03/03/2026
ആറ്റുകാൽ പൊങ്കാല ആശംസകൾ
ശുക്ലാംബരധരം വിഷ്ണും ശശി വർണ്ണം ചതുർഭുജംപ്രസന്നവദനം ധ്യായേത് സർവ്വ വിഘ്നോപശാന്തയേഃ
തിരുവനന്തപുരം ജില്ലയില്‍ മലയിന്‍കീഴ് പഞ്ചായത്തിലാണ് ആയിരത്തി അഞ്ഞൂറിലേറെ വര്‍ഷം പഴക്കമുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. കണ്ണശ്ശന്മാരും മലയിന്‍കീഴുമായുള്ള ബന്ധം പ്രസിദ്ധമാണ്.കണ്ണശ്ശകവികളില്‍ മാധവപണിക്കര്‍ ഭാഷാ ഭഗവദ്ഗീത എഴുതിയത് ക്ഷേത്രഗോപുരത്തിലാണെന്നും മയില്‍പ്പീലി കണ്ണനെ ഉപാസിച്ചായിരുന്നു കാവ്യരചന നടത്തിയതെന്നും പുരാവൃത്തം. കണ്ണശ്ശഗീതയുടെ ജന്മത്തിന് സാക്ഷ്യം വഹിച്ച ഈ നാട്. ശബരിമല മാളികപ്പുറം മ
03/03/2026
ആറ്റുകാൽ പൊങ്കാല ആശംസകൾ
01/03/2026
Big thanks to Athira Nandakumar, Praphullavikraman Vikraman, Jagdish Jagdish, Nikhil Nikhil, Sri Devi Sumesh, M Suresh Kumar, Vipin Raj, Vilasini Vijayan, Sunil Asrykrishna, Haritha Chinnu, Seema Gopan Seema Gopan, Rémån M, Chitralekha Anil, Satheesh Kumar, Suresh Hyndavam, Saju Bharthan Saju, Sreejith Madhu, Shobana Kumari, Thulaseedharannair P, Seethu Mahesh A, Ashokk Kumar, Rajesh Kumar, Sreejith S, Peeli SV, Swapna Jayan, Sarath Mohan
for all of your support! Congrats for being top fans on a streak 🔥!
09/02/2026
ഗണപതി ഹോമം വീട്ടില്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കാന്‍*
ഒരു പുതിയ വീട് വെച്ചാലോ എന്തെങ്കിലും പുതിയ കാര്യം തുടങ്ങിയാലോ അതിനു മുന്‍പ് ഗണപതിയ്ക്ക് വയ്ക്കുന്ന പതിവുണ്ട്. പിറന്നാളിന് ഭക്ഷണം വിളമ്പുന്നതിന് മുന്‍പ് വരെ നാം വിളക്ക് കത്തിച്ച് മറ്റൊരു ഇലയില്‍ എല്ലാ സദ്യാ വിഭവങ്ങളും പകര്‍ന്നതിനു ശേഷമാണ് ഭക്ഷണം വിളമ്പുന്നത് വരെ. അത്രമാത്രം ഗണപതി പൂജയും നിത്യ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
പൊതുവെ നാം ക്ഷേത്രങ്ങളിലാണ് ഗണപതി ഹോമം നടത്താറുള്ളത്. എന്നാല്‍ പുതിയ വീട് വാങ്ങുമ്പോഴോ, പിറന്നാളിനോ ഒക്കെ ഇപ്പോള്‍ സ്വന്തം വീടുകളില്‍ ഗണപതി ഹോമം നടത്തുന്നവര്‍ കൂടി വരികയാണ്.
ഗണപതി ഹോമം വീടുകളില്‍ നടത്തുമ്പോള്‍ പാലിക്കേണ്ട ചില ചിട്ടവട്ടങ്ങളുണ്ട്. സ്വയം ഗൃഹസ്ഥനു ചെയ്യാന്‍ സാധിക്കാത്തതിനാലാണ് മറ്റൊരാളുടെ സഹായത്താല്‍ ഗണപതി ഹോമം കഴിക്കുന്നത്. സ്വയം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ പോലും അത് അങ്ങനെ തന്നെ സങ്കല്‍പ്പിച്ചു ഭക്തിയോടെ പ്രാര്‍ത്ഥിച്ചാല്‍ മാത്രമേ ഉദ്ദേശിച്ച ഫലം കിട്ടുകയുമുള്ളൂ.
1. ഗണപതി ഹോമം നടത്തുവാന്‍ ഉദ്ദേശിച്ചിരിക്കുന്ന വീട്ടില്‍ മൂന്നു ദിവസം മുന്‍പു മുതല്‍ പൂജക്ക് മൂന്നു ദിവസം ശേഷവും വരെ മത്സ്യമാംസാദികള്‍ കയറ്റരുത്.
2. ഗണപതി ഹോമം ചെയ്യുന്ന മുറി ചാണകം തളിച്ച് ശുദ്ധമാക്കിയിരിക്കണം.
3. വീട്ടില്‍ എല്ലാവരും മത്സ്യമാംസാദികള്‍ വെടിഞ്ഞ് വ്രതത്തോടെ പൂജയില്‍ പങ്കെടുക്കണം. പൂജകള്‍ നടക്കുമ്പോള്‍ മൂല മന്ത്രമോ ഗണപതി സ്തുതികളോ ജപിക്കുന്നത് നന്നായിരിക്കും.
4. ഹോമത്തിനു ഉപയോഗിക്കുന്ന പ്ലാവിന്‍ വിറകു ഉറുമ്പ്, ചിതല്‍ തുടങ്ങിയ ജീവികള്‍ ഇല്ലാത്തതായിരിക്കണം. കൂടാതെ പൂജക്ക് ഉപയോഗിക്കുന്ന പുഷ്പങ്ങള്‍ മൊട്ടായിരിക്കരുത് എന്നാല്‍ അവ വാടുകയുമരുത്.
5. കറുക, നെല്ല്, ചെത്തിപ്പൂ, കരിമ്പ്, കൊട്ടത്തേങ്ങ, ചിരട്ട, എള്ള്, മുക്കുറ്റി, ദര്‍ഭ, അവില്‍, മലര്‍, ശര്‍ക്കര,കല്‍ക്കണ്ടം, ഉണക്കമുന്തിരി, കദളിപ്പഴം, തേന്‍, നാളികേരം എന്നിവയാണ് ഹോമത്തിന് വേണ്ട സാധനങ്ങള്‍. ഇത് ഒന്നുകില്‍ ചെയ്യുന്നവരെ തന്നെ വാങ്ങാന്‍ എല്‍പ്പിക്കുക, അല്ലെങ്കില്‍ അതീവ ശുദ്ധിയോടെ വാങ്ങി കൊണ്ട് വന്ന വീടിനുള്ളില്‍ ശുദ്ധിയുള്ള ഇടതു സൂക്ഷിക്കുക.
ഗണപതി പൂജയില്‍ സ്ത്രീകള്‍ക്കുള്ള പങ്ക് എടുത്തു പറയണം. ഗണപതി ഹോമത്തില്‍ അല്ലെങ്കില്‍ പോലും സ്ത്രീകള്‍ക്ക് സ്വന്തമായി ഗണപതി പൂജ എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു രീതിയുണ്ട്. രാവിലെ എണീറ്റ് കുളിച്ച് അടുപ്പ് കത്തിയ്ക്കുന്ന സമയത്ത് മൂന്നു കഷ്ണം തേങ്ങാ പൂള്‍, കുറച്ചു അവില്‍, മലര്‍, ശര്‍ക്കര എന്നിവ അടുപ്പില്‍ നേദിക്കാം.
മൂന്നു തവണ നേദിക്കണം അവിലോ, മലരോ ഏതെങ്കിലും ഒന്ന് ഇല്ലെങ്കിലും പ്രശ്‌നമില്ല. നേദിക്കുമ്പോള്‍ ‘ഓം ഗം ഗണപതയേ നമ’ എന്നാ മന്ത്രം ചൊല്ലാവുന്നതാണ്. ശേഷം ഗണപതിയ്ക്ക് നമസ്‌കാരം ചെയ്ത ശേഷം വീട്ടിലെ അടുക്കള പ്രവര്‍ത്തനം ആരംഭിക്കാം.
08/02/2026
നന്ദഗോവിന്ദം ഭജൻസ് മലയിൻകീഴിന്റെ മണ്ണിലേയ്ക്ക് തിരുവല്ലഴപ്പൻ്റെ സന്നിധിയിൽ
2026 ഏപ്രിൽ 12 ആറാട്ട് ദിനത്തിൽ
03/02/2026
23/06/2025
❤️
25/03/2025
❤️
25/03/2025
മലയിൻകീഴിലെ വാർത്തകളും വിശേഷങ്ങളും അറിയുവാൻ
Join "Malayinkeezhu" on Telegram:
https://t.me/malayinkeezhu
Join "Malayinkeezhu" on Telegram: https://t.me/malayinkeezhu
25/03/2025
19/03/2025
ശുഭരാത്രി
"Located about 12 km from Thiruvananthapuram, Malayinkeezhu is a small town in Kerala. The prime attraction in the town is the Sree Krishna Temple. An annual festival, which lasts for seven days Malayinkeezhu can be reached form the bus stations at Thiruvananthapuram, Pappanamcode and Kattakada. The nearest major railway station is Thiruvananthapuram Central Railway Station and the nearest airport is Trivandrum International Airport.