Norka Business Facilitation Center-NBFC

Norka Business Facilitation Center-NBFC

Share

Facilitate investments of NRKs and Returned Emigrants in commencing business ventures in Kerala.

30/12/2025

പ്രവാസികൾക്കും തിരികെ എത്തിയ പ്രവാസികൾക്കുമായ് നോർക്കയുടെ ത്രിദിന സൗജന്യ റെസിഡൻഷ്യൽ സംരംഭകത്വ പരിശീലനം. KIED, കളമശേരി, എറണാകുളം

നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (NBFC) ആഭിമുഖ്യത്തിൽ പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കും കേരളത്തിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിലേക്കായിട്ടുള്ള മൂന്ന് ദിവസത്തെ സൗജന്യ റെസിഡൻഷ്യൽ സംരംഭകത്വ പരിശീലനം നൽകുന്നതാണ് . വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ എറണാകുളം ജില്ലയിൽ കളമശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റിൽ വച്ച് എല്ലാ മാസവും മൂന്നാമത്തെ ആഴ്ചയിലെ തിങ്കൾ ,ചൊവ്വ ,ബുധൻ ദിവസങ്ങളിലാണ് പരിശീലനം. അടുത്ത ബാച്ചിനായുള്ള പരിശീലനം 2026 JANUARY 19 ,20 ,21 തീയതികളിൽ നടക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ഒരുങ്ങുന്നവർക്കും ഇതിനകം സംരംഭങ്ങൾ ആരംഭിച്ചവർക്കുമാണ് ഓരോ മാസവും പ്രവേശനം നൽകുന്നത്.(2026 ജനുവരി മുതൽ 2026 മാർച്ച് വരെയുള്ള ബാച്ചുകളിലേയ്ക്ക് അപേക്ഷിക്കാവുന്നതാണ് )പുതിയ സംരംഭകർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമ വശങ്ങൾ, ഐഡിയ ജനറേഷൻ, പ്രൊജക്റ്റ് റിപ്പോർട് തയ്യാറാക്കുന്ന വിധം, സെയിൽസ് & മാർക്കറ്റിങ്,ബാങ്കിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ, ജി എസ് ടി, സംരംഭം തുടങ്ങാനാവശ്യമായ ലൈസൻസുകൾ, വിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടൽ, തുടങ്ങിയ നിരവധി സെഷനുകൾ ആണ് ഈ പ്രോഗ്രാമിൽ ഉൾപെടുത്തിയിരിക്കുന്നത്.

10/09/2025

നോർക്ക റൂട്ട്സ് പ്രവാസി സംരംഭകർക്കായി സൗജന്യ സംരംഭകത്വ ശില്പശാല ‘നോർക്ക പ്രവാസി ബിസിനസ് കണക്ട്' സംഘടിപ്പിക്കുന്നു
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയവർക്കും, പുതിയതായി സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കുമായി നോർക്ക റൂട്ട്സിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്റർ (NBFC) കാസർഗോഡ് ജില്ലയിൽ ‘നോർക്ക പ്രവാസി ബിസിനസ് കണക്ട്' 2025 സെപ്റ്റംബർ 23-ന് (ചൊവ്വ) സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു.
സ്വന്തമായി ഒരു സംരംഭം തുടങ്ങുന്നതിനാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ, സർക്കാർ പദ്ധതികൾ, വിവിധ വായ്പാ സൗകര്യങ്ങൾ, ലൈസൻസുകൾ നേടേണ്ട വിധം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസ്സുകൾ നയിക്കും. സംരംഭകരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനുള്ള അവസരവും ഉണ്ടായിരിക്കും.
ശില്പശാലയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 2025 സെപ്റ്റംബർ 15-നകം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് ഒരു ബാച്ചിൽ പ്രവേശനം അനുവദിക്കുന്നത് രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്ന നമ്പറുകളിലോ ഇമെയിൽ വിലാസത്തിലോ ഓഫീസ് സമയങ്ങളിൽ (രാവിലെ 10 മുതൽ വൈകിട്ട് 5 വരെ) ബന്ധപ്പെടുക.
ഫോൺ:
● 0471-2770534
● 8592958677
ഇമെയിൽ: [email protected]

10/09/2025

നോർക്ക റൂട്ട്സ് പ്രവാസി സംരംഭകർക്കായി സൗജന്യ സംരംഭകത്വ ശില്പശാല ‘നോർക്ക പ്രവാസി ബിസിനസ് കണക്ട്' സംഘടിപ്പിക്കുന്നു
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയവർക്കും, പുതിയതായി സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കുമായി നോർക്ക റൂട്ട്സിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്റർ (NBFC) കോഴിക്കോട് ജില്ലയിൽ ‘നോർക്ക പ്രവാസി ബിസിനസ് കണക്ട്' സംരംഭകത്വ ശില്പശാല 2025 സെപ്റ്റംബർ 25 (വ്യാഴം) സംഘടിപ്പിക്കുന്നു.
സ്വന്തമായി ഒരു സംരംഭം തുടങ്ങുന്നതിനാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ, സർക്കാർ പദ്ധതികൾ, വിവിധ വായ്പാ സൗകര്യങ്ങൾ, ലൈസൻസുകൾ നേടേണ്ട വിധം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസ്സുകൾ നയിക്കും. സംരംഭകരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനുള്ള അവസരവും ഉണ്ടായിരിക്കും.
ശില്പശാലയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 2025 സെപ്റ്റംബർ 15-നകം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് ഒരു ബാച്ചിൽ പ്രവേശനം അനുവദിക്കുന്നത് രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്ന നമ്പറുകളിലോ ഇമെയിൽ വിലാസത്തിലോ ഓഫീസ് സമയങ്ങളിൽ (രാവിലെ 10 മുതൽ വൈകിട്ട് 5 വരെ) ബന്ധപ്പെടുക.
ഫോൺ:
● 0471-2770534
● 8592958677
ഇമെയിൽ: [email protected]

16/10/2024

നോർക്ക ബിസിനസ്സ് ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു
പ്രവാസി നിക്ഷേപകർക്കും, സംരംഭകർക്കും, മടങ്ങിയെത്തിയവർക്കും കേരളത്തിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി കൺസൾട്ടേഷൻ സേവനങ്ങൾ ലഭ്യമാക്കുന്നതിന് തിരുവനന്തപുരം നോർക്കാ സെന്ററിൽ ബിസിനസ്സ് ക്ലിനിക്ക് പ്രവർത്തിച്ച് വരുന്നു.
ബിസിനസ്സ് ആശയങ്ങളുടെ വിലയിരുത്തൽ, നിയമപരമായ നടപടിക്രമങ്ങൾ, രജിസ്ട്രേഷൻ സഹായം, വിദഗ്ധരുടെ സൗജന്യ കൺസൾട്ടേഷൻ സേവനങ്ങൾ എന്നിവ ക്ലിനിക്കിൽ ലഭ്യമാകും. നോർക്ക റൂട്സിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ക്ലിനിക്കിൽ നേരിട്ടും ഓൺലൈൻ വഴിയും സേവനങ്ങൾ ലഭ്യമാണ്. ഓരോ സംരംഭകർക്കും,നിക്ഷേപകർക്കും അവരുടെ ബിസിനസ്സിനനുസരിച്ചുള്ള വ്യക്തിഗത ശ്രദ്ധയും, മാർഗനിർദ്ദേശങ്ങളും ക്ലിനിക്ക് നൽകുന്നു. 8592958677 എന്ന നമ്പറിൽ അല്ലെങ്കിൽ [email protected] എന്ന ഇമെയിലിൽ ബന്ധപ്പെട്ട് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം. എല്ലാ പ്രവൃത്തി ദിവസങ്ങളിലും ക്ലിനിക്കിന്റെ സേവനം ലഭ്യമാകും.

18/07/2024

നോര്‍ക്ക ബിസിനസ്സ് മീറ്റ് ആഗസ്റ്റ് 28 ന് മുംബൈയിൽ. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.
നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തിൽ 2024 ആഗസ്റ്റ് 28 ന് മുംബൈയിൽ പ്രവാസി ബിസിനസ്സ് മീറ്റ് സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പ്രവാസികേരളീയര്‍ക്ക് കേരളത്തിലെ വിവിധ സംരംഭകത്വ മേഖലകളെയും സാധ്യതകളേയും പരിചയപ്പെടുത്തുകയാണ് മീറ്റിന്റെ ലക്ഷ്യം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകള്‍, ഭക്ഷ്യസംസ്കരണം, ലോജിസ്റ്റിക്സ്, വിനോദസഞ്ചാരം ഉള്‍പ്പെടെയുളള സാധ്യതകള്‍ മീറ്റില്‍ നിക്ഷേപകര്‍ക്ക് പ്രയോജനപ്പെടുത്താം. നിക്ഷേപങ്ങള്‍ക്കുളള അംഗീകാരവും നടപടിക്രമങ്ങളും വേഗത്തിലാക്കാന്‍ ഏകജാലക സംവിധാനമെന്ന നിലയിലും എന്‍.ബി.എഫ്.സി സഹായിക്കും.
പങ്കെടുക്കാൻ താല്പര്യമുള്ളവർ NBFC യിൽ ഇമെയിൽ/ ഫോൺ മുഖാന്തിരം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതിനായി 0471-2770534/+91-8592958677 നമ്പറിലോ (പ്രവൃത്തി ദിനങ്ങളിൽ-ഓഫീസ് സമയത്ത്) [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്. പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലകസംവിധാനമാണ് എന്‍.ബി.എഫ്.സി

18/07/2024
Photos 07/12/2023
02/12/2023

പ്രവാസി സംരംഭകർക്കായി നോർക്കയുടെ ആഭിമുഖ്യത്തിൽ സൗജന്യ സംരംഭകത്വ പരിശീലന പരിപാടി

പുതിയതായി സംരംഭങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവർക്കുമായി നോർക്കാ ബിസിനസ്സ് ഫെസിലേറ്റഷൻ സെന്ററിന്റെ(NBFC ) ആഭിമുഖ്യത്തിൽ 2023 ഡിസംബർ മാസം കണ്ണൂർ , മലപ്പുറം , ത്യശൂർ ജില്ലകളിൽ വച്ച് നടത്താൻ ഉദ്ദേശിക്കുന്ന സൗജന്യ ഏകദിന സംരഭകത്വ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 15/12/2023 ന് മുൻപായി NBFC യിൽ ഇമെയിൽ/ ഫോൺ മുഖാന്തിരം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്ക് 0471-2770534/8592958677 നമ്പറിലോ [email protected] / [email protected] വിലാസത്തിലോ പ്രവർത്തി ദിവസങ്ങളിൽ ബന്ധപ്പെടേണ്ടതാണ്.

Photos from NORKA Roots's post 26/12/2022
Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Address

Norka Business Facilitaion Center, 2nd Floor, Norka-Center, Thycaud, Trivandrum/695014
Thiruvananthapuram
695014

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm