CPI RANNI MC

Call Contact the organization

CPI RANNI MC Political party

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ (സിഇസി) ഗ്യാനേഷ് കുമാറിന്റെ രാജി, പ്രത്യേക വോട്ടർപട്ടിക പുനഃപരിശോധന റദ്ദാക്കി പട്ടികയിൽ നിന...
07/10/2026

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ (സിഇസി) ഗ്യാനേഷ് കുമാറിന്റെ രാജി, പ്രത്യേക വോട്ടർപട്ടിക പുനഃപരിശോധന റദ്ദാക്കി പട്ടികയിൽ നിന്നും പുറത്തായ 13.3 കോടി പൗരന്മാരെ പട്ടികയിൽ ഉൾപ്പെടുത്തുക, ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീൻ (ഇവിഎം) റദ്ദുചെയ്ത് പേപ്പർ ബാലറ്റ് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ പാർട്ടികൾ രാജ്യവ്യാപകമായി ആരംഭിച്ച പ്രക്ഷോഭം അതിതീവ്ര ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ഇന്നലെ കാലത്ത് പത്തരയോടെ പാര്‍ലമെന്റ് സ്ട്രീറ്റില്‍ നിന്നും മുന്നൂറോളം വരുന്ന എംപിമാരും ഇന്ത്യ സഖ്യകക്ഷികൾ ഉൾപ്പടെ രാജ്യത്തെ ഏതാണ്ടെല്ലാ പ്രതിപക്ഷ പാർട്ടികളുടെയും നേതാക്കളും പ്രവർത്തകരും അണിനിരന്ന പ്രകടനം തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് മാർച്ച് ചെയ്തെങ്കിലും ആയിരക്കണക്കിന് പൊലീസുകാരെയും ഇതര സുരക്ഷാസേനാ വിഭാഗങ്ങളെയും അണിനിരത്തി മോഡി സർക്കാർ തടഞ്ഞു. പാർലമെന്റ് അംഗങ്ങളെയും പ്രതിപക്ഷ നേതാക്കളെയും പ്രവർത്തകരെയും യാതൊരു പ്രകോപനവും കൂടാതെ വലിച്ചിഴച്ച് ഡസൻ കണക്കിന് ബസുകളിൽ നീക്കം ചെയ്തു.
പൊലീസ് നടപടികളിൽ പിന്തിരിയാതെ ഒരുപറ്റം പ്രതിപക്ഷ എംപിമാരും നേതാക്കളും സമരകേന്ദ്രത്തിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്ന പ്രവർത്തകരും സമരമുഖത്ത് തുടരുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷനെ കാണണമെന്നുള്ള പാർലമെന്റ് അംഗങ്ങളുടെ ആവശ്യം നിഷേധിച്ച പൊലീസ്, കമ്മിഷൻ ആസ്ഥാനമായ നിർവാചൻ സദനെ പലനിര ബാരിക്കേഡുകൾ നിരത്തി പ്രതിരോധിച്ചിരിക്കുകയാണ്. നിർവാചൻ സദനടുത്തുള്ള ആകാശവാണി ഭവൻ വളപ്പിലും സമീപത്തുമായി തമ്പടിച്ചിട്ടുള്ള പ്രക്ഷോഭകർ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ സമരമുഖത്തുനിന്നും പിന്മാറില്ലെന്ന നിശ്ചയദാർഢ്യത്തോടെയാണ് അവിടെ തുടരുന്നത്. ജനാധിപത്യവും ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും മോഡി — ഷാ ഫാസിസ്റ്റ് ഭരണത്തിൽ നിന്നും വിമോചിപ്പിക്കാനുള്ള അന്തിമ പോരാട്ടത്തിന്റ വേദിയായി രാഷ്ട്രതലസ്ഥാനം മാറിയിരിക്കുന്ന കാഴ്ചയാണ് ഇന്ത്യ ദർശിക്കുന്നത്. അത് രാജ്യത്തുടനീളം ആവേശകരമായ പ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ലോകത്തെതന്നെ മികച്ച തെരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ ഒന്നിനെ ആസൂത്രിതമായി അട്ടിമറിക്കാനും നരേന്ദ്ര മോഡി സർക്കാരിനെ സ്ഥിരമായി നിലനിർത്താനും മോഡിയും അമിത് ഷായും നടത്തുന്ന ഗൂഢാലോചനയിലെ സജീവ പങ്കാളിയാണ് സിഇസി ഗ്യാനേഷ് കുമാർ. അതിന്റെ ഭാഗമായാണ് മത ന്യൂനപക്ഷങ്ങളെയും ദളിത് ആദിവാസി വിഭാഗങ്ങളെയും ആസൂത്രിതമായി വോട്ടർ പട്ടികയിൽ നിന്നും പുറത്താക്കുന്ന എസ്ഐആർ പ്രക്രിയക്ക് ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചത്. കോടിക്കണക്കിന് വോട്ടർമാരെ ഇതിനകം പട്ടികയിൽനിന്നും പുറത്താക്കിയ പ്രക്രിയ ഇപ്പോഴും നിർബാധം തുടരുന്നതായാണ് ദിനംപ്രതിയെന്നോണം പുറത്തുവരുന്ന എസ്ഐആർ സംബന്ധിച്ച വാർത്തകൾ വെളിപ്പെടുത്തുന്നത്. എസ്ഐആർ പ്രക്രിയയുടെ ഭാഗമായി ഫോം ഏഴ് ഉപയോഗിച്ച് വോട്ടർമാരെ പട്ടികയിൽനിന്ന് പുറത്താക്കാൻ ബിജെപി — സംഘ്പരിവാർ പ്രവർത്തകർ കൂട്ടത്തോടെ നൽകുന്ന അപേക്ഷകൾ പരിശോധനയേതും കൂടാതെ അംഗീകരിച്ച്, ആയിരക്കണക്കിന് വോട്ടർമാരെ പുറത്താക്കുന്നതിന്റെ വാർത്തകളാണ് പുറത്തുവരുന്നത്. അതിനെതിരെ ശബ്ദമുയർത്തുകയും പ്രതിഷേധിക്കുകയും ചെയ്യുന്നവരെ അരാജകവാദികൾ എന്ന് മുദ്രകുത്താനാണ് ബിജെപി വൃത്തങ്ങൾ ശ്രമിക്കുന്നത്.
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അരാജകത്വം സൃഷ്ടിച്ച് അധികാരത്തിൽ അവരോധിക്കാനാണ് ശ്രമമെന്നും അവർ കുറ്റപ്പെടുത്തുന്നു. ആ വാദമുഖങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുന്നതാണ് ഇന്നലെയും കഴിഞ്ഞ ദിവസങ്ങളിലുമായി രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. കഴിഞ്ഞദിവസങ്ങളില്‍ രാഷ്ട്രതലസ്ഥാനത്ത് നടന്നതും തുടരുന്നതുമായ പ്രക്ഷോഭങ്ങളിൽ കോൺഗ്രസിനും ഇന്ത്യ സഖ്യത്തിൽ ഉൾപ്പെട്ട കക്ഷികൾക്കും പുറമെ രാജ്യത്തെ ഏതാണ്ടെല്ലാ പ്രതിപക്ഷപാർട്ടികളും ബഹുജനപ്രസ്ഥാനങ്ങളും സജീവ പങ്കാളികളാണ്. ഇന്ത്യ സഖ്യകക്ഷികൾക്കു പുറമെ ഡിഎംകെ, ബിജെഡി, എഎപി ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളും സമരമുഖത്ത് അണിനിരക്കുകയുണ്ടായി. എസ്ഐആറിനും സിഇസിക്കുമെതിരെ എൻഡിഎ സഖ്യകക്ഷികൾ തന്നെ ഇതിനകം പരസ്യമായി രംഗത്തുവന്നു എന്നതും വിഷയത്തിന്റെ ഗൗരവത്തിലേക്കാണ് വിരൽചൂണ്ടുന്നത്.
എസ്ഐആറിനും സിഇസിക്കും എതിരായ പ്രതിപക്ഷത്തിന്റെയും പൗരസംഘടനകളുടെയും സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുമുള്ള പ്രമുഖരുടെയും ജനങ്ങളുടെ ആകെത്തന്നെയും വിമർശനവും പ്രതിരോധവും പ്രക്ഷോഭവും നരേന്ദ്ര മോഡി നേതൃത്വം നൽകുന്ന ഫാസിസ്റ്റ് ഭരണത്തിനെതിരായ വിട്ടുവീഴ്ചയില്ലാത്ത പ്രസ്ഥാനത്തിന്റെ രൂപം കൈവരിച്ചുകഴിഞ്ഞിരിക്കുന്നു. പൊലീസിനെയും സുരക്ഷാസേനകളെയും ഉപയോഗിച്ച് പ്രതിരോധിക്കാനോ അടിച്ചമർത്താനോ കഴിയാത്തത്ര ജനകീയ പ്രസ്ഥാനമായി അത് രൂപം പ്രാപിച്ചിരിക്കുന്നു. അത് എല്ലാ അർത്ഥത്തിലും സ്വാതന്ത്ര്യവും ജനാധിപത്യവും ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യസമരമായി മാറിക്കഴിഞ്ഞിരിക്കുന്നു. ബിജെപിക്കും സംഘ്പരിവാറിനും അവരുടെ സഖ്യശക്തികൾക്കും മുന്നിൽ ഇനി മറ്റൊരു മാർഗവും അവശേഷിക്കുന്നില്ല.
ധർമ്മേന്ദ്ര പ്രധാനെ എങ്ങനെ കയ്യൊഴിഞ്ഞ് സ്വന്തം കസേര തൽക്കാലത്തേക്കെങ്കിലും രക്ഷിക്കാൻ മോഡി നിർബന്ധിതമായോ സമാന രീതിയിൽ ഗ്യാനേഷ് കുമാറിനെ കയ്യൊഴിയുക മാത്രമാണ് മോഡിയുടെയും ഷായുടെയും മുന്നിൽ അവശേഷിക്കുന്ന മാർഗം. അതുകൊണ്ടും രക്ഷപ്പെടാൻ മോഡി സർക്കാരിന് കഴിയില്ല. എസ്ഐആർ പൂർണമായും റദ്ദാക്കാതെയും ബാലറ്റുപേപ്പർ പുനഃസ്ഥാപിക്കാതെയും തെരഞ്ഞെടുപ്പ് കമ്മിഷനെ ജനാധിപത്യപരമായും സുതാര്യമായും നിഷ്പക്ഷമായും പുനഃസംഘടിപ്പിക്കാതെയും രാജ്യത്തിന് മുന്നോട്ടുപോകാനാവില്ല. അത് സ്വാഭാവികമായും മോഡിഭരണത്തിന്റ ഇരുണ്ടദിനങ്ങളുടെ അന്ത്യം കുറിക്കലും ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും സാമൂഹ്യനീതിയുടെയും ഒരു പുതുയുഗപ്പിറവിയിലേക്കുള്ള രാജ്യത്തിന്റെ കാൽവയ്പ്പിനെ അടയാളപ്പെടുത്തലുമായിരിക്കും.

ആദരാഞ്ജലികള്‍🌹🌹🌹CPI സംസ്ഥാന കൗൺസിൽ അംഗവും പത്തനംതിട്ട ജില്ലാ അസി. സെക്രട്ടറിയുമായ സ. പി.ആര്‍ ഗോപിനാഥൻ്റെ മാതാവ് അന്തരിച്...
07/10/2026

ആദരാഞ്ജലികള്‍🌹🌹🌹

CPI സംസ്ഥാന കൗൺസിൽ അംഗവും പത്തനംതിട്ട ജില്ലാ അസി. സെക്രട്ടറിയുമായ സ. പി.ആര്‍ ഗോപിനാഥൻ്റെ മാതാവ് അന്തരിച്ചു.
സംസ്കാരം:08.10.26 വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും.....

05/10/2026

ഓർഗൻ ട്രാൻസ്‌പ്ലന്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട്..

രാഷ്ട്രീയം എന്നത് മഹത്തായ ഒരു കാര്യമാണ്.....

ജനാധിപത്യത്തിൽ ഭരണനിർവഹണം എന്നതും നയങ്ങളും, നിയമങ്ങളും, ചട്ടങ്ങളും, മൂല്യങ്ങളും എല്ലാം ഉൾച്ചേർന്നു അതി വിശിഷ്ടമായി ചെയ്യേണ്ടതാണ്........ സത്യസന്ധതയാവണം അതിന്റെ ആധാരശില......
കേരളത്തിന്‍റെ
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി. ഡി.സതീശൻ, അങ്ങ് ഇവിടെ നിന്നെല്ലാം ഏറെ അകലെയാണല്ലോ.....

ഇന്ന് റാന്നി മണ്ഡലത്തിലെ തുലാപ്പള്ളിയില്‍ തുടക്കം
03/10/2026

ഇന്ന് റാന്നി മണ്ഡലത്തിലെ തുലാപ്പള്ളിയില്‍ തുടക്കം

ബദലാവ് സരൂരി ഹെ...മാറ്റം അനിവാര്യമാണ്...ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ സി.പി.ഐ റാന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്...
02/10/2026

ബദലാവ് സരൂരി ഹെ...
മാറ്റം അനിവാര്യമാണ്...
ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ സി.പി.ഐ റാന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇട്ടിയപ്പാറയില്‍ മതേതരത്വ സംരക്ഷണ സദസ് നടത്തി....
സംസ്ഥാന കൗണ്‍സിലംഗം സ. ഡി സജി ഉദ്ഘാടനം ചെയ്തു...
മോതിരവയല്‍ CMS ചര്‍ച്ച് വികാരി ഫാ. എ.എസ് ബിജു,പേട്ട ജുമാ മസ്ജിദ് ഇമാം അല്‍ ഹാഫിസ് ബിലാല്‍ തൊളിക്കോട് എന്നിവര്‍ പ്രഭാക്ഷണം നടത്തി....

മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് AISF അടക്കമുള്ള  ഇടതു സംഘടനകളും നടത്തിയ പ്ര...
02/10/2026

മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് AISF അടക്കമുള്ള ഇടതു സംഘടനകളും നടത്തിയ പ്രതിഷേധ സമരത്തിൽ വച്ച് രാജ്യസഭ MP യും ,CPI കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമായ സ. പി സന്തോഷ്കുമാറിനെ അറസ്റ്റു ചെയ്ത് വലിച്ചിഴച്ച ഡല്‍ഹി പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് റാന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇട്ടിയപ്പാറയില്‍ നടത്തിയ പ്രതിക്ഷേധ പ്രകടനവും യോഗവും
ജില്ലാ എക്സിക്യൂട്ടീവംഗം സ. എം മധു ഉദ്ഘാടനം ചെയ്തു....

നാളെ വൈകിട്ട് ഇട്ടിയപ്പാറയില്‍....
01/10/2026

നാളെ വൈകിട്ട് ഇട്ടിയപ്പാറയില്‍....

01/10/2026

മന്ത്രിയല്ലേ...
സത്യം പറയണമല്ലോ...

01/10/2026

LDF ആണ്....
യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ പോലീസ് അതിക്രമം
ഇടതുപക്ഷം ഒക്കെട്ടായി നേരിടും...
സ. ബിനോയ് വിശ്വം,
സ. കെ രാജന്

01/10/2026

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അതിക്രമിച്ചു കയറി പോലീസ് നടത്തിയ മൃഗീയ മർദ്ദനം സർക്കാരിൻ്റെ പോലീസ് നയമാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
ഹോസ്റ്റലിനു മുമ്പിൽ സംഘർഷാവസ്ഥ സൃഷ്ടിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് മൃദു സമീപനം കൈകൊണ്ട പോലീസ്, വിദ്യാർത്ഥികളെ നേരിട്ടത് വിശന്നു വലഞ്ഞ ചെന്നായ്ക്കളെ പോലെയാണ്.

രാത്രിയിൽ തലസ്ഥാനത്ത് നടന്ന ഏറ്റുമുട്ടൽ സമാധാനപരമായി പരിഹരിക്കാൻ പോലീസ് ശ്രമിച്ചതായി കണ്ടില്ല.

പോലീസിനെ കയറൂരിവിടുന്ന സതീശൻ ഗവൺമെൻ്റിൻ്റെ മർദ്ദന വാഴ്ചക്കെതിരെ ജനാധിപത്യവാദികളുടെ പ്രതിഷേധ പ്രസ്ഥാനം വളർന്നു വരും

Address

Ranni
Ranni

Telephone

+919847817896

Website

Alerts

Be the first to know and let us send you an email when CPI RANNI MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPI RANNI MC:

Shortcuts

Share