09/01/2020
*നീലിറ്റില്‍ പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം*
കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (നീലിറ്റ്) കോഴിക്കോട് വിവിധ ഫുള്‍ടൈം, തൊഴിലധിഷ്ഠിത, സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
*കോഴ്‌സുകള്‍*
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ (ആറു മാസം): എംബഡഡ് സിസ്റ്റം ഡിസൈന്‍; വി.എല്‍.എസ്.ഐ. ആന്‍ഡ് എംബഡഡ് ഹാര്‍ഡ്വേര്‍ ഡിസൈന്‍; ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ സിസ്റ്റം ഡിസൈന്‍. മുന്നിലെത്തുന്നവര്‍ക്ക് സ്ഥാപനത്തില്‍ പെയ്ഡ് ഇന്റേണ്‍ഷിപ്പ് ഉണ്ടാകും.
അഡ്വാന്‍സ്ഡ് ഡിപ്ലോമ (മൂന്ന്/നാല് മാസം): ബിഗ് ഡേറ്റ അനലിറ്റിക്‌സ്; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്; പി.എല്‍.സി./എസ്.സി. എ.ഡി.എ./ഡി.സി.എസ്. എന്‍ജിനിയര്‍
സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് (മൂന്ന്/നാല്/അഞ്ച്/ആറു ആഴ്ച): ഇന്‍ഡസ്ട്രിയല്‍ ഐ.ഒ.ടി./പി.എല്‍.സി./എസ്.സി.എ.ഡി.എ.; ഇലക്‌ട്രോണിക് ബോര്‍ഡ് ഡിസൈന്‍ ആന്‍ഡ് ബ്രിങ് അപ്; കംപ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍ യൂസിങ് സി.ആര്‍.ഇ.ഡി.; സോളാര്‍ പവര്‍ ഇന്‍സ്റ്റലേഷന്‍ ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റനന്‍സ്, എംബഡഡ് സി ആന്‍ഡ് എ.ആര്‍.എം. കോര്‍ടക്‌സ് മൈക്രോ കണ്‍ട്രോളര്‍; പ്രോസസര്‍ ബേസ്ഡ് സിസ്റ്റം ഡിസൈന്‍.
*യോഗ്യത*
എന്‍ജിനിയറിങ് ബിരുദധാരികള്‍, എം.സി.എ.; എം.എസ്സി./തത്തുല്യം/ഡിപ്ലോമ യോഗ്യതയുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
ഹോസ്റ്റല്‍/വൈഫൈ സൗകര്യം ഉണ്ട്. കാമ്ബസ്/ഓഫ് കാമ്ബസ് റിക്രൂട്ട്‌മെന്റ് സപ്പോര്‍ട്ട്, സ്ഥാപനം നല്‍കും. തിരഞ്ഞെടുപ്പ് മെറിറ്റ്/ഓണ്‍ലൈന്‍ എന്‍ട്രന്‍സ് ടെസ്റ്റ് വഴിയായിരിക്കും.
*അപേക്ഷ http://nielit.gov.in/calicut/ വഴി നല്‍കണം.* രജിസ്‌ട്രേഷന്‍ ഫീസ് 1000 രൂപ.കോഴ്‌സ് ദൈര്‍ഘ്യം, തുടങ്ങുന്ന തീയതി, അപേക്ഷിക്കേണ്ട തീയതി, ഫീസ്, പ്രോസ്‌പെക്ടസ്, ഉള്‍പ്പെടെയുള്ള *വിശദാംശങ്ങള്‍ക്കും അപേക്ഷിക്കാനും http://nielit.gov.in/calicut/content/course-calendar സന്ദര്‍ശിക്കുക.*
The Centre offers a very comprehensive set of courses in almost all the areas of Electronics and IT. We offer courses in areas like Embedded Systems, VLSI, Power Electronics, Process Control and Instrumentation, CAD/ CAM and Information Technology. Special batches and custom training in these fields...