഷറര്‍ സ. ടി ഷിജു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സ. സി ജിൻസി, ജില്ലാ പ്രസിഡന്റ്‌ സ. റാൻഡോൾഫ് വിൻസെന്റ് എന്നിവർ പരിപാടിയിൽ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ സ. പി ജിജോ, സ. രമ്യ രാഘവൻ, സ. പി ഷിനില, സ. ഷിത, സ. അതുല്യ, സ. രതീ ദേവി, സ. ജിതിൻ ലാൽ എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.

Photos from NHMEU Kozhikode District's post 21/12/2025

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നാഷണൽ ഹെൽത്ത്‌ മിഷൻ എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച Gender Neutral ക്രിക്കറ്റ്‌ ടൂർണമെന്റ് "Nope to Dope" 2025 ഡിസംബർ 21 ന് നടക്കാവ് ഗെയിം ഓൺ ടർഫിൽ വെച്ച് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സ. എൻ ഗിരീഷ് ഉദ്ഘാടനം ചെയ്തു. 10 ടീമിലായി ജില്ലയിലെ 140 ആരോഗ്യപ്രവർത്തകർ ക്രിക്കറ്റ് ടൂർണമെന്റിൽ അണിനിരന്നു. NHM എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ട്രഷറര്‍ സ. ടി ഷിജു, NHM എപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി സ. സി ജിൻസി, പ്രസിഡന്റ്‌ സ. റാൻഡോൾഫ് വിൻസെന്റ്, ജില്ലാ കമ്മിറ്റി അംഗം സ. ജിജോ എന്നിവർ പരിപാടിയിൽ ആശംസകളർപ്പിച്ചു സംസാരിച്ചു.
ടൂർണമെന്റിൽ സിവിൽ സ്റ്റേഷൻ ഏരിയ ടീം ജേതാക്കളായി. വടകര ഏരിയ ടീം രണ്ടാം സ്ഥാനം കരസ്തമാക്കി.
കാലിക്കറ്റ്‌ പ്രസ്സ് ക്ലബ്ബും എൻ.എച്ച്.എം എംപ്ലോയീസ് യൂണിയൻ ജില്ലാ ടീമും തമ്മിൽ നടന്ന സൗഹൃദ മത്സരത്തിൽ കാലിക്കറ്റ്‌ പ്രസ്സ് ക്ലബ്‌ ടീം വിജയികളായി. വിജയികളായ ടീമിന് ട്രോഫിയും ടീം അംഗങ്ങൾക്ക് ഉപഹാരവും നൽകി.

Want your business to be the top-listed Government Service in Kozhikode?

Click here to claim your Sponsored Listing.

Location

Telephone

Website

Address

Kozhikode
673002