Cpi -M മുളമൂട് ബ്രാഞ്ച് കമ്മിറ്റി

Cpi -M മുളമൂട് ബ്രാഞ്ച് കമ്മിറ്റി

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Cpi -M മുളമൂട് ബ്രാഞ്ച് കമ്മിറ്റി, Political Party, മുളമൂട്, ആട്ടുകാൽ ലോക്കൽ കമ്മിറ്റി, നെടുമങ്ങാട് ഏര്യാ, Thiruvananthapuram.

20/07/2023

മാധ്യമപ്രവർത്തകന്‌ നിയമം കൈയ്യിലെടുക്കാനുള്ള അധികാരമില്ലെന്ന്‌ സുപ്രീംകോടതി. ‘ജേണലിസ്‌റ്റോ റിപ്പോർട്ടറോ ആകുന്നത്‌ നിയമം കൈയ്യിലെടുക്കാനുള്ള ലൈസൻസ് അല്ല’- ജസ്‌റ്റിസുമാരായ എ എസ്‌ ബൊപ്പണ്ണ, എം എം സുന്ദരേഷ്‌ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ വാക്കാൽ നിരീക്ഷിച്ചു. വാർത്ത കൊടുക്കാതിരിക്കാൻ പണം ആവശ്യപ്പെട്ടെന്ന കേസിൽ മാധ്യമപ്രവർത്തകന്‌ മുൻകൂർജാമ്യം നിഷേധിച്ച മധ്യപ്രദേശ്‌ ഹൈക്കോടതി നടപടി ചോദ്യംചെയ്‌തുള്ള ഹർജി പരിഗണിക്കവേയാണ്‌ സുപ്രീംകോടതിയുടെ ശ്രദ്ധേയനിരീക്ഷണം. നവജാതശിശുക്കളെ വിൽക്കുന്ന റാക്കറ്റിനെ കുറിച്ചുള്ള വാർത്ത റിപ്പോർട്ട്‌ ചെയ്‌തതിന്‌ തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന്‌ ആയിരുന്നു ദൈനിക്ക്‌ഭാസ്‌കറിലെ ക്രൈം റിപ്പോർട്ടറായ സദാഖത്ത്‌ പത്താന്റെ അവകാശവാദം.

നേരത്തെ സദാഖത്ത്‌ പത്താന്റെയും കൂട്ടുപ്രതികളുടെയും അറസ്‌റ്റ്‌ സുപ്രീംകോടതി തടഞ്ഞിരുന്നു. എന്നാൽ, ബുധനാഴ്‌ച്ച നിയമപരിരക്ഷ നീട്ടിനൽകാനാകില്ലെന്ന്‌ സുപ്രീംകോടതി പറഞ്ഞു. സദാഖത്തിനും മറ്റ്‌ പ്രതികൾക്കും എതിരെ മറ്റ്‌ കേസുകൾ നിലവിലുള്ള വസ്‌തുതയും കോടതി ചൂണ്ടിക്കാണിച്ചു. ഇവരെ അറസ്‌റ്റ്‌ ചെയ്യണോയെന്ന കാര്യത്തിൽ അന്വേഷണഉദ്യോഗസ്ഥർക്ക്‌ ഉചിതമായ തീരുമാനം എടുക്കാമെന്നും കോടതി ഉത്തരവിൽ പറഞ്ഞു. മാധ്യമപ്രവർത്തകന്റെ പരിവേഷത്തിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ അത്‌ അംഗീകരിക്കാൻ കഴിയില്ലെന്ന്‌ നിരീക്ഷിച്ചാണ്‌ മധ്യപ്രദേശ്‌ ഹൈക്കോടതി മാധ്യമപ്രവർത്തകന്റെ മുൻകൂർജാമ്യപേക്ഷ തള്ളിയത്‌.

20/07/2023

മണിപ്പൂർ കലാപം ചർച്ച ചെയ്യണമെന്നും വിഷയത്തിൽ പ്രധാനമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിപിഐ എം എംപിമാർ രാജ്യസഭയിലും ലോക്സഭയിലും നോട്ടീസ് നൽകി.

സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് സ. എളമരം കരീം, എംപിമാരായ സ. വി. ശിവദാസൻ, സ. ജോൺ ബ്രിട്ടാസ്, സ. എ എ റഹീം എന്നിവരാണ് രാജ്യസഭയിൽ സഭാധ്യക്ഷൻ ജഗ്ദീപ് ധൻകറിന് ചട്ടം 267 പ്രകാരം സഭാ നടപടികൾ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. കലാപത്തെ കുറിച്ച് അന്വേഷിക്കാൻ ജുഡീഷണൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും പ്രധാനമന്ത്രി ഇതിന് മറുപടി നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സ. എ എം ആരിഫ് എംപി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

രണ്ടുമാസത്തിലേറെയായി തുടരുന്ന കലാപത്തിൽ അനിയന്ത്രിതമായ ക്രമസമാധാന ലംഘനമാണ് റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്നത്. നിരവധി പള്ളികളും അമ്പലങ്ങളും വീടുകളും, തൊഴിൽ സ്ഥാപനങ്ങളും അക്രമത്തിൽ തകർക്കപ്പെട്ടു. ഈ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ ബിജെപി ഭരണത്തിലുള്ള സംസ്ഥാന സർക്കാർ പൂർണ പരാജയമാണ്. കേന്ദ്ര സർക്കാരും നാളിതുവരെ ഫലപ്രദമായ ഒരിടപെടലും നടത്തിയില്ല. ഈ ഗുരുതര സാഹചര്യം പ്രധാനമന്ത്രിയുടെ സാനിധ്യത്തിൽ ചർച്ചചെയ്യണമെന്നും വിഷയത്തിൽ പ്രധാനമന്ത്രി മറുപടി പറയണമെന്നും സിപിഐ എം എംപിമാർ ആവശ്യപ്പെട്ടു.

12/07/2023
Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Telephone

Website

Address

മുളമൂട്, ആട്ടുകാൽ ലോക്കൽ കമ്മിറ്റി, നെടുമങ്ങാട് ഏര്യാ
Thiruvananthapuram