01/06/2026
ജില്ലയിലെ മുടങ്ങിക്കിടക്കുന്നതും പുതിയതുമായ ടൂറിസം പദ്ധതികള്‍ നടപ്പാക്കുവാന്‍ നടപടി വേഗത്തിലാക്കുവാന്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജില്ലയുടെ ചുമതല കൂടി വഹിക്കുന്ന ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി.സി. വിഷ്ണുനാഥിന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തില്‍ നിവേദനം സമര്‍പ്പിക്കുന്നു
01/06/2026
അക്ഷരത്തിൻ്റെയും അറിവിൻ്റെയും ലോകത്തേക്ക് ആദ്യ ചുവട് വയ്ക്കുന്ന എല്ലാ കുരുന്നുകൾക്കും ആശംസകൾ...
31/05/2026
കോന്നി കൊക്കാത്തോട്ടിൽ ദേശിയ കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മറ്റി നടത്തിയ നാട്ടുകൂട്ടം പരുപാടി ഉദ്ഘാടനം ചെയ്തപ്പോൾ
28/05/2026
ഏവർക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ...
22/05/2026
ആന്റോ ആന്റണി എംപി-യുടെ സെക്രട്ടറി സനിൽ കുമാർ പി.എസിന്റെ മാതാവ് രാധ സാംബശിവൻ നിര്യാതയായ വാർത്ത അങ്ങേയറ്റം ദുഃഖകരമാണ്.
ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ
ആദരാഞ്ജലികൾ 🌹
21/05/2026
രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുന്നു.
21/05/2026
രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും സെമിനാറും കെ.പി.സി.സി കോര്‍കമ്മിറ്റി അംഗവും മുന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷനുമായ പ്രൊഫ. പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു.
20/05/2026
ആധുനിക ഇന്ത്യയുടെ ശിൽപ്പി, ഭാരതരത്നം രാജീവ് ഗാന്ധിയുടെ 35-ാമത് രക്തസാക്ഷിത്വ ദിനം. 🇮🇳🕊️
ഇന്ത്യയുടെ ആധുനികവൽക്കരണത്തിനും സാങ്കേതിക മുന്നേറ്റത്തിനും അടിത്തറ പാകിയ, യുവത്വത്തിന്റെ പ്രിയനേതാവ് രാജീവ് ഗാന്ധിയുടെ സ്മരണാർത്ഥം അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. ഏവരെയും ആദരപൂർവ്വം ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു.
🗓 തീയതി: 2026 മെയ് 21, വ്യാഴം
🕙 സമയം: രാവിലെ 10.30-ന്
📍 സ്ഥലം: രാജീവ് ഭവൻ, പത്തനംതിട്ട
ഉദ്ഘാടനം:
പ്രൊഫ. പി.ജെ. കുര്യൻ
(കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം)
അധ്യക്ഷത:
പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ
(ഡി.സി.സി. പ്രസിഡന്റ്)
രാജീവ് ഗാന്ധിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കാൻ നമുക്ക് ഒത്തുചേരാം.
20/05/2026
കേരളാ എൻ.ജി.ഒ അസോസിയേഷൻ 41-ാമത് പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നിയില്‍ ഡിസിസി പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.
15/05/2026
നിയുക്ത മുഖ്യമന്ത്രി ബഹു. ശ്രീ. വി.ഡി. സതീശനെ പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് അഭിനന്ദനങ്ങൾ അറിയിക്കുന്നു.