05/10/2022
കാൽനട പ്രചരണ ജാഥ
ംഗലപുരം_ബ്ലോക്ക്_കമ്മിറ്റി
യുവത്വത്തിന്റെ ആശയവും ആദർശവും ആവേശവ?
05/10/2022
കാൽനട പ്രചരണ ജാഥ
ംഗലപുരം_ബ്ലോക്ക്_കമ്മിറ്റി
29/08/2022
ആർ എസ് എസ് ഭീകരതയ്ക്ക് മാപ്പില്ല : മണികണ്ഠേശ്വരത്ത് പ്രതിഷേധ യോഗം സംഘടിപ്പിക്കും - DYFI
ആർ എസ് എസ് ഭീകരതയ്ക്കെതിരെ ഓഗസ്റ്റ് 31 ന് വൈകു.5 ന് മണികണ്ഠേശ്വരത്ത് DYFI പ്രതിഷേധ യോഗം സംഘടിപ്പിക്കും. സംസ്ഥാന നേതാക്കൾ പങ്കെടുക്കും. ഞായറാഴ്ച മണികണ്ഠേശ്വരത്ത് വച്ച്
ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി. അനൂപ് ഉൾപ്പടെയുള്ള നേതാക്കൾക്ക് നേരേ ആർ എസ് എസ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് പൊതുയോഗം. DYFI ജില്ലാ പ്രസിഡന്റ് വി.അനൂപിനും ഡി വൈ എഫ് ഐ പേരൂർക്കട ബ്ലോക്ക് സെക്രട്ടറി അഡ്വ.ആർ അമൽ, പ്രസിഡൻ്റ് എ നിഖിൽ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് അർജുൻ രാജ്, നെട്ടയം മേഖലാ പ്രസിഡൻ്റ് നിധിൻ, മേഖലാ കമ്മിറ്റി അംഗം എം ഹരികൃഷ്ണൻ എന്നിവർക്കും ആക്രമണത്തിൽ സാരമായിപരിക്കേറ്റു.വെള്ളിയാഴ്ച്ച രാത്രിയും ശനിയാഴ്ച്ച രാത്രിയുമായി നെട്ടയം മണികണ്ഠേേശ്വരം പ്രദേശത്ത് വ്യാപകമായി ഡി വൈ എഫ് ഐ കൊടിമരവും പ്രചരണ ബോർഡുകളും RSS നശിപ്പിച്ചിരുന്നു. സംഭവസ്ഥലം സന്ദർശിക്കാനായി ഞായറാഴ്ച്ച ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റും പ്രവർത്തകരും എത്തിയപ്പോഴായിരുന്നു അക്രമണം. മുപ്പതിലധികം പേരടങ്ങുന്ന RSS സംഘമാണ് ആക്രമണം നടത്തിയത്. ഇരുമ്പ് പൈപ്പ്, പട്ടിക, ദണ്ഡ് എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. പുരോഗമന പ്രസ്ഥാനങ്ങളുടെ ഓഫീസുകൾക്ക് നേരെയും നേതാക്കളുടെ വീടിന് നേർക്കും നടന്ന ആക്രമണത്തിന്റെ തുടർച്ചയായായാണ്, ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് വി അനൂപിനും മറ്റു നേതാക്കൾക്ക്നേരെയും ആക്രണം നടന്നത്. നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാനുള്ള പദ്ധതിയാണിത്.ആർ എസ് എസ് ഭീകരതയ്ക്കെതിരെ ജില്ലയിൽ വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് ഡി -വൈ എഫ് ഐ ജില്ലാ സെക്രട്ടറി ഡോ.ഷിജൂഖാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
29/08/2022
ആദരാഞ്ജലികൾ
28/08/2022
15/08/2022
ഡിവൈഎഫ്ഐ ഫ്രീഡം സ്ട്രീറ്റ് തിരുവനന്തപുരത്ത് ബഹു.കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് അഭിവാദ്യം ചെയ്തു സംസാരിച്ചു.
30/07/2022
എന്റെ ഇന്ത്യ...
എവിടെ ജോലി ?
എവിടെ ജനാധിപത്യം ?
#മതനിരപേക്ഷതയുടെ_കാവലാളാവുക.
ഡിവൈഎഫ്ഐ തെക്കൻ മേഖല ജാഥയ്ക്ക് കഴക്കൂട്ടത്ത് നൽകിയ സ്വീകരണം.
#സംസ്ഥാന_ജാഥ
ജൂലൈ 28 - ഓഗസ്റ്റ് 09
28/07/2022
*പി.ബിജു റെഡ് കെയർ ഓർമ മന്ദിരം :വ്യാജ വാർത്തകളെ തള്ളിക്കളയുക DYFI*
_______________________
DYFI തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന റെഡ് കെയർ - പി.ബിജു ഓർമ മന്ദിരത്തിനെതിരെയുള്ള വ്യാജവാർത്തകളെ തള്ളിക്കളയണമെന്ന് DYFI ജില്ലാ സെക്രട്ടറി ഡോ.ഷിജൂഖാൻ, പ്രസിഡന്റ് വി. അനൂപ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം
മെഡിക്കൽ
കോളെജിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സഹായത്തിനായും
മെഡിക്കൽ കോളെജ് കേന്ദ്രീകരിച്ച്DYFI നടത്തുന്ന സന്നദ്ധ സേവന-രക്തദാന പ്രവർത്തനങ്ങള ഏകോപിപ്പിക്കുന്നതിനായാണ് ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി റെഡ്കെയർ - പി.ബിജു
ഓർമ മന്ദിരം സ്ഥാപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട്
'ഫണ്ട് തട്ടിപ്പ് ' നടന്നതായി ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്ത തെറ്റാണ്. മന്ദിരത്തിനായി പൊതുജനങ്ങളിൽ നിന്ന് സംഭാവന ഇനത്തിൽ പിരിച്ചിട്ടില്ല.
ജില്ലയിലെ DYFI യുടെ പ്രവർത്തകർ ഒരു ദിവസം മാറ്റി വച്ച് തൊഴിൽ ചെയ്തും വിവിധ കായികാദ്ധ്വാനത്തിലൂടെയും ചലഞ്ചുകളിലൂടെ സാധനങ്ങൾ വിറ്റഴിച്ചും യൗവ്വനത്തിന്റെ പുസ്തകം എന്ന കൃതിയുടെ കാൽ ലക്ഷത്തിലധികം കോപ്പികൾ വിറ്റും ലഭിച്ച വരുമാനമാണ് ഓർമ മന്ദിരത്തിനായി ചെലവാക്കുന്നത്. ഓരോ DYFI പ്രവർത്തകരുടെയും വിയർപ്പും അദ്ധ്വാനവും കൊണ്ടാണ് ഇത് പണിതുയർത്തുന്നത്. ഇങ്ങനെ മാതൃകാപരമായ പ്രവർത്തനത്തിലൂടെ ഒരു മന്ദിരം പണിതുയർത്താൻ മറ്റൊരു യുവജനസംഘടനയ്ക്കും കഴിയില്ല. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ജീവകാരുണ്യപരവും മനുഷ്യത്വപൂർണവുമായ സേവനമാണ് DYFI ലക്ഷ്യം വയ്ക്കുന്നത് . DYFI യ്ക്കെതിരെ ആക്ഷേപമുന്നയിക്കുന്നവരുടെ ഉദ്ദേശ്യം സംഘടനയെ പൊതുജനങ്ങൾക്കിടയിൽ അപകീർത്തിപ്പെടുത്തുക എന്നത് മാത്രമാണ്.
" ഫണ്ട് തട്ടിപ്പ്' എന്ന് വ്യാജവാർത്ത നൽകുന്ന ചില മാധ്യമങ്ങൾ , അന്തരിച്ച പി.ബിജുവിന്റെ പേര് പോലും വലിച്ചിഴക്കുന്നത് ഹീനമായ മാധ്യമ തന്ത്രമാണ്. എന്ത് വ്യാജ വാർത്ത ഉണ്ടാക്കാനും അത് പ്രചരിപ്പിക്കാനും മടിയില്ലാത്തവരായി ചില മാധ്യമങ്ങൾ മാറുന്നത് ഈ കാലഘട്ടത്തിന്റെ ദുര്യോഗമാണ്. ഇത്തരം കുപ്രചരണങ്ങളെ തള്ളിക്കളയണമെന്ന് ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.
13/07/2022
11/07/2022
നേമം കോച്ച് ഫാക്ടറി അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് DYFI മംഗലപുരം ബ്ലോക് കമ്മിറ്റി സംഘടിപ്പിച്ച റെയിവേ സ്റ്റേഷൻ മാർച്ച് DYFI സംസ്ഥാന കമ്മിറ്റി അംഗം സ പ്രജിൻ സാജ് ഉത്‌ഘാടനം ചെയ്തു ...