DYFI Sreekariyam
Official Page DYFI Sreekariyam Unit Officials Team Members
President - Akshay Soman +91 7012040345
Secretary - Jijo Jose 9995029336
08/04/2026
'സൂര്യനെ പാഴ്മുറം കൊണ്ട് മറയ്ക്കാനാവില്ല'
രാഷ്ട്രീയപോരാട്ടത്തിൽ കഴക്കൂട്ടത്ത് ജയിക്കാനാവില്ലെന്ന് വ്യക്തമായതോടെ അവസാന നിമിഷം വ്യാജവാർത്തകളെ ആശ്രയിച്ചും, വ്യക്തിഹത്യ നടത്തിയും പുകമറ സൃഷ്ടിച്ച് നേട്ടമുണ്ടാക്കാനാവുമോ എന്നാണ് ബിജെപി സ്ഥാനാർഥിയുടെ ശ്രമം.
ഇത് കഴക്കൂട്ടമാണ്.
പുതിയകാലത്തേയ്ക്ക് കേരളം വളർന്നതിൻ്റെ ഏറ്റവും വലിയ അനുഭവങ്ങളായ ടെക്നോപാർക്ക്, കേരളത്തിലെ ഏറ്റവും മികച്ച മെഡിക്കൽ കോളജ്, ആർസിസി, ഏറ്റവും മികച്ച സ്‌കൂളുകൾ, വിശ്വാസികൾക്കുള്ള വിശ്രമസ്ഥലങ്ങൾ...
എണ്ണിയാലൊടുങ്ങാത്ത വികസനമുന്നേറ്റങ്ങളുള്ള ഇവിടെ വന്ന് ഇല്ലാക്കഥകൾ പറഞ്ഞാൽ വിലപ്പോവില്ലെന്ന് അദ്ദേഹത്തെ വിനയപൂർവ്വം ഓർമിപ്പിക്കട്ടെ.
കേന്ദ്രമന്ത്രിയായിരുന്നപ്പോൾ കേരളത്തിനായി ചെറുവിരലക്കാനത്തത് ഈ മണ്ഡലത്തിലുട നീളം ചോദ്യമുയർന്നപ്പോൾ ജാതിമത വ്യാജവാർത്തകളുമായി കളം നിറയാനുള്ള ശ്രമം കഴക്കൂട്ടത്തുകാർക്ക് എളുപ്പത്തിൽ മനസ്സിലാവും.
അതുകൊണ്ടുതന്നെ ഇത്തരം ഒളിപ്പോരുകൾ കഴക്കൂട്ടം മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടർമാർക്കുമുന്നിൽ വിലപ്പോവില്ല.
കഴക്കൂട്ടം നിയോജകമണ്ഡലത്തിൽ ജനിച്ച്, ഈ നാട്ടുകാരിലൊരാളായി വളർന്ന് കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി അവരുടെ സുഖ ദുഃഖങ്ങളിൽ പങ്കെടുത്ത് അവരോടൊപ്പം പ്രവർത്തിച്ചുവരുന്ന കടകംപള്ളി സുരേന്ദ്രനെ അവർക്കറിയാം. ക്ഷേത്രങ്ങളിലും ക്രിസ്‌ത്യൻ- മുസ്ലിം പള്ളികളിലും ഇതാദ്യമായല്ല ഞാൻ സന്ദർശനം നടത്തുന്നത്. ഒരാളുടെയും ആചാരങ്ങളെയും വിശ്വാസങ്ങളെയും ഹനിക്കാതെ, അതൊക്കെ മാനിക്കുന്ന രാഷ്ട്രീയ പ്രവർത്തനമാണ് എൽഡിഎഫിന്റേത്. അതിനനുസൃതമായിമാത്രം പ്രവർത്തിച്ചിട്ടുള്ള ഒരു എളിയരാഷ്ട്രീയ പ്രവർത്തകനാണ് എന്നത് എക്കാലത്തും എൻ്റെ അഭിമാനമാണ്.
നേരെചൊവ്വെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയാൽ എട്ടുനിലയിൽ പൊട്ടും എന്ന് മനസ്സിലാക്കിയപ്പോഴാണ് നട്ടാൽ കുരുക്കാത്ത നുണകളുമായുള്ള ബി.ജെ.പിയുടെ ഇപ്പോഴത്തെ ഒളിയുദ്ധം.
ഇതിനായി നിർഭാഗ്യകരമായ ഒരു മരണത്തെ രാഷ്ട്രീയായുധമാക്കുക എന്ന അധമപ്രവർത്തനം നടത്താൻ ഇക്കൂട്ടർക്ക് ഒരു മടിയുമില്ല എന്നത് സാക്ഷര കേരളത്തിന് അപമാനമാണ്.
സത്യവുമായി പുലബന്ധംപോലുമില്ലാത്ത ഇത്തരം പ്രചാരണങ്ങളെ പൊളിച്ചടുക്കാൻ മുന്നോട്ടുവന്ന ആ നാട്ടിലെ വിശ്വാസികളായ അമ്മപെങ്ങൻമാരടക്കമുള്ള നാട്ടുകാർക്ക് കൂപ്പുകൈ.
തെരഞ്ഞെടുപ്പ് ലാക്കാക്കി വിനോദസഞ്ചാരത്തിന് വന്നയാളല്ല കടകംപള്ളി സുരേന്ദ്രനെന്ന് കഴക്കൂട്ടത്തുകാർക്ക് നേരിട്ടറിയാവുന്ന വസ്‌തുതയാണ്. ഊരും പേരുമില്ലാത്ത നോട്ടീസുകളിലൂടെയും ലഘുലേഖകളിലൂടെയും സ്വന്തം പാർട്ടിക്കാരെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള കള്ളക്കഥകളുടെ വീഡിയോ ചിത്രീകരണത്തിലൂടെയും തെരഞ്ഞെടുപ്പിൻ്റെ തലേന്ന് പ്രചാരണം നടത്തുന്ന അധമ പ്രവർത്തനം ഒരു ദേശീയ പാർട്ടിയുടെ സ്ഥാനാർത്ഥിക്ക് അപമാനമാണ്.
നിയമം അനുശാസിക്കുന്ന വിധത്തിൽ ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് മറുപടി പറയാനാവില്ല എന്നു മനസ്സിലാക്കിക്കൊണ്ടുള്ള ഈ കള്ളത്തരത്തിന് പ്രബുദ്ധരായ വോട്ടർമാർ വോട്ടിങ് യന്ത്രത്തിലൂടെ മറുപടി നൽകുകതന്നെ ചെയ്യും.
തിരുമല അനിൽ എന്ന ബിജെപി നേതാവായ കൗൺസിലർ ആത്മഹത്യ ചെയ്‌തതെന്തിന് എന്ന ചോദ്യം കഴക്കൂട്ടം മണ്ഡലത്തിൽ ഉയർന്നതോടെ സ്വന്തം പാർട്ടിയിലെ വോട്ടുകൾപോലും കിട്ടില്ലെന്ന വെപ്രാളമാണ് ബിജെപി സ്ഥാനാർത്ഥിക്ക്. അതിൽനിന്നൊക്കെ രക്ഷപ്പെടാനുള്ള തത്രപ്പാടിൽ വ്യാജങ്ങൾ രക്ഷിക്കുമെന്നു കരുതുന്ന ബിജെപി സ്ഥാനാർത്ഥിയോട് സഹതാപമേയുള്ളൂ. ഇല്ലാക്കഥകളെ കഴക്കൂട്ടത്തുകാർ നേരിട്ടുകൊള്ളും എന്ന ഉറച്ചവിശ്വാസമുണ്ട്.
ഒരു പഴഞ്ചൊല്ല് വിനയപൂർവ്വം ഓർമിപ്പിക്കട്ടെ: '
സൂര്യനെ പാഴ്മുറം കൊണ്ട് മറയ്ക്കാനാവില്ല'
-കടകംപള്ളി സുരേന്ദ്രൻ.
കഴക്കൂട്ടം = കടകംപള്ളി ♥️
10/03/2026
തുടങ്ങിയിരിക്കുന്നു!
01/03/2026
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട നമ്മുടെ സഹോദരങ്ങൾക്കായി പിണറായി വിജയൻ സർക്കാർ പ്രഖ്യാപിച്ച മാതൃകാ ടൗൺഷിപ്പിന്റെ ആദ്യഘട്ടം പൂർത്തിയായത് അതിജീവനത്തിന്റെ കരുത്തുറ്റ കാഴ്ചയാണ്. തകർന്നടിഞ്ഞ മണ്ണിൽ നിന്ന് പ്രിയപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കേരള സർക്കാർ നടത്തുന്ന ഈ സമാനതകളില്ലാത്ത പ്രയത്നം ഓരോ കേരളീയനും അഭിമാനമാണ്.
തകർന്നടിഞ്ഞ മണ്ണിൽ നിന്ന് പ്രിയപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സർക്കാർ നടത്തുന്ന ഈ സമാനതകളില്ലാത്ത പ്രയത്നത്തിൽ അഭിമാനകരമായ പങ്കാളിത്തമാണ് നമ്മുടെ കേരള ബാങ്ക് ജീവനക്കാർ വഹിച്ചിരിക്കുന്നത്. വയനാടിന് ഒരു കൈതാങ്ങായി തങ്ങളുടെ അഞ്ച് ദിവസത്തെ ശമ്പളമായ 5,25,00,000 രൂപയാണ് അവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ഇതിൽ ഏകദേശം 3.81 കോടി രൂപയും കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ അംഗങ്ങളുടെ വിഹിതമാണ്. കൂടാതെ, സംഘടന എന്ന നിലയിൽ തങ്ങളുടെ പ്രവർത്തന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയും അവർ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയുണ്ടായി.
ഇതാദ്യമായല്ല കേരള ബാങ്ക് ജീവനക്കാർ നാടിനൊപ്പം നിൽക്കുന്നത്. കേരളം പ്രതിസന്ധികളെ നേരിട്ടപ്പോഴെല്ലാം ഈ ജീവനക്കാർ ഹൃദയപൂർവ്വം നാടിനൊപ്പം നിന്നിട്ടുണ്ട്. 2017-ലെ ഓഖി ദുരന്തകാലത്ത് 10 ലക്ഷം രൂപയും, 2018-ലെ മഹാപ്രളയത്തിൽ ഒരു മാസത്തെ വേതനമായ 18 കോടിയോളം രൂപയും, കോവിഡ് കാലത്ത് 8 കോടി രൂപയും നൽകി കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ മാതൃകയായിട്ടുണ്ട്. ജനകീയ സർക്കാരിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്ന് തോളോടുതോൾ ചേർന്ന് നിൽക്കുന്ന കേരള ബാങ്ക് ജീവനക്കാരെ ഫെഡറേഷൻ സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ അഭിവാദ്യം ചെയ്യുന്നു.
നമ്മൾ ഒന്നിച്ചുനിൽക്കും, വയനാട് അതിജീവിക്കും.
23/01/2026
29/12/2025
വട്ടിയൂർക്കാവ് എം.എൽ.എ
വി.കെ. പ്രശാന്തിന്റെ ഓഫീസ് ഒഴിപ്പിക്കാനുള്ള നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതവും ജനവിരുദ്ധവും
ഏഴ് വർഷമായി ശാസ്തമംഗലത്ത് പ്രവർത്തിക്കുന്ന ഓഫീസ്, നഗരസഭ കൗൺസിൽ നിശ്ചയിച്ച വാടക കൃത്യമായി നൽകിയാണ് പ്രവർത്തിക്കുന്നത്.
2026 മാർച്ച് 31 വരെ ഇവിടെ തുടരാൻ കൗൺസിൽ അനുമതി നൽകിയിട്ടുള്ളതാണ്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കാലാവധി തീരുംമുമ്പ് എം.എൽ.എ.യെ കുടിയിറക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്ന് വ്യക്തമാണ്.
ജനസേവനത്തിന്റെ ഭാഗമായാണ് എം.എൽ.എ. ഓഫീസ് പ്രവർത്തിക്കുന്നത്.
മണ്ഡലത്തിന്റെ മധ്യഭാഗത്തുള്ള ശാസ്തമംഗലത്ത്, സാധാരണക്കാർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഒരിടത്ത് ഓഫീസ് പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വലിയ ആശ്വാസമാണ്. എം.എൽ.എ. ഹോസ്റ്റലിൽ ഓഫീസ് പ്രവർത്തിപ്പിക്കണം എന്ന വാദം വിചിത്രമാണ്. കർശനമായ സുരക്ഷാ സംവിധാനങ്ങളുള്ള, മുൻകൂട്ടി അനുവാദം വാങ്ങി മാത്രം പ്രവേശിക്കാൻ കഴിയുന്ന എം.എൽ.എ. ഹോസ്റ്റലിലേക്ക് വൃദ്ധരും പ്രത്യേക പരിഗണന അർഹിക്കുന്നവരും അടക്കമുള്ള സാധാരണ ജനങ്ങൾ എങ്ങനെയാണ് നിത്യേന എത്തുക?
പടികൾ കയറി ചെല്ലേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ വേറെയും.
ദിവസേന നൂറുകണക്കിന് ആളുകളെ കാണുകയും അവരുടെ പ്രശ്‌നങ്ങളിൽ ഇടപെടുകയും ചെയ്യുന്ന ഒരു ജനപ്രതിനിധിയെ അതിൽ നിന്ന് തടയാനുള്ള ഗൂഢാലോചനയാണിത്.
ഇക്കാര്യത്തിൽ കോൺഗ്രസ് നേതാവ്
ശ്രീ. കെ.എസ്. ശബരിനാഥന്റെ പ്രസ്താവന അത്ഭുതപ്പെടുത്തുന്നതാണ്.
അരുവിക്കരയിൽ എം.എൽ.എ. ആയിരുന്നപ്പോൾ ശബരിനാഥന് മണ്ഡലത്തിൽ ഓഫീസ് ഉണ്ടായിരുന്നില്ലേ? ഒരു ജനപ്രതിനിധിയെ വാടകക്കെട്ടിടത്തിൽ നിന്ന് ഇറക്കിവിടാൻ ആവേശം കൊള്ളുന്ന ശബരിനാഥൻ ആർക്കുവേണ്ടിയാണ് വിടുപണി ചെയ്യുന്നത് എന്ന് വ്യക്തമാക്കണം. കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് - ബിജെപി ബാന്ധവം ഇതിലൂടെ മറനീക്കി പുറത്തുവരികയാണ്. ബി.ജെ.പി കൗൺസിലർക്ക് വേണ്ടി കോൺഗ്രസ് നേതാവ് വക്കാലത്തുമായി വരുന്നത് ഇവരുടെ അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ്.
എം.എൽ.എ.മാർക്ക് വാടകയിനത്തിൽ വലിയ തുക ലഭിക്കുന്നുണ്ടെന്ന തരത്തിലുള്ള പ്രചാരണം വാസ്തവവിരുദ്ധമാണ്. രേഖകൾ പരിശോധിച്ചാൽ ഒരു എം.എൽ.എ.യുടെ മൊത്തം അലവൻസ് പരമാവധി എഴുപതിനായിരം രൂപ മാത്രമാണ്. ഇതിൽ മണ്ഡലം അലവൻസായി ലഭിക്കുന്നത് ഇരുപത്തി അയ്യായിരം രൂപയും, ടെലിഫോൺ അലവൻസ് പതിനൊന്നായിരം രൂപയുമാണ്. മറ്റ് അലവൻസുകൾ എട്ടായിരം, ഇൻഫർമേഷൻ അലവൻസ് നാലായിരം, ഫിക്സഡ് അലവൻസ് രണ്ടായിരം എന്നിങ്ങനെയാണ്. ട്രാവൽ അലവൻസ് പരമാവധി ഇരുപതിനായിരം രൂപയാണ് ഒരു മാസം ലഭ്യമാകുന്നത്.
മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കുറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കുന്നത് കേരളത്തിലെ എം.എൽ.എ.മാർക്കാണ്.
ഈ തുകയിൽ നിന്നാണ് ഓഫീസ് നടത്തിപ്പും മറ്റ് ചെലവുകളും കണ്ടെത്തേണ്ടത്. വസ്തുതകൾ ഇതായിരിക്കെ, തെറ്റായ കണക്കുകൾ നിരത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം വിലപ്പോവില്ല. ജനങ്ങളോടൊപ്പമാണ് വി.കെ. പ്രശാന്ത് നിൽക്കുന്നത്. അദ്ദേഹത്തിന് തടയിടാൻ ബി.ജെ.പിയും കോൺഗ്രസും നടത്തുന്ന സംയുക്ത നീക്കത്തെ ജനങ്ങൾ തിരിച്ചറിയും.
Click here to claim your Sponsored Listing.
Location
Category
Contact the business
Telephone
Website
Address
SREEKARIYAM
Thiruvananthapuram
695017
