KMCC Online

Website Contact the organization

KMCC Online ഹരിത പ്രസ്ഥാനത്തെ നെഞ്ചിലേറ്റിയ ഇന്ത്യൻ🇮🇳 പ്രവാസി കൂട്ടായ്മ

09/09/2026
09/09/2026

വിദേശത്തും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുമായി പ്രവർത്തിക്കുന്ന കെ.എം.സി.സി. പ്രവർത്തകരുടെ സാമൂഹിക സേവന-സന്നദ്ധ പ്രവർത്തനങ്ങൾ എന്നും മാതൃകാപരമാണ്. മനുഷ്യസ്നേഹവും സേവന മനോഭാവവും മുൻനിർത്തി അവർ നടത്തുന്ന പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയ ആശ്വാസവും പ്രതീക്ഷയുമാണ് നൽകുന്നത്.

അതിന്റെ മനോഹരമായ മറ്റൊരു ഉദാഹരണമാണ് ബെംഗളൂരു കെ.എം.സി.സി. സംഘടിപ്പിക്കുന്ന സാമൂഹിക വിവാഹം. ഈ മഹത്തായ ചടങ്ങിലൂടെ വിവാഹിതരാകുന്ന ദമ്പതികൾക്ക് കെ.എം.സി.സി. നൽകുന്ന സമ്മാനങ്ങളും പിന്തുണയും അവരുടെ ജീവിതത്തിലേക്കുള്ള സ്നേഹസമ്മാനങ്ങളാണ്.

മുസ്ലിം ലീഗും അതിന്റെ പോഷക സംഘടനകളും സാമൂഹിക സേവനരംഗത്ത് സ്വീകരിച്ചിരിക്കുന്ന ഈ മാതൃകാപരമായ പ്രവർത്തനശൈലി മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് അവരെ വേറിട്ടുനിർത്തുന്നതാണ്. രാഷ്ട്രീയം എന്നതിലുപരി, മനുഷ്യരുടെ ജീവിതത്തോടൊപ്പം നിൽക്കുകയും അവരുടെ സന്തോഷത്തിലും പ്രതിസന്ധികളിലും പങ്കാളികളാവുകയും ചെയ്യുന്ന ഈ സേവന പ്രവർത്തനങ്ങളാണ് മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ യഥാർത്ഥ ശക്തി.

പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ മുഖ്യമന്ത്രിയെ നേരിൽ ബോധ്യപ്പെടുത്തുകയും അടിയന്തര സർക്കാർ ഇടപെടൽ ആവശ്യപ്പെടുകയുമാണ് പ്രതി...
09/09/2026

പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ മുഖ്യമന്ത്രിയെ നേരിൽ ബോധ്യപ്പെടുത്തുകയും അടിയന്തര സർക്കാർ ഇടപെടൽ ആവശ്യപ്പെടുകയുമാണ് പ്രതിനിധി സംഘം ചെയ്തത്. വൈകിയുള്ള ജനന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിലവിലെ നടപടിക്രമങ്ങളാണ് പ്രധാനമായും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയത്.

60 ദിവസത്തിന് ശേഷം ജനനം രജിസ്റ്റർ ചെയ്യുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്ന് നോൺ-അവൈലബിലിറ്റി സർട്ടിഫിക്കറ്റ് വാങ്ങി റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ അപേക്ഷ നൽകണം. തുടർന്ന് തഹസിൽദാർ, വില്ലേജ് ഓഫീസ് തുടങ്ങിയ വിവിധ തലങ്ങളിലേക്ക് ഫയൽ കൈമാറി റിപ്പോർട്ട് ശേഖരിച്ച ശേഷമാണ് ആർഡിഒ അനുമതി ലഭിക്കുന്നത്. അതിനു ശേഷമാണ് തദ്ദേശസ്ഥാപനത്തിൽ രജിസ്ട്രേഷൻ പൂർത്തിയാക്കുന്നത്.

മാനുവലായി വിവിധ ഓഫീസുകൾക്കിടയിൽ ഫയലുകൾ കൈമാറുന്ന ഈ നടപടിക്രമം ഏറെ കാലതാമസത്തിന് ഇടയാക്കുന്നതായും, അപേക്ഷകർക്ക് പലതവണ സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ടി വരുന്നതായും നിവേദനത്തിൽ വ്യക്തമാക്കി. പ്രത്യേകിച്ച് വിദേശത്ത് ജനിച്ച കുട്ടികളുടെ ജനനം നാട്ടിലെത്തി വൈകി രജിസ്റ്റർ ചെയ്യേണ്ടിവരുന്ന പ്രവാസി കുടുംബങ്ങൾക്കാണ് ഇതിൻ്റെ പ്രയാസം കൂടുതലായി അനുഭവപ്പെടുന്നത്. സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ കാലതാമസം കുട്ടികളുടെ സ്കൂൾ പ്രവേശനം, പാസ്‌പോർട്ട് തുടങ്ങിയ ആവശ്യങ്ങൾക്കും തടസ്സമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ലോകത്തുള്ള എല്ലാ മലയാളികൾക്കും ഓണശംസകൾ
26/08/2026

ലോകത്തുള്ള എല്ലാ മലയാളികൾക്കും ഓണശംസകൾ

15/08/2026

🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

ചരിത്രം അറിയില്ലെങ്കിൽ പഠിക്കുക തന്നെ വേണം
12/08/2026

ചരിത്രം അറിയില്ലെങ്കിൽ പഠിക്കുക തന്നെ വേണം

12/08/2026

വയറു നിറച്ചും കൊടുത്തിട്ടുണ്ട് ഇനി ശാഖയിൽ നിന്ന് ഉണ്ടാക്കിയ സ്ക്രിപ്പ്റ്റുമായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനെതിരെ വരേണ്ട
ഇതുപോലെയുള്ള പാലതിനെയും കണ്ടിട്ട് തന്നെയാണ് ലീഗ് ഇതുവരെ എത്തിയത് ആത്മാഭിമാനത്തോടെ ഇന്നും നില കൊള്ളുന്നതും

Address

Neyyattinkara

Alerts

Be the first to know and let us send you an email when KMCC Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KMCC Online:

Shortcuts

Share