Markaz Alumni

Markaz Alumni

Share

The Markaz Alumni exists to celebrate the unique community established among the students and faculty while on campus in Jamia Markazus saquafathi ssunniya

16/04/2026

"ലോകത്തിന്റെ ഏത് കോണിലായാലും ഞങ്ങളുടെ മേൽവിലാസം ഈ തിരുമുറ്റമാണ്."

കാലം മായ്ക്കാത്ത വിജ്ഞാനത്തിന്റെ കൈയൊപ്പുകൾ നൽകിയ പ്രിയ കലാലയം ഇന്ന് വിശ്വത്തോളം വളരുന്നത് കാണുമ്പോൾ പൂർവ്വ വിദ്യാർത്ഥിയെന്ന നിലയിൽ ഹൃദയം നിറയുന്നു.

ഹാപ്പി മർക്കസ് ഡേ!

18/02/2026

🌙 റമദാൻ: ആത്മവിശുദ്ധിയുടെ വസന്തം

പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാൻ വീണ്ടും സമാഗതമായിരിക്കുന്നു. വൃതവിശുദ്ധിയിലൂടെ മനസ്സിനെയും ശരീരത്തെയും പരുവപ്പെടുത്താനും, പ്രപഞ്ചനാഥനിലേക്ക് കൂടുതൽ അടുക്കാനുമുള്ള സുദിനങ്ങളാണ് ഇനി മുന്നിൽ.
ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഐക്യത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം പകരുന്ന ഈ മാസം, പ്രാർത്ഥനകളാലും സൽക്കർമ്മങ്ങളാലും ധന്യമാക്കാൻ നമുക്ക് സാധിക്കട്ടെ.

17/02/2026

അഭിമാന നിമിഷം!

വിശുദ്ധ റമദാൻ മാസത്തിൽ യു.എ.ഇ പ്രസിഡന്റിന്റെ അതിഥിയായി തിരഞ്ഞെടുക്കപ്പെട്ട, മർകസ് അലുംനി പ്രസിഡന്റ് സി.പി. ഉബൈദുള്ള സഖാഫി ഉസ്താദിന് അഭിനന്ദനങ്ങൾ. 🌹

​ഒരു മികച്ച സംഘാടകനും പണ്ഡിതനുമായ അദ്ദേഹത്തിന് ലഭിച്ച ഈ വലിയ അംഗീകാരത്തിൽ ഞങ്ങളും സന്തോഷിക്കുന്നു. ഈ വലിയ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ.

16/02/2026

സ്നേഹവും കാരുണ്യവും പെയ്തിറങ്ങുന്ന പുണ്യ റമളാനിലേക്ക്... 🌙✨

മർകസ് അലുംനിയുടെ ഈ വർഷത്തെ 'റമളാൻ ഖിദ്മ' കാമ്പയിൻ പ്രഖ്യാപനം സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദ് നിർവ്വഹിച്ചു.
മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി ഉസ്താദും, മർകസ് അലുംനി ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

നന്മയുടെ ഈ പ്രയാണത്തിൽ കരുണയുടെ കൈത്താങ്ങായി നമുക്കും പങ്കുചേരാം. 🤝❤️

12/02/2026

സർഹിന്ദിന്റെ മണ്ണിൽ നിന്നും ലോകത്തിന്റെ ഹൃദയങ്ങളിലേക്ക്! ✨

​പഞ്ചാബിലെ ചരിത്രമുറങ്ങുന്ന സർഹിന്ദിന്റെ മണ്ണിൽ, വിജ്ഞാനത്തിന്റെ സുഗന്ധം പരത്തി മർകസ് ഇമാം റബ്ബാനി കോളേജിൽ നിന്നും സനദ് സ്വീകരിച്ച പ്രിയപ്പെട്ട യുവ പണ്ഡിതർക്ക് അഭിനന്ദനങ്ങൾ.

​കർമ്മപഥത്തിലേക്ക് ചുവടുവെക്കുന്ന ഈ യുവ പ്രതിഭകളെ മർകസ് അലുംനി സ്നേഹപൂർവ്വം ഹൃദയത്തോട് ചേർത്തുപിടിക്കുന്നു.

അറിവിന്റെയും സേവനത്തിന്റെയും പുതിയ ലോകത്തേക്ക്, മർകസ് അലുംനി കുടുംബത്തിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം!

Photos from Markaz Alumni's post 04/02/2026
29/01/2026

പ്രിയപ്പെട്ട ആസ്മാൻ കൂട്ടുകാരോടൊപ്പം ഒരു സൗഹൃദ യാത്ര...

#പരിമിതികൾക്കപ്പുറം ഒരു ലോകമുണ്ട്
#ചേർത്ത് നിർത്താൻ ഈ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുണ്ട്
Center For Happiness
School
#9945233455

15/01/2026

കാലം നമിക്കുന്ന കർമയോഗി; ഞങ്ങളുടെ പ്രിയപ്പെട്ട ഉപ്പയ്ക്ക്... ❤️

കേരളത്തിന്റെ തെരുവോരങ്ങളിലൂടെ സ്നേഹത്തിന്റെ തൂവെള്ള വസ്ത്രമണിഞ്ഞ്, ആത്മീയതയുടെ പരിമളം പരത്തി ഒരു നായകൻ നടന്നുനീങ്ങുകയാണ്. കേരള മുസ്ലിം ജമാഅത്ത് നയിക്കുന്ന 'കേരള യാത്ര'യുടെ പടവുകൾ ഓരോന്നായി കയറുമ്പോൾ, ആ ചുവടുകൾക്ക് പിന്നിൽ തൊണ്ണൂറ് വയസ്സിന്റെ അവശതകളില്ല, മറിച്ച് ഒരു ജനതയെ മുഴുവൻ നെഞ്ചിലേറ്റിയ കരുത്തുറ്റ ഒരു ഹൃദയമാണുള്ളത്.

സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദ്... ലോകം അദ്ദേഹത്തെ മഹാപണ്ഡിതനെന്നും നേതാവെന്നും വിളിക്കുമ്പോൾ, മർക്കസിന്റെ മുറ്റത്ത് നിന്ന് അറിവ് നുകർന്ന ഞങ്ങൾക്ക് അദ്ദേഹം ഞങ്ങളുടെ 'ഉപ്പ'യാണ്. സ്വന്തം മക്കളെപ്പോലെ ഞങ്ങളെ ചേർത്തുപിടിച്ച, ഞങ്ങളുടെ വിയർപ്പിനും കണ്ണീരിനും ഒപ്പം നിന്ന വാത്സല്യത്തിന്റെ ഹിമാലയം.

90 വയസ്സ് പിന്നിട്ട ഈ സന്ധ്യയിലും, വിശ്രമിക്കാൻ മടിക്കുന്ന ആ പാദങ്ങൾ ആർക്ക് വേണ്ടിയാണ് ഇത്രയേറെ ഓടുന്നത്? അന്തിയുറങ്ങാൻ ഇടമില്ലാത്തവന്റെ വേദനയും, അറിവ് തേടി അലയുന്നവന്റെ ദാഹവും സ്വന്തം നെഞ്ചിലെ കനലായി കൊണ്ടുനടക്കുന്നതുകൊണ്ടല്ലേ ഉപ്പാ അങ്ങേക്കിപ്പോഴും ഉറങ്ങാൻ കഴിയാത്തത്? ഓരോ യാത്രയിലും അങ്ങ് തളരുമെന്ന് ഞങ്ങൾ ഭയപ്പെടുമ്പോഴൊക്കെയും, പ്രാർത്ഥനയുടെ കരുത്തിൽ അങ്ങ് കൂടുതൽ കരുത്തനായി പുഞ്ചിരിക്കുന്നത് കാണുമ്പോൾ ഞങ്ങളുടെ കണ്ണുകൾ ഈറനണിയാറുണ്ട്.

ഒരു ആയുസ്സ് മുഴുവൻ മറ്റുള്ളവർക്കായി ഉരുകിത്തീരുന്ന മെഴുകുതിരിയായി, വഴിവിളക്കായി അങ്ങ് ജ്വലിച്ചുനിൽക്കുന്നു. മർക്കസ് എന്ന മഹാസാമ്രാജ്യം അങ്ങ് പടുത്തുയർത്തിയത് കല്ലും മണ്ണും കൊണ്ടല്ല, മറിച്ച് അങ്ങയുടെ ഓരോ തുള്ളി കണ്ണീരും പ്രാർത്ഥനയും കൊണ്ടാണ്. ആ തണലിൽ വളർന്ന ഞങ്ങൾക്ക് അങ്ങയുടെ ഈ പ്രായത്തിലെ ഓട്ടം കാണുമ്പോൾ ഹൃദയം വിങ്ങുന്നുണ്ടെങ്കിലും, ലോകത്തിന് അങ്ങ് പകർന്നുനൽകുന്ന ഈ മാനവികതയുടെ സന്ദേശം ഞങ്ങളെ അഭിമാനം കൊള്ളിക്കുന്നു.

പ്രിയപ്പെട്ട ഉപ്പാ... അങ്ങയുടെ തണൽ ഞങ്ങൾക്ക് ഇനിയും വേണം. അങ്ങയുടെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കാത്ത ഒരു നിമിഷം പോലും കടന്നുപോകുന്നില്ല. ഈ കേരള യാത്ര കേവലം ഒരു പര്യടനമല്ല, മറിച്ച് ഒരു ജനതയുടെ അതിജീവനത്തിനായുള്ള പ്രവാചകാനുരാഗിയുടെ വിപ്ലവമാണ്. ​അങ്ങയുടെ മക്കൾ, ഈ യാത്രയുടെ ഓരോ മണൽത്തരിയിലും അങ്ങയോടൊപ്പം ഹൃദയം കൊണ്ട് കൂടെയുണ്ട്.

നാഥൻ അങ്ങയെ ദീർഘകാലം കാത്തുരക്ഷിക്കട്ടെ..

സ്നേഹാദരങ്ങളോടെ,
മർക്കസ് അലുംനി സെൻട്രൽ കമ്മിറ്റി

15/01/2026
21/10/2025

ആസ്മാൻ സെന്റർ ഫോർ ഹാപ്പിനെസ്സിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി വി ട്രസ്റ്റ്‌ കാണാശുപത്രിയുമായി സഹകരിച്ചു നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ആസ്മാൻ സ്കൂളിൽ ഇന്ന് നടക്കുന്നു.

ജീവിതത്തിൽ പകച്ചു പോകുന്ന നിമിഷങ്ങളിൽ ചേർത്ത് പിടിക്കാൻ നമ്മളുണ്ട് എന്ന ഉറച്ച ബോധം വിഭിന്ന ശേഷി വിദ്യാർഥികളിൽ പകർന്നു നൽകാൻ ഇത്തരം അവസരങ്ങൾ നിമിത്തമാവട്ടെ...

#ആസ്മാൻ സെന്റർ ഫോർ ഹാപ്പിനെസ്
alumni
-Trust Eye Hospital❤️

Want your business to be the top-listed Government Service in Kozhikode?

Click here to claim your Sponsored Listing.

Location

Telephone

Address

Markaz Nagar
Kozhikode
673571