State Election Commission Kerala

State Election Commission Kerala

Share

This is the official page of State Election Commission ,Kerala, constituted under Articles 243K and 243ZA of the Constitution of India.

Conducting all of the Kerala's Municipal and Panchayat Elections.

Photos from State Election Commission Kerala's post 24/03/2026

തെലങ്കാന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ശ്രീ. ജി.ലിംഗ്യനായിക്ക് ഐഎഎസും, മറ്റ് ഉന്നത ഉദ്യോഗസ്ഥരും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ

27/01/2026

National Voters Day

27/01/2026
02/01/2026

പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും ജനുവരി 12 നകം തിരഞ്ഞെടുപ്പ് ചെലവ് കണക്ക് സമര്‍പ്പിക്കണം. പത്രികാസമര്‍പ്പണം മുതല്‍ വോട്ടെണ്ണല്‍ വരെ നടത്തിയ ചെലവ് കണക്കാണ് അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് സമര്‍പ്പിക്കേണ്ടത്. നിശ്ചിത ഫാറത്തില്‍ നല്‍കുന്ന ചെലവ് കണക്കിനൊപ്പം വൗച്ചറുകളുടെയും ബില്ലുകളുടെയും പകര്‍പ്പുകളും നല്‍കണം.

https://www.sec.kerala.gov.in/login എന്ന ലിങ്കില്‍ കാന്‍ഡിഡേറ്റ് രജിസ്‌ട്രേഷനില്‍ ലോഗിന്‍ ചെയ്ത് ഓണ്‍ലൈനായും ചെലവ് കണക്ക് സമര്‍പ്പിക്കാം. ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, വിശദമായ വീഡിയോ ട്യൂട്ടോറിയലും ലിങ്കില്‍ ലഭ്യമാണ്.

നിശ്ചിത സമയത്തിനകം കണക്ക് സമര്‍പ്പിക്കാത്തവരെ അംഗമായി തുടരുന്നതിനും, തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും അയോഗ്യരാക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. കമ്മീഷന്റെ ഉത്തരവ് തീയതി മുതല്‍ 5 വര്‍ഷത്തേക്കായിരിക്കും അയോഗ്യത വരിക.

31/12/2025

Happy New Year....

24/12/2025

ഏവർക്കും ക്രിസ്തുമസ് ആശംസകൾ

Photos from State Election Commission Kerala's post 19/12/2025

തദ്ദേശ തിരഞ്ഞെടുപ്പ് വിജയകരമായി നടത്തിയതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാനെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. പൊതുതിരഞ്ഞെടുപ്പിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ലോക് ഭവനില്‍ ഗവര്‍ണറെ സന്ദര്‍ശിച്ചപ്പോഴാണ് ഗവര്‍ണര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചത്. തിരഞ്ഞെടുപ്പ് സമാധാനപരമായും പരാതിരഹിതമായും നടത്തിയതില്‍ ഗവര്‍ണര്‍ സന്തുഷ്ടി രേഖപ്പെടുത്തി.

18/12/2025

സ്ഥാനാര്‍ഥികളുടെ മരണത്തെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ച മുന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള വോട്ടെടുപ്പ് 2026 ജനുവരി 12ന് രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ആറു മണിവരെ.

2025 ഡിസംബര്‍ 24ന് വൈകിട്ട് മൂന്നു മണിവരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷമ പരിശോധന 2025 ഡിസംബര്‍ 26ന്. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 2025 ഡിസംബര്‍ 29.

2025 ഡിസംബര്‍ 9,11 തീയതികളിലെ വോട്ടെടുപ്പ് റദ്ദാക്കുന്ന സമയത്ത് സ്ഥാനാര്‍ഥിയായിരുന്നവര്‍ വീണ്ടും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ടതില്ല.

2026 ജനുവരി 13 നാണ് വോട്ടെണ്ണല്‍

മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍, തിരുവനന്തപുരം കോര്‍പറേഷനിലെ വിഴിഞ്ഞം എന്നീ വാര്‍ഡുകളിലാണ് പ്രത്യേക തിരഞ്ഞെടുപ്പ് നടക്കുന്നത്.

മൂത്തേടം, പാമ്പാക്കുട ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ണമായും, വിഴിഞ്ഞം വാര്‍ഡിലും മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കും

www.sec.kerala.gov.in 16/12/2025

പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികളുടെ ചെലവുകളുടെ കണക്കുകള്‍ 2026 ജനുവരി 12വരെ സമര്‍പ്പിക്കാം. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ www.sec.kerala.gov.in എന്ന വെബ്‌സൈറ്റിലെ Candidate Registration ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈനായും കണക്കുകള്‍ സമര്‍പ്പിക്കാം.

ശരിയായ കണക്കുകള്‍ യഥാസമയം സമര്‍പ്പിക്കാത്ത സ്ഥാനാര്‍ഥികളെ അയോഗ്യരായി പ്രഖ്യാപിക്കും.

കണക്കുകള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച് മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ താഴെക്കൊടുക്കുന്ന ലിങ്കില്‍ ലഭ്യമാണ്.

https://sec.kerala.gov.in/public/ic/download/3254c8b4-6f92-4188-9dae-3044ab107a1b

www.sec.kerala.gov.in 🔔🔔🔔തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് വിജ്ഞാപനം- നവംബർ 14 (വെള്ളി), നാമനിർദേശ പത്രിക സമർപ്പണം - നവംബർ 21 (വെള്ളി) വര.....

12/12/2025

തദ്ദേശപൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ (2025 ഡിസംബര്‍ 13). 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി നാളെ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.

11/12/2025

തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതിനാല്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും പ്രചാരണത്തിനുവേണ്ടി പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച സാമഗ്രികള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. നീക്കം ചെയ്യാത്ത പ്രചാരണ സാമഗ്രികള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ നീക്കം ചെയ്ത്, അതിന്റെ ചിലവ് സ്ഥാനാര്‍ഥികളില്‍ നിന്ന് ഈടാക്കി അവരുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തുന്നതുമാണ്.

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Address

State Election Commission
Thiruvananthapuram
695033

Opening Hours

Monday 10:15am - 5:15pm
Tuesday 10:15am - 5:15pm
Wednesday 10:15am - 5:15pm
Thursday 10:15am - 5:15pm
Friday 10:15am - 5:15pm
Saturday 10:15am - 5:15pm