പഹൽഗാമിൽ 26 നിരപരാധികളെ കൊലപ്പെടുത്തിയ പാക് ഭരണകൂടത്തിന്റെ ഭീകരമുഖം ചൂണ്ടികാട്ടി ഐക്യരാഷ്ട്രസഭയുടെ 80-ാം ജനറൽ അസംബ്ലിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കൊല്ലം പാർലമെന്റ് അംഗവും, RSP കേന്ദ്ര സെക്രട്ടേറിയേറ്റംഗവുമായ
സ.N.K. പ്രേമചന്ദ്രൻ സംസാരിക്കുന്നു
RSP Kerala
Official Page of the RSP Kerala State Committee.
#TheRealLeft
പൊരുതുന്ന പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് RSP യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പാലസ്തീൻ ഐക്യദാർഢ്യ റാലി🇵🇸🇵🇸🇵🇸
03/10/2025
പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഡ്യം
30/07/2025
മനുഷ്യക്കടത്ത് ആരോപിച്ച് കഴിഞ്ഞ ദിവസം ഛത്തീസ്ഗണ്ഡ് സർക്കാർ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച മലയാളി കന്യാസ്ത്രീകളെ കഴിഞ്ഞ ദിവസം കേരളത്തിലെ UDF എം.പിമാർ ദുർഗ് ജയിലിലെത്തി സന്ദർശിച്ചു. പ്രതിനിധിസംഘത്തിൽ RSP കേന്ദ്ര സെക്രട്ടേറിയേറ്റംഗം സ.N.K. പ്രേമചന്ദ്രൻ.M.P, ശ്രീ. ബെന്നി ബഹനാൻ.M.P, ശ്രീ. ഫ്രാൻസിസ് ജോർജ്.M.P, ശ്രീ. റോജി എം ജോൺ.MLA തുടങ്ങിയവർ ഉണ്ടായിരുന്നു.
കന്യാസ്ത്രീകൾക്കെതിരായി മനുഷ്യക്കടത്തും, നിർബന്ധിത മതപരിവർത്തനം അടക്കമുള്ള ഗുരുതരമായ കുറ്റങ്ങൾ ആരോപിച്ച് കൊണ്ട് FIR ഇട്ട സർക്കാർ നടപടി പിൻവലിക്കണമെന്നും, കുറ്റക്കാർക്കെതിരായി ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
26/07/2025
RSP യുടെ നേതൃത്വത്തിൽ ചന്ദനത്തോപ്പിൽ നടത്തിയ ഐതിഹാസിക തൊഴിലാളി സമരത്തിനുനേരെ ആദ്യ കമ്മ്യുണിസ്റ്റ് സർക്കാർ നടത്തിയ വെടിവെയ്പ്പിൽ തൊഴിലാളി സഖാക്കളായ സ.രാമനും,സ. സുലൈമാനും രക്തസാക്ഷിത്വം വരിച്ചിട്ട് ഇന്ന് 67 വർഷം
പ്രിയ സഖാക്കളുടെ ഓർമ്മക്കൾക്ക് ഒരായിരം രക്തപുഷ്പങ്ങൾ 🌹🌹🌹
22/07/2025
അന്തരിച്ച മുൻ മുഖ്യമന്ത്രി സ. വി.എസ്.അച്യുതാനന്ദന് RSP സംസ്ഥാനകമ്മിറ്റിയുടെ അന്തിമോപചാരം സംസ്ഥാന സെക്രട്ടറി സ. ഷിബു ബേബിജോൺ അർപ്പിച്ചു.
19/03/2025
RSP (റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി) 1940 മാർച്ച് 19 ന് ബീഹാറിലെ റാംഖറിൽ (ജാർഖണ്ഡ്) രൂപം കൊണ്ടു.
1902 ൽ ഇന്ത്യയിലെ വിപ്ലവകാരികൾ കൊൽക്കത്തയിൽ രൂപം നൽകിയ അനുശീലൻ സമിതിയും പിന്നീട് ചന്ദ്രശേഖർ ആസാദ് നേതൃത്വം നൽകിയ HRA (ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ ആർമി) അദ്ദേഹത്തിന്റെ മരണശേഷം ഭഗത് സിംഗ് സംഘടനയുടെ പേര് HSRA (ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ ആർമി) എന്നാക്കി മാറ്റുകയും ചെയ്തു.
ഈ വിപ്ലവ സംഘടനകളിൽ പ്രവർത്തിച്ചിരുന്നവരും, നേരത്തെ തന്നെ വിപ്ലവ ദേശീയ പ്രസ്ഥാനത്തിലുണ്ടായിരുന്നവരും ആയിരുന്നു പുതുതായി രൂപീകരിക്കപ്പെട്ട RSP യുടെ സ്ഥാപകർ.
1921 ലും പിന്നീട് 1930 മുതലും മഹാത്മാഗാന്ധിയുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെയും നേതൃത്വത്തിൻ കീഴിൽ ഇന്ത്യയിലെ സാമ്രാജ്യത്വ വിരുദ്ധ ബഹുജന പ്രസ്ഥാനത്തിന്റെ ആശ്ചര്യകരമായ വളർച്ചയുടെ അനുഭവവും വിശിഷ്യാ 1912 ലെ ഒക്ടോബർ റഷ്യൻ വിപ്ലവത്തിന്റെ വിജയവും വിപ്ലവകാരികളുടെ ചിന്തകളെ വലിയൊരളവിൽ സ്വാധീനിയ്ക്കാൻ ഇടയായി.
തടവറകൾക്കുള്ളിലെ വർഷങ്ങളായുള്ള പഠനവും, രാഷ്ട്രീയ ചർച്ചകളും മാർക്സിസ്റ്റ് - ലെനിനിസ്റ്റ് ആശയമുൾക്കൊള്ളുന്ന RSPI (ML) റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) എന്ന പ്രസ്ഥാനത്തിന് രൂപം നൽകി. ആദ്യ ജനറൽ സെക്രട്ടറി സ. ജോഗേഷ് ചന്ദ്ര ചാറ്റർജിയും, പ്രമുഖ നേതാവ് സ. തൃദീബ് കുമാർ ചൗധരിയും ആയിരുന്നു അമരക്കാർ.
1974 ലെ 5 മത് ഇന്ത്യൻ രാഷ്ട്രപതി തെരെഞ്ഞെടുപ്പിൽ സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥിയായി സ. തൃദീബ് കുമാർ ചൗധരി ഡോ. ഫക്രുദീൻ അലി അഹമ്മദിനോട് മത്സരിയ്ക്കുകയും 189196 വോട്ടുകൾ നേടി വിപ്ലവ പ്രസ്ഥാനങ്ങൾക്ക് ആകെ അഭിമാനാർഹമായ മത്സരം കാഴ്ച്ചവയ്ക്കുകയും ചെയ്തു.
1950 ൽ കേരളത്തിൽ പ്രവർത്തിച്ചു വന്നിരുന്ന KSP (കേരള സോഷ്യലിസ്റ്റ് പാർട്ടി) യിലെ അഭിപ്രായവ്യത്യാസം സഖാക്കൾ കണ്ണന്തോടത്ത് ജനാർദ്ദനൻ നായർ, എൻ. ശ്രീകണ്ഠൻ നായർ, കെ. ബാലകൃഷ്ണൻ, ടി.കെ ദിവാകരൻ, ബേബി ജോൺ തുടങ്ങിയ കേരളത്തിലെ വിപ്ലവ സോഷ്യലിസ്റ്റുകളെ ദേശീയ അടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന RSP കേരള ഘടകം രൂപീകരിയ്ക്കുവാൻ പ്രേരിതരാക്കി.
ദിവാൻ സർ സി.പി യെ വെട്ടി നാടുകടത്തിയും (25.07.1947), പേട്ട വിദ്യാർത്ഥി സമരവും - വെടിവെയ്പ്പും (13.07.1947), ചന്ദനത്തോപ്പ് കശുവണ്ടി സമരവും - വെടിവെയ്പ്പും (26.07.1958), കൊല്ലം എ.ഡി കോട്ടൺമിൽ - ചവറ കരിമണൽ സമരം (1124 ഇടവം 12 ; 25.05.1949) തുടങ്ങി തിരുവിതാംകൂറിൽ ഐതിഹാസിക സമര പോരാട്ടങ്ങളിലൂടെ തൊഴിലാളികൾക്ക് കാവലാളായി നിലകൊണ്ട ധീര ദേശാഭിമാനികളായ അതികായൻമാരുടെ മഹാപ്രസ്ഥാനമായ RSP യിൽ പ്രവർത്തിയ്ക്കുവാൻ സാധിച്ചതിൽ അഭിമാനിയ്ക്കുന്നു.
2025 മാർച്ച് 19 ന് എന്റെ പ്രസ്ഥാനത്തിന് 85 വയസ്സ്.
16/03/2025
മാർച്ച് 16 - സ : കണ്ണന്തോടത്ത് ജനാർദ്ദനൻ നായർ ദിനം
11/03/2025
കേരളത്തിലെ RSP നേതൃത്വവുമായി AICC പ്രതിനിധി ദീപദാസ് മുൻഷി കൂടിക്കാഴ്ച നടത്തുന്നു
03/03/2025
RSP സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം കേന്ദ്ര സർക്കാരിന്റെ കടൽമണൽഖനനത്തിനെതിരായിപാർട്ടി കേന്ദ്ര സെക്രട്ടേറിയേറ്റംഗം സ.N.K. പ്രേമചന്ദ്രൻ.M.P യുടെ നേതൃത്വത്തിൽ നടത്തിയ തെക്കൻ മേഖലാ ജാഥ ഇന്നലെ കൊല്ലം ശക്തിക്കുളങ്ങരയിൽ സമാപിച്ചു. സമാപന സമ്മേളനം പാർട്ടി സംസ്ഥാന സെക്രട്ടറി സ. ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ -സാമൂഹിക - സാംസ്കാരിക-മത നേതാക്കൾ വിവിധസ്വീകരണ സ്ഥലങ്ങളിൽ സംസാരിച്ചു
ജാഥയിൽ ഉടനീളം ആവേശോജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്ന മത്സ്യ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ കേരളത്തിന്റെ തീരപ്രദേശത്ത് ഉയർന്നുവരാൻപോകുന്ന സമരപോരാട്ടങ്ങളുടെ മുന്നൊരുക്കമായി മാറാൻ ഈ ജാഥയ്ക്ക് കഴിഞ്ഞു.
26/02/2025
കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനനത്തിന് എതിരെ RSP നേതൃത്വത്തിൽ സഖാവ് N K.പ്രേമചന്ദ്രൻ എംപി നയിക്കുന്ന തീരദേശ ജാഥയുടെ ഉദ്ഘാടനം വിഴിഞ്ഞത്ത്,പ്രതിപക്ഷ നേതാവ് ശ്രീ.വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.സഖാവ് ഷിബു ബേബിജോൺ ജാഥ ക്യാപ്റ്റന് പതാക കൈമാറി.
Shibu Babyjohn NK Premachandran Rsp Kerala
Click here to claim your Sponsored Listing.
Location
Category
Contact the business
Telephone
Website
Address
Thiruvananthapuram
695033
