Shivashakthi Keezhvaanda -ശിവശക്തി കീഴ്‌വാണ്ട

Shivashakthi Keezhvaanda -ശിവശക്തി കീഴ്‌വാണ്ട

Share

* ശിവശക്തി കീഴ്‌വാണ്ട

15/03/2026

കീഴ്‌വാണ്ട കല്ലംപൊറ്റ ശിവശക്തി ക്ഷേത്ര പണ്ടാരവകകളുടെ മൂലസ്ഥാനത്ത് മഹാദേവന്റെ വാസുകി നാഗം സ്വയംഭൂ ശക്തിയായി കുടികൊള്ളുന്ന കാവാണ്, കീഴ്‌വാണ്ട കാവ്മൂല ശ്രീ നാഗയക്ഷയമ്മ നാഗർകാവ്.

ഏകദേശം 250 വർഷങ്ങൾക്ക് മുൻപ് കാവിലെ ആചാര ആരാധന വിധിമുറകൾ നിന്നു പോകേണ്ട സാഹചര്യത്താൽ. കാവും കുളവും ആൽത്തറകളും വസ്തുവകകളും വിഗ്രഹങ്ങളും കാടുപിടിച്ച് പ്രകൃതിയിൽ മൂടപ്പെട്ടു കിടന്നു.

50 വർഷങ്ങൾക്ക് മുൻപ് കീഴ്‌വാണ്ട ശിവക്ഷേത്ര ജീർണ്ണോദ്ധാരണത്തിന്റെ ഭാഗമായി ഉപദേവതാ നാഗപ്രതിഷ്ഠയോടനുബന്ധിച്ച്. കാവ്മൂല സ്ഥാനത്ത് നിലംപൊത്തി കിടന്നിരുന്ന നാഗയക്ഷിയമ്മയുടെ വിഗ്രഹം എടുത്ത് കൊണ്ടുപോയി ശിവക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയുണ്ടായി.

എന്നാൽ ആ പ്രതിഷ്ഠ വിധികൾക്ക് പതിറ്റാണ്ടുകൾക്കിപ്പുറം. സ്വയംഭൂ ശക്തി ചൈതന്യങ്ങൾ അധിവസിക്കുന്ന ഭൂമിയിൽ നിന്നും വിഗ്രഹങ്ങൾക്ക് മാത്രമേ സ്ഥാന ചലനം സംഭവിക്കൂ എന്നും മൂലസ്ഥാനത്ത് കുടികൊള്ളുന്ന വാസുകിയാകുന്ന നാഗയക്ഷിയമ്മ ആ മണ്ണിൽ തന്നെ കൂടിയിരിക്കുന്നു എന്ന് അമ്മ തന്നെ വെളിച്ചപ്പെട്ട് പലകുറി മക്കളെ അറിയിക്കുകയുണ്ടായി.

തുടർന്ന് കാവിൽ വിളക്ക് തെളിയിക്കുകയും, അഷ്ട്ടമംഗല ദേവപ്രശ്ന പരിഹാരക്രിയകൾ നടത്തുകയും. തുടർന്ന് എല്ലാ ആയില്ല്യമാസത്തിലും ആയില്ല്യ പൂജയും നടത്തി വന്നിരുന്നു. ഈ ആയില്ല്യ പൂജകൾ നടക്കുന്ന വേളയിൽ അമ്മ അനുഗ്രഹിച്ച് പൊങ്കാല കോരുകയും മക്കളോട് സംവദിച്ച്, മക്കളുടെ പ്രശ്‌ന പരിഹാര സാക്ഷാത്കാരം യാഥാർഥ്യമാക്കുകയും. ക്ഷേത്ര പുരോഗമന പാതയിൽ വ്യക്തമായ ആത്മപാതകൾ തുറന്നു തരുകയും ചെയ്തു.

തെക്കൻ തിരുവിതാംകൂറിലെ അരുളപ്പാടുകൾ നടത്തുന്ന ചിരപുരാതനമായ കാവാണ്. കീഴ്‌വാണ്ട കാവ്മൂല ശ്രീ നാഗയക്ഷിയമ്മ നാഗർകാവ്. ആത്മനിർവൃതിക്കും, രോഗശാന്തിക്കും, കുടുംബ ഐശ്വര്യത്തിനും, സമ്പൽസമൃദ്ധിക്കും, ആഗ്രഹ സാഫല്ല്യത്തിനും, സാമൂഹ്യ ക്ഷേമത്തിനും അരുളക്കാവിൽ രണ്ടര നൂറ്റാണ്ടുകൾക്ക് ശേഷം നടക്കുന്ന പുനഃപ്രതിഷ്ഠ ചടങ്ങിന്റെ ഭാഗമായിക്കൊണ്ട്. അമ്മയുടെ അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങുവാൻ മുഴുവൻ ഭക്തജനങ്ങളെയും. പുനഃപ്രതിഷ്ഠ നാളുകളിൽ ക്ഷേത്ര സന്നിധിയിലേക്ക് സഹസ്രം സവിനയം സ്വാഗതം ചെയ്യുന്നു.

കാവിലമ്മേ.. ശ്രീ നാഗയക്ഷിയമ്മേ ശരണം.. 🙏

14/04/2025

തിരുവിതാംകൂറിലെ തന്നെ ചിരപുരാതനമായ സ്വയംഭൂ നാഗ ചൈതന്യങ്ങൾ കുടികൊള്ളുന്ന കീഴ്‌വാണ്ട കാവ്മൂല നാഗർകാവിലെ ക്ഷേത്ര നിർമ്മിതിക്കായി ഇന്ന് രാവിലെ, മേട വിഷു നാളിലെ ശുഭ മുഹൂർത്തത്തിൽ നടന്ന കുറ്റി അടിക്കൽ ചടങ്ങ്..

ഏവർക്കും കാവ്മൂല നാഗ ദൈവങ്ങളുടെ അനുഗ്രഹം ലഭിക്കുമാറാകട്ടെ.. 🙏

09/04/2025

കീഴ്‌വാണ്ട കാവ്മൂല നാഗർ ക്ഷേത്രം
////////////////////////////////////////////////////////////////

കീഴ്‌വാണ്ട കാവ്മൂല സർപ്പകാവിൽ നടത്തിയ അഷ്ടമംഗല ദേവപ്രശ്നത്തിൽ 8 തലമുറകൾക്ക് മുൻപ് വെച്ചാരാധനയും പൂജാ വിധിമുറകളും നടത്തിവന്നിരുന്ന പാരമ്പര്യ ബ്രാഹ്മണ ഉപാസകരുടെ പരമ്പരയും അറ്റു പോയതിനാൽ തകർന്ന് പോയ ക്ഷേത്രവും കാവുമാണ് ഇവിടെ നിലനിന്നിരുന്നത് എന്ന് ദൈവജ്ഞൻ ഗണിച്ച് പറയുകയുണ്ടായി. അങ്ങനെ വരുമ്പോൾ 8 തലമുറക്ക് മുൻപ് എന്ന് വിശേഷിപ്പിക്കുമ്പോൾ ഏകദേശം ഒരു 200, 250 വർഷം മുൻപ്. 1700 നും 1800 ഇടയ്ക്ക് എന്ന് കണക്കാക്കാം.

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ വമ്പിച്ച പാട്ടപ്പിരിവ് കള്ളിക്കാട് ദേശത്തിലെ, കീഴ്‌വാണ്ട ശിവശക്തി ക്ഷേത്ര പണ്ടാര വകയിൽ നിന്നും പിരിച്ചെടുക്കാൻ മാർത്താണ്ഡവർമ്മ മഹാരാജാവ് എട്ടു വീട്ടിൽ പിള്ളമാർക്ക് ( എട്ട് വീട്ടിൽ പിള്ള എന്നത് സൈനികശേഷിയുള്ള ദേശവാഴിയുടെ സ്ഥാനപ്പേരാണ്, ഗവർണർജനറൽ എന്നൊക്കെപ്പോലെ.
പിള്ളമാരാണ് ആചാരാനുഷ്ഠാനങ്ങളും കളരികളും വിദേശവ്യാപാരങ്ങളും നിയന്ത്രിച്ചിരുന്നത്. ) അധികാരം നൽകിയിരുന്നു എന്ന് തിരുവിതാംകൂർ രാജ കൊട്ടാരം വക രേഖകൾ സൂചിപ്പിക്കുന്നു. 1700 കളിൽ തിരുവിതാംകൂർ മഹാരാജ്യത്ത് ഉണ്ടായ ആഭ്യന്തര കലാപത്തിൽ 1758 ഓട് കൂടെ മാർത്താണ്ഡവർമ്മ എട്ടു വീട്ടിൽ പിള്ളമാരെ പരാജയപ്പെടുത്തുന്നു എന്നാണ് ചരിത്രം. അതിന് ശേഷം ഈ ദേശ ദേവനും ഈ പ്രകൃതിക്കും ഇവിടുത്തെ മഹാസമ്പത്തിനും എന്ത് സംഭവിച്ചു എന്ന് അവ്യക്തം. എന്നാൽ ഒന്ന് മാത്രം വ്യക്തം കീഴ്‌വാണ്ട കല്ലംപൊറ്റ ശ്രീമഹാദേവനും ശ്രീഭഗവതിയുടെയും കാലഗണനയും ചരിത്രവും പാരമ്പര്യവും പരിശോധിച്ചാൽ ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര പാരമ്പര്യ പഴമയോളം ഉണ്ട് എന്ന് വ്യക്തം.

ദക്ഷിണ ഭാരതത്തിന്റെ തന്നെ സർവ്വ ദോഷപാപ പരിഹാരകനും, മുജ്ജന്മ പൂർവ്വിക പാപ സംഹാരകനും, ആശ്രിത വത്സലനും, തെക്കിന്റെ മൃത്യുഞ്ജയ മൂർത്തിയും, കണക്കറ്റ സമ്പത്തിനും, ഭൂ ഉടമയ്ക്കും അധിപനുമായ പൊന്നു തമ്പുരാൻ, കീഴ്‌വാണ്ട ശ്രീമഹാദേവന്റെ അധീനതയിൽ. മഹത്തായ സംസ്കാരവും, പൈതൃകവും, പാരമ്പര്യവും, ചരിത്ര അവശേഷിപ്പുകളും നിലനിന്നിരുന്ന ഈ ശക്തി ഭൂമികയിൽ. ദക്ഷിണേശ്വരനും, ദക്ഷിണേശ്വരിക്കും പുറമെ കുടികൊള്ളുന്ന മഹാശക്തികളിൽ ഒന്നാണ് കീഴ്‌വാണ്ട കാവ്മൂലസ്ഥാനത്ത് കുടികൊള്ളുന്ന നാഗദേവതകളും, മറ്റൊന്ന് ഭൂമിയുടെ അവകാശികളായ ബ്രഹ്മരക്ഷസ്സും. കാലന്തരത്തിൽ കീഴ്‌വാണ്ട ഭഗവതിയുടെ ക്ഷേത്രക്കുളം നിലനിന്നിരുന്ന ഭൂമി പ്രകൃതി ശക്തികൾ വീണ്ടെടുത്തത് പോലെ. നാഗചൈതന്യങ്ങൾ അവരുടെ സർപ്പക്കാവും വീണ്ടെടുത്തിരിക്കുന്നു.

പഴയ തിരുവിതാംകൂറിലെ അനന്തൻ കാവും, നാഗർ കോവിലിലെ നാഗരാജാ ക്ഷേത്രം പോലെ തന്നെ അതി ശക്തമായ പാരമ്പര്യ നാഗശക്തികൾ കുടികൊള്ളുന്ന ഇടമാണ്. കീഴ്‌വാണ്ട കാവ്മൂല നാഗരാജ, നാഗമാതാ, നാഗ യക്ഷിയമ്മ ക്ഷേത്രം. ഇരുളടഞ്ഞ് മൂടപ്പെട്ടിരുന്ന പാരമ്പര്യ പ്രതാപ ശക്തിയെ വീണ്ടെടുത്ത് മാനവ ലോകത്തിന്റെ മുഴുവൻ സർപ്പദോഷങ്ങൾക്കും, ജീവിതപ്രശ്നങ്ങൾക്കും, ഇഷ്ട്ടകാര്യ സിദ്ധിക്കും ആശ്രിത കേന്ദ്രമായി കീഴ്‌വാണ്ടേശ്വരനെയും കീഴ്‌വാണ്ടേശ്വരിയെയും പോലെ കീഴ്‌വാണ്ട കാവ്മൂല നാഗർക്ഷേത്രവും സർവ്വദോഷ പരിഹാര മൂലസ്ഥാനമായി യഥാസ്ഥാനത്ത് കുടികൊള്ളുന്നു.

" ഓം സർപ്പരാജായ വിദ്മഹേ
പദ്മ ഹസ്തായ ധീമഹേ
തന്നോ വാസുകി പ്രചോതയാത് "

ഏവർക്കും കാവ്മൂല നാഗചൈതന്യങ്ങളുടെ ആശീർവാദം ലഭിക്കുമാറാകട്ടെ..

09/06/2024

🌺🌺🌺 മായി അമ്മ 🌺🌺🌺

1970 കളിൽ എപ്പോഴോ കന്യാകുമാരിയിൽ പ്രത്യക്ഷമായ ഒരു സ്ത്രീ രൂപം. ഊരേതെന്നറിയില്ല, ശരീരപ്രകൃതം വച്ച് ഭാരതത്തിന്റെ വടക്കു കിഴക്കൻ പ്രദേശങ്ങളിലോ നേപ്പാളിലോ ആണ് സ്വദേശമെന്നേ കരുതാനാകൂ. ശരീരത്തിൽ സ്ഥാനം തെറ്റി കിടക്കുന്ന ഉടയാട പലപ്പോഴും നിലത്തു വീഴും. പക്ഷേ അവർക്ക് അതിലൊന്നും ശ്രദ്ധയില്ല. അധികമൊന്നും സാംസാരിക്കാറില്ല. മാനസിക നില തെറ്റിപ്പോയതിനാൽ അലഞ്ഞു തിരിയാൻ വിധിക്കപ്പെട്ട ഒരു സ്ത്രീ എന്നേ കണ്ടവരൊക്കെ കരുതിയിരുന്നുള്ളൂ. അസാധാരണ പ്രകൃതമായതുകൊണ്ടു അവർ ഉണ്ടോ ഉറങ്ങിയോ എന്ന് ആരും അന്വേഷിച്ചതുമില്ല.
ആ രൂപം കന്യാകുമാരി കടൽക്കരയിൽ അങ്ങനെ നടന്നു. തിളവെയിലിലും കടലിലിൽ ഉയർന്നു കാണുന്ന പാറകളിൽ നിവർന്നു ശയിച്ചു. കടലലകൾ അവരെ ശല്യം ചെയ്തിരുന്നില്ല. കടലിൽ ഇറങ്ങി കൈക്കുമ്പിൾ നീട്ടുമ്പോൾ കരഗതമാകുന്ന ഞണ്ടും മീനും കരയിൽ കിടക്കുന്ന കുപ്പ കൂട്ടിയിട്ടു കത്തിച്ചു ചുട്ടെടുത്തു വല്ലപ്പോഴും ഭക്ഷണമാക്കി. അവരോടൊപ്പം സദാ ചുറ്റിപ്പറ്റി നായ്ക്കൂട്ടങ്ങൾ ഉണ്ടാകും. അവർ അവറ്റകളെ എടുത്തോമനിച്ചു കൊണ്ടിരിക്കും. ചിലപ്പോഴൊക്കെ മത്സ്യ ബന്ധന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന പ്രദേശത്തേക്ക് പോയി അവിടത്തെ അമ്മമാരെ സഹായിക്കും. അവിടത്തെ സ്നേഹനിധിയായ അമ്മമാർ ആഹാരം വച്ചു നീട്ടിയാൽ അവയൊക്കെ തന്റെ നായ്ക്കൾക്കു നൽകാൻ ആവശ്യപ്പെടും.
ഒരുനാൾ കന്യാകുമാരിയിലെ സഞ്ചാരികളുടെ വാഹനത്തിന്റെ ചക്രങ്ങൾക്കിടയിൽ ഒരു നായ അകപ്പെട്ടു. നായയുടെ വയർ പിളർന്ന് കുടലടക്കം ആന്തരിക അവയവങ്ങൾ പലതും പുറത്തുവന്നു. ചത്തോ നേരിയ ജീവന്റെ കണിക ബാക്കി ഉണ്ടായിരുന്നോ എന്നറിയില്ല. ഒരു നായ വണ്ടിയുടെ ചക്രത്തിനിടയിൽ പെടുന്നത് പുതിയ സംഭവമൊന്നുമല്ലല്ലോ? കണ്ടവരിൽ ചിലർ കഷ്ടമായിപോയെന്നു പറഞ്ഞു കടന്നു പോയി. മറ്റു ചിലർ അറപ്പോടെയും. മറ്റുള്ളവർ പ്രാകൃതയെന്നു കരുതിയിരുന്ന ആ സ്ത്രീ രൂപം അവിടേക്കു വന്ന് നായയെ വാരിയെടുത്തു തന്റെ മടിയിൽ കിടത്തി. പുറത്തു ചാടിയ കുടലും മറ്റും നായയുടെ വയറിനുള്ളിൽ തിരുകി വച്ച് പിളർന്ന വയർ ഒരു വയ്ക്കോൽ തുണ്ടെടുത്തു കെട്ടിവച്ചു. കണ്ടു നിന്നവർ പറഞ്ഞു " ചത്ത നായ്ക്ക് വൈത്യം പാക്കുറേ... പൈത്യം ".... അധികനേരം കഴിഞ്ഞില്ല നായ ചാടി എഴുന്നേറ്റു തലയൊന്നു കുടഞ്ഞു. ആ സ്ത്രീയെ അനുഗമിച്ചു. എല്ലാവരും വിസ്മയിച്ചു. തങ്ങൾ " പൈത്യം " എന്ന് കരുതി ആക്ഷേപിച്ചിരുന്നവർ ഒരു സാധാരണ സ്ത്രീ അല്ല, മനോ നില തെറ്റിയവരല്ല,..... തങ്ങളുടെ ബോധ്യത്തിനും അപ്പുറത്താണ് ആ വ്യക്തിത്വം. ആ സംഭവത്തിന്‌ ശേഷം എല്ലാവരും അവരെ അമ്മ എന്നു വിളിച്ചു. മായാതീത ആയ അമ്മയായി, മായി അമ്മയായി ആ സ്ത്രീ രൂപം അഭിസംബോധന ചെയ്യപ്പെട്ടു. മായി അമ്മ കടലിലും കരയിലുമായി പതിവുപോലെ കഴിഞ്ഞു. നായ്ക്കൂട്ടങ്ങൾ മാത്രം എപ്പോഴും അവരെ ചുറ്റി നടന്നു. നായ്ക്കൾക്കു ആഹാരം കൊടുക്കേണ്ടപ്പോൾ പാതകളുടെ വക്കത്തു ഏതെങ്കിലും കടയിൽ കയറി അമ്മ ഇഷ്ടാനുസരണം ആഹാരമെടുത്തു നൽകും. കടയുടമ ഭക്തിയോടെ അഞ്ജലീ ബദ്ധനായി നിൽക്കും. മായി അമ്മ തന്റെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിക്കണമെന്നു ആഗ്രഹിക്കുന്നവരായിരുന്നു ഓരോ വ്യാപാരികളും. മായി അമ്മ കടയിൽ കയറിയാൽ അന്നേ ദിവസം നല്ല കച്ചവടം നടക്കുമെന്ന വിശ്വാസം അവർക്കിടയിൽ രൂഢമൂലമായിരുന്നു. ഇങ്ങനെ ലൗകീകമായ ആഗ്രഹങ്ങളുമായി മായി അമ്മയെ സന്ദർശിക്കുന്നവരോടൊപ്പം സത്യാന്വേഷികളായ വ്യക്തികളും ആ പാദങ്ങൾ പൂകിയിരുന്നു. ശ്രീ. എം ' ഗുരു സമക്ഷം' എന്ന തന്റെ ആത്മകഥയിൽ മായി അമ്മയെ സന്ദർശിച്ചപ്പോൾ ഉണ്ടായ അനുഭവം വിവരിച്ചിട്ടുണ്ട്. നക്സലൈറ്റ് ആയിരുന്ന ഫിലിപ്പ് എം പ്രസാദിന് ആദ്യത്തെ ആത്മീയമായ ഉണർവ്വ് ഉണ്ടായതു മായി അമ്മയിൽ നിന്നുമാണെന്നു അദ്ദേഹം പറഞ്ഞിട്ടുണ്ട്. കേരളത്തിന്റെ വാനമ്പാടി k s ചിത്രയുടെ അമ്മ കുട്ടിയായിരുന്ന ചിത്രയെ കയ്യിലെടുത്തുകൊണ്ടു മായി അമ്മയെ സന്ദർശിച്ചിട്ടുണ്ട്. കുട്ടിയെ കണ്ടപ്പോൾ മായി അമ്മ ' ഗീത് കി റാണി ' എന്ന് പറഞ്ഞുവത്രേ. 'മായി അമ്മ ' എന്ന പേരിൽ കവി മധുസൂദനൻ നായർ ഒരു കവിത എഴുതിയിട്ടുണ്ട്.
1986 ൽ മായി അമ്മ തന്റെ പ്രിയ ഭക്തനായിരുന്ന രാജേന്ദ്രന്റെ കുടുംബത്തോടൊപ്പം സേലത്തേക്കു പോയി. സേലത്തു നിന്നും ഏർകാട് പോകും വഴിയിൽ ചിന്നക്കൊല്ലപെട്ടി എന്ന ഗ്രാമത്തിൽ രാജേന്ദ്രന്റെ കുടുംബത്തോടൊപ്പമാണ് മായി അമ്മ കഴിഞ്ഞത്. ഇശൈ ജ്ഞാനി ഇളയരാജ അവിടെ മായി അമ്മയെ പലപ്പോഴും സന്ദർശിക്കാറുണ്ടായിരുന്നു. 1992ൽ അമ്മ അവിടെ മഹാ സമാധി പ്രാപിച്ചു.
തിരുവണ്ണാമലയിൽ ഉണ്ടായിരുന്ന യോഗി രാം സൂരത് കുമാർ മായി അമ്മയുടെ മാഹാത്മ്യം തന്റെ അരികിൽ വരുന്ന ഭക്തന്മാരെ ധരിപ്പിക്കാറുണ്ടായിരുന്നു. പലരേയും കന്യാകുമാരിയിൽ മായി അമ്മയെ കാണുവാൻ പറഞ്ഞയക്കാറുമുണ്ടായിരുന്നു. മായി അമ്മ എത്രകാലം ഭൂമിയിൽ സശരീരയായിരുന്നു എന്നതിനെ കുറിച്ച് ആർക്കും അറിയില്ല. അവരുടെ പ്രായത്തെ കുറിച്ച് ആർക്കും തിട്ടമുണ്ടായിരുന്നില്ല. ആസ്സാമിലെ കാമരൂപമാണ് അമ്മയുടെ സ്വന്തം ദേശമെന്നാണ് പലരും കരുതുന്നത്. കാമാഖ്യ ദേവിയുടെ അവതാരമായും അമ്മയെ കണ്ടിരുന്നു. "കാലദേശാവധിഭ്യാം നിർമുക്തം " - അങ്ങനെയുള്ള മായി അമ്മയുടെ ഊരും പേരും പ്രായവും അന്വേഷിച്ചു ചെന്നിട്ട് എന്തു കാര്യം. ചിന്നക്കൊല്ലപ്പെട്ടിയിൽ സമാധി മന്ദിരമുണ്ട്. ഇപ്പോഴും ധാരാളം ഭക്തർ അവിടം സന്ദർശിക്കുന്നു.

Shared for fb

15/05/2024

സർവ്വ ഭൂത ഗണങ്ങളുടെയും നാഥൻ, ദേവാദിദേവനാണ് നാം.. ദക്ഷിണേശ്വരനായ കീഴ്‌വാണ്ടേശ്വരനാണ് നാം.. സർവ്വ വിധ അധർമ്മങ്ങളുടെയും സംഹാരമൂർത്തിയാണ് നാം. മഹാ മൃത്യുഞ്ജയ മൂർത്തിയും നാം തന്നെ.

ഹര.. ഹര.. മഹാദേവ.. 🔱

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Website

Address

Thiruvananthapuram
695572