21/02/2026
എന്തിനുവേണ്ടി ഒരു സർക്കാർ
Official Page of Revolutionary Youth Front ( R Y F ) Thiruvananthapuram
21/02/2026
എന്തിനുവേണ്ടി ഒരു സർക്കാർ
06/11/2025
ഒരു സർക്കാർ
തൻ്റെ പൗരരെ
കൊന്നൊടുക്കുകയാണ്.
മരണം മുന്നിൽ കണ്ട്
അദ്ദേഹം പറഞ്ഞതൊക്കെയും
മരണമൊഴിയാണ്..
ഈ സർക്കാരിൻ്റെ
അവകാശവാദങ്ങൾക്ക്
മേലുള്ള കുറ്റപത്രമാണത്.
RYF
Kerala
Ryfkerala, ryftvm, rspkerala, therealleft
25/10/2025
സംസ്ഥാനത്ത് ഇന്ന് നിലവിലുള്ള
ശാസ്ത്രബോധത്തെയും
ചരിത്ര വസ്തുതകളെയും
ഭരണഘടനാ വൈജ്ഞാനികതയെയും
തകർക്കാനുള്ള ഗൂഢശ്രമത്തിന്
പിണറായി സർക്കാർ കൂട്ടുനിൽക്കരുത്.
RYF
Kerala.
22/10/2025
ആശമാരോടുള്ള
പിണറായി ഭരണകൂട
അവഗണനയ്ക്കും
അക്രമത്തിനും
എതിരെ പ്രതിഷേധിയ്ക്കുക.
RYF
Kerala
ഐക്യരാഷ്ട്ര സഭയുടെ 80-ാം പൊതുസഭയിൽ ഇന്ത്യയുടെ ഉറച്ച ശബ്ദ്ധം പാകിസ്ഥാൻ ഭീകരവാദത്തിനെതിരെ മുഴങ്ങിയത് സ: എൻ.കെ പ്രേമചന്ദ്രനിലൂടെ എന്നത് ഏറെ അഭിമാനമായ
മുഹുർത്തമാണ്.
തീവ്രവാദം രാജ്യ നീതിയാക്കിയ പാകിസ്ഥാൻ ലോക സമാധാനത്തിനും പുരോഗതിക്കും സൃഷ്ട്ടിയ്ക്കുന്ന വിഘാതങ്ങളെയും മനുഷ്യത്വ ഹീനമായ ഭീകര ആക്രമണങ്ങളെയും കുറിച്ച് ലോകത്തിൻ്റെ ശ്രദ്ധയുറപ്പിക്കാൻ പ്രേമചന്ദ്രൻ്റെ വാക്കുകൾക്കായി.
പഹൽഗാം ഉൾപ്പെടെയുള്ള ആക്രമണങ്ങളിൽ ഇന്ത്യയുടെ നയം വ്യക്തമാക്കുന്ന സമഗ്ര അവതരണത്തിലൂടെ രാജ്യത്തിൻ്റെ നിലപാടിന്
രാജ്യാന്തര പിന്തുണ നേടാൻ സാധിച്ചുയെന്നതും ശ്രദ്ധേയമായി.
ഞങ്ങളുടെ അഭിമാനമായ മികച്ച പാർലമെൻ്ററിയൻ അന്തരാഷ്ട്ര വേദികളിലും
മികവിൻ്റെ മനുഷ്യ ശബ്ദമായി മുന്നേറട്ടെ.
RYF Kerala
11/10/2025
ശബരിമല സ്വർണ്ണപ്പാളി മോഷണം മറക്കാൻ എന്ത് കടുംകൈക്കും പിണറായി സർക്കാർ ഒരുക്കമാണ് എന്നതിന് തെളിവാണ് ഇന്ന് പെരാമ്പ്രയിൽ കെ പി സി സി വൈസ് പ്രസിഡൻ്റ്
ശ്രീ. ഷാഫി പറമ്പിൽക്കെതിരെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന
നരനായാട്ട്.
ഹൈക്കോടതി അമിക്കസ് ക്യൂറി റിട്ടയേഡ് ജസ്റ്റിസ് ശങ്കരൻ ശബരിമലയിലെത്തുകയും വിജിലൻസ് അന്വേഷണ റിപ്പോർട്ട് പുറത്തുവരികയും ചെയ്ത ദിവസം തന്നെ ആരോപണങ്ങളുടെ ഗതി മാറ്റി വിടാൻ വേണ്ടി എന്ത് ഹീനമായ പ്രവർത്തിയ്ക്കും സിപിഐഎമ്മും സർക്കാരും ശ്രമിച്ചുവരികയാണ്.
ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിലേക്ക് ഹൈക്കോടതി ഇടപെടലുകൾ ഉണ്ടായിരിക്കുന്നു.
അറസ്റ്റിൽ ആകുന്നവരുടെ വെളിപ്പെടുത്തലുകളിലൂടെ സിപിഎമ്മിന്റെയും സർക്കാരിലെയും ഉന്നതരായ നേതാക്കൾക്ക് ജയിലഴിയിലേക്ക് പോകേണ്ടിവരും.
ഷാഫി പറമ്പലിനെ പോലെ ജനപ്രീതിയുള്ള പ്രതിപക്ഷ യുവജനനേതാക്കളെ പോലീസിനെ ഉപയോഗിച്ച് അക്രമിക്കുന്നതിൽ
ഉയർന്നുവരുന്ന വലിയ ജനരോക്ഷം
ശബരിമല മോഷണ
വിവാദങ്ങളിൽ നിന്നും
സർക്കാരിനെ രക്ഷിക്കില്ല.
ശബരിമല സ്വർണ്ണ കവർച്ചയുടെ യഥാർത്ഥ ചിത്രം വെളിവാകുമ്പോൾ
പിണറായി സർക്കാരിൻ്റെ കാലാവധി തികയ്ക്കുന്നതിനു മുമ്പുള്ള പതനത്തിന് കാരണമാകും.
ഷാഫി പറമ്പിലിനെതിരായ പോലീസ് നരനായാട്ടിൽ ശക്തമായ പ്രതിഷേധം
രേഖപ്പെടുത്തുന്നു.
RYF Kerala
നമ്മൾ തുടങ്ങിവച്ച
പ്രക്ഷോഭം............
ശബരിമല സ്വർണ്ണപ്പാളി
മോഷണത്തിൽ ആദ്യ പ്രത്യക്ഷ
സമരവുമായി ദേവസ്വം
ബോർഡ് പ്രസിഡിൻ്റ് ഓഫീസ് ഉപരോധിച്ചു RYF സമരമുഖം തുറക്കുകയായിരുന്നു.
വിവാദത്തെ തുടർന്ന് കേരള പോലീസിൻ്റെയും ദേവസ്വം ഗാർഡിൻ്റെയും എല്ലാസുരക്ഷ മുന്നോരുക്കങ്ങളെയും അതിജീവിച്ച്
ബോർഡ് ആസ്ഥാനത്തെ
തന്ത്ര പ്രധാനമായ പ്രസിഡൻ്റിൻ്റെ ഓഫീസിലെത്തി
RYF നേതാക്കൾ
പ്രതിഷേധിച്ചത്.
മൂടോടെ കക്കാൻ മാത്രമല്ല കട്ടമൊതലിനൊപ്പം നിൽക്കാനുമറിയുന്ന
പിണറായി ഭരണത്തിനെതിരെ
തെരുവുകൾ
സമരമുഖരിതമാകും.
07/08/2025
ആഗസ്റ്റ് 09
ക്വിറ്റ് ഇന്ത്യാ
ദിനാചരണം.
28/07/2025
കേരള പി എസ് സി
സെപ്തംബർ മുതൽ
രാവിലെ നടത്തുന്ന
പരീക്ഷകൾ 7 മണി മുതൽ
നടത്താനുള്ള തീരുമാനം
ഉടൻ പിൻവലിക്കണമെന്ന്
ആർ വൈ എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവിശ്യപ്പെട്ടു.
രാവിലെ 7 മണിയ്ക്കാരംഭിയ്ക്കുന്ന പരീക്ഷയ്ക്ക് 6.30 ന് തന്നെ ഉദ്യോഗാർത്ഥികൾ പരീക്ഷാകേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യേണ്ടിവരും.
കൂടുതൽ അപേക്ഷകരുള്ള
പരീക്ഷകൾ നടക്കുന്നത്
യാത്രാ - താമസ സൗകര്യമില്ലാത്ത
പരീക്ഷാകേന്ദ്രങ്ങളിലാണ്.
ഇപ്പോഴത്തെ സമയക്രമം തന്നെ ഉദ്യോർഗാർത്ഥികൾക്ക്
അസൗകര്യു സൃഷ്ട്ടിയ്ക്കുന്നുയെന്ന
പരാതി നിലനിൽകുമ്പോൾ സമക്രമം വീണ്ടും അതിരാവിലെയാക്കുന്നത് ഉദ്യോഗാർത്ഥികളോടുള്ള വെല്ലുവിളിയാണ്.
പി എസ് സി
അശാസ്ത്രീയമായ ഇത്തരം
പരിഷ്ക്കാരങ്ങൾ
അവധാനതയില്ലാതെ
നടപ്പിലാക്കുന്നതും യഥാർത്ഥ നിയമനങ്ങൾ
ഗണ്യമായി കുറയുന്നതും
കൊണ്ടാണ് കേരള
പി എസ് സി യിൽ അപേക്ഷിക്കുന്നവരുടെയും
പരീക്ഷ എഴുതുന്നവരുടെയും
എണ്ണം ഗണ്യമായി കുറയുന്നത്.
ഉദ്യോഗാർത്ഥി സൗഹ്യദമല്ലാത്ത
തീരുമാനങ്ങൾ
പി എസ് സി പുനഃപരിശോധിയ്ക്കണമെന്നും സെക്രട്ടറിയേറ്റ് ആവിശ്യപ്പെട്ടു.
25/07/2025
21/07/2025
കേരളത്തിലെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും ആയിരുന്ന സ: വി.എസ് അച്യുതാനന്ദന് വിട.