Nileshwar city Media

  • Home
  • Nileshwar city Media
Website Contact the organization

Nileshwar city Media CULTURAL CAPITAL OF KASARAGOD

ഓർച്ച പുഴയോര റോഡിൽ സുരക്ഷയൊരുങ്ങുന്നുക്രാഷ് ബാരിയർ നിർമ്മാണം ഉടൻ ആരംഭിക്കും            നീലേശ്വരം നഗരസഭയിലെ ഓർച്ച പുഴയോര ...
04/11/2026

ഓർച്ച പുഴയോര റോഡിൽ സുരക്ഷയൊരുങ്ങുന്നു
ക്രാഷ് ബാരിയർ നിർമ്മാണം ഉടൻ ആരംഭിക്കും

നീലേശ്വരം നഗരസഭയിലെ ഓർച്ച പുഴയോര റോഡിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ക്രാഷ് ബാരിയർ നിർമ്മിക്കുന്നു. നഗരസഭയുടെ 2026-27 വാർഷിക പദ്ധതിയിൽ 4 ലക്ഷം രൂപവകയിരുത്തിയാണ് നിർമ്മാണം നടത്തുന്നത്.
ഓർച്ച പാലം മുതൽ പുഴയോരത്തെ പ്രധാന വളവുകൾ ഉൾപ്പെടുന്ന ഭാഗങ്ങളിലാണ് ക്രാഷ് ബാരിയർ നിർമ്മിക്കുക. റോഡിന് തൊട്ടടുത്തായി പുഴ സ്ഥിതി ചെയ്യുന്നതിനാൽ രാത്രികാലങ്ങളിലും മഴക്കാലത്തും ഈ വഴിയിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതായിരുന്നു. മുൻപ് ഈ ഭാഗങ്ങളിൽ അപകടങ്ങൾ നടന്നിട്ടുള്ളതും വാഹനങ്ങൾ പുഴയിലേക്ക് മറിയുന്ന സാഹചര്യമുൾപ്പെടെ ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി ഫണ്ട് അനുവദിച്ചിട്ടുള്ളത്.
ആധുനിക രീതിയിലുള്ള മെറ്റൽ ക്രാഷ് ബാരിയറുകളാണ് ഇവിടെ സ്ഥാപിക്കുക. അതോടൊപ്പം പ്രസ്തുത റോഡ് റീ ടാർ ചെയ്യുന്നതിനും നഗരസഭ പണം അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കുമെന്ന് നഗരസഭാ ചെയർമാൻ പി.പി.മുഹമ്മദ് റാഫി അറിയിച്ചു. ക്രാഷ് ബാരിയർ യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തെ യാത്രാക്ലേശത്തിനും അപകടഭീതിക്കും വലിയൊരു പരിഹാരമാകും.
നീലേശ്വരം നഗരസഭാ ചെയർമാൻ പി.പി.മുഹമ്മദ് റാഫി, വൈസ് ചെയർമാൻ പി.എം.സന്ധ്യ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി.കെ.രാജേഷ്, നഗരസഭാ ഓവർസിയർമാരായ കിരൺ, അശ്വതി എന്നിവർ സ്ഥലം സന്ദർശിച്ചു.
Mohammed Rafi
Kerala Government
゚viralシ

നീലേശ്വരം ബസ് സ്റ്റാൻഡിൽ കയറാതെ ഹൈവേയിലൂടെ സർവീസ് നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടി, പെർമിറ്റ് റദ്ദാക്കുന്നതും പരിഗണനയി...
03/11/2026

നീലേശ്വരം ബസ് സ്റ്റാൻഡിൽ കയറാതെ ഹൈവേയിലൂടെ സർവീസ് നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടി, പെർമിറ്റ് റദ്ദാക്കുന്നതും പരിഗണനയിൽ

നീലേശ്വരം: നീലേശ്വരം നഗരസഭ ബസ് സ്റ്റാൻഡിൽ പ്രവേശിക്കാതെ ഹൈവേ വഴി സർവീസ് നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനം. പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനാണ് നഗരസഭ ഓഫീസിൽ ചേർന്ന ട്രാഫിക് റെഗുലേറ്റിങ് കമ്മിറ്റി യോഗം തീരുമാനിച്ചത്.
ബസുകൾ നിർബന്ധമായും നഗരസഭ ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പരിശോധന ശക്തമാക്കും. ഇതിനായി കാസർഗോഡ് ജില്ലാ ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ സേവനവും പ്രയോജനപ്പെടുത്താൻ യോഗം തീരുമാനിച്ചു.
പുതിയ ബസ് സ്റ്റാൻഡിൽ ബസ്സുകൾ പ്രവേശിക്കുന്നതും പുറത്തേക്ക് പോകേണ്ടതുമായ വഴികൾ സംബന്ധിച്ച് ശാസ്ത്രീയമായ പഠനം നടത്തി റിപ്പോർട്ടും ശുപാർശകളും നഗരസഭയ്ക്ക് സമർപ്പിക്കാൻ യോഗത്തിൽ RTO യെ ചുമതലപ്പെടുത്തി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ മാറ്റം വരുത്താനും തീരുമാനമായി. ബസ്സുകൾ തെറ്റായ ദിശയിൽ ബസ്റ്റാൻഡിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്ന വിഷയത്തിലും ആർടിഒ, പോലീസ് എന്നിവരുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുവാനും തീരുമാനിച്ചു.
നീലേശ്വരം ഓവർ ബ്രിഡ്ജ് മുതൽ കെ സി കെ രാജാ ക്ലിനിക് വരെ റോഡരികിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുവാനും യോഗം പോലീസിനെ ചുമതലപ്പെടുത്തി.
നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും ബസ് സ്റ്റാൻഡിലെ ഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്.
നഗരസഭാ ചെയർമാൻ പി പി മുഹമ്മദ് റാഫിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ പി എം സന്ധ്യ, കൗൺസിലർ പി വി സതീശൻ, നഗരസഭാ സെക്രട്ടറി അനുപമ സദാനന്ദൻ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മനു കൃഷ്ണൻ പി, സബ് ഇൻസ്പെക്ടർ ഓമനക്കുട്ടൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശ്രീജിത്ത് പി വി, നീലേശ്വരം വില്ലേജ് ഓഫീസർ അജിത് കുമാർ എച്ച് ജെ, പേരോൽ വില്ലേജ് ഓഫീസർ ശശി സി വി, പൊതുമരാമത്ത് റോഡ് ഓവർസിയർമാരായ സുകന്യ പി വി, ശാന്തി ബാബു എന്നിവർ പങ്കെടുത്തു.
fans
Kerala Government
Kerala Tourism
゚viralシ

മഹാത്മാഗാന്ധി ട്രോഫി ഉത്തരമലബാർ ജലോത്സവ പരിപാടിയുടെ ലോഗോ പ്രകാശനം നീലേശ്വരത്ത് വെച്ച് രമേശ് പിഷാരടി എംഎൽഎ നിർവഹിച്ചു .സന...
31/10/2026

മഹാത്മാഗാന്ധി ട്രോഫി
ഉത്തരമലബാർ ജലോത്സവ പരിപാടിയുടെ ലോഗോ പ്രകാശനം നീലേശ്വരത്ത് വെച്ച് രമേശ് പിഷാരടി എംഎൽഎ നിർവഹിച്ചു .സന്ദീപ് വാര്യർ എംഎൽഎ അധ്യക്ഷനായി
NILESHWAR CITY MEDIA
Sandeep.G.Varier
Kerala Government
Kerala Tourism
Ramesh Pisharody
゚viralシ ゚viralシ

നീലേശ്വരം മാർക്കറ്റിലെ അശാസ്‌ത്രീയ നിർമ്മാണത്തിനെതിരെ പ്രതിഷേധം കനപ്പിക്കാൻ ജനകീയ സമര സമിതി; നവംബർ ഒന്നിന് 'ജന സുരക്ഷാ റ...
31/10/2026

നീലേശ്വരം മാർക്കറ്റിലെ അശാസ്‌ത്രീയ നിർമ്മാണത്തിനെതിരെ പ്രതിഷേധം കനപ്പിക്കാൻ ജനകീയ സമര സമിതി; നവംബർ ഒന്നിന് 'ജന സുരക്ഷാ റാലി' സംഘടിപ്പിക്കും

നീലേശ്വരം: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ നടപ്പിലാക്കുന്ന അശാസ്ത്രീയവും അപകടകരവുമായ നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ നീലേശ്വരം ആകാശപാത ജനകീയ സമരസമിതിയുടെ നേതൃത്വത്തിലുള്ള സമരം കൂടുതൽ ശക്തമാകുന്നു.

പ്രദേശവാസികളുടെയും വ്യാപാരികളുടെയും യാത്രാവകാശവും സുരക്ഷയും മുൻനിർത്തി കഴിഞ്ഞ 220 ൽ അധികം ദിവസമായി സമാധാനപരമായി നടന്നുപോകുന്ന അനിശ്ചിതകാല സമരത്തിന്റെ തുടർച്ചയായാണ് കേരള പിറവി ദിനമായ നവംബർ ഒന്നിന് വിപുലമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്.

മാർക്കറ്റ് ജംഗ്ഷനിൽ 24 മീറ്റർ താഴ്ചയുള്ള ചതുപ്പുനിലത്ത് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെ അശാസ്ത്രീയമായി എംബാങ്ക്മെന്റ് കെട്ടിപ്പൊക്കുന്നതിന് പകരം ആകാശപാത (മേൽപ്പാലം) നിർമ്മിക്കണമെന്നാണ് ജനകീയ സമരസമിതിയുടെ പ്രധാന ആവശ്യം.

നിലവിലെ എംബാങ്ക്മെന്റ് നിർമ്മാണ രീതി പ്രദേശത്ത് ഭാവിയിൽ വൻ അപകടങ്ങൾക്കും വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും വഴിവെക്കും.

മുൻ ജില്ലാ കലക്ടർ നേരിട്ട് സ്ഥലം സന്ദർശിച്ച് വിലയിരുത്തിയ ശേഷം, ഇവിടെ ആകാശപാതയാണ് ഏറ്റവും അനുയോജ്യമെന്ന് കാണിച്ച് സർക്കാരിലേക്ക് റിപ്പോർട്ട് നൽകിയിട്ടുള്ളതുമാണ്.

ജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകാതെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നാടിന് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.

ഈ സാഹചര്യത്തിൽ, അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവെച്ച്, വിദഗ്ധ പഠന സംഘത്തെ നിയോഗിച്ച് ആകാശപാത നിർമ്മാണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നവംബർ ഒന്നിന് വൈകീട്ട് നാല് മണിക്ക് നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ വൻ 'ജന സുരക്ഷാ റാലി' സംഘടിപ്പിക്കും.

അപകടകരമായ രീതിയിൽ നിർമ്മിക്കുന്ന എംബാങ്ക്മെന്റ് ചുറ്റിയാണ് ജന സുരക്ഷാ റാലി കടന്നുപോവുക.

നാടിന്റെ സുരക്ഷയ്ക്കും പൗരാവകാശങ്ങൾക്കും വേണ്ടി, ജനങ്ങളുടെ ജീവന് പുല്ലുവില കൽപ്പിക്കുന്ന അശാസ്ത്രീയ വികസനത്തിനെതിരെ നടക്കുന്ന ഈ അതിജീവന പോരാട്ടത്തിൽ മുഴുവൻ ജനങ്ങളും സാംസ്കാരിക-രാഷ്ട്രീയ സംഘടനകളും പങ്കാളികളാകണമെന്ന് നീലേശ്വരം ആകാശപാത ജനകീയ സമരസമിതി അഭ്യർത്ഥിച്ചു.
Nileshwaram Need Pillar Based Fly-over NH66
National Highways Authority of India - NHAI
゚viralシnileshwarcitymedia ゚viralシ

Sandeep.G.VarierRamesh PisharodyKerala GovernmentKerala Tourism ゚viralシnileshwarcitymedia  ゚viralシ
31/10/2026

Sandeep.G.Varier
Ramesh Pisharody
Kerala Government
Kerala Tourism
゚viralシnileshwarcitymedia ゚viralシ

നീലേശ്വരം ഇടത്തോട് റോഡിൽ കോൺവെന്റ് ജംഗ്ഷനിൽ താൽക്കാലിക അറ്റകുറ്റപ്പണി നടത്തുന്നതിനാൽ 31/10/2026, 01/11/2026, 02/11/2026 ...
30/10/2026

നീലേശ്വരം ഇടത്തോട് റോഡിൽ കോൺവെന്റ് ജംഗ്ഷനിൽ താൽക്കാലിക അറ്റകുറ്റപ്പണി നടത്തുന്നതിനാൽ 31/10/2026, 01/11/2026, 02/11/2026 തീയതികളിൽ രാത്രി 8 മണി മുതൽ രാവിലെ 8 മണി വരെ ഈ വഴിയിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി അറിയിക്കുന്നു.

ആയതിനാൽ ചായ്യോത്ത്, ആലിങ്കീഴിൽ, കിഴക്കൻ ഭാഗത്തേക്ക് പോകുന്നതും വരുന്നതുമായ ചെറിയ വാഹനങ്ങൾ നീലേശ്വരം ഓവർബ്രിഡ്ജ് ഇറങ്ങി കൊട്ടുമ്പുറം റോഡ് വഴിയും പട്ടേന വഴിയും, ആലിങ്കീഴിൽ വഴിയും തിരിഞ്ഞ് പോകേണ്ടതാണ്.

വലിയ വാഹനങ്ങൾ ഭാഗികനിയന്ത്രണത്തിന് വിധേയമായി കോൺവെന്റ് - ചിറപ്പുറം - ആലിങ്കീഴിൽ വഴിയും, പട്ടേന - ബ്ലോക്ക് ഓഫീസ് റോഡ് വഴിയും പോകേണ്ടതാണ്.
Sandeep.G.Varier
Mohammed Rafi
Kerala Government
# ゚viralシnileshwarcitymedia ゚viralシ

🚆ട്രെയിൻ നമ്പറുകളിൽ മാറ്റംഅധികാരപരിധിയിലുണ്ടായ മാറ്റത്തെത്തുടർന്ന്, തിരഞ്ഞെടുത്ത എക്സ്പ്രസ്, വന്ദേ ഭാരത് എക്സ്പ്രസ് സർവീ...
29/10/2026

🚆ട്രെയിൻ നമ്പറുകളിൽ മാറ്റം

അധികാരപരിധിയിലുണ്ടായ മാറ്റത്തെത്തുടർന്ന്, തിരഞ്ഞെടുത്ത എക്സ്പ്രസ്, വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകളുടെ ട്രെയിൻ നമ്പറുകളിൽ മാറ്റം വരുത്തിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. 2027 ജനുവരി മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും.

നിലവിലുള്ള സമയക്രമത്തിലും സ്റ്റോപ്പുകളിലും മാറ്റമുണ്ടാകില്ല.


Palakkad Division, Southern Railway
DRM MYS
゚viralシ

ഉത്തരമലബാറിലെ പ്രധാന നഗരങ്ങളിലൊന്നായ നീലേശ്വരത്ത് ഒരു ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷൻ സ്ഥാപിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യം ഇ...
29/10/2026

ഉത്തരമലബാറിലെ പ്രധാന നഗരങ്ങളിലൊന്നായ നീലേശ്വരത്ത് ഒരു ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷൻ സ്ഥാപിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യം ഇനിയും യാഥാർത്ഥ്യമായില്ല.

അഞ്ഞൂറ്റമ്പലം വീരർകാവിലുണ്ടായ ദാരുണമായ വെടിക്കെട്ട് ദുരന്തം ഉൾപ്പെടെ നിരവധി വലിയ അപകടങ്ങൾക്ക് സാക്ഷ്യം വഹിച്ച ഈ പ്രദേശത്ത്, അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ മിനിറ്റുകളുടെ വിലയുള്ളപ്പോൾ ഫയർ സ്റ്റേഷനായി അധികൃതരെ കാത്തിരുന്ന് മടുത്തിരിക്കുകയാണ് നാട്ടുകാർ.
അപകടങ്ങളിൽ തുണയ്ക്കൂടാതെ ദൂരം:

നിലവിൽ നീലേശ്വരത്ത് എന്തെങ്കിലും അത്യാഹിതമോ തീപിടിത്തമോ ഉണ്ടായാൽ കാസർഗോടോ തൃക്കരിപ്പൂറോ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തേണ്ട ദയനീയ സ്ഥിതിയാണ് നിലവിലുള്ളത്. കിലോമീറ്ററുകൾ താണ്ടി സേനാംഗങ്ങൾ സ്ഥലത്തെത്തുമ്പോഴേക്കും വലിയ ദുരന്തങ്ങൾ സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. ജനസാന്ദ്രതയേറിയ വ്യാപാര കേന്ദ്രങ്ങളും നിരവധി ആഘോഷങ്ങളും പൊതുചടങ്ങുകളും നടക്കുന്ന നീലേശ്വരം നഗരത്തിന്റേയും പരിസരപ്രദേശങ്ങളുടെയും സുരക്ഷയ്ക്ക് ഇത് വലിയൊരു ഭീഷണിയാണ്.

കണ്ണീരുണങ്ങാത്ത മുറിവുകൾ:

കഴിഞ്ഞകാലങ്ങളിലുണ്ടായ വലിയ ദുരന്തങ്ങളും അപകടങ്ങളും നൽകിയ പാഠങ്ങൾ വലുതാണ്. നിരവധി ജീവനുകൾ പൊലിയുകയും ഒട്ടേറെപ്പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവങ്ങൾ നീലേശ്വരത്തിന്റെ സുരക്ഷാ സംവിധാനങ്ങളിലെ പോരായ്മകളിലേക്ക് വിരൽ ചൂണ്ടുന്നവയാണ്. എന്നാൽ, വലിയൊരു ദുരന്തം നടന്നിട്ടും നഗരത്തിന്റെ സുരക്ഷയ്ക്കായി ഇവിടെയൊരു ഫയർ സ്റ്റേഷൻ സ്ഥാപിക്കണമെന്ന ജീവന്മരണ ആവശ്യം അധികൃതർ ഇനിയും ഗൗരവത്തിലെടുത്തിട്ടില്ല.

അടിയന്തര ഇടപെടൽ അനിവാര്യം:

ദേശീയ മാനദണ്ഡങ്ങൾ പ്രകാരം നിശ്ചിത ദൂരപരിധിക്കുള്ളിൽ ഫയർ സ്റ്റേഷൻ വേണമെന്നിരിക്കെ, നീലേശ്വരത്തെ അവഗണിക്കുന്നത് കടുത്ത നീതികേടാണെന്ന് നാട്ടുകാരും വിവിധ സംഘടനകളും ചൂണ്ടിക്കാണിക്കുന്നു. ഇനിയൊരു ദുരന്തത്തിന് അവസരം കൊടുക്കാതെ, നീലേശ്വരത്ത് എത്രയും പെട്ടെന്ന് ഒരു ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ശക്തമായ ആവശ്യം ഉയരുന്നത്.
Sandeep.G.Varier
Kerala Government
゚viralシ

സാംസ്കാരിക തലസ്ഥാനത്തിന് തിലകക്കുറിയായി സാംസ്കാരിക വേദി.പഴയ നഗരസഭാ ഓഫീസ് കെട്ടിടം ഓർമയാകും;50 ലക്ഷം രൂപ ചെലവിൽ പുതിയ സാം...
25/10/2026

സാംസ്കാരിക തലസ്ഥാനത്തിന് തിലകക്കുറിയായി സാംസ്കാരിക വേദി.
പഴയ നഗരസഭാ ഓഫീസ് കെട്ടിടം ഓർമയാകും;
50 ലക്ഷം രൂപ ചെലവിൽ പുതിയ സാംസ്കാരിക വേദി
കാസർഗോഡ് ജില്ലയുടെ സാംസ്കാരിക തലസ്ഥാനമായ നീലേശ്വരത്തിന്റെ കലാ-സാംസ്കാരിക പൈതൃകത്തിന് കൂടുതൽ തിളക്കമേകാൻ പുതിയ സാംസ്കാരിക വേദി ഒരുങ്ങുന്നു. നഗരസഭയുടെ പഴയ ഓഫീസ് കെട്ടിടം ഓർമയാകുമ്പോൾ, നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന പുതിയ സാംസ്കാരിക വേദി നഗരത്തിന്റെ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പുതിയ ഉണർവേകും.
ഒരേസമയം 200 പേർക്ക് ഇരിക്കാവുന്ന സൗകര്യത്തോടെയാണ് സാംസ്കാരിക വേദി ഒരുക്കുന്നത്. കലാ-സാംസ്കാരിക പരിപാടികൾ സുഗമമായി നടത്താൻ കഴിയുന്ന വിശാലമായ സ്റ്റേജ്, ബാത്ത്‌റൂം സൗകര്യം, കലാപരിപാടികളിൽ പങ്കെടുക്കുന്നവർക്ക് വസ്ത്രം മാറുന്നതിനുള്ള പ്രത്യേക ഡ്രസ്സിങ് റൂം എന്നിവയും ഇതിന്റെ ഭാഗമായി സജ്ജീകരിക്കും.
സാഹിത്യ സദസ്സുകൾ, നാടകങ്ങൾ, സംഗീത പരിപാടികൾ, സെമിനാറുകൾ, സാംസ്കാരിക സമ്മേളനങ്ങൾ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ പുതിയ വേദി പ്രയോജനപ്പെടും. നീലേശ്വരത്തിന്റെ സാംസ്കാരിക പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നതിനൊപ്പം കലാകാരന്മാർക്കും സാംസ്കാരിക പ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഇടമായി ഇത് മാറും.
നഗരത്തിന്റെ വികസന ചരിത്രത്തിൽ ഇടംപിടിച്ച പഴയ നഗരസഭാ ഓഫീസ് കെട്ടിടം ഓർമയിലേക്ക് മാറുമ്പോൾ, പുതിയ സാംസ്കാരിക വേദി നീലേശ്വരത്തിന്റെ സാംസ്കാരിക മുന്നേറ്റത്തിലെ പുതിയ അധ്യായമാകും. സാംസ്കാരിക തലസ്ഥാനത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിച്ച് വരും തലമുറകൾക്ക് കലയുടെ ലോകത്തേക്ക് വാതിൽ തുറക്കുന്ന സംരംഭമായി പുതിയ സാംസ്കാരിക വേദി മാറുമെന്നും കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നഗരത്തിൽ ഇടമില്ലെന്ന പരാതി ഇതോടെ തീരുമെന്നും നഗരസഭാ ചെയർമാൻ പി.പി.മുഹമ്മദ് റാഫി അറിയിച്ചു.
Kerala Tourism Mohammed Rafi
゚viralシ

മഹാത്മ ഗാന്ധി നിലേശ്വരം റെയിൽവേ സ്റ്റേഷനിൽ വന്നതിന്റെ നൂറാം വാർഷികം nrdc യുടെ നേത്രത്തിൽ വിപുലമായ ആഘോഷം സങ്കടിപ്പിക്കുന്...
25/10/2026

മഹാത്മ ഗാന്ധി നിലേശ്വരം റെയിൽവേ സ്റ്റേഷനിൽ വന്നതിന്റെ നൂറാം വാർഷികം
nrdc യുടെ നേത്രത്തിൽ വിപുലമായ ആഘോഷം സങ്കടിപ്പിക്കുന്നു
Palakkad Division, Southern Railway
Southern Railway
゚viralシ

Address

Nileshwar

Alerts

Be the first to know and let us send you an email when Nileshwar city Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Nileshwar city Media:

Shortcuts

  • Want your organization to be the top-listed government service?

Share