24/04/2026
എന്റെ പ്രിയപ്പെട്ട ജീവപര്യന്തം കേസ് സ്റ്റഡിക്ക് ജന്മദിനാശംസകൾ!
കൂട്ടുകാരി, വീട്ടിലെ “തെറാപ്പിസ്റ്റ്”, ഞാൻ ഒരിക്കലും ഡിസ്ചാർജ് ചെയ്യാൻ ആഗ്രഹിക്കാത്ത വ്യക്തി....
I am a Psychiatrist by profession,
24/04/2026
എന്റെ പ്രിയപ്പെട്ട ജീവപര്യന്തം കേസ് സ്റ്റഡിക്ക് ജന്മദിനാശംസകൾ!
കൂട്ടുകാരി, വീട്ടിലെ “തെറാപ്പിസ്റ്റ്”, ഞാൻ ഒരിക്കലും ഡിസ്ചാർജ് ചെയ്യാൻ ആഗ്രഹിക്കാത്ത വ്യക്തി....
22/04/2026
"ദുരന്തമുഖത്തെ റിപ്പോർട്ടിംഗ് ദുരന്തമാകരുത്"
ഗതികേടിന്റെ പരകോടിയിൽ നിൽക്കുന്ന മനുഷ്യരാണ്, നിങ്ങൾ ചോദിക്കുന്ന ഓരോ ചോദ്യവും അവർക്ക് ആ സംഭവത്തെക്കുറിച്ചുള്ള വേദനാജനകമായ ഓർമ്മകൾ ഉണ്ടാക്കും അത് അവരുടെ മാനസികാരോഗ്യത്തെ ദീർഘനാളത്തേക്ക് ബാധിക്കും , പുറകോട്ട് കൈകുത്തിയിരിക്കുന്ന ആ മനുഷ്യൻ ജീവിതത്തിലെ സകല നിരാശയും ആവാഹിച്ചിരിക്കുന്നവനാണ്, ഇത്രയും വേണോ നമുക്ക്
അല്പം ജാഗരൂകരായി കൂടെ....
ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ
1. വേഗതയ്ക്ക് മുൻപ് കൃത്യത
വാർത്ത പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് വിശ്വാസ്യതയുള്ള പല സ്രോതസുകളിൽ നിന്നും വിവരങ്ങൾ സ്ഥിരീകരിക്കുക.അഭ്യൂഹങ്ങൾ, സ്ഥിരീകരിക്കാത്ത മരണസംഖ്യ, കാരണങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നത് ഒഴിവാക്കുക.“സ്ഥിരീകരിച്ചത്”, “സ്ഥിരീകരിക്കാത്തത്”, “നടന്നുകൊണ്ടിരിക്കുന്നത്” എന്നീ നിലകൾ വ്യക്തമായി സൂചിപ്പിക്കുക..
2. പൊതുസുരക്ഷയ്ക്ക് മുൻഗണന
ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന വിവരങ്ങൾ (രക്ഷാ മാർഗങ്ങൾ, ഹെൽപ്‌ലൈൻ നമ്പറുകൾ, അഭയകേന്ദ്രങ്ങൾ, കാലാവസ്ഥ മുന്നറിയിപ്പുകൾ) പങ്കുവെക്കുക.രക്ഷാപ്രവർത്തനങ്ങളെ ബാധിക്കാവുന്ന വിവരങ്ങൾ (ഉദാ: അപകടത്തിലായവരുടെ കൃത്യമായ സ്ഥലം) പുറത്തുവിടാതിരിക്കുക.ഔദ്യോഗിക നിർദേശങ്ങൾ ശക്തമായി പ്രചരിപ്പിക്കുക.
3. നൈതികതയും മാനുഷിക സമീപനവും
ദുരിതത്തിലായവരെ ബഹുമാനത്തോടെ സമീപിക്കുക; ദുഖത്തിനിടയിൽ അനാവശ്യമായ അഭിമുഖങ്ങൾ ഒഴിവാക്കുക.ദുരിതം സെൻസേഷണൽ ആക്കുന്നത് ഒഴിവാക്കുക; അനാവശ്യമായ ഗ്രാഫിക് ചിത്രങ്ങൾ ഉപയോഗിക്കരുത്.കുട്ടികൾ പോലുള്ളവരുടെ സ്വകാര്യത സംരക്ഷിക്കുക.
4. ഭീതിയുണ്ടാക്കുന്നത് ഒഴിവാക്കുക
ഭീതിയുണ്ടാക്കുന്ന തലക്കെട്ടുകൾക്ക് പകരം ശാന്തവും ഉത്തരവാദിത്തമുള്ള ഭാഷ ഉപയോഗിക്കുക.സംഭവങ്ങൾക്ക് ശരിയായ പശ്ചാത്തലം നൽകുക; അതിശയോക്തി ഒഴിവാക്കുക.തെറ്റായ വിവരങ്ങൾ തിരുത്തുകയും പ്രതിരോധിക്കുകയും ചെയ്യുക.
5. സ്വകാര്യതയും മാന്യതയും സംരക്ഷിക്കുക ചിത്രീകരണത്തിനും അഭിമുഖങ്ങൾക്കും മുൻപ് അനുമതി നേടുക.മരിച്ചവരുടെയും ദുരിതത്തിലായവരുടെയും ദൃശ്യങ്ങൾ അനാവശ്യമായി പ്രദർശിപ്പിക്കരുത്.സംസ്കാരപരമായ രീതികൾക്ക് ബഹുമാനം നൽകുക.
6. ദുരന്തത്തെക്കുറിച്ചുള്ള വിവരണം ദുരന്തത്തിന്റെ സ്വഭാവം (വെള്ളപ്പൊക്കം, ഭൂകമ്പം, ചുഴലിക്കാറ്റ്, രോഗപ്രസരണം) മനസ്സിലാക്കുക.ശരിയായ സാങ്കേതിക പദങ്ങൾ ഉപയോഗിക്കുക.വിദഗ്ധരുടെ ഉപദേശം തേടുക
7. മാധ്യമപ്രവർത്തകരുടെ വ്യക്തിഗത സുരക്ഷ.
സ്വയം അപകടത്തിലാകാതെ പ്രവർത്തിക്കുക.ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുക.രക്ഷാപ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കുക.
8. അനാവശ്യ ഇടപെടലുകൾ ഒഴിവാക്കുക
രക്ഷാപ്രവർത്തനങ്ങളെയും ചികിത്സാപ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തരുത്.അപകട മേഖലകളിൽ സുരക്ഷിത അകലം പാലിക്കുക.നിയന്ത്രിത പ്രദേശങ്ങളിൽ റിപ്പോർട്ടിംഗിനായി അധികാരികളുമായി സഹകരിക്കുക.
9. ദൃശ്യങ്ങളും സോഷ്യൽ മീഡിയയും ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുക ഷെയർ ചെയ്തു കിട്ടുന്ന ഉള്ളടക്കങ്ങൾ സ്ഥിരീകരിച്ചതിന് ശേഷം മാത്രമേ പങ്കിടാവൂ.പഴയ ചിത്രങ്ങളും വീഡിയോകളും പുതിയത് പോലെ പ്രചരിപ്പിക്കരുത്.ശരിയായ വിവരണവും പശ്ചാത്തലവും നൽകുക.
10. ഉത്തരവാദിത്തവും തിരുത്തലുകളും
തെറ്റുകൾ വേഗത്തിൽ തിരുത്തുകയും തുറന്നുപറയുകയും ചെയ്യുക.വിശ്വാസ്യത നിലനിർത്തുക.
11 മനുഷ്യത്വം ഉൾക്കൊള്ളുന്ന റിപ്പോർട്ടിംഗ്അനാഥരും പിന്നാക്ക വിഭാഗങ്ങളും നേരിടുന്ന ബാധകൾ ഉൾപ്പെടുത്തുക.നാശനഷ്ടങ്ങൾ മാത്രമല്ല, പുനരധിവാസവും മനുഷ്യശക്തിയും ഹൈലൈറ്റ് ചെയ്യുക.
12. നിലവിലുള്ള മാർഗ്ഗനിർദേശങ്ങൾ പാലിക്കുകPress Council of India,
National Disaster Management Authority,
World Health Organization (ആരോഗ്യ ദുരന്തങ്ങൾക്കുള്ള ആശയവിനിമയ മാർഗ്ഗനിർദേശങ്ങൾ)
Dr Mohan Roy G
Professor of Psychiatry
Government Medical College Trivandrum
15/04/2026
14/04/2026
https://youtu.be/QnJqoUCCtSo?si=rRVto-y7J9_gKTLW
''ഈ കോളേജിൽ എത്ര മാതാപിതാക്കൾ ഉണ്ടായിരുന്നു'': Dr. Mohan Roy | BDS Student Nithin Raj Death PRIME DEBATE | BDS Student Nithin Raj Death | നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തല്‍. പരാതിപ്പെടാത്തത് പ്രത്യാഘാതം .....
14/04/2026
ഞാനുമുണ്ട് ചർച്ചയിൽ....
PRIME DEBATE | നിതിന് നീതി കിട്ടുമോ ? | BDS Student Death Case | Nithin Raj Death | Kannur PRIME DEBATE | BDS Student Nithin Raj Death | നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തല്‍. പരാതിപ്പെടാത്തത് പ്രത്യാഘാതം .....
13/04/2026
https://youtu.be/Fz1xCY6EPyI?si=v1F6_WiBeLZTKW3-
'ലോൺ ആപ്പിന്റെ കഥയുമായി വന്ന് ജാതിക്കൂട്ടങ്ങളെ തിരിച്ച് കോളജിലെത്തിക്കാനാണ് നീക്കം' 'ലോൺ ആപ്പിന്റെ കഥയുമായി വന്ന് ജാതിക്കൂട്ടങ്ങളെ തിരിച്ച് കോളജിലെത്തിക്കാനാണ് നീക്കം' Sunny M. Kapicadu | Hashmi Taj Ibrahim | Encounter ...
12/04/2026
പ്രതികരിക്കാത്ത സംഘടനകൾ...
'ഇലക്ഷൻ കഴിഞ്ഞ് എല്ലാവരും ഉറങ്ങിയോ, എന്തേ ഒരൊറ്റ യുവജന സംഘടന മിണ്ടാത്തത്' Dr.Mohan Roy 'ഇലക്ഷൻ കഴിഞ്ഞ് എല്ലാവരും ഉറങ്ങിയോ, എന്തേ ഒരൊറ്റ യുവജന സംഘടന മിണ്ടാത്തത്' Dr.Mohan Roy | Hashmi Taj Ibrahim | Encounter ...
12/04/2026
Discussion in 24 news Evening 7.00 PM
10/04/2026
"ഷെയറിങ്ങില്‍ ഉള്ളത് കെയറിങ് മാത്രമോ "
അതെ അതിനെക്കുറിച്ച് തന്നെയാണ് രണ്ടുദിവസമായി ഫാമിലി ഗ്രൂപ്പുകളിലും ഇഷ്ടമുള്ള വ്യക്തികളും ഒക്കെ ഷെയർ ചെയ്യുന്നു GPay യിൽ പുതിയ ഒരു ആപ്ലിക്കേഷൻ വന്നത്രേ. അതിൽ ക്ലിക്ക് ചെയ്താൽ താങ്കളുടെ പണം നഷ്ടപ്പെടുമെന്ന്, പലരോടും വിശദീകരണം പറഞ്ഞു മടുത്തു അതുകൊണ്ടാണ് കുറിപ്പ്
സോഷ്യൽ മീഡിയയിൽ ആധികാരികമായ അല്ലാതെ കാര്യങ്ങൾ പങ്കിടുന്നതിന്റെ മാനസിക ഘടകങ്ങൾ പലതുമുണ്ട്. ഇത് “ഓൺലൈൻ കള്ളം പറയൽ” മാത്രമല്ല; പലപ്പോഴും ആഴത്തിലുള്ള മാനസിക ആവശ്യങ്ങളും സമ്മർദ്ദങ്ങളും പ്രതിഫലിപ്പിക്കുന്നതാണ്.
1. അംഗീകാരം (Validation) നേടാനുള്ള ആവശ്യം
മനുഷ്യർ ലൈക്കുകളും കമന്റുകളും നേടാൻ യാഥാർത്ഥ്യമല്ലാത്ത കാര്യങ്ങൾ പങ്കിടാറുണ്ട്. ഇത്:
സ്വയംമതിപ്പ് (Self-esteem) ഉയർത്താനുള്ള ശ്രമമോ ,മറ്റുള്ളവർ ശ്രദ്ധിക്കാതിരിക്കുമോ എന്ന ഭയമോ, താൻ എല്ലാ കാര്യങ്ങളിലും വിദഗ്ധൻ ആണെന്ന് ആൾക്കാരെ അറിയിക്കാനുള്ള ഉദ്ദേശമോ ആകാം
ഇത് നീണ്ടുനിൽക്കുമ്പോൾ, പുറത്തുനിന്ന് ലഭിക്കുന്ന അംഗീകാരത്തിൽ ആശ്രിതത്വം വളരാം.
2. സാമൂഹിക താരതമ്യം (Social Comparison) & പ്രതിഛായ നിർമ്മാണം
Social Comparison Theory പ്രകാരം, ആളുകൾ മറ്റുള്ളവരുമായി തങ്ങളെ താരതമ്യം ചെയ്യുന്നു.
മറ്റുള്ളവരുടെ “പൂർണ്ണമായ” ജീവിതം (ഇത് അവരുടെ തോന്നൽ മാത്രമായിരിക്കും യഥാർത്ഥ ജീവിതം അതായിരിക്കണം എന്നില്ല) കാണുമ്പോൾ സമ്മർദ്ദം തോന്നുകയും അതുപോലെ ജീവിക്കുന്നില്ലെങ്കിലും അതുപോലെ ജീവിക്കുന്നതായി കാണിക്കാനുള്ള ശ്രമം നടത്തി ഒരു “നിർമ്മിത പ്രതിഛായ” സൃഷ്ടിക്കാനും ശ്രമിക്കും.
3. ബുദ്ധിവൈരുദ്ധ്യം (Cognitive Dissonance)
Cognitive Dissonance എന്നത്, നമ്മുടെ യാഥാർത്ഥ്യവും പങ്കിടുന്ന കാര്യങ്ങളും തമ്മിൽ പൊരുത്തക്കേട് ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതയാണ്.
ഉദാഹരണം:
ഉള്ളിൽ വിഷമമുണ്ടെങ്കിലും സന്തോഷം പോലെ പോസ്റ്റ് ചെയ്യുക
ഇത് മാനസിക ക്ഷീണം.വ്യക്തിത്വ കുഴപ്പം എന്നിവയ്ക്ക് കാരണമാകും.
4. മറ്റുള്ളവരെക്കാൾ പിന്നിൽ പോകുമോ എന്ന ഭയം (FOMO)
Fear of Missing Out കാരണം ആളുകൾ അനുഭവങ്ങൾ അതിരൂക്ഷമായി കാണിക്കാറുണ്ട്.
എല്ലാവരും സന്തോഷത്തോടെ ജീവിക്കുന്നു എന്ന തോന്നലും അതിനെ അനുകരിക്കാനുള്ള ശ്രമവും
5. സ്വയം പൊരുത്തമില്ലായ്മ (Self-Discrepancy) Self-Discrepancy Theory പ്രകാരം
ഒരു വ്യക്തിക്ക് മൂന്ന് ഭാവങ്ങൾ ഉണ്ട്
Actual Self (യഥാർത്ഥ സ്വയം):
നിങ്ങൾ ഇപ്പോൾ നിങ്ങളെക്കുറിച്ച് കരുതുന്ന രൂപം (നിങ്ങൾക്കുണ്ടെന്ന് വിശ്വസിക്കുന്ന ഗുണങ്ങൾ)
Ideal Self (ആദർശ സ്വയം):
നിങ്ങൾ ആകാൻ ആഗ്രഹിക്കുന്ന വ്യക്തി (നിങ്ങളുടെ പ്രതീക്ഷകൾ, ആഗ്രഹങ്ങൾ, സ്വപ്നങ്ങൾ
Ought Self (കർത്തവ്യ സ്വയം):
നിങ്ങൾ ആകേണ്ടതാണെന്ന് നിങ്ങൾക്ക് തോന്നുന്ന വ്യക്തി (നിങ്ങളുടെ കടമകൾ, ഉത്തരവാദിത്വങ്ങൾ, ബാധ്യതകൾ).
ഇവ തമ്മിലുള്ള വ്യത്യാസം കൂടുമ്പോൾ:
കുറ്റബോധം,ആത്മവിശ്വാസ കുറവ്
വ്യക്തിത്വ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകും
6. നാർസിസിസ്റ്റിക് സ്വഭാവങ്ങളും പ്രതിരോധ മാർഗങ്ങളും
ചിലപ്പോൾ ഇത്:
നാർസിസിസം (സ്വയം പ്രശംസ നേടാനുള്ള ശ്രമം) അല്ലെങ്കിൽ വ്യക്തി സ്വന്തമായി ഉപയോഗിക്കുന്ന
പ്രതിരോധ മാർഗങ്ങൾ (Defence mechanisms) എന്നിവയും ആകാം,
പ്രതിരോധ തന്ത്രങ്ങൾ (Defence Mechanisms) എന്നത്, വ്യക്തി അനുഭവിക്കുന്ന ആശങ്ക, മാനസിക സംഘർഷം, അല്ലെങ്കിൽ അംഗീകരിക്കാനാകാത്ത ചിന്തകളിലും
വികാരങ്ങളിലും നിന്ന് സ്വയം സംരക്ഷിക്കാൻ മനസ്സ് അവബോധാതീതമായി (unconsciously) ഉപയോഗിക്കുന്ന മാനസിക തന്ത്രങ്ങളാണ്
ഇത് ഒരു വ്യക്തി തനിക്കുണ്ടെന്ന് വിചാരിക്കുന്ന കുറവുകൾ മറക്കാനായി ഉപയോഗിക്കും , ഇതിൽ
മറ്റുള്ളവരെ കാണിക്കുന്ന രീതിയിലുള്ള പ്രകടനപരതയും ഉണ്ടാവാം
7. വൈകാരികമായ പ്രയോജനങ്ങൾ:
ലൈക്കുകൾ വഴി സന്തോഷം,
താൽക്കാലിക ഉല്ലാസം എന്നിവ ലഭിക്കും
ദീർഘകാലത്തിൽ പക്ഷേ
ആശങ്ക,ഏകാന്തത,വിഷാദം എന്നിവ ഉണ്ടായേക്കാം
8. ബന്ധങ്ങളിലുളള സ്വാധീനം
ആളുകൾക്ക് വിശ്വാസം നഷ്ടപ്പെടാം
യഥാർത്ഥ ബന്ധങ്ങൾ കുറയാം
ഉപരിതല ബന്ധങ്ങൾ മാത്രം നിലനിൽക്കും
9. പ്ലാറ്റ്ഫോം സമ്മർദ്ദം
Instagram, Facebook, WhatsApp പോലുള്ള പ്ലാറ്റ്ഫോമുകൾ:
ആകർഷകമായ ഉള്ളടക്കങ്ങൾ പ്രോത്സാഹിപ്പിക്കുന്നവയും കൂടുതൽ പ്രതികരണങ്ങൾ ലഭിക്കുന്ന പോസ്റ്റുകൾക്ക് മുൻഗണന നൽകുന്ന രീതിയിലും ആണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത് ഇത് വ്യക്തികളെ ഇത്തരം പ്രവർത്തികളിലേക്ക് നയിച്ചേക്കാം
ഇത് “നാടകം പോലെ ജീവിക്കുക” എന്ന രീതിയിലേക്ക് നയിക്കുന്നു.
എപ്പോൾ ശ്രദ്ധിക്കണം?
പ്രശ്നമാകുന്ന സാഹചര്യങ്ങൾ
1.പോസ്റ്റ് ചെയ്യാതെ ഇരിക്കുമ്പോൾ ആശങ്ക തോന്നുമ്പോൾ
2.ലൈക്കുകൾ നിങ്ങളുടെ മനോഭാവം നിയന്ത്രിക്കുമ്പോൾ
3.യഥാർത്ഥ സ്വയം നഷ്ടപ്പെട്ടതുപോലെ തോന്നുമ്പോൾ
എല്ലാം എഴുതി തീർന്നപ്പോൾ ഉള്ളിൽ നിന്നൊരു ചോദ്യം അല്ല നീ ഇതെല്ലാം കൂടി എഴുതി വിടുന്നതിന്റെ കാരണം മുകളിൽ പറഞ്ഞതിൽ ഏതാ?
ശെടാ അപ്പോൾ ഞാനാരായി?
| Monday | 8am - 9pm |
| Tuesday | 8am - 9pm |
| Wednesday | 8am - 9pm |
| Thursday | 8am - 9pm |
| Friday | 8am - 9pm |
| Saturday | 8am - 9pm |
| Sunday | 10am - 9pm |