SDPI Muzhappilangad

Website Contact the organization

SDPI Muzhappilangad വിശപ്പിൽ നിന്ന് മോചനം ഭയത്തിൽ നിന്ന് മോചനം

മുഴപ്പിലങ്ങാടിന്റെ ടി കെ ഡി ക്ക്‌ വിട!
27/08/2026

മുഴപ്പിലങ്ങാടിന്റെ ടി കെ ഡി ക്ക്‌ വിട!

അവശ്യവസ്തുക്കളുടെ വിലവർധനവിനെതിരെ പ്രതിഷേധംഅവശ്യവസ്തുക്കളുടെ വിലവർധനവിനെതിരെ SDPI പാച്ചാക്കര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃ...
24/08/2026

അവശ്യവസ്തുക്കളുടെ വിലവർധനവിനെതിരെ പ്രതിഷേധം

അവശ്യവസ്തുക്കളുടെ വിലവർധനവിനെതിരെ SDPI പാച്ചാക്കര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

പാച്ചാക്കര ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് ഫൈസൽ തങ്ങൾ, വൈസ് പ്രസിഡന്റ് വസീം കെ.പി. എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

പ്രതിഷേധ പ്രകടനം നടത്തിഅവശ്യസാധനങ്ങളുടെ വിലവർധനവ്, ഓണ വിപണിയിൽ സർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എസ് ഡി പി ഐ...
24/08/2026

പ്രതിഷേധ പ്രകടനം നടത്തി

അവശ്യസാധനങ്ങളുടെ വിലവർധനവ്, ഓണ വിപണിയിൽ സർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എസ് ഡി പി ഐ കുളം-കെട്ടിനകം ബ്രാഞ്ച് സംയുക്തമായി കുളം ബസാർ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.പഞ്ചായത്ത്‌ സെക്രട്ടറി ഷാനിർ. ടി കെട്ടിനകം ബ്രാഞ്ച് പ്രസിഡന്റ് റാഷിദ്‌.ഇ കെ അഫ്സർ മാസ്റ്റർ. സിറാജ് എന്നിവർ നേതൃത്വം നൽകി

80-ാമത് സ്വാതന്ത്ര്യദിന സംഗമം സംഘടിപ്പിച്ചുമുഴപ്പിലങ്ങാട് : എസ്ഡിപിഐ മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്ത...
15/08/2026

80-ാമത് സ്വാതന്ത്ര്യദിന സംഗമം സംഘടിപ്പിച്ചു

മുഴപ്പിലങ്ങാട് : എസ്ഡിപിഐ മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 80-ാമത് സ്വാതന്ത്ര്യദിന സംഗമം കുളം ബസാറിൽ സംഘടിപ്പിച്ചു.

എസ്ഡിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി റജീന ടീച്ചർ പതാക ഉയർത്തി. തുടർന്ന് രാജ്യത്തിനായി ധീരമായി പോരാടിയ 100 ദേശാഭിമാനികളുടെ നാമങ്ങൾ വിളംബരം ചെയ്തു.സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പായസ വിതരണവും നടത്തി.

എസ്ഡിപിഐ മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ്‌ പി ബി മൂസക്കുട്ടി, സെക്രട്ടറി ഷാനിർ ടി,മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ പി മിസാജ്,ഫരീഹ അഫ്സർ, റിസ്‌വാന ഷാനിർ,ഷബൂം യാസ്മിൻ ടി സി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

സ്വാതന്ത്ര്യസമരത്തിന്റെ ത്യാഗസ്മരണകൾ പുതുതലമുറയിലേക്ക് പകരുകയും രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാനുള്ള പ്രതിജ്ഞ പുതുക്കുകയും ചെയ്താണ് സംഗമം സമാപിച്ചത്.

മുഴപ്പിലങ്ങാടിന്റെ യുവ പോരാളികൾക്ക് രക്ത ഹരിത അഭിവാദ്യങ്ങൾ ✊🏻യങ് ഡെമോക്രറ്റസ് കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത...
30/05/2026

മുഴപ്പിലങ്ങാടിന്റെ യുവ പോരാളികൾക്ക് രക്ത ഹരിത അഭിവാദ്യങ്ങൾ ✊🏻

യങ് ഡെമോക്രറ്റസ് കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്ത മുഴപ്പിലങ്ങാടിന്റെ യുവ പോരാളികളായ അഡ്വ:ആമിർ ശുഹൈൽ, അഡ്വ:നിഹാൽ നൗഷാദ്, ഫർസീന നിബ്രാസ് തുടങ്ങിയവർക്ക് എസ് ഡി പി ഐ മുഴപ്പിലങ്ങാട് പഞ്ചായത്ത്‌ കമ്മിറ്റിയുടെ വിപ്ലവാഭിവാദ്യങ്ങൾ

പെട്രോൾ, ഡീസൽ വില വർദ്ധനവിൽ എസ് ഡി പി ഐ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.മുഴപ്പിലങ്ങാട് :അടിക്കടി ഉണ്ടാകുന്ന പെട്രോൾ ഡീസൽ ...
26/05/2026

പെട്രോൾ, ഡീസൽ വില വർദ്ധനവിൽ എസ് ഡി പി ഐ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

മുഴപ്പിലങ്ങാട് :അടിക്കടി ഉണ്ടാകുന്ന പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് എസ്ഡിപിഐ മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഷാദുലിപള്ളി പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം സർവ്വീസ് റോഡ്,കുളം കടവ് റോഡ് വഴി കുളം ബസാറിൽ അവസാനിച്ചു.

പെട്രോൾ, ഡീസൽ വില നിയന്ത്രണധികാരം UPA, NDA സർക്കാറുകൾ കോർപ്പറേ റ്റുകൾക്ക് തീറെഴുതി നൽകിയതാണ് ഈ ദുരിതത്തിന് കാരണമെന്ന് എസ് ഡി പി ഐ മുഴപ്പിലങ്ങാട് പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ ബത്തയിൽ മൂസക്കുട്ടി പ്രതിഷേധത്തെ അഭിസംബോധനം ചെയ്ത് പറഞ്ഞു.

എസ് ഡി പി ഐ മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഷാനിർ ടി, വൈസ് പ്രസിഡന്റ്‌ മിസാജ് എ പി, കുളം ബ്രാഞ്ച് പ്രസിഡന്റ്‌ ഷഫീക് പി തുടങ്ങിയവർ നേതൃത്വം നൽകി..

അഭിവാദ്യങ്ങൾ 💚🤎
20/04/2026

അഭിവാദ്യങ്ങൾ 💚🤎

23/03/2026

ജനകീയ ആസൂത്രണ പദ്ധതി 2025-26
സമ്പൂർണ്ണ അടുക്കളത്തോട്ടം പദ്ധതിക്ക് അപേക്ഷിച്ച് പൈസ അടച്ച മുഴുവൻ ഉപഭോക്താക്കൾക്കും വീടുകളിൽ എത്തിച്ചു നൽകി.

1. മണ്ണിര കമ്പോസ്റ്റ് 10 kg
2. ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ചാണകപ്പൊടി- 10 kg
3. കറിവേപ്പില
4. മുരിങ്ങ
5. കറി നാരകം
6. പപ്പായ (റെഡ് ലേഡി)

എന്നിവയാണ് കിറ്റിൽ ഉൾപ്പെട്ടിട്ടുള്ളത്

Address

Muzhappilangad

Alerts

Be the first to know and let us send you an email when SDPI Muzhappilangad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SDPI Muzhappilangad:

Shortcuts

Share