NORKA Roots

Call Website Contact the organization

NORKA Roots Norka-Roots is the field agency of the Department of Norka, Government Of Kerala. NORKA is the first department of its kind in India.

To ensure the welfare of the Non-Resident Keralites, redress their grievances, safeguard their rights, rehabilitation of the returned migrants and facilitate investments in the state, the Non-Keralite Affairs Department was set up by the Government of Kerala in 1996. Since then, NORKA has been playing a vital role in the lives of NRKs, supporting them in times of need and lending them a helping hand in every possible means. NORKA ROOTS is a single window agency to fulfil the assurance the Government of Kerala gives to its expatriate community. It aimed at strengthening of relations between the NRKs and the Government of Kerala and the culmination of efforts to find solutions to problems faced by the NRK community.

തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റിട്ടേണി ഐ ഡി കാർഡ്രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ നാളെ മുതല്‍തൈക്കാട് നോര്‍ക്ക സെന്ററില്...
07/10/2026

തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റിട്ടേണി ഐ ഡി കാർഡ്
രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ നാളെ മുതല്‍
തൈക്കാട് നോര്‍ക്ക സെന്ററില്‍ പ്രത്യേകം എന്‍റോള്‍മെന്റ് കേന്ദ്രം
ഓൺലൈനായും അക്ഷയ കേന്ദ്രങ്ങളിലൂടെയും അപേക്ഷിക്കാം

തിരിച്ചെത്തിയ പ്രവാസി കേരളീയരുടെ ദീർഘകാല ആവശ്യമായ നോർക്ക ഐ ഡി കാർഡ് നൽകുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകി. രാജ്യത്ത് മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും പ്രവാസികളായിരുന്ന കേരളീയർക്കായി 'നോർക്ക റിട്ടേണി ഐ.ഡി കാർഡ്' എന്ന പേരിലാണ് തിരിച്ചറിയൽ കാർഡ്. കുറഞ്ഞത് രണ്ടു വർഷമെങ്കിലും പ്രവാസിയായിരുന്ന ശേഷം തിരിച്ചെത്തിയ കേരളീയർക്കാണ് കാർഡിന് അര്‍ഹത. ഇതിനായുളള വെബ്ബ് പോർട്ടൽ നാളെ (ഒക്ടോബര് 8) രാവിലെ 11 മണി മുതല്‍ ലഭ്യമാകും. നോർക്ക റൂട്ട്സിന്റെ വെബ് വെബ്ബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായും, സംസ്ഥാനത്തെ മൂവായിരത്തിലധികം അക്ഷയ കേന്ദ്രങ്ങളിലൂടെയും കാർഡിന് അപേക്ഷ നല്‍കാം. മൂന്നുവർഷത്തെ കാലാവധിയുളള ഐ.ഡി കാർഡിന് 200 രൂപയാണ് ഫീസ്. എൻറോൾമെന്റിനായി നോര്‍ക്ക റൂട്ട്സ് ആസ്ഥാനമായ തിരുവനന്തപുരം നോർക്ക സെന്ററില്‍ പ്രത്യേകം സഹായ കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്. എൻറോൾമെന്റിനു ശേഷം രേഖകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയാകുമ്പോള്‍ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് ഇ-കാർഡുകൾ ലഭിക്കുന്നതാണ്.

പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, ആധാർ കാർഡ്, പ്രവാസി ആയിരുന്നതിനുള്ള തെളിവ് എന്നിവ നൽകണം. വിദേശത്ത് രണ്ടു വർഷത്തിൽ കുറയാത്ത കാലയളവിൽ താമസിച്ചതിന് തെളിവായി കാലാവധി കഴിഞ്ഞ നേർക്ക പ്രവാസി ഐ ഡി കാർഡ് / പ്രവാസി ക്ഷേമനിധി ബോർഡ് അംഗത്വ കാർഡ് / പാസ്‌പോർട്ടിൽ സ്റ്റാമ്പ് ചെയ്ത വിസാ പേജുകളുടെ -ആദ്യ വിസയുടെയും അവസാന വിസയുടെയും -സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് / കേരളത്തിന് വെളിയിൽ മറ്റു സംസ്ഥാനങ്ങളിലായിരുന്നവർക്ക് കാലാവധി കഴിഞ്ഞ എൻ ആർ കെ ഐ ഡി കാർഡ് / പ്രവാസി ക്ഷേമനിധി ബോർഡ് അംഗത്വ കാർഡ് / രണ്ടു വർഷത്തിൽ കൂടുതൽ പ്രവാസി കേരളീയനായി കഴിഞ്ഞുവെന്നും തിരിച്ച് വന്ന് ഇപ്പോൾ കേരളത്തിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണെന്നും തെളിയിക്കുന്ന ബന്ധപ്പെട്ട വില്ലേജ് ഓഫീസർ / തദ്ദേശ ഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി / പ്രസിഡന്റ് / ഗസറ്റഡ് ഓഫീസർ / നിയമസഭാംഗം / പാർലമെന്റ് അംഗം എന്നിവരിൽ ആരിൽ നിന്നെങ്കിലും ലഭിച്ചിട്ടുള്ള സാക്ഷ്യപത്രം എന്നിവയാണ് തിരിച്ചെത്തിയ പ്രവാസികളുടെ കാർഡ് ലഭിക്കുന്നതിന് തെളിവായി സ്വീകരിക്കുന്ന രേഖകൾ. പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, ആധാർ കാർഡ്, എന്നിവയ്‌ക്കൊപ്പം ഇതിൽ ഏതെങ്കിലും ഒരു രേഖ കൂടി സമർപ്പിക്കണം.

07/10/2026

നോർക കെയർ & നോർക കെയർ പ്ലസ് പദ്ധതികളിലെ ക്യാഷ്‌ലെസ് ചികിത്സയും റീഇംബേഴ്സ്മെന്റ് സൗകര്യങ്ങളും എങ്ങനെ ലഭ്യമാക്കാം? കൂടുതൽ സഹായങ്ങൾക്ക് 1860 419 1401 / 402 നമ്പറുകളിൽ ബന്ധപ്പെടുക.

ലവ്‌ലി പ്രൊഫഷണൽ  സർവകലാശാലയിലെ മലയാളി വിദ്യാർഥികൾക്കായി നോര്‍ക്ക ഹെല്പ് ഡെസ്ക്ക് സംഘർഷം നടന്ന പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ ...
01/10/2026

ലവ്‌ലി പ്രൊഫഷണൽ സർവകലാശാലയിലെ മലയാളി വിദ്യാർഥികൾക്കായി നോര്‍ക്ക ഹെല്പ് ഡെസ്ക്ക്

സംഘർഷം നടന്ന പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ സർവകലാശാലയിലെ മലയാളി വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്സ് മുഖാന്തിരം ഹെല്പ് ഡെസ്ക്ക് ആരംഭിച്ചു. സഹായം ആവശ്യമുള്ളവർക്ക് 1800 425 3939, +91 8802 012345 ( മിസ്സ്ഡ് കോൾ സൗകര്യം ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ഹെല്പ് ഡെസ്ക് സംവിധാനം ഇരുപത്തി നാലു മണിക്കൂറും പ്രവർത്തിക്കും. ഓഫീസ് സമയത്ത് ന്യൂ ഡൽഹി കേരള ഹൌസിലുള്ള നോർക്ക എൻ ആർ കെ ഡെവലപ്മെന്റ് ഓഫീസുമായും ബന്ധപ്പെടാം, ഫോൺ 01123360350. 01123349202

സാങ്കേതിക കാരണങ്ങളാൽ  2026 സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 01, 05 (ബുധന്‍, വ്യാഴം, തിങ്കള്‍) തീയതികളില്‍ നോർക്ക റൂട്ട്‌സിന്റെ...
29/09/2026

സാങ്കേതിക കാരണങ്ങളാൽ 2026 സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 01, 05 (ബുധന്‍, വ്യാഴം, തിങ്കള്‍) തീയതികളില്‍ നോർക്ക റൂട്ട്‌സിന്റെ കോഴിക്കോട് സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററില്‍ അറ്റസ്റ്റേഷന്‍ സേവനം ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു.

നോർക്ക എറണാകുളം സെന്ററില്‍  സെപ്റ്റംബര്‍ 28 ന് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കില്ല.  സാങ്കേതിക കാരണങ്ങളാൽ  2026 സെപ്റ്റംബര്‍ 2...
26/09/2026

നോർക്ക എറണാകുളം സെന്ററില്‍ സെപ്റ്റംബര്‍ 28 ന് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കില്ല.

സാങ്കേതിക കാരണങ്ങളാൽ 2026 സെപ്റ്റംബര്‍ 28 ന് (തിങ്കളാഴ്ച) നോർക്ക റൂട്ട്‌സിന്റെ എറണാകുളം സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററില്‍ അറ്റസ്റ്റേഷന്‍ സേവനം ഉണ്ടായിരിക്കുന്നതല്ലെന്ന് എറണാകുളം സെന്റര്‍ മാനേജര്‍ അറിയിച്ചു.

ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റ്: നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരള...ആറു പേര്‍ക്കു കൂടി എംപ്ലോയ്മെന്റ് കോണ്...
25/09/2026

ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റ്: നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരള...ആറു പേര്‍ക്കു കൂടി എംപ്ലോയ്മെന്റ് കോണ്‍ട്രാക്ട് കൈമാറി

കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയായ നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരള യുടെ ഭാഗമായി തിരഞ്ഞെടുത്ത് ആറു പേര്‍ക്കു കൂടി എംപ്ലോയ്മെന്റ് കോണ്‍ട്രാക്ട് കൈമാറി. നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരളയുടെ ഏഴാം ബാച്ചിലെ ശിൽപ വൈലോങ്കര, ഏഞ്ചൽ റോസ്, ജ്യോത്സ്ന ബിനു, അനിറ്റ് ജിജി, ഐശ്വര്യ മുരളീധരൻ, റെക്സി വർഗീസ് എന്നിവര്‍ക്കാണ് കോണ്‍ട്രാക്ട് കൈമാറിയത്. രണ്ടു പേര്‍ക്ക് ഷാരിറ്റെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലും, മറ്റുളളവര്‍ക്ക് ലാൻഡ്‌ഷൂട്ടിലെ എൽ.എ. റീജിയോ ക്ലിനിക്കിലുമാണ് നിയമനം ലഭിക്കുക. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവര്‍ക്ക് ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ജര്‍മ്മനിയിലെത്താനാകും. തിരുവനന്തപുരം തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ ജനറല്‍ മാനേജര്‍ പ്രകാശ് പി ജോസഫ്, റിക്രൂട്ട്മെന്റ് വിഭാഗം ജീവനക്കാര്‍, ഉദ്യോഗാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ എന്നിവരും സംബന്ധിച്ചു.

നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരള. ഇതിനായുളള കരാര്‍ 2021 ഡിസംബര്‍ 22 നാണ് ഒപ്പുവച്ചത്. ഇതുവരെ ഏട്ടു ബാച്ചുകളിലായി (ഫാസ്റ്റ് ട്രാക്ക് ഉൾപ്പെടെ) നടത്തിയ റിക്രൂട്ട്മെന്റ് ഡ്രൈവുകളില്‍ നിന്നും 1700 ഓളം ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുകയും, 1100-ൽ അധികം നഴ്സുമാര്‍ ജർമ്മനിയിലെത്തി ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. ജര്‍മ്മനിയിലെ 13 സ്റ്റേറ്റുകളിലെ വിവിധ ആരോഗ്യപരിപാലന സ്ഥാപനങ്ങളിൽ രജിസ്ട്രേഡ് നഴ്സ് തസ്തികയിലാണ് ഇവരുടെ നിയമനം.

എച്ച്.ഡി.എഫ്.സി ലൈഫില്‍ സാക്ഷം ബി.ഡി.എം 25 ഒഴിവുകള്‍തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ഒക്ടോബര്‍ 30 നകം അപേക്ഷിക്കാം…തിരുവനന്...
25/09/2026

എച്ച്.ഡി.എഫ്.സി ലൈഫില്‍ സാക്ഷം ബി.ഡി.എം 25 ഒഴിവുകള്‍
തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ഒക്ടോബര്‍ 30 നകം അപേക്ഷിക്കാം…

തിരുവനന്തപുരം വഞ്ചിയൂർ ജനറൽ ആശുപത്രി ജംഗ്ഷന് സമീപമുള്ള എച്ച്.ഡി.എഫ്.സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയിലെ സാക്ഷം ബിസിനസ്സ് ഡെവലപ്മെന്റ് മാനേജർ തസ്തികയിലെ 25 ഒഴിവുകളിലേയ്ക്ക് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷനല്‍കാം. താല്പര്യമുള്ളവര്‍ക്ക് നോർക്ക റൂട്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ആവശ്യമായ രേഖകള്‍ സഹിതം 2026 ഒക്ടോബര്‍ 30 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കാവുന്നതാണ്. പ്ലസ് ടൂ ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. നോർക്ക റൂട്സ് ഓഫീസുകളിൽ നേരിട്ട് അപേക്ഷ സ്വീകരിക്കുന്നതല്ല.

തിരിച്ചെത്തുന്ന പ്രവാസികേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന നോർക്ക അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം പദ്ധതി പ്രകാരമാണ് അപേക്ഷ ക്ഷണിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770523 (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) നമ്പറിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്. നോര്‍ക്ക റൂട്ട്സ് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും തിരഞ്ഞെടുക്കുന്ന പ്രവാസികേരളീയരെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് (എംപ്ലോയർ) പ്രതിവര്‍ഷം പരമാവധി 100 തൊഴില്‍ദിനങ്ങളിലെ ശമ്പളവിഹിതം (വേജ് കോമ്പന്‍സേഷന്‍) നെയിം പദ്ധതിവഴി ലഭിക്കും.

ആറു മേഖലകളില്‍ ഗ്ലോബൽ നോർക്ക കോ-ഓർഡിനേഷൻ കൗൺസിലും ഹെൽപ്പ് ഡെസ്കുകളും രൂപീകരിച്ചു… (ജര്‍മ്മനി, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ആ...
24/09/2026

ആറു മേഖലകളില്‍ ഗ്ലോബൽ നോർക്ക കോ-ഓർഡിനേഷൻ കൗൺസിലും ഹെൽപ്പ് ഡെസ്കുകളും രൂപീകരിച്ചു… (ജര്‍മ്മനി, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ആഫ്രിക്ക മേഖലകള്‍)

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി പ്രവാസി ക്ഷേമ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി കരുത്തുറ്റ ഒരു നോർക്ക ശൃംഖല സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ രാജ്യങ്ങളെ ഉൾപ്പെടുത്തി ലോകത്ത് 12 മേഖലകളിലായി നാല് വിഷയാധിഷ്ഠിതമായ 'ഹെൽപ്പ് ഡെസ്കുകള്‍' ഉള്‍പ്പെടുത്തി ഗ്ലോബൽ നോർക്ക കോ-ഓർഡിനേഷൻ കൗൺസിലുകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജര്‍മ്മനി, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, വെസ്റ്റ് & നോർത്തേൺ ആഫ്രിക്ക, ഈസ്റ്റ് ആഫ്രിക്ക, സൗത്ത് & സെൻട്രൽ ആഫ്രിക്ക മേഖലകളില്‍ ഗ്ലോബൽ നോർക്ക കോ-ഓർഡിനേഷൻ കൗൺസിലുകള്‍ നിലവില്‍ വന്നു. ആഗോളതലത്തിലുള്ള പ്രവർത്തനങ്ങളുടെ സംയോജനത്തിനായി കോ-ഓർഡിനേഷൻ ഡെസ്ക്, സുരക്ഷിതമായ കുടിയേറ്റ ബോധവൽക്കരണത്തിനായി മൈഗ്രേഷൻ അവെയർനസ് ഡെസ്ക്, അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി ഡിസ്ട്രസ് സപ്പോർട്ട് ഡെസ്ക്, നാടിന്റെ വികസനത്തിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി കേരള ഡെവലപ്‌മെന്റ് ഡെസ്ക് എന്നീ നാല് പ്രധാന ഹെൽപ്പ് ഡെസ്കുകൾ ഉള്‍പ്പെടുന്നതാണ് ഗ്ലോബൽ നോർക്ക കോ-ഓർഡിനേഷൻ കൗൺസിലുകള്‍.

ബെൽജിയം, നെതർലാൻഡ്സ്, ലക്സംബർഗ്, ഡെന്മാർക്ക്, ഫിൻലാൻഡ്, ഐസ്ലാൻഡ്, നോർവേ, സ്വീഡൻ, ഈസ്റ്റ് ഏഷ്യ, ആസിയാൻ രാജ്യങ്ങൾ, ഈസ്റ്റേൺ യൂറോപ്പ് & റഷ്യ, ഇറ്റലി & മാൾട്ട, യുകെ & അയർലണ്ട് എന്നീ മേഖലകളിലും കോ-ഓർഡിനേഷൻ കൗൺസിലുകള്‍ രൂപീകരിക്കാനുളള നടപടികള്‍ പുരോഗമിക്കുന്നു. തുടർന്ന് ജി.സി.സി ഉൾപ്പെടെയുള്ള മേഖലകളിലേയ്ക്കും ഗ്ലോബൽ നോർക്ക കോ-ഓർഡിനേഷൻ കൗൺസിലും ഹെൽപ്പ് ഡെസ്കുകളും രൂപീകരിക്കും. പൂർണമായും സന്നദ്ധ പ്രവർത്തനമായാണ് കോ-ഓർഡിനേഷൻ കൗൺസിലും ഹെൽപ്പ് ഡെസ്‌ക്കുകളും പ്രവർത്തിക്കുക. നേരത്തേ കാനഡയിൽ വിജയകരമായി നടപ്പിലാക്കിയ പൈലറ്റ് പദ്ധതിയുടെ തുടർച്ചയായാണ് കൂടുതൽ രാജ്യങ്ങളിലേക്കും മേഖലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത്.

23/09/2026
22/09/2026

നോര്‍ക്ക പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ (PLAC)
9 രാജ്യങ്ങളിലേയ്ക്ക് ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ ക്ഷണിക്കുന്നു

Address

Norka Centre, 3rd Floor, Thycadu
Thiruvananthapuram
695014

Alerts

Be the first to know and let us send you an email when NORKA Roots posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to NORKA Roots:

Shortcuts

Share