07/02/2019
തീരദേശത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന പൊഴിയൂർ മുതൽ വിഴിഞ്ഞം വരെയുള്ള നൂറുകണക്കിന് തീരദേശ വിദ്യാർത്ഥികൾ ഗതാഗതത്തിനായി ആശ്രയിക്കുന്ന KSRTC ലോക്കൽ ബസ് സർവീസുകൾക്ക് പകരം സിറ്റി ഫാസ്റ്റ് സർവീസ് ആരംഭിച്ചതിലുടെയും, ലോക്കൽ ബസ് ഗണ്യമായി വെട്ടി കുറച്ചതിലൂടെയും തീരദേശ വിദ്യാർത്ഥികൾ രൂക്ഷമായ വിദ്യാഭ്യാസ പ്രതിസന്ധി നേരിടുകയാണ്.
സിറ്റി ഫാസ്റ്റ് ബസിൽ കൺസഷൻ അനുവദിക്കാത്തതും വിദ്യാർത്ഥികളെ കൂടുതൽ ബുദ്ധിമുട്ടിലാക്കിരിക്കുകയാണ്. കണ്ടക്ടർമാരെ പിരിച്ചു വിട്ടതിൻെ മറവിൽ കൂടുതൽ വരുമാനം ഉണ്ടാക്കുക എന്ന ഗൂഢ ലക്ഷ്യത്തിൻെ ഭാഗമായാണ് നിരവധി ലോക്കൽ ബസ് സർവീസുകൾ വിഴിഞ്ഞം ഡിപ്പോയും പൂവാർ ഡിപ്പോയും വെട്ടി കുറച്ചിരിക്കുന്നത്. ബസ് സർവീസ് വെട്ടി കുറച്ചത് മൂലം തീരദേശ വിദ്യാർത്ഥികളുടെ പഠനം വലിയ പ്രതിസന്ധിയിലാണ്. നിത്യവ്യത്തിക്ക് വേണ്ടി കടലിനെ മാത്രം ആശ്രയിച്ച് കഴിയുന്ന മത്സ്യമേഖലാ വിദ്യാർത്ഥികൾക്ക് ദിനംപ്രതി ഉയർന്ന തുക നല്കി സിറ്റി ഫാസ്റ്റ് ബസിൽ യാത്ര ചെയ്ത് വിദ്യാഭ്യാസം സ്ഥാപനങ്ങളിൽ എത്തുവാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
സർക്കാർ അനുവദിക്കുന്ന ലംപ്സം ഗ്രാൻഡും, ഫീസാനുകൂല്യവും ഉള്ളത് കൊണ്ട് മാത്രം വിദ്യാഭ്യാസം തുടരുന്ന മത്സ്യമേഖലാ വിദ്യാർത്ഥികൾക്ക് കൺസഷൻ ഇല്ലാതെ ബസിൽ യാത്ര ചെയ്യുന്നത് മൂലം ഉണ്ടാകുന്ന ഈ അമിത സാംപത്തികബാധ്യത താങ്ങാനാവാത്തതാണ്. ഭൂരിപക്ഷം വിദ്യാർത്ഥികൾക്കും റഗുലറായി ക്ളാസിൽ പോകുവാൻ കഴിയാത്ത വിധം വലിയ പ്രതിസന്ധി നേരിടുകയാണ്.
ഈ വിഷയവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച നടത്തിയ സമരത്തിൻെ തുടർച്ചയെന്നോണം വിഴിഞ്ഞം ഡിപ്പോ എ.ടി ഒ -ക്ക് KMVS -കേരള മത്സ്യമേഖല വിദ്യാർത്ഥി സമിതി ഇന്ന് നിവേദനം സമർപ്പിച്ചു
തുടർന്ന് നമ്മൾ നടത്തിയ ശക്തമായ സമരത്തിൻെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുമായി അരമണിക്കറോളം ചർച്ചക്ക് തയ്യാറായ എ.ടി.ഒ , വിദ്യാർത്ഥി സമിതിയുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉറപ്പ് നല്കി.
നാളെ മുതൽ രാവിലെ 7 മുതൽ 9.30 വരെയും വൈകുന്നേരം 3.40 മുതൽ 5.30 വരെയും വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാൻ തരത്തിലുള്ള ഓർഡിനറി ബസ് സർവീസുകൾ ഏർപ്പെടുത്തമെന്ന് എ.ടി.ഒ വാക്കാൽ ഉറപ്പ് നല്കിയിട്ടുണ്ട്.
മേൽ ഉറപ്പ് ലംഘിച്ച് കൊണ്ട് വിദ്യാർത്ഥികൾക്ക് വീണ്ടും യാത്രാ ക്ളേശം അടിച്ചല്പിക്കുന്ന പക്ഷം ഒരാഴ്ചക്കുള്ളിൽ KMVS ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് ATO യെ നേരിട്ട് അറിയിച്ചു.
ടോണി ലയോൺസ്, സതീഷ് ജോസഫ്, ഐവിൻ, നെവിൻ,ഷെൽസൻ,
സ്നേഹ, എലിസബത്ത്,
അജീഷ ,നോയൽ, വിൻസെന്റ്, എന്നീ KMVS നേതാക്കൾ നിവേദനം സമർപ്പിക്കാൻ നേതൃത്വം നല്കി.
05/02/2019
KMVS-കേരളാ മത്സ്യമേഖലാ വിദ്യാർത്ഥി സമിതി പൂവാർ ബസ് സ്റ്റാൻഡിലേക്ക് മാർച്ച് നടത്തി
................ .............................................
ഫെബ്രുവരി 13 മുതൽ ബസ് സർവീസ് പുനരാംരംഭിക്കുമെന്ന് എ.ടി.ഒ ഉറപ്പ് നല്കി.
..... . .......................................................
രണ്ട് മാസമായി മുടങ്ങിക്കിടക്കുന്ന പൊഴിയൂർ-സെന്റ്. ആൻഡ്രൂസ് ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളാ മത്സ്യമേഖലാ വിദ്യാർത്ഥി സമിതി (കെ എം വി എസ്) പൂവാർ ബസ് സ്റ്റാന്റിലേക്ക് മാർച്ച് നടത്തി.
മാർച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതാ ഫിഷറീസ് മിനിസ്ട്രി ഡയറക്ടർ ഫാ. ഷാജിൻ ജോസ് ഉത്ഘാടനം ചെയ്തു. ബസ് സർവീസ് നിർത്തിയതിനാൽ ദുരിതത്തിലായ സെന്റ്. സേവിയേഴ്‌സ് കോളേജ്, ആൾ സെയിന്റ്സ് കോളേജ്, വലിയതുറ ഫിഷറീസ് സ്‌കൂൾ, ലയോള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്‌സ് തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നൂറ്കണക്കിന് തീരദേശ വിദ്യാർത്ഥികൾ മാർച്ചിൽ അണിനിരന്നു. ഫെബ്രുവരി13- തിയതി മുതൽ ബസ് സർവീസ് പുനരാരംഭിക്കുമെന്ന് പൂവാർ എ ടി ഒ നൽകിയ ഉറപ്പിന്മേൽ വിദ്യാർഥികൾ സമരം താത്കാലികമായി അവസാനിപ്പിച്ചു
സിറ്റി ഫാസ്റ്റ് സർവീസ് ബസുകളിലും വിദ്യാർത്ഥികൾക്ക് കൺസഷൻ അനുവദിക്കുകയൊ,സിറ്റി ഫാസ്റ്റ് ബസുകൾ ഓർഡിനറി ആക്കുകയൊ ചെയ്യണമെന്ന് കെ എം വി എസ് സമരത്തിൽ ആവശ്യപ്പെട്ടു. 10 ദിവസത്തിനകം നടപടിയുണ്ടാകാത്ത പക്ഷം KSRTC സി ടി ഒ ഓഫീസിലേക്ക് ശകതമായ സമരം ആരംഭിക്കുമെന്ന് കെ എം വി എസ് നേതാക്കൾ അറിയിച്ചു.
സമരത്തിന് കെ എം വി എസ് നേതാക്കളായ ടോണി ലെയോൺസ്, വിമൽ ആന്റണി, രമ്യ രാജു, സ്നേഹ, പ്രീതി ഫ്രാൻക്ളിൻ, ഡിക്സൻ, തദയൂസ് പൊന്നയ്യൻ, സതീഷ് ജോസഫ്, ഫ്രിജോയി അലോഷ്യസ്, സുനിൽ ,ഷാജി സ്റ്റെല്ലസ് തുടങ്ങിയവർ നേതൃത്വം നൽകി.
സമരത്തിൽ അണിചേർന്ന മുഴുവൻ തീരദേശ വിദ്യാർത്ഥികൾക്കും KMVS ൻെ അഭിവാദ്യങ്ങങ്ങൾ 👍
04/02/2019
പൊഴിയൂർ -സെൻ ആൻഡ്രൂസ് പുരരാംഭിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്
നാളെ രാവിലെ പൂവാർ ബസ്റ്റാന്റിലേക്ക് KMVS സംഘടിപ്പിക്കുന്ന സൂചന മാർച്ചിൽ മുഴുവൻ തീരദേശ വിദ്യാർത്ഥികളും അണിചേരുക, വിജയിപ്പിക്കുക.
മാർച്ചിൽ പംകെടുക്കണ്ടവർ നാളെ രാവിലെ 9.30 മണിക്ക് പൂവാർ സെൻ ബർത്തലോമിയൊ ചർച്ചിന് മുന്നിൽ എത്തിച്ചരുക.
30/01/2019
പൊഴിയൂർ - സെന്റ് ആൻഡ്രൂസ് ബസ് പുനരാരംഭിക്കുക
.................................................................
KMVS- പൂവാർ KSRTC ബസ്റ്റാൻഡ് മാർച്ച്
.....................................….........................
2019 ഫെബ്രുവരി 5
ചൊവ്വാഴ്ച രാവിലെ 10.30
.................................................................
പൂവാർ സെൻ് ബർത്തലോമിയൊ ചർച്ച് പരിസരത്ത് നിന്നും ആരംഭിക്കുന്നു.
സമയം- രാവിലെ.9.30
...................................................................
തുമ്പ സെന്റ് സേവ്യയേർസ് കോളേജ്, ആൾസെയിൻസ് കോളേജ്, വലിയ തുറ സർക്കാർ ഫിഷറീസ് ടെക്നിക്കൽ സ്കൂൾ, ചാക്ക ഐ. റ്റി. ഐ തുടങ്ങിയ നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കുന്ന പൊഴിയൂർ മുതൽ വലിയവേളിവരെയുള്ള നൂറുകണക്കിന് തീരദേശ വിദ്യാർത്ഥികൾ ഗതാഗതത്തിനായി ആശ്രയിക്കുന്ന ഏക ബസ് സർവീസ് ആയിരുന്നു പൊഴിയൂർ - സെന്റ് ആൻഡ്രൂസ് ബസ്. എന്നാൽ കഴിഞ്ഞ രണ്ടു മാസമായി ഈ ബസ് സർവീസ് പൂവാർ ഡിപ്പോ അധിക്യതർ നിറുത്തി വച്ചത് മൂലം വിദ്യാർത്ഥികൾ രൂക്ഷമായ പ്രതിസന്ധി നേരിടുകയാണ്. ബസ് നിറുത്തിയതുമൂലം ഭൂരിപക്ഷം വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്യത്യസമയത്ത് എത്തുവാൻ കഴിയുന്നില്ല. പലരും ക്ളാസിന്റെ പകുതി സമയം കഴിഞ്ഞാണ് സ്കൂൾ-കോളേജുകളിൽ എത്തുന്നത്. വലിയ തുറ ഫിഷറീസ് സ്കൂളിലെ 15-ഓളം ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ കഴിഞ്ഞ രണ്ടു മാസമായി ബസില്ലാത്തതിനാൽ സ്കൂളിൽ പോകാൻ കഴിയാതെ ഗുരുതരമായ പ്രതിസന്ധിനേരിടുകയാണ്. ക്ളാസുകളിൽ ക്യത്യമായി പോകാൻ കഴിയാതെ അറ്റൻഡൻസ് ഷോർട്ടേജ് വരുന്നതനിൽ ഭൂരിപക്ഷം വിദ്യാർത്ഥികൾക്കും യൂണിവേഴ്‌സിറ്റി പരീക്ഷകൾക്ക് അപേക്ഷിക്കുവാൻ പോലും കഴിയാതെ പാതി വഴിയിൽ പഠനം ഉപേക്ഷിക്കേണ്ട അവസ്ഥയാണ്.
ഈ ഗുരുതരമായ പശ്ചാത്തലത്തിൽ പൊഴിയൂർ- സെന്റ് ആൻഡ്രൂസ് ബസ് ഉടൻ തന്നെ പുനരാംഭിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് KMVS - കേരള മത്സ്യമേഖലാ വിദ്യാർത്ഥി സമിതി പൂവാർ ബസ്റ്റാന്റിലേക്ക് 2019 ഫെബ്രുവരി 5ംതിയതി ചൊവ്വാഴ്ച രാവിലെ 10.30 മണിക്ക് പൂവാർ സെൻ് ബർത്തലോമിയൊ ചർച്ചിൻെ മുന്നിൽ നിന്നും പുവാർ KSTRC ബസ്റ്റാന്റിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നു.
നൂറുകണക്കിന് വിദ്യാർത്ഥികൾ പംകെടുക്കുന്ന ഈ വമ്പിച്ച മാർച്ചിൽ മുഴുവൻ തീരദേശ വിദ്യാർത്ഥികളും പംകെടുത്ത് കൊണ്ട് സമരം വിജയകരമാക്കി തീർക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
KMVS-കേരള മത്സ്യമേഖലാ വിദ്യാർത്ഥി സമിതി
ഫോൺ:
+918129626039
+917356407564
+918891103722
+919645424116
.........................................
_*അണിചേരുക വിജയിപ്പിക്കുക*_
24/01/2019
സാമ്പത്തിക സംവരണം ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ല’; കേന്ദ്രസര്‍ക്കാരിനെതിരെ ജസ്റ്റിസ് ചെലമേശ്വര്‍
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക സംവരണം ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി ജെ ചെലമേശ്വര്‍. സാമൂഹ്യ-വിദ്യാഭ്യാസ മേഖലകളില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാനാണ് ഭരണഘടന അനുവദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബോംബെ ഐ.ഐ.ടിയില്‍ അംബേദ്കര്‍ മെമ്മോറിയല്‍ ലെക്ചറില്‍ പങ്കെടുത്തു സംസാരിക്കവേ ഒരു വിദ്യാര്‍ഥിയുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ചെലമേശ്വറിന്റെ പരാമര്‍ശം.
സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാനാണ് ഭരണഘടന പാര്‍ലമെന്റിനേയും നിയമസഭയേയും അനുവദിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം സാധുവല്ല. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സംവരണം കോടതി കടക്കുമോ എന്നു കാത്തിരുന്നു കാണാം. ഭരണഘടന ഇതിന് സാധുത നല്‍കുന്നില്ല എന്ന് എനിക്ക് പറയാന്‍ കഴിയുമെന്നും ചെലമേശ്വര്‍ പറഞ്ഞു.
23/01/2019
ആലപ്പാടിനെ കുറിച്ചുള്ള ഏറ്റവും മികച്ച റിപ്പോർട്ടിംഗ്
നന്ദി Varghese
Reporter
കടൽ കാർന്നു തിന്നുന്ന ഒരു നാട്; ആലപ്പാട്ടേക്ക് വിരൽചൂണ്ടി ചൂണ്ടുവിരൽ| Choonduviral
Subscribe to the Manorama News YouTube Channel: https://goo.gl/EQDKUB Get Latest news updates http://goo.gl/kCaUpp Visit our website: http://goo.gl/wYfPKq Fo...
21/01/2019
കരിമണൽ ഖനനം മൂലം കൊല്ലം ജില്ലയിലെ ആലപ്പാട് എന്ന ഗ്രാമം ഭൂമിിൽനിന്ന് ഇല്ലാതെയാകുമെന്ന ഭീഷണിയിലാണ്. സീവാഷിംഗ് എന്ന വിനാശകരമായ ഖനനരീതിയാണ് ആലപ്പാടിനെ നാശത്തിലേക്ക് നയിക്കുന്നത്. എന്താണ് സീവാഷിംഗ് എന്ന് വിശദീകരിക്കുന്നു റാഫി കാമ്പിശ്ശേരി.
ആലപ്പാട് തീരത്ത് എന്താണ് സംഭവിക്കുന്നത് എന്നു് മനസ്സിലാകണമെങ്കിൽ തീരക്കടലിനെപ്പറ്റി പ്രാഥമിക പരിജ്ഞാനം ആവശ്യമാണ്. കഴിവതും ലളിതമായി, സാങ്കേതിക സംജ്ഞകൾ ഉപയോഗിക്കാതെ വിശദീകരിക്കാൻ ശ്രമിക്കാം.
കടൽതീരത്ത് തിര അടിക്കുന്നത് നമ്മളെല്ലാം കാണുന്നതാണ്. തിരകൾ മിക്കപ്പോഴും തീരത്തിന് ലംബമായല്ല അടിച്ചുകയറുന്നതെന്നത് നാം ശ്രദ്ധിച്ചുണ്ടാകണമെന്നില്ല. കടലിലെ കാറ്റിന്റെ ദിശയനുസരിച്ച്, തിരകൾ ചരിഞ്ഞാണ് തീരത്ത് അടിക്കാറ്. തീരത്ത് അടിച്ചുകയറുന്ന തിര, തിരികെ കടലിലേക്കു തന്നെ ഒഴുകി പോകുന്നതും നാം കാണാറുണ്ട്.
ഇങ്ങനെ തിര ചരിഞ്ഞ് തീരത്തടിച്ചുകയറുകയും, തിരിച്ച് കടലിലേക്ക് ഒഴുകുകയും ചെയ്യുന്നതിന്റെ ഫലമായി , തീരക്കടലിൽ, തീരത്തിന് സമാന്തരമായി ഒരു ജലപ്രവാഹം രൂപം കൊള്ളുന്നുണ്ട്. കാറ്റിന്റെ ഗതി അനുസരിച്ച് , നമ്മുടെ കടൽ തീരത്ത്, വർഷത്തിൽ ചില മാസങ്ങളിൽ തെക്കു നിന്നു വടക്കോട്ടും, മറ്റു മാസങ്ങളിൽ തിരിച്ചുമാ ണ് ഈ ഒഴുക്ക്.
കരയിലേക്കടിച്ചുകയറിയ തിര , തിരിച്ചു പോകുമ്പോൾ തീരത്തു നിന്നും കുറച്ചു മണൽ കൂടി ഒഴുക്കി കൊണ്ടു പോകുന്നുണ്ട് . അതുപോലെ തന്നെ മുകളിൽ പറഞ്ഞ, തീരക്കടലിൽ രൂപം കൊള്ളുന്ന ഒഴുക്കും, തീരക്കടലിലെ മണലിനെ ഒഴുക്കി കൊണ്ടു പോകുന്നു.
കടലിൽ കാറ്റ് ശക്തമാകുമ്പോൾ , തീരത്ത് തിരകൾ വലുതും ശക്തവുമാകും. ഈ തിരകൾ തീരത്തു നിന്നും കൂടുതൽ മണ്ണിനെ കടലിലേക്ക് ഒഴുക്കുന്നു . ഈ മണലിന്റെ ഒരു ഭാഗം തീരത്തിന് സമാന്തരമായ ജലപ്രവാഹത്താൽ പെട്ട് ഒഴുകുന്നു. ആ തീരത്ത് കരനഷ്ടപ്പെടുന്നു . കടൽ കയറിയെന്ന് നാം പറയും.
പ്രകൃതിയെ അതിന്റെ വഴിക്ക് വിട്ടാൽ, ഇന്ന് വടക്കോട്ട് ഒഴുക്കി കൊണ്ടു പോയ മണൽ, അടുത്ത സീസണിൽ ഒഴുക്ക് തെക്കോട്ടാകുമ്പോൾ തിരിച്ചുവരും.
പക്ഷെ, നാം, മനുഷ്യൻ അങ്ങനെയങ്ങ് വിടുന്ന കൂട്ടരല്ലല്ലോ.
ഇനി വിഷയത്തിലേക്കു വരാം. തീരത്തിനു സമാന്തരമായ ജലപ്രവാഹവും , അതോടൊപ്പമുള്ള മണൽ പ്രവാഹവുമാണ് നമ്മുടെ വിഷയം. ആലപ്പാട്ട് നടക്കുന്ന തരം മൈനിങ്ങിന്റെ പേരു് സീ വാഷ് എന്നാണ്. അതായത്, കടലിൽ നിന്നുള്ള മണ്ണു വാരൽ. അവർ എന്താണ് ചെയ്യുന്നത്? മണ്ണുമാന്തി കൾ ഉപയോഗിച്ച്, തീരത്തെ മണ്ണ് കോരിയെടുക്കുന്നു. തീരം കുഴിച്ചിടുന്നു. കുറേ കഴിയുമ്പോൾ, തിരയടിച്ചു കയറി ഈ കുഴികൾ നിറയുന്നു. അപ്പോൾ വീണ്ടും കുഴിക്കുന്നു. ഇതു തുടരുന്നു .... സീ വാഷ് !
ഈ കുഴികൾ നിറക്കുന്ന മണൽ എവിടെ നിന്നും വരുന്നു ? മറ്റെങ്ങു നിന്നുമല്ല. തീരത്തിനു സമാന്തരമായി , സ്വാഭാവിക തീരക്കടൽ പ്രക്രീയയുടെ ഫലമായി തീരക്കടലിൽ രൂപംകൊള്ളുന്ന മണൽ പ്രവാഹത്തിൽ നിന്നും. അങ്ങനെ ഒഴുകി വരുന്ന മണലിനെ ഇവർ കെണി വെച്ചുപിടിക്കുന്നു. കടൽ തീരത്തു നിന്നും അത്രയും മണൽ എന്നന്നേക്കുമായി നീക്കം ചെയ്യപ്പെടുന്നു. തീരത്തു വരുന്ന ഈ കുറവനു സരിച്ച് കടൽ കരയിലേക്കു കയറുന്നു എന്ന് മനസ്സിലാക്കാം .
തീരക്കടൽ ഒഴുക്ക് തെക്കു നിന്നും വടക്കോട്ടാണന്ന് കരുതുക. മൈനിങ്ങ് കുഴിയുടെ തെക്കുഭാഗത്തെ തീരത്തു നിന്നും ലഭിച്ച മണലുമായി വരുന്ന ഒഴുക്കിലെ മണൽ മൈനിങ്ങ് കുഴിയിൽ നിക്ഷേപിക്കപെടുന്നു. തുടർന്നും വടക്കോട്ടു ഒഴുകുന്ന ജലപ്രവാഹം മൈനിങ്ങ് പ്രദേശത്തിന് വടക്കുള്ള കര ഇടിച്ച് മണലെടുത്ത് ഒഴുക്കു തുടരുന്നു. അതായതു് , സീ വാഷ് കുഴിയുടെ വടക്കുവശത്തുള്ള കര നഷ്ടപ്പെടുന്നു. അടുത്ത സീസണിൽ ഒഴുക്ക് വടക്കുനിന്നും തെക്കോട്ടാകുമ്പോഴും ഇങ്ങനെ തന്നെ സംഭവിക്കുന്നു . ഇപ്പോൾ സീ വാഷ് കുഴിയുടെ തെക്കുവശത്തള്ള കരയാണ് നഷ്ടപ്പെടുന്നതെന്നു മാത്രം.
ചുരുക്കി പറഞ്ഞാൽ, തീരം ഇടിഞ്ഞു വരുന്ന മണലിനെയാണ് സീ വാഷ് കുഴികളെന്ന കെണിയൊരുക്കി തടഞ്ഞു പിടിക്കുന്നത്. ദേശാടന പക്ഷികളെ കെണി വെച്ചു പിടിക്കുന്നതിന് സമാനമാണ്, ഈ ചതി !
സീ വാഷ് ആലപ്പാടിന്റെ മാത്രം ദുരന്തമല്ല. തീരദേശത്തിന് ആകെ അപകടമാണ്. തീരത്തിന്റെ ദു:ഖമാണ് ...
കേരളത്തിന്റെ ദുരന്തമാണ് ! സീ വാഷ് എന്ന അശാസ്ത്രീയ മൈനിങ്ങ് നിരോധിക്കുക. നാടിനെ രക്ഷിക്കുക.
19/01/2019
https://m.youtube.com/watch?feature=share&v=DjnAtGpDG84
"മണലുകൊണ്ട് മുറിവേറ്റ് ഒരു ജനത" ആലപ്പാടിന്റെ ശബ്‌ദമിതാ|| ഡോക്യുമെന്ററി
സോഷ്യൽ മീഡിയയിലൂടെ പൊതുസമൂഹം ഏറ്റെടുത്ത സമരമാണ് ആലപ്പാട്ടേത് . അശാസ്ത്രീയമായ കരിമണൽ ഖനനത്തിലൂടെ ഒരു ഗ്രാമം ക.....
19/01/2019
Aravind Indigenous writes:🖤
എന്റെ സ്കോളർഷിപ് തടഞ്ഞു വച്ചതുമായി ബന്ധപ്പെട്ടു ഇന്നലെ പട്ടിക ജാതിക്കമ്മീഷൻ വച്ച സിറ്റിങ്ങിനെക്കുറിച്ചു...
അതായതു രണ്ടു തരത്തിലുള്ള സ്കോളർഷിപ് പദ്ധതികളാണ് കേരളത്തിന് പുറത്തു ഉപരിപഠനം നടത്തുന്ന ദളിത് വിദ്യാർത്ഥികൾക്കായി ഉള്ളത്. രണ്ടു സ്കോളര്ഷിപ്പ് അനുസരിച്ചും മുഴുവൻ ഫീസ് തുകയും (അക്കാഡമിക് ഫീസും മെസ് ഫീസും അടക്കം)സ്കോളർഷിപ്പ് ആയി അനുവദിക്കണം.
ഗവ ഓഫ് ഇന്ത്യ സ്കോളർഷിപ്പും ഗവ ഓഫ് കേരള സ്കോളർഷിപ്പും. ഇതിൽ ഗവ ഓഫ് ഇന്ത്യ സ്കോളർഷിപ്പിന് 2.5 ലക്ഷം വാർഷിക വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ അർഹരല്ല. ഗവ ഓഫ് കേരള സ്കോളര്ഷിപ് ലഭിക്കണമെങ്കിൽ കേരളത്തിന് പുറത്തു പഠിക്കുന്ന കോഴ്സുകൾ കേരളത്തിന് അകത്തു ലഭ്യമാകരുത്. അങ്ങനെ ലഭ്യമാണെങ്കിൽ ഗവ ഓഫ് കേരളം സ്കോളർഷിപ്പ് ലഭ്യമാകില്ല. ഈ രണ്ടു സ്കോളർഷിപ്പിനും അപേക്ഷിക്കുവാൻ ആകെ ഒരു അപേക്ഷ ഫോം മാത്രമാണ് ലഭ്യമായിട്ടുള്ളത്.
ആകെ ഒരു ഫോം മാത്രമേ ലഭ്യമായിട്ടുള്ളു എന്നുള്ളതുകൊണ്ട് ഏതു സ്കോളര്ഷിപ്പിനാണ് വിദ്യാർത്ഥി അപേക്ഷിക്കുന്നത് എന്ന് കൃത്യമായി രേഖപ്പെടുത്താൻ കഴിയുകയില്ല. ഭൂരിഭാഗം കുട്ടികൾക്കും ഏതൊക്കെ സ്കോളർഷിപ്പ് ആണ് ലഭ്യമായിട്ടുള്ളത് എന്ന് അറിയില്ല എന്നതാണ് വാസ്തവം. അതുകൊണ്ട് ഏതു സ്കോളർഷിപ്പ് ആണ് ലഭ്യമാകേണ്ടത് എന്ന് തീരുമാനിക്കുന്നത് മിക്കവാറും ഈ പട്ടിക ജാതി വികസന വകുപ്പിലെ ഉദ്യോഗസ്ഥരായിരിക്കും.
ദളിത് കുട്ടികളിൽ ഭൂരിഭാഗം ആളുകൾക്കും ഈ രണ്ടു സ്കോളര്ഷിപ്പിനെക്കുറിച്ചും വ്യക്തമായ ധാരണകലുണ്ടാകില്ല. എങ്ങനെയാണു തൃശൂർ ജില്ലയിലെ സന്ധ്യ എന്ന ഉദ്യോഗസ്ഥയും മറ്റുചില ഉദ്യോഗസ്ഥരും ദളിത് കുട്ടികളോട് വിവേചനം ചെയുന്നത് എന്നാണ് ഇനി ശ്രദ്ധിയ്ക്കേണ്ടത്. അതായതു വരുമാന പരിധി രണ്ടര ലക്ഷത്തിനു മുകളിൽ ഉള്ള കുടുംബത്തിൽ നിന്നുള്ള വിദ്യാർത്ഥി ആണെങ്ങ്കിൽ സ്വാഭാവികമായും ഗവ ഓഫ് ഇന്ത്യ സ്കോളർഷിപ്പിനായിട്ടായിരിക്കും ആദ്യം ഉദ്യോഗസ്ഥർ അപേക്ഷ പരിഗണിക്കുക. എന്നിട് നിങ്ങൾക്ക് സ്കോളർഷിപ് ലഭിക്കാൻ യോഗ്യതയില്ല എന്ന് ഒരു അറിയിപ്പ് അയക്കും. സത്യത്തിൽ ഇത് ഗവ ഓഫ് ഇന്ത്യ സ്കോളർഷിപ്പ് ആണ്, എന്നാൽ ഗവ ഓഫ് കേരളം സ്കോളർഷിപ് എന്ന അടുത്തൊരു ഓപ്ഷൻ അപ്പുറത്തുണ്ടായിരിക്കുമ്പോൾ ആണ് ഇത്. ഇനി അപേക്ഷിക്കുന്ന ആൾ പഠിക്കുന്ന കോഴ്സ് കേരളത്തിൽ പൊതുവിൽ ലഭ്യമാണെന്ന് അവർക്ക് എളുപ്പത്തിൽ മനസിലാകുകയാണെണെങ്കിൽ ആദ്യം സ്കോളർഷിപ് അപേക്ഷ കണക്കാക്കുക ഗവ ഓഫ് കേരളം സ്കോളര്ഷിപ്പിനായിട്ടായിരിക്കും. എന്നിട്ട് നിങ്ങൾക്ക് സ്കോളർഷിപ്പ് ലഭിക്കാൻ യോഗ്യതയില്ലെന്നു അറിയിപ്പ് അയക്കും, ഗവ ഓഫ് ഇന്ത്യ സ്കോർഷിപ്പ് പരിഗണിക്കാനുള്ള സാധ്യത അപ്പുറത്തുള്ളപ്പോഴാണ് ഈ വിവേചനം.
ഇത്തരത്തിൽ ഏതു സ്കോളർഷിപ്പ് ലഭ്യമാക്കാനാണ് നിയമപരമായി തടസമുള്ളതു എന്ന് നോക്കി അതിന്റെ കൃത്യമായ അറിയിപ്പ് കൊടുക്കുന്ന രീതിയാണ് ഈ ഉദ്യോഗസ്ഥയും മറ്റു ഉദ്യോഗസ്ഥരും ചെയ്തു പോരുന്നത്.
രണ്ടു സ്കോളർഷിപ് ഇനത്തിലും മെസ് ഫീസ് അടക്കമുള്ള മുഴുവൻ ഫീസുകളും സ്കോളർഷിപ് തുകയായി അനുവദിക്കണമെന്നതാണ് നിയമം എന്നാൽ മനപ്പൂര്വമായി ഒരു വർഷത്തിലധികം കാലതാമസം വരുത്തുക, മെസ് ഫീസ് അനുവദിക്കാൻ കഴിയുകയില്ലെന്നു പറയുക. നമ്മൾ പരാതിയുമായി ചെല്ലുമ്പോൾ സമർപ്പിച്ച മെസ് ഫീസ് അടച്ച രസീതുകൾ മാത്രം പോരെന്നു പറയുക, മെസ് ഫീസ് തെളിയിക്കുന്നതിനായി കൂടുതൽ ഫോമുകൾ ഹോസ്റ്റൽ വിഭാഗങ്ങളിൽ നിന്ന് പൂരിപ്പിച്ചുകൊണ്ടുവരാണ് മടക്കി അയക്കുക എന്നിവയാണ് ഈ ഉദ്യോഗസ്ഥ ചെയുന്ന മറ്റു തടസങ്ങളും വിവേചനങ്ങളും അതിനു മറ്റുള്ള ഉദ്യോഗസ്ഥരും കൂട്ട് നിൽക്കുകയും ചെയ്യും.
എന്നോട് ഇത്രയും ദേഷ്യം വരുവാനും എന്റെ സ്കോളർഷിപ്പ് മാത്രം തുടർച്ചയായി തടയാനും കാരണം ഞാൻ ഈ രണ്ടു സ്കോളര്ഷിപ്പുകളെക്കുറിച്ചും കൃത്യമായി അവരുടെ മുൻപിൽ വെച്ച് സംസാരിക്കുകയും എനിക്ക് അത് ലഭ്യമാകാൻ യോഗ്യതയുണ്ടെന്നു അവരെ ബോധിപ്പിക്കുകയും ചെയ്തു എന്നതാണ്.
എന്റെ സ്കോളർഷിപ് അപേക്ഷ ആദ്യം പരിഗണിച്ചത് ഗവ ഓഫ് കേരളം ആയിട്ടാണ് കാരണം ഞാൻ പഠിക്കുന്ന MA. Sociology കേരളത്തിൽ ലഭ്യമാണെന്ന് എല്ലാവര്ക്കും അറിയുന്നത് പോലെ അവർക്കും അറിയാം. അതുകൊണ്ട് എനിക്ക് സ്കോളർഷിപ് അനുവദിക്കാൻ കഴിയില്ല എന്ന് അവർ ആദ്യം അറിയിപ്പ് അയച്ചു. സ്കോളർഷിപ് ലഭ്യമാകരുത് എന്ന ആഗ്രഹം അവർക്കുണ്ട് എന്ന് നിർബന്ധമായും ഞാൻ സംശയിക്കുന്നു. തുടർന്നാണ് ഞാൻ പരാതിയായി പോകുന്നതും എന്റെ സ്കോളർഷിപ്പ് ഗവ ഓഫ് ഇന്ത്യ ആയി പരിഗണിക്കുന്നതും.
ഇനി ദീക്ഷിതിന്റെ കാര്യത്തിൽ അവർ പരിഗണിച്ചത് ഗവ ഓഫ് ഇന്ത്യ സ്കോളർഷിപ് ആയിട്ടാണ്. കാരണം അവന്റെ കുടുംബ വരുമാന പരിധി രണ്ടരലക്ഷത്തിനു മുകളിൽ ആണ്. അതുകൊണ്ട് അവനും സ്കോളർഷിപ് ലഭ്യമല്ല എന്ന അറിയിപ്പാണ് ലഭ്യമായത്. സത്യത്തിൽ ഈ രണ്ടു സാഹചര്യത്തിലും മറു ഓപ്ഷനുകൾ ഉണ്ടായിരിക്കുമ്പോഴും അത് വഴി സ്കോളർഷിപ്പിന് യോഗ്യതയുള്ളപ്പോഴും ആണ് കേട്ടോ ഈ നടപടികൾ.
സത്യത്തിൽ ഇങ്ങനെ ഒരു വരുമാനപരിധി കേരളം സർക്കാർ അംഗീകരിച്ചിട്ടില്ല എന്ന് ഇന്നലെ സിറ്റിങിനിടയിൽ കമ്മീഷൻ അംഗം അജയകുമാർ(S Ajayakumar) സാർ പറയുമ്പോൾ ആണ് ഞാൻ അറിയുന്നത്. “ഈ വരുമാന പരിധി കേരളം ഗവ അന്ഗീകരിച്ചിട്ടില്ലെന്നു നിങ്ങൾക്ക് അറിയില്ലേ?” എന്ന് അജയകുമാർ സാർ ചോദിച്ചപ്പോൾ സന്ധ്യ എന്ന പട്ടികജാതി വികസവകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥ അറിയാം എന്ന് തലയാട്ടി സമ്മതിച്ചതാണ് ഇന്നലെ സിറ്റിങ്ങിൽ ഞാൻ കണ്ടത്. അതായതു അങ്ങനെ ഒരു വരുമാനപരിധി ഇല്ല എന്ന് അവർക്ക് ബോധ്യമുണ്ടായിട്ടാണ് അവർ ദീക്ഷിത് ന്റെ സ്കോളർഷിപ് തടയാൻ ശ്രമിച്ചത്.
സ്കോളർഷിപ് ലഭിക്കരുത് എന്ന അവരുടെ തലപര്യമാണ് ഇത് കാണിക്കുന്നത്.
കൃത്യമായും ഏതു സ്കോളർഷിപ്പ് ലഭിക്കാൻ ആണ് നിയമതടസം ആ സ്കോളർഷിപ്പ് ആണ് ആദ്യം ഉദ്യോഗസ്ഥർ പരിഗണിക്കുക. ഇത് കൂടി മനസിലാക്കിയതുകൊണ്ടാണ് ഞാൻ പരാതിയുമായി പട്ടിക ജാതി കമ്മീഷനെ സമീപിച്ചത്.
ഇത് എന്നെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്നും സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന മുഴുവൻ വിദ്യാർത്ഥികളെയും ബാധിക്കുന്ന പ്രശ്നമാണെന്നും ബോധ്യപ്പെട്ടു. ഇത് ജാതി വിവേചനം തന്നെയാണ്.
ഇന്നലെ നടന്ന സിറ്റിംഗ് അത്യുജ്വലമായിരുന്നു. സന്ധ്യ എന്ന ഉദ്യോഗസ്ഥ ഹാജരായിരുന്നു. അവരെയും എന്നെയും കോർട്ട് റൂമിൽ വിളിച്ചു. എന്റെ പരാതി വായിച്ച പട്ടിക ജാതി കമ്മീഷൻ അംഗം അജയകുമാർ സാറിന് എന്നെ ഓര്മയുണ്ടായിരുന്നു. ഇത് അരവിന്ദ് അല്ലെ എന്നാണ് അദ്ദേഹം മുഖമുയർത്തി എന്നോട് ചോദിച്ചത്. ഞാൻ “അതെ” എന്ന് പറഞ്ഞു. പിന്നെ എനിക്ക് ഓരോ നിമിഷവും കോരിത്തരിപ്പായിരുന്നു. സാർ സന്ധ്യ എന്ന ഉദ്യോഗസ്ഥയോടു സംസാരിക്കുവാൻ തുടങ്ങി.എല്ലാം എനിക്ക് കൃത്യമായി ഓർമയില്ല കേട്ടോ എന്നാലും ഒരിക്കലും മറക്കാത്ത ചിലതുണ്ട്.
"എത്ര തുക സ്കോളർഷിപ് ഇതുവരെ അനുവദിച്ചു?" എന്ന് ഉദ്യോഗസ്ഥയോടു ചോദിച്ചപ്പോൾ അവർക്ക് കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല. അവർ “സ്കോളർഷിപ് അനുവദിച്ചു” എന്ന് മാത്രം പറഞ്ഞുകൊണ്ടിരുന്നു. ഒന്നും കൃത്യമായി വ്യക്തമാകുന്നുണ്ടായിരുന്നില്ല. ഉടനടി സാർ പറഞ്ഞത് "നിങ്ങളുടെ സംസ്കൃതം ഒന്നും ഇവിടെ കേൾക്കണ്ട എന്നാണു". എന്താണ് സാർ അങ്ങനെ പറഞ്ഞത് എന്ന് എനിക്കറിയില്ല പക്ഷെ എനിക്കൊന്നുറപ്പുണ്ട് ജാതി വ്യവസ്ഥ എന്ന പ്രശ്നബാധിതനായ, ബ്രാഹ്മണ്യം എന്ന ശത്രുവിനെ നേരിടേണ്ടതുണ്ട് എന്ന് ബോധ്യമുള്ള ഒരു ദളിതന്റെ വാക്കുകൾ ആയിരുന്നു അത്, അധികാരത്തിൽ ഇരിക്കുന്ന ദളിതന്റെ വാക്കുകൾ... ആ ഉദ്യോഗസ്ഥ ആകെ പതറിപ്പോയി.
"നിങ്ങളുടെ ഡയറക്ടറെ ഞാൻ വിളിച്ചു സംസാരിച്ചിരുന്നു. സ്കോളർഷിപ്പ് ലഭ്യമാകാൻ വേണ്ട എല്ലാകാര്യങ്ങളും ഫൈലിൽ സമർപ്പിച്ചിട്ടുണ്ട് എന്നാണല്ലോ അദ്ദേഹം എന്നോട് പറഞ്ഞത്. എന്നിട്ടും എന്തിനാണ് സ്കോളർഷിപ് തടഞ്ഞിരിക്കുന്നതു?" ചോദ്യങ്ങൾ വന്നപ്പോൾ അവർ മിണ്ടാതെ നിന്നു.
മുൻപ് പട്ടികജാതി വകുപ്പ് ഓഫീസിൽ വെച്ച് "അത് തീരുമാനിക്കുന്നത് നിങ്ങൾ അല്ല" എന്ന് എന്നെ പുച്ഛിച്ച... "എന്തിനാണ് കേരളത്തിന് പുറത്തൊക്കെ പോയി പഠിക്കുന്നത്?" എന്ന് അസഹിഷ്ണുവായി ചോദിച്ച ആ ഉദ്യോഗസ്ഥ മിണ്ടാതെ നില്കുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാതെ സന്തോഷം തോണി.
സാർ തുടർന്ന് സംസാരിച്ചു “മുൻപും ഒദ്യോഗികമായും അല്ലാതെയും നിങ്ങളെക്കുറിച്ചു പരാതി ലഭിച്ചിട്ടുണ്ട്,പാവപ്പെട്ട പട്ടിക ജാതിയിൽപ്പെട്ട കുട്ടികളുടെ സ്കോളർഷിപ്പ് തടഞ്ഞുവച്ചിട്ട് നിങ്ങൾക്ക് എങ്ങനെ സമാധാനമായിട്ട് ഉറങ്ങാൻ പറ്റുന്നു? എത്രകുട്ടികൾ കേരളത്തിന് പുറത്തു ഹോട്ടലുകളിൽ പാത്രം കഴുകിയും പെട്രോൾ പമ്പിൽ ജോലി ചെയ്തിട്ടും പഠിക്കുന്നുണ്ട് എന്ന് നിങ്ങൾക്ക് അറിയുമോ?” അദ്ദേഹം അത് ചോദിച്ചപ്പോൾ ശരിക്കും പോണ്ടിയിലെ എന്റെ പെട്രോൾ പമ്പ് ജീവിതം ഞാൻ ഓർത്തുപോയി. എത്ര മാത്രം സൂക്ഷമമായിട്ടാണ് നമ്മൾ ദലിതുകൾ പരസ്പരം
മനസിലാകുന്നത്.
അദ്ദേഹം ഒരുപാടു കാര്യങ്ങൾ അവരോടു തുടർന്ന് പറഞ്ഞു. അവസാനം ചോദിച്ചു.
“അരവിന്ദിന്റെ പരാതി വിജിലൻസ് വകുപ്പിനാണ് കൈ മാറിയിരിക്കുന്നത് അറിയാമല്ലോ? ജോലി തെറിച്ചു പോകും. വെറുതെ ഈ സമയത്തു ഇതൊക്കെ വേണോ? എന്ന് സ്കോളർഷിപ് നൽകും എന്ന് പറയു”.
“ഒരാഴച കൊണ്ട് കൊടുക്കാം സാർ” എന്ന് ഉദ്യോഗസ്ഥ പതുക്കെ പറഞ്ഞു.
“ഒരാഴ്ച്ച കൊണ്ട് സ്കോളർഷിപ്പ് കൊടുത്തു കമ്മീഷനെ റിപ്പോർട്ട് ചെയ്യണം അല്ലെങ്കിൽ നിങ്ങളുടെ നേരെ നടപടി സ്വീകരിക്കുന്നതായിരിക്കും” എന്ന് അദ്ദേഹം മറുപടി പറഞ്ഞു. അങ്ങനെ ചെയാം എന്ന് ഉദ്യോഗസ്ഥയും. വേറെ എന്തെങ്കിലുമുണ്ടോ എന്ന് എന്നോട് സാർ ചോദിച്ചു, മറ്റു രണ്ടു കുട്ടികളുടെ സ്കോളർഷിപ് കൂടി തടഞ്ഞിട്ടുണ്ട് എന്ന് ഞാൻ പറഞ്ഞു. ഇനി ഒരു പരാതി കൂടി ലഭിച്ചാൽ കാര്യങ്ങൾ ഇതുപോലെയായിരിക്കില്ല എന്ന് അദ്ദേഹം ആ ഉദ്യോഗസ്ഥയോടു പറഞ്ഞു. അവർ മറുപടി ഒന്നും പറഞ്ഞില്ല. തലകുനിച്ചു നിന്ന് കേട്ടു.
സത്യത്തിൽ എനിക്കപ്പോൾ അവരോടു പാവം തോന്നി. അങ്ങനെ തോന്നാൻ പാടില്ലാത്തതാണ്. പക്ഷെ ദളിതനാണ് വൈകാരികത കൂടുതലാണ്.രക്ഷയില്ല. എന്താണെന്നു അറിയില്ല. നിസ്സഹായായ അവർക്കെതിരെ ഇനി നടപടിക്ക് പോകേണ്ടെന്നു എനിക്ക് തോന്നി. നമ്മുടെ കുട്ടികളുടെ സ്കോർഷിപ്പ് തടയാൻ പാടില്ലെന്നും ഇനി തടഞ്ഞാൽ പഴയ പോലെ ആകില്ല കാര്യങ്ങൾ എന്നും നമ്മൾ അവരെ മനസിലാക്കി കഴിഞ്ഞു. അത്രമതി. ഒരു സ്ത്രീ എന്ന നിലയിൽ അവരും ഒരു ദളിതൻ എന്ന നിലയിൽ ഞാനും പല സാമൂഹിക പ്രശ്ങ്ങളാൽ ബാധിതരാണെന്നു അവർ ഓർക്കണമായിരുന്നു.
എന്തായാലും പ്രിയപ്പെട്ട സർക്കാരുദ്യോഗസ്ഥരായ സുഹൃത്തുക്കളെ നിങ്ങൾ നിങ്ങളുടെ സഹപ്രവർത്തകരോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കു ദളിതുകൾക്ക് സർക്കാർ നൽകേണ്ടതായ എംപവർമെന്റുകളിൽ നിന്നും വിവേചനം ചെയുന്നതായ പഴയ പരിപാടി ഇനി അങ്ങനെ വക വച്ച് താരാൻ കഴിയാത്ത ഒരു ദളിത് തലമുറ ഇവിടെ വളർന്നു വരുന്നുണ്ടെന്നു... അത്തരത്തിലുള്ള യുവത്വത്തിനു ശക്തി പകരാൻ അജയകുമാർ സാറിനെപോലെയുള്ള ദളിതർ അധികാര സംവിധാനങ്ങളിലുമുണ്ടെന്നു.... അതുകൊണ്ട് കൃത്യമായി കാര്യങ്ങൾ ചെയ്തു ശീലിച്ചോളാൻ.
പിന്നെ മേല്പറഞ്ഞ ഉദ്യോഗസ്ഥ ഇത്തരത്തിൽ വിവേചനപരമായ പെരുമാറിയിട്ടുണ്ട് എന്ന് ഞാൻ പട്ടികജാതി ഡയറക്ടറേറ്റിനെ അറിയിച്ചിരുന്നു. അവർ സിറ്റിംഗ് ഉണ്ടാകും എന്നറിയിച്ചു, തിയതി ഔദ്യോഗിക കത്ത് എത്തുമ്പോൾ അതിൽ ഉണ്ടാകും. എന്റെയും മറ്റുസുഹൃത്തുക്കളുടെയും സ്കോളർഷിപ് തടഞ്ഞുവെച്ചത് എങ്ങനെയാണെന്ന് ഞാൻ ആ സിറ്റിങ്ങിലും തെളിയിക്കും. സ്കോളർഷിപ്പ് ആ സിറ്റിംഗിന് മുൻപ് ലഭിച്ചാൽ അവർക്കെതിരെ നടപടി ഉണ്ടെങ്കിൽ അതിനു തലപര്യമില്ല എന്ന് അറിയിക്കും. സ്ത്രീയാണ് നമ്മളെപ്പോലെ പ്രശ്നങ്ങൾ ഉള്ളവരാണ് അതുകൊണ്ട് മാത്രം.
എന്നാൽ സ്കോളർഷിപ്പ് അതിനു മുൻപ്പ് ലഭിച്ചില്ലെങ്കിൽ നടപടി ഉണ്ടെങ്കിൽ ആയിക്കോട്ടെ എന്ന് വിചാരിക്കും.
ഏറ്റവും സന്തോഷമായതു രോഹിതിന്റെ രക്സ്തസാക്ഷിത്വദിനത്തിൽ തന്നെ ആ ഉദ്യോഗസ്ഥയെ വിറപ്പിക്കാൻ സാധിച്ചു എന്നുള്ളതാണ്....💙
എല്ലാം കഴിഞ്ഞിട്ട് അവരുടെ സൈഡിലൂടെ ചിരിച്ചുകൊണ്ട് നടന്നുപോന്നപ്പോൾ അന്തരീക്ഷത്തിൽ എവിടെയോ കബാലിയിലെ മ്യൂസിക് എനിക്ക് കേൾക്കാൻ ഉണ്ടായിരുന്നു.... "ഇനി ഞാൻ ഒരു പരാതി കൂടി ആയിട്ട് മുന്നോട്ട് പോയാൽ കാര്യങ്ങൾ ഈ ഓഫീസിൽ അവസാനിക്കില്ലാ" എന്ന് മാത്രം പറഞ്ഞിട്ടാണ് ഞാൻ അന്ന് പട്ടികജാതി ഓഫീസിൽ നിന്നും ഇറങ്ങുന്നത്. അതിനു ശേഷം അവരെ കാണുന്നത് കമ്മീഷന്റെ കോർട്ട് റൂമിൽ വച്ചിട്ടാണ്. മ്യൂസിക് കേൾകാതിരിക്കുമോ പിന്നെ?
💙
ജയ് ഭീം....
19/01/2019
(രോഹിത് വെമുലയുടെ ആത്മഹത്യ കുറിപ്പ്)
ഗുഡ് മോണിങ്,
ഈ കത്ത് നിങ്ങള്‍ വായിക്കുമ്പോള്‍ നിങ്ങളുടെ ചുറ്റുവട്ടത്ത് ഞാനുണ്ടാവില്ല. എന്നോട് ദേഷ്യം തോന്നരുതേ. എനിക്കറിയാം നിങ്ങളില്‍ കുറച്ചുപേര്‍ എന്നെ സത്യമായും കെയര്‍ ചെയ്തിരുന്നുവെന്ന്. നിങ്ങള്‍ എന്നെ ഒത്തിരി സ്‌നേഹിച്ചിരുന്നു. നന്നായിതന്നെ പരിഗണിച്ചിരുന്നു.
ആരെ കുറിച്ചും എനിക്ക് പരാതികളില്ല. എല്ലാം എന്റെ കുഴപ്പങ്ങളും പ്രശ്‌നങ്ങളുമാണ്. എന്റെ ആത്മാവും ശരീരവം തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി എനിക്ക് അനുഭവപ്പെടുന്നു. ഞാനൊരു ഭീകര ജീവിയായിപ്പോകുന്നു.
ഒരു എഴുത്തുകാരനാവണമെന്ന് എപ്പോഴും മോഹിച്ചിരുന്നു; കാള്‍ സാഗനെ പോലെ ഒരു ശാസ്ത്രലേഖകന്‍. അവസാനം എനിക്കെഴുതാന്‍ കഴിഞ്ഞത് ഈ കത്ത് മാത്രവും.
ഞാന്‍ ശാസ്ത്രത്തെ സ്‌നേഹിച്ചിരുന്നു. നക്ഷത്രങ്ങളെ… പ്രകൃതിയെ… മനുഷ്യന്‍ പ്രകൃതിയുമായി വേര്‍പിരിഞ്ഞിട്ട് എത്രയോ കാലമായി എന്ന് തിരിച്ചറിയാതെ മനുഷ്യരെയും ഞാന്‍ സ്‌നേഹിച്ചു. ഞങ്ങളുടെ വികാരങ്ങള്‍ രണ്ടാം തരം മാത്രമാണ്. ഞങ്ങളുടെ സ്‌നേഹം നിര്‍മ്മിതമാണ്. ഞങ്ങളുടെ വിശ്വാസങ്ങള്‍ നിറം പിടിപ്പിക്കപ്പെട്ടതാണ്. കൃത്രിമകലകളിലൂടെയാണ് ഞങ്ങളുടെ മൗലികത മൂല്യമുള്ളതായിരുന്നുവെന്നറിയുന്നത്. വേദനിപ്പിക്കപ്പെടാതെ സ്‌നേഹിക്കുക എന്നത് തീര്‍ത്തും ബുദ്ധിമുട്ടായിരിക്കുന്നു.
ഒരു മനുഷ്യന്റെ മൂല്യം അവന്റെ പുറമെയുള്ള സ്വത്വത്തിലേയ്ക്കും ഏറ്റവും അടുത്ത സാധ്യതയിലേയ്ക്കും മാത്രമായി ചുരുക്കപ്പെട്ടിരിക്കുന്നു. ഒരു വോട്ടിലേയ്ക്ക്. അതുമല്ലെങ്കില്‍ ഒരു നമ്പറിലേയ്ക്ക്. ഒരു മനുഷ്യന് ഒരു മനസുകൂടിയുണ്ടെന്ന് ഒരിക്കലും പരിഗണിക്കുന്നേയില്ല. നക്ഷത്രധൂളികളാല്‍ നിര്‍മിക്കപ്പെട്ട മഹത്തായ വസ്തുവായി അവനെ അംഗീകരിക്കുന്നതേയില്ല. എല്ലായിടത്തും അതു തന്നെയാണ്; അത് പഠനങ്ങളിലായാലും തെരുവുകളിലായാലും രാഷ്ട്രീയങ്ങളിലായാലും മരിക്കുമ്പോഴോ ജീവിക്കുമ്പോഴോ ആയാലും…
ഇത്തരമൊരു കത്ത് ഞാനെഴുതുന്നത് ഇതാദ്യമായാണ്. ഒരവസാന കത്തെഴുതുന്ന എന്റെ ആദ്യം അവസരം. ഈ കത്ത് നിങ്ങളില്‍ ബോധ്യമുണ്ടാക്കുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍ എന്നോട് ക്ഷമിക്കു.
ഒരു പക്ഷെ ഞാന്‍ തെറ്റായിരിക്കാം. എല്ലാകാര്യങ്ങളിലും. ലോകത്തെ മനസിലാക്കുന്നതില്‍, സ്‌നേഹത്തെ, വേദനയെ, ജീവിതത്തെ, മരണത്തെയൊക്കെ മനസിലാക്കുന്നതില്‍ ഞാന്‍ തെറ്റ് തന്നെയാകാം. ഒരു തിടുക്കവുമുണ്ടായിരുന്നില്ല. എന്നിട്ടും ഞാന്‍ എല്ലായ്‌പ്പോഴും തിടുക്കപ്പെട്ടുകൊണ്ടിരുന്നു. ഒരു ജീവിതം തുടങ്ങുന്നതില്‍ തന്നെ നിരാശപ്പെട്ടു. ചിലര്‍ക്ക് ജീവിതം തന്നെ ഒരു ശാപമാണ്. എന്റെ ജന്മം തന്നെയാണ് എനിക്കുണ്ടായ ഏറ്റവും വലിയ ദുരന്തം. കുഞ്ഞുന്നാളിലെ ഒറ്റപ്പെടലില്‍ നിന്നും എനിക്ക് ഒരിക്കലും രക്ഷപ്പെടാനായിട്ടില്ല. ഭൂതകാലത്തിലൊരിക്കലും അംഗീകരിക്കപ്പെട്ടിട്ടില്ലാതിരുന്ന ഒരു കുട്ടി.
ഈ നിമിഷം എനിക്ക് വേദന തോന്നുന്നില്ല. ഞാന്‍ ദുഖിക്കുന്നില്ല. എന്നില്‍ ഒരു ശൂന്യതമാത്രം. എന്നെ കുറിച്ച് ഉത്കണ്ഠയില്ലാതായിരിക്കുന്നു. ദയനീയമാണ് ആ അവസ്ഥ. അതുകൊണ്ടാണ് ഞാനിത് ചെയ്യുന്നത്.
ഒരു പക്ഷെ ആളുകളെന്നെ ഭീരുവെന്ന് കളിയാക്കിയേക്കാം. സ്വര്‍ത്ഥനെന്ന് വിശേഷിപ്പിച്ചേക്കാം. എല്ലെങ്കില്‍ വിഡ്ഢിയെന്ന്.. എന്നെ എങ്ങനെ വേണമെങ്കിലും വിശേഷിപ്പിച്ചോട്ടെ. ഞാനതിനെകുറിച്ചൊന്നും ആലോചിക്കുന്നില്ല. മരണാനന്തര കഥകളിലോ പ്രതങ്ങളിലോ ആത്മാവിലോ എനിക്ക് വിശ്വാസമില്ല. ഞാന്‍ കരുതുന്നത് നക്ഷത്രങ്ങളിലേയ്ക്ക് യാത്രയാവുന്നുവെന്നാണ്. മറ്റ് ലോകങ്ങളെ അറിയാന്‍ കഴിയുമെന്നാണ്.
ഈ കാത്ത് വായിക്കുന്ന നിങ്ങള്‍ക്ക് എനിക്ക് ചിലത് ചെയ്ത് തരാനാകുമെങ്കില്‍ അത് ഇതാണ്. എനിക്ക് ഏഴ് മാസത്തെ ഫെല്ലോഷിപ്പ് ലഭിക്കാനുണ്ട്. ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ. അത് എന്റെ വീട്ടുകാര്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്ന് നോക്കണം. രാംജിക്ക് ഒരു നാല്‍പ്പതിനായിരം രൂപ ഞാന്‍ കൊടുക്കാനുണ്ട്. അദ്ദേഹം എന്നോടത് തിരികെ ചോദിച്ചിട്ടില്ല. എന്റെ ഫെല്ലോഷിപ് തുകയില്‍ നിന്ന് അദ്ദേഹത്തിന്റെ പണം നല്‍കണം.
എന്റെ സംസ്‌കാര ചടങ്ങുകള്‍ നിശബ്ദവും ലളിതവുമാകട്ടെ. ഞാന്‍ പെട്ടെന്ന് വന്നുപോയി എന്ന് മാത്രം കരുതുക. എനിക്കുവേണ്ടി കണ്ണീര്‍ ഒഴുക്കരുത്. ജീവിച്ചിരിക്കുന്നതിനേക്കാള്‍ ഞാന്‍ മരണത്തിലാണ് സന്തോഷവാനെന്ന് മനസിലാക്കുമല്ലോ.
‘നിഴലുകളില്‍ നിന്ന് നക്ഷത്രങ്ങളിലേയ്ക്ക്.’ ബൈ.
ഉമയണ്ണാ, ഇക്കാര്യത്തിന് താങ്കളുടെ മുറി ഉപയോഗിക്കേണ്ടി വന്നതിന് ക്ഷമിക്കണം.
അംബേദ്കർ സ്റ്റുഡൻസ് അസോസിയേഷൻ കുടുംബത്തോട്, നിങ്ങളെയെല്ലാം നിരാശരാക്കിയതിന് ക്ഷമ ചോദിക്കുന്നു. നിങ്ങളെല്ലാം എന്നെ ഒരുപാട് സ്‌നേഹിച്ചിരുന്നു. നല്ലൊരു ഭാവി ഞാന്‍ നേരട്ടെ.
എറ്റവും അവസാനം ഒരിക്കല്‍ കൂടി,
ജെയ് ഭീം.
ബൈ…
ചില ഔപചാരികതകളെ കുറിച്ചെഴുതാന്‍ മറന്നു. ഞാന്‍ എന്നെ അവസാനിപ്പിക്കുന്നതിന് ആരും തന്നെ ഉത്തരവാദിയല്ല. ഇത് ചെയ്യാന്‍ വാക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ ആരും എന്നെ പ്രേരിപ്പിച്ചിട്ടില്ല. ഇത് എന്റെ തീരുമാനമാണ്. ഇതിന് ഞാന്‍ മാത്രമാണ് ഉത്തരവാദി. ഞാന്‍ പോയതിനു ശേഷം എന്റെ സുഹൃത്തുക്കളെയോ ശത്രുക്കളെയോ ഇതിന് ബുദ്ധിമുട്ടിക്കാതിരിക്കു.
വിശ്വസ്തതയോടെ,
രോഹിത് വെമൂല
ഒപ്പ്
17 ജനുവരി 2016