SFI MG College TVM

SFI MG College TVM

Share

രക്ത നക്ഷത്രാംങ്കിത ശുഭ്ര പതാക ഈ കോള?

Photos from SFI MG College TVM's post 02/07/2022

ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ
ക്ലിനിക്കൽ സൈക്കോളജിയിൽ MSc കോഴ്സിന് അഡ്മിഷൻ ലഭിച്ച എംജി യിലെ നമ്മുടെ സഖാവ് നന്ദനയ്ക്കും
വുമൺ സ്റ്റഡിസ് എം.എ ക്ക് അഡ്മിഷൻ ലഭിച്ച എം ജി യിലെ നമ്മുടെ സഖാവ് അമാന റഫീക്കിനും sfi എംജി യൂണിറ്റ് ന്റെ അഭിവാദ്യങ്ങൾ💪❤️

പഠിക്കുക പോരാടുക💪

22/06/2022

മതേതര നിലപാട് സ്വീകരിച്ചതിന്റെ പേരിൽ സംഘപരിവാർ ആക്രമണം നേരിടുന്ന അഭിനേത്രി സായ് പല്ലവിക്ക് ഐക്യദാർഢ്യം.



പ്രശസ്ത തെന്നിന്ത്യൻ സിനിമാ താരം സായ് പല്ലവിക്ക് നേരെ വലിയ സൈബർ ആക്രമണം സംഘപരിവാറിന്റെ നേതൃത്വത്തിൽ നടന്നുക്കൊണ്ടിരിക്കുകയാണ്. ഒരു ചാനലിന് കൊടുത്ത അഭിമുഖത്തിൽ താൻ എല്ലാത്തരം ഹിംസകൾക്കും എതിരാണെന്നും കശ്മീർ പണ്ഡിറ്റുകളുടെ കൊലപാതകവും പശുവിന്റെയും മതത്തിന്റെയും പേരിൽ ആളുകളെ കൊല്ലുന്നതും ഒരുപോലെ തെറ്റാണെന്ന് അവർ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അവർക്കെതിരെ സൈബർ ആക്രമണം ആരംഭിച്ചത്. തികച്ചും ന്യായമായ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ അവർക്കെതിരെ കേസ് എടുക്കാനും പോലീസ് തയ്യാറായി.

ഇത്തരത്തിൽ മതേതര മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നവരെ ഭയപ്പെടുത്തി നിശബ്ദരാക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. എന്നാൽ ഈ ഭീഷണികൾക്ക് മുന്നിൽ വഴങ്ങാൻ തയ്യാറാവാതെ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നതായി സായി പല്ലവി വ്യക്തമാക്കി കഴിഞ്ഞു. സ്വന്തം ഐഡന്റിറ്റിയുടെ പേരിൽ കുഞ്ഞുങ്ങൾ ഭയപ്പെട്ട് ജീവിക്കുന്ന ഒരു ദിനം ഈ രാജ്യത്തുണ്ടാവരുത് എന്നാണ് പ്രത്യാശിക്കുന്നതെന്നും അവർ പറഞ്ഞു. ആർജ്ജവത്തോട് കൂടി ഇന്ത്യയുടെ മതേതര മൂല്യങ്ങൾ മുറുകെ പിടിക്കുന്ന ഒരു തലമുറയുടെ പ്രതിനിധിയാണ് സായി പല്ലവി.

സായി പല്ലവിക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന സംഘപരിവാർ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. സായി പല്ലവിക്ക് എല്ലാ വിധ പിന്തുണയും അറിയിക്കുന്നു.

21/06/2022

റീ-അക്രെഡിറ്റഷനിൽ കേരളസർവകലാശാലയ്ക്ക് A++

കേരളസർവകലാശാല നാഷണൽ അസസ്മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൌൺസിൽ (NAAC) റീ-അക്രെഡിറ്റേഷനിൽ 3.67 ഗ്രേഡ് പോയിന്റോടെ A++ നേടി. കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാലയ്ക്ക് A++ ലഭിക്കുന്നത്.

A++ ന് ആധാരമായ സൂചകങ്ങൾ താഴെപ്പറയുന്നവയാണ്:

കരിക്കുലം - 3.08,
അദ്ധ്യാപനം/ബോധനം/മൂല്യനിർണ്ണയം - 3.47,
ഗവേഷണം/കണ്ടുപിടിത്തം/അനുബന്ധപ്രവർത്തനം - 3.52,
അടിസ്ഥാന സൌകര്യമേഖല/പഠന സൌകര്യങ്ങളുടെ പര്യാപ്ത - 3.75,
സ്റ്റുഡന്റ്സ് സപ്പോർട്ട്/പ്രോഗഷൻ - 3.93,
ഗവേണൻസ്/ലീഡർഷിപ്പ്/മാനേജ്മെന്റ് - 3.61,
ഇൻസ്റ്റിറ്റ്യൂഷണൽ വാല്യു ആന്റ് ബെസ്റ്റ് പ്രാക്ടീസ് - 3.96,
ടോട്ടൽ ആവറേജ് - 3.67.

രാജ്യത്ത് കേന്ദ്രസംസ്ഥാനസർക്കാരിന്റെ നിയന്ത്രണത്തിൽ A++ ഉളള മൊത്തം സർവകലാശാലകളുടെ എണ്ണം 9 ആയിരുന്നു. കേരളസർവകലാശാലയ്ക്ക് A++ കിട്ടിയതോടെ അത് 10 ആയി മാറി. ഇതിൽ സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലുളള 6 സർവകലാശാലകളിൽ 3.67 ഗ്രേഡ് പോയിന്റ് ലഭിച്ചതോടെ കേരളസർവകലാശാല ഒന്നാം സ്ഥാനം നേടി.

എൻ.ഐ.ആർ.എഫ്. റാങ്കിൽ ഒന്നാം സ്ഥാനം നേടിയ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ (IISc) നിലവിലുളള ഗ്രേഡ് പോയിന്റിന് തുല്യമായ ഗ്രേഡ് പോയിന്റാണ് ഇപ്പോൾ കേരളസർവകലാശാലയ്ക്ക് ലഭിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര നിലവാരത്തിലുളള പാഠ്യപദ്ധതി, ഓൺലൈൻ/ഓഫ് ലൈൻ മാർഗ്ഗത്തിലൂടെയുളള അദ്ധ്യാപനവും ബോധനപ്രക്രിയയും മൂല്യനിർണ്ണയരീതിയും ശ്രദ്ധേയമായി.

ലോകോത്തരനിലവാരമുളള കേന്ദ്രീകൃത ലബോറട്ടറി സംവിധാനം ഒരുക്കിയതിലൂടെ മികച്ച ഗവേഷണപ്രവർത്തനവും കണ്ടുപിടിത്തങ്ങളും പ്രബന്ധങ്ങളും പേറ്റന്റുകളും നേടുന്നതിന് സഹായകമായി. ഐ.ടി. ഉൾപ്പെടെയുളള അടിസ്ഥാനസൌകര്യങ്ങൾ വികസിപ്പിക്കുകയും ലൈബ്രറിയും പരീക്ഷാസംവിധാനവും നൂതനസാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കുകയും ചെയ്തിരുന്നു. പഠന-ഗവേഷണമേഖലകളിൽ ഉന്നതനേട്ടങ്ങൾ കൈവരിക്കാനുതകുന്ന തരത്തിൽ സർവകലാശാല നൽകിയ ഫെല്ലോഷിപ്പുകൾ ഉൾപ്പെടെയുളള ആനുകൂല്യങ്ങൾ, പഠനം പൂർത്തിയാക്കിയവർക്ക് തുടർപ്രവർത്തനത്തിനും തൊഴിൽ നേടുന്നതിനും ഒരുക്കിയ സൌകര്യങ്ങൾ, വിഭവ സമാഹരണം ഉൾപ്പെടെയുളള മേഖലകളിൽ നടത്തിയ കാര്യക്ഷമവും വികേന്ദ്രീകൃതവുമായ ഭരണനിർവ്വഹണം എന്നിവ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

സർവകലാശാലയുടെ മികച്ച രണ്ടു പ്രവർത്തനങ്ങൾ പ്രത്യേകമായി പരിശോധിച്ചിരുന്നു. ഇതിൽ ഒന്നാമത്തേത് വിജാഞാനമേഖലയ്ക്കും സമൂഹത്തിനും ഒരുപോലെ ഉപയോഗപ്രദമായ ഗവേഷണം ആണ്. രണ്ടാമത്തേത് സുസ്ഥിരവികസനപദ്ധതിയുടെയും ഭക്ഷ്യസുരക്ഷയുടേയും ഭാഗമായി ആവിഷ്ക്കരിച്ച ഹരിതാലയം പദ്ധതി ആണ്. ഈ രണ്ട് മികച്ച പ്രവർത്തനങ്ങൾക്കും പൂർണ്ണ അംഗീകാരമാണ് ലഭിച്ചത്. സാമൂഹ്യപരിവർത്തനത്തിന് ഉതകുന്ന തരത്തിൽ നാനാ തുറകളിലുളള വിദ്യാർത്ഥികൾക്കും ഗുണനിലവാരമുളള വിദ്യാഭ്യാസം ഉറപ്പാക്കിയ സർവകലാശാലയുടെ സമീപനം ഇതര ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്ന് കേരളസർവകലാശാലയുടെ വേറിട്ട പ്രവർത്തനമായി വിലയിരുത്തപ്പെട്ടു.

A++ ഗ്രേഡ് കിട്ടിയതോടെ മികവിന്റെ കേന്ദ്രമായി ദേശീയ തലത്തിൽ കേരളസർവകലാശാല അഗീകരിക്കപ്പെട്ടു.

വാർത്താസമ്മേളനത്തിൽ പ്രൊ-വൈസ് ചാൻസലർ പ്രൊഫ.പി.പി.അജയകുമാർ, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ.കെ.എച്ച്.ബാബുജാൻ, ഡോ.എസ്.നസീബ്, ശ്രീ.ബി.പി.മുരളി, അഡ്വ.ബി.ബാലചന്ദ്രൻ, അഡ്വ.എ.അജികുമാർ, ഡോ.എം.വിജയൻപിളള, ഡോ.കെ.ബി.മനോജ്, രജിസ്ട്രാർ പ്രൊഫ.കെ.എസ്.അനിൽകുമാർ ഐ.ക്യു.എ.സി.ഡയറക്ടർ ഡോ.സൈമൺ തട്ടിൽ, ജോയിന്റ് ഡയറക്ടർ ഡോ.ഇ.ഷാജി, റിസർച്ച് ഡയറക്ടർ പ്രൊഫ.ആർ.ബി.ബിനോജ്കുമാർ എന്നിവർ പങ്കെടുത്തു.

21/06/2022

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ കുതിപ്പേകുന്നതാണ് കേരള സർവകലാശാലയ്ക്ക് ലഭിച്ച അംഗീകാരം. നാഷണൽ അസെസ്‌മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിൽ നൽകുന്ന A++ ഗ്രേഡ് ആണ് കേരള സർവ്വകലാശാല സ്വന്തമാക്കിയത്. ഈ അംഗീകാരം ആദ്യമായാണ് സംസ്ഥാനത്തെ ഒരു സർവ്വകലാശാലയ്ക്ക് ലഭിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ വളർച്ചയ്ക്കായി സർക്കാർ നടപ്പാക്കി വരുന്ന പദ്ധതികളുടെ ഗുണഫലമാണ് ഈ നേട്ടം. മറ്റു സർവ്വകലാശാലകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മികവുറ്റ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ ഇതു പ്രചോദനമാകണം. ഈ നേട്ടത്തിനായി പ്രയത്നിച്ച കേരള സർവ്വകലാശാലയ്ക്ക് അഭിനന്ദനങ്ങൾ. കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ദൃഢനിശ്ചയത്തോടെ മുന്നോട്ടു പോകാം.

പിണറായി വിജയൻ
മുഖ്യമന്ത്രി

21/06/2022

അഗ്നിപഥിന് പിന്നിലെ സങ്കി അജണ്ട തിരിച്ചറിയുക.

Photos from SFI MG College TVM's post 21/06/2022

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ കുതിപ്പേകുന്നതാണ് കേരള സർവകലാശാലയ്ക്ക് ലഭിച്ച അംഗീകാരം. നാഷണൽ അസെസ്‌മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിൽ നൽകുന്ന A++ ഗ്രേഡ് ആണ് കേരള സർവ്വകലാശാല സ്വന്തമാക്കിയത്. ഈ അംഗീകാരം ആദ്യമായാണ് സംസ്ഥാനത്തെ ഒരു സർവ്വകലാശാലയ്ക്ക് ലഭിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ വളർച്ചയ്ക്കായി സർക്കാർ നടപ്പാക്കി വരുന്ന പദ്ധതികളുടെ ഗുണഫലമാണ് ഈ നേട്ടം. മറ്റു സർവ്വകലാശാലകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മികവുറ്റ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ ഇതു പ്രചോദനമാകണം. ഈ നേട്ടത്തിനായി പ്രയത്നിച്ച കേരള സർവ്വകലാശാലയ്ക്ക് അഭിനന്ദനങ്ങൾ. കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ദൃഢനിശ്ചയത്തോടെ മുന്നോട്ടു പോകാം.

04/06/2022

*പഠിക്കുക പോരാടുക*

കേരള സർവകലാ ശാലാ BA സോഷ്യോളജി പരീക്ഷയിൽ ഒന്നും മൂന്നും റാങ്കുകൾ നേടിയ സഖാക്കൾ
യദിൻ.വി.നായർ, ഹൃദ്യ.എൻ എന്നിവർക്ക് SFI MG കോളേജ് യൂണിറ്റിന്റെ അഭിവാദ്യങ്ങൾ.

03/06/2022
29/04/2022

നിങ്ങൾക്ക് ഭീഷണിപെടുത്താം, തെറി വിളിക്കാം, പോസ്റ്ററുകളും ബാനെറുകളും നശിപ്പിക്കാം കാരണം ഭീരുക്കൾ എതിരാളികളെ ഭയക്കുന്നു. ആശയങ്ങളെ ആശയങ്ങൾ കൊണ്ടും സംവാദങ്ങൾ സംവാദങ്ങൾ കൊണ്ടുമാണ് നേരിടേണ്ടത്.. വിദ്യാർത്ഥി മനസുകളിലാണ് SFI..

Photos from SFI MG College TVM's post 28/04/2022

❤️❤️

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


Keshavadasapuram
Thiruvananthapuram