YJDS Kerala

YJDS Kerala

Share

സമരമാണ് കരുത്ത്
നന്മയാണ് കരുതൽ

31/07/2023
09/12/2021

സല്യൂട്ട് ജനറൽ....

16/10/2021

നമുക്ക് ജാഗ്രതയാവാം...

30/09/2021

ജനതാദൾ (എസ്) ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് നൗഷാദ് അലി നിര്യാതനായി. യുവജനതാദൾ (എസ്) സംസ്ഥാന കമ്മിറ്റയുടെ ആദരാഞ്ജലികൾ... 🌹

28/09/2021

കണ്ണൂർ: പൊതു മേഖലയെ വിറ്റഴിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ യുവജനതാദൾ (എസ്) കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

ജനതാദൾ (എസ്) ദേശീയ നിർവ്വാഹക സമിതി അംഗം പി.പി.ദിവാകരൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. യുവജനതാദൾ (എസ്) ജില്ലാ പ്രസിഡണ്ട പി.പി രാജേഷ് അധ്യക്ഷത വഹിച്ചു. ജനതാദൾ (എസ്) ജില്ലാ സെക്രട്ടറിമാരായ ബാബുരാജ് ഉളിക്കൽ, കെ.സാജൻ, സുഭാഷ് അയ്യോത്ത്, യുവജനതാദൾ (എസ്) സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ടി രാഗേഷ്, ജില്ലാ സെക്രട്ടറിമാരായ ജസ്റ്റിൻ, സൊബാസ്റ്റ്യൻ മൈക്കിൾ , ജില്ലാ കമ്മിറ്റി അംഗം എം.കെ ജിജു തുടങ്ങിയവർ സംസാരിച്ചു

23/09/2021
15/09/2021

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അഭിമാനകരമായ ചരിത്രം കളങ്കപ്പെടുകയും വർഗീയതയുടെ വിഷപ്പുകയിൽ രാജ്യവും ജനതയും പിടയുകയും ജീവിത സാഹചര്യങ്ങൾ ദുസ്സഹമായി ജനം പൊറുതി മുട്ടുകയും ചെയ്യുമ്പോൾ ചെറുത്തു നിൽപ്പുകൾ അനിവാര്യമാവുകയാണ്.
ജനാതിപത്യ സങ്കൽപ്പങ്ങൾക്കുന്ന മതേതര പൈതൃകത്തിനും പേരുകേട്ട നമ്മുടെ രാജ്യം ലോകത്തിന് മുന്നിൽ തലതാഴ്ത്തി നിൽക്കുകയാണ്. മോദിയെന്ന ഏകാധിപതി തകർത്തത് നമ്മുടെ രാജ്യത്തിന്റെ വലിയ പാരമ്പര്യങ്ങളെ കൂടിയാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി പൗരത്വവ്യവസ്ഥകളിൽ മതം കടന്നു വന്നു. പച്ചയായ വർഗീയതയും മറയില്ലാത്ത മതകീയതയും ഏകാധിപത്യത്തിന്റെ അരങ്ങേറ്റവും രാജ്യം കണ്ടു. പെട്രോളിയം കമ്പനികൾക്ക് കൊള്ളയടിക്കാൻ അവസരമൊരുക്കിയും പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലച്ചും കാർഷിക സഹകരണ മേഖലകളിൽ കണ്ണ് വെച്ചും കോർപ്പറേറ്റ് മുതലാളിമാരുടെ ഇടനിലക്കാരായി ഭരണാധികാരികൾ മാറി കഴിഞ്ഞു. അനുവദിക്കാനാവില്ല ഇതൊന്നും. വൈവിധ്യങ്ങളുടെ ഇന്ത്യ സുന്ദരമായി തന്നെ നിലനിൽക്കണം. ജനാതിപത്യം തിരിച്ചു പിടിക്കാനുള്ള ചിന്തകൾ നമ്മുടെ രാജ്യത്ത് ആളിപടരണം. യുവജനതാദൾ (എസ്) സംസ്ഥാന കമ്മറ്റി ജില്ലാ കേന്ദ്രങ്ങളിൽ ഇന്ത്യ ജനാധിപത്യം തിരിച്ചു ചോദിക്കുന്നു എന്ന പ്രമേയത്തിൽ ചർച്ചാ സമ്മേളനം സംഘടിപ്പിക്കുകയാണ്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 22 നു ഉച്ചക്ക് 3 മണിക്ക് തിരുവനന്തപുരം അധ്യാപകഭവനിൽ നടക്കും. ആനുകാലിക സാഹചര്യത്തിൽ ചർച്ച ഏറെ പ്രസക്തമാകും.

09/09/2021

പാലിയേക്കര ടോൾ പ്ലാസയിലെ അന്യായമായ നിരക്ക് വർധനവിനെതിരെ യുവജനതാദൾ (എസ്) തൃശ്ശൂർ ജില്ലാ കമ്മറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു. യുവജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ്‌ ശരീഫ് പാലോളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ആന്റോ മോഹൻ അധ്യക്ഷത വഹിച്ചു. കോവിഡ് കാലത്തും യാത്രക്കാരെ പിഴിയുന്ന GIC കമ്പനിയുടെ കൊള്ളക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട്. സമര സഖാക്കൾക്ക് അഭിവാദ്യങ്ങൾ...

14/07/2021

എസ് എസ് എൽ സി പരീക്ഷാഫലം പുറത്തുവന്നിരിക്കുന്നു. മഹാമാരി കാലത്തെ പ്രതിസന്ധികളെ കൂടി തൊൽപ്പിച്ചു കൊണ്ടാണ് വിദ്യാർത്ഥികൾ പത്താം തരത്തിൽ പരീക്ഷ എഴുതിയത്. 99.47 ആണ് വിജയശതമാനം. കോവിഡ് കാലത്തും വിജയകരമായി പരീക്ഷയും മൂല്യനിർണ്ണയവും പൂർത്തിയാക്കി ഫലപ്രഖ്യാപനം നടത്തിയ എൽ ഡി എഫ് സർക്കാറിനും വിജയികൾക്കും അഭിവാദ്യങ്ങൾ......

08/06/2021
Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Website

Address

Yuvajanathadal(s) Kerala State Committee TC. 27/2948 Madas Lane, Palayam
Thiruvananthapuram
695033