17/11/2025
**സംസ്ഥാന ക്ഷീരമേഖലയ്ക്ക് വീണ്ടും അംഗീകാരം**...ദേശീയ തലത്തിൽ മൃഗസംരക്ഷണ-ക്ഷീര മേഖലയിലെ പരമോന്നത ബഹുമതികളിലൊന്നായ ഗോപാൽ രത്ന അവാർഡ് വീണ്ടും കേരളത്തിലേയ്ക്ക്...
മികച്ച ക്ഷീരസംഘം വിഭാഗത്തിൽ വയനാട് മീനങ്ങാടി ക്ഷീരോൽപാദക സഹകരണ സംഘത്തിനു ഒന്നാം സ്ഥാനവും, പാലക്കാട് ജില്ലയിലെ കുന്നംകാട്ടുപതി ക്ഷീരോൽപാദക സഹകരണ സംഘത്തിനു രണ്ടാം സ്ഥാനവും ലഭിച്ചിരിക്കുന്നു.
ദേശീയ ക്ഷീരദിന ആഘോഷങ്ങളുടെ ഭാഗമായി 2025 നവംബർ 26-ന് അവാർഡുകൾ വിതരണം ചെയ്യുന്നതാണ്. 2,081 അപേക്ഷകരിൽ നിന്നാാണ് അർഹരായവരെ തെരഞ്ഞെടുത്തിരിക്കുന്നത്.
അവാർഡ് ജേതാക്കൾക്ക് ക്ഷീരവികസന വകുപ്പിന്റെ അനുമോദനങ്ങൾ...
30/10/2025
ക്ഷീരവികസനവകുപ്പിന്റെയും,
സാമ്പത്തിക സ്ഥിതിവിവര ക്കണക്ക് വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍,മിൽമ,കേരള ഫീഡ്സ്,ക്ഷീരസഹകരണ സംഘങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ ക്ഷീരമേഖലയിലെ എല്ലാ സ്റ്റേക്ക് ഹോള്‍ഡര്‍മാര്‍ക്കും ഭാവി പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കാന്‍ സഹായകരമാകുന്ന രീതിയില്‍ “സംസ്ഥാന ക്ഷീരമേഖല-സമഗ്ര സർവേ 2025-26” എന്ന പേരിൽ ഒരു സാമ്പിൾ സർവേ നടത്തുകയാണ് .
കേരളത്തിലുടനീളമുള്ള ക്ഷീരകർഷകരുടെ പശു പരിപാലനരീതികള്‍,പാലുല്‍പ്പാദനം സംബന്ധിച്ച വിവരങ്ങള്‍, ഉപയോഗിക്കുന്ന കാലിത്തീറ്റയുടെ കണക്ക്, പാലിന്റെ ഉപഭോഗം, വിപണനം,തീറ്റപ്പുൽകൃഷിക്കായി ഉപയോഗിക്കുന്ന ഭൂമിയുടെ വിസ്തൃതി, തീറ്റപ്പുല്ലിന്റെ ലഭ്യത എന്നിവ ഉൾപ്പെടുത്തി സമഗ്രമായ വിവരശേഖരണം എന്റെ വസതിയില്‍ നിന്നും വിവരശേഖരണം നടത്തി കൊണ്ട് സർവേ 2025 നവംബർ 1 ന് ആരംഭിക്കുന്നതാണ്. 2025 നവംബര്‍ 10 മുതല്‍ ഡിസംബര്‍ 10 വരെയാണ് സര്‍വേയുടെ സമയപരിധി.
ശാസ്ത്രീയമായി തെരഞ്ഞെടുക്കപ്പെട്ട 756 വാർഡുകളാണ് വിവരശേഖരണത്തിനായി തെരഞ്ഞടുത്തിരിക്കുന്നത്. ക്ഷീര വികസന വകുപ്പുമായി ബന്ധപ്പെട്ട ഡയറി പ്രൊമോട്ടര്‍മാര്‍,വുമണ്‍ ക്യാറ്റിൽ കെയർ വര്‍ക്കര്‍മാര്‍, സംഘം പ്രതിനിധികള്‍ എന്നിവരടങ്ങുന്ന 378 പേരെയാണ് എന്യൂമറേറ്റർമാരായി തെരഞ്ഞെടുത്തിട്ടുളളത്.
26/09/2025
കേരള സംസ്ഥാന ഇ ഗവേണൻസ് അവാർഡ് ക്ഷീരവികസന വകുപ്പിന്
2021 -22 & 2022 23 വർഷത്തെ e-Citizen Service Delivery & M-Governance വിഭാഗത്തിൽ ക്ഷീരവികസന വകുപ്പ് രണ്ടാം സ്ഥാനത്തിന് അർഹരായി. 25/09/2025 ന് തിരുവനന്തപുരം IMG പത്മം ഹാളിൽ വച്ച് ബഹു മുഖ്യമന്ത്രി ശ്രീ പിണറായി വിജയനിൽ നിന്നും വകുപ്പ് ഡയറക്ടർ ശ്രീമതി ശാലിനി ഗോപിനാഥ് അവാർഡ് ഏറ്റുവാങ്ങി.
02/07/2025
ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി 2025-2026 ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു.
ക്ഷീര വികസന വകുപ്പിന്റെ 2025-26 സാമ്പത്തിക വർഷത്തിലെ വിവിധ പദ്ധതികൾ നടപ്പിലാക്കാൻ താൽപര്യമുള്ളവരിൽനിന്ന് ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിക്കുന്നു.
2025 ജൂലായ് മാസം 3-ാം തീയതി മുതൽ 20-ാം തീയതി വരെ ക്ഷീര വികസന വകുപ്പിന്റെ www.ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
പുൽകൃഷി വികസനം, മിൽക്ക് ഷെഡ് വികസനം, ഡയറി ഫാം ഹൈജീൻ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയ പദ്ധതികൾക്ക് ഇപ്പോൾ അപേക്ഷകൾ സമർപ്പിക്കാം.
20 സെന്റിന് മുകളിലേക്കുള്ള പുൽകൃഷി, തരിശുഭൂമിയിലുള്ള പുൽകൃഷി, ചോളക്കൃഷി, എന്നീ പദ്ധതികളും, പുൽകൃഷിക്ക് വേണ്ടിയിട്ടുള്ള യന്ത്രവൽക്കരണ ധനസഹായം ജലസേചന ധനസഹായം എന്നിവയും ഉൾപ്പെടുന്നതാണ് പുൽകൃഷി വികസന പദ്ധതി. ഡയറി ഫാമുകളുടെ ആധുനികവൽക്കരണവും യന്ത്രവൽക്കരണവും, കയർ മത്സ്യബന്ധന മേഖലകൾക്കായുള്ള പ്രത്യേക പുനരധിവാസ പദ്ധതി, 20 പശു യൂണിറ്റ് , 10 പശു യൂണിറ്റ് , 5 പശു യൂണിറ്റ്, 2 പശു യൂണിറ്റ് , ഒരു പശു യൂണിറ്റ് എന്നീ പശു യൂണിറ്റ് പദ്ധതികൾ, കൂടാതെ യുവജനങ്ങൾക്കായി പത്തു പശു അടങ്ങുന്ന സ്മാർട്ട് ഡയറി ഫാം പദ്ധതി, മിൽക്കിങ് മെഷീൻ വാങ്ങിക്കുന്നതിനുള്ള ധനസഹായം, തൊഴുത്ത് നിർമ്മാണ ധനസഹായം എന്നിവ ഉൾപ്പെടുന്ന മിൽക്ക് ഷെഡ് വികസന പദ്ധതികൾക്കും ഡയറി ഫാമിന്റെ ഹൈജീൻ മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതികൾക്കും ksheerasree.kerala.gov.in എന്ന പോർട്ടലിലൂടെ അപേക്ഷകൾ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണമെന്ന് ക്ഷീരവികസന വകുപ്പ് ഡയറക്ടർ അറിയിച്ചു.