PCA Library Kattilapeedika

PCA Library Kattilapeedika

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from PCA Library Kattilapeedika, Library, People's Cultural Association Grandhasala Kattilapeedika , Po. Vengalam, Kozhikode.

07/09/2025

പി സി എ ലൈബ്രറി (People's Culturel Association)*

കാലത്തിന്റെ താളങ്ങളിൽ പതിഞ്ഞ 56 വർഷങ്ങളുടെ യാത്ര, പുസ്തകങ്ങളോടുള്ള പ്രണയത്തെയും വിജ്ഞാനത്തോടുള്ള സമർപ്പണത്തെയും ഒരിക്കലും കൈവിടാതെ മുന്നേറിയ നമ്മുടെ
പി സി എ ലൈബ്രറി അതിന്റെ സ്വന്തം ഭവനം നേടുകയാണ്.
ചെറിയ വാടകമുറികളിൽ തുടങ്ങി പരിമിതികൾക്കുള്ളിൽ പ്രവർത്തിച്ചുവന്ന PCA ലൈബ്രറി ഇന്ന് സ്വന്തം കെട്ടിടമെന്ന എക്കാലത്തെയും സ്വപ്നത്തെ യാഥാർത്ഥ്യമാക്കാൻ ഒരുങ്ങുകയാണ്.
രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യ ദിനത്തിൽ ലൈബ്രറിയുടെ ആദ്യ സെക്രട്ടറി ശ്രീ.വി.ഗോപാലൻ മാസ്റ്ററും, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.ബാബുരാജും ചേർന്ന് കെട്ടിട നിർമ്മാണ പ്രവർത്തിക്ക് തുടക്കം കുറിച്ചിരിക്കുന്നു.
പി സി എ ലൈബ്രറിയുടെ പുതിയ കെട്ടിടം, പുസ്തകങ്ങളുടെ ശേഖരത്തിന്റെയും വായനക്കാരുടെ സ്വപ്നങ്ങളുടെയും ആശ്രയകേന്ദ്രമാകും. പഠനത്തിനും ഗവേഷണത്തിനും, സാംസ്കാരിക സംഗമങ്ങൾക്കും, കുട്ടികളുടെ സൃഷ്ടിപ്രാപ്തിക്കും തുറന്ന ഒരങ്കണമായി ഇത് മാറും.വിജ്ഞാനത്തിന്റെ വിളക്കുകൾ തലമുറകളിലേക്ക് പകരുന്നൊരു പ്രകാശഗൃഹമായി PCA ലൈബ്രറി ഉയർന്നുനിൽക്കും.

56 വർഷത്തെ കാത്തിരിപ്പിന് ശേഷമുള്ള ഈ നേട്ടം, നമ്മുടെ സമൂഹത്തിന്റെ വായനാ പ്രേമത്തിന്റെയും ഐക്യത്തിന്റെയും തെളിവാണ്. ഒരു തലമുറയുടെ സ്വപ്നം മറ്റൊരു തലമുറയുടെ കരങ്ങളിലൂടെ സാക്ഷാത്കരിക്കുന്ന മഹത്തായ സന്ദർഭമാണിത്.
നമ്മുടെ PCA ലൈബ്രറി, ഇനി വിജ്ഞാനത്തിന്റെ തീർത്ഥാടനകേന്ദ്രമായി സമൂഹത്തിന്റെ ഹൃദയത്തിൽ ശാശ്വതമായി തെളിഞ്ഞുനിൽക്കട്ടെ.
ഈ മഹത്തായ നേട്ടത്തിലേക്കുള്ള യാത്രയിൽ നിങ്ങൾ ഓരോരുത്തരുടെയും സഹായസഹകരണങ്ങൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

02/08/2025
Photos from PCA Library Kattilapeedika 's post 13/07/2025

പി സി എ ലൈബ്രറി കാട്ടിലപീടികയുടെ നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കണ്ണൂർ യൂണിവേഴ്സിറ്റി എൽഎൽബി എൻട്രൻസ് പരീക്ഷയിൽ 25ാം റാങ്ക് നേടിയ ശ്രീമതി എൻ പത്മിനി മുഖ്യാതിഥിയായി പ്ലസ് ടു തുല്യത പരീക്ഷയിലൂടെ വിദ്യാഭ്യാസം പുനരാരംഭിച്ച് ബിരുദവും ബിരുദാനന്തര ബിരുദവും നേടി 56ാം വയസ്സിൽ ഈ നേട്ടം കൈവരിച്ച എൻ പത്മിനിയെയും SSLC, +2, LSS, USS, വിജയികളെയും ചടങ്ങിൽ അനുമോദിച്ചു. ലൈബ്രറി പ്രസിഡന്റ് സുഗേഷ് ഇല്ലത്ത് അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി ഷൈജു നല്ലയിൽ സ്വാഗതവും, ലൈബ്രറി കൗൺസിൽ ചേമഞ്ചേരി നേതൃസമിതി കൺവീനർ കെ വി സന്തോഷ് ആശംസയും, ലൈബ്രറി എക്സിക്യൂട്ടീവ് അംഗം ഷാജു നല്ലയിൽ നന്ദിയും പറഞ്ഞു.

Photos from PCA Library Kattilapeedika 's post 29/05/2024

PCA ലൈബ്രറി കാട്ടിലപീടികയും ലൈബ്രറി കൗൺസിൽ ചേമഞ്ചേരി നേതൃസമിതിയും ചേർന്ന് സംഘടിപ്പിച്ച 'ദിശ ' കരിയർ ഗൈഡൻസ് ക്ലാസ്സും അനുമോദന സദസ്സും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് P ബാബുരാജ് ഉദ്ഘാടനം ചെയ്തു ഡോ: PK ഷാജി ക്ലാസ്സെടുത്തു വാർഡ് മെമ്പർ P ശിവദാസൻ ആശംസ അറിയിച്ചു ലൈബ്രറി കൗൺസിൽ ചേമഞ്ചേരി നേതൃസമിതി സെക്രട്ടറി കെ വി സന്തോഷ് അദ്ധ്യക്ഷനായ ചടങ്ങിൽ ലൈബ്രറി സെക്രട്ടറി ഷൈജു എൻ ടി സ്വാഗതവും പ്രിസിഡണ്ട് സുഗേഷ് ഇ നന്ദിയും പറഞ്ഞു SSLC, Plus Two, ഉന്നത വിജയികൾ LSS ,USS ,NMMS വിജയികൾ ഉൾപ്പടെ 30 ഓളം വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു

Photos from PCA Library Kattilapeedika 's post 04/04/2024
Want your business to be the top-listed Government Service in Kozhikode?

Click here to claim your Sponsored Listing.

Location

Category

Website

Address

People's Cultural Association Grandhasala Kattilapeedika , Po. Vengalam
Kozhikode
673303