Assembly of Christian Trust Services - ACTS

Assembly of Christian Trust Services - ACTS

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Assembly of Christian Trust Services - ACTS, Public Service, 8 B, A Block, Planet X, Sreedhanya Homes, Kallampally, Medical College, Thiruvananthapuram.

ACTS (Assembly of Christian Trust Services) is a registerd trust of various Christain Churches of Kerala united primarily for the purpose of addressing the needs and protecting the interests of the Christians or large.

10/12/2025

*ട്രിവാന്‍ഡ്രം ഫെസ്റ്റ് സാഹോദര്യത്തിന്റെയും സൗഹാര്‍ദ്ധത്തിന്റെയും ആഘോഷമാകും- മന്ത്രി വി.ശിവന്‍കുട്ടി*👇
https://www.facebook.com/share/p/1YbFRF8PsS/

02/12/2025
26/11/2025

ട്രിവാൻഡ്രം ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: സി.എസ്.ഐ . സൗത്ത് കേരള ഡയസിസും, ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സും ചേർന്ന് നടത്തുന്ന ക്രിസ്മസ്- ന്യൂ ഇയർ - പീസ് കാർണിവൽ,' ട്രിവാൻഡ്രം ഫെസ്റ്റിൻ്റെ' ലോഗോ പ്രകാശനം ഇന്ന് നടന്നു. തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ പ്രകാശന കർമ്മം നിർവ്വഹിച്ചു. വെള്ളയമ്പലം ബിഷപ്പ് ഹൗസിൽ നടന്ന ചടങ്ങിൽ സ്വാമി ഗുരു രത്നം ജ്ഞാന തപസ്വി , ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, ബിഷപ്പ് മാത്യൂസ് മോർ സിൽവാനിയോസ്, മോൺ. യൂജിൻ പെരേര, ജോർജ് സെബാസ്റ്റ്യൻ, ഡോ.റ്റി.റ്റി. പ്രവീൺ, റവ. ഡോ. പ്രിൻസ്റ്റൺ ബെൻ, റവ. ഡോ. ക്രിസ്റ്റൽ ജയരാജ് , റവ. ഡോ. ജെ. ജയരാജ്, സാജൻ വേളൂർ , കേണൽ സാജു ദാനിയൽ, പ്രൊഫ. ഷേർളി സ്റ്റുവാർട്ട്, റ്റി. മനോജ്, ഡോ. റെയ്മണ്ട് മോറിസ്, സുരേഷ് ബൽരാജ് തുടങ്ങിയവർ സംബന്ധിച്ചു. പാളയം എൽ.എം.എസ് ക്യാമ്പസിൽ വെച്ച് ഡിസംബർ 21 മുതൽ 31 വരെയാണ് ട്രിവാൻഡ്രം ഫെസ്റ്റ് നടത്തുന്നത്.
മെഗാ ഷോകളും, എക്സിബിഷനും ഫെസ്റ്റിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
തലസ്ഥാന നഗരിയിൽ ആദ്യമായാണ് ഇത്രയും വിപുലമായ ക്രിസ്മസ് ആഘോഷം എല്ലാ സഭാ വിഭാഗങ്ങളും ഒത്തു ചേർന്ന് നടത്തുന്നത്.

10/11/2025

യക്കോബയ സിറിയൻ ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവാ ബസേലിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ 65-ാം ജന്മദിനത്തിൽ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിൻ്റെ സ്നേഹോപഹാരം - 65 റോസാ പുഷ്പങ്ങൾ - സ്വാമി ഗുരു രത്നം
ജ്ഞാന തപസ്വിയും ജോർജ് സെബാസ്റ്റ്യനും ചേർന്ന് സമ്മാനിക്കുന്നു. കുരുവിള മാത്യൂസ്, ജോര്ജ് ഷൈൻ എന്നിവർ സമീപം

09/11/2025

സഭകൾ തമ്മിൽ പരസ്പര സ്നേഹത്തിലും, സഹോദര്യത്തിലും വർത്തിക്കുവാനും, ദൈവ മക്കളെന്ന നിലയിൽ എല്ലാവരെയും ചേർത്തുപിടിക്കുവാനും, സഭക്കും, സമൂഹത്തിനും പ്രതിബദ്ധതയോടെ നേതൃത്വം കൊടുക്കുവാനും ഉള്ള കൃപ സർവ്വശക്തനായ ദൈവം അങ്ങേക്ക് നൽകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. എല്ലാ നന്മകളും നേരുന്നു.❤️🙏

മാര്‍ത്തോമ്മാ ഭവന്‍ സംരക്ഷണം: ആക്റ്റ്‌സിന്റെ നേതൃത്വത്തില്‍ എറണാകുളത്ത് പ്രതിഷേധ കൂട്ടായ 24/10/2025

മാര്‍ത്തോമ്മാ ഭവന്‍ സംരക്ഷണം: ആക്റ്റ്‌സിന്റെ നേതൃത്വത്തില്‍ എറണാകുളത്ത് പ്രതിഷേധ കൂട്ടായ മാര്‍ത്തോമ്മാ ഭവന്‍ സംരക്ഷണം: ആക്റ്റ്‌സിന്റെ നേതൃത്വത്തില്‍ എറണാകുളത്ത് പ്രതിഷേധ കൂട്ടായ്മ ► For more videos SUBSCRIBE SHEKINAH NEWS h...

Photos from Assembly of Christian Trust Services - ACTS's post 10/10/2025

മുനമ്പം- ഹൈക്കോടതി വിധി -
ദൈവത്തിനും, ഹൈക്കോടതിക്കും നന്ദി, നന്ദി ----

പിറന്നു വീണ മണ്ണിന് നിയമാനുസൃതമായി ലഭിച്ച അവകാശങ്ങൾ നിലനിറുത്തുവാൻ കഴിഞ്ഞ 363 ദിവസമായി തുടരുന്ന സഹന സമരത്തിന് സന്തോഷകരമായ സമാപ്തി .
മുനമ്പത്തേത് വക്ക ഫ് ഭൂമിയല്ലായെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധി 600 ൽ പരം പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സഹന സമരത്തിൻ്റെ വിജയം കൂടിയാണ് .
സമരത്തിൻ്റെ തുടക്കം മുതൽ ആക്ട്സ് ഈ സമരത്തിന് എല്ലാ വിധ പിന്തുണയും നൽകിയിരുന്നു.
അനേക ദിവസങ്ങളിൽ ഞാനും, കുരുവിള മാത്യൂസ് ഉൾപ്പെടെയുള്ള ഭാരവാഹികൾ വേളാങ്കണ്ണി മാതാ പള്ളി അങ്കണത്തിലെ സമര പന്തലിലേത് ഉൾപ്പെടെയുള്ള സമര വേദികളിൽ പങ്കാളി കളായി. ആക്ട്സ് പ്രസിഡൻ്റ് ബിഷപ്പ് ഡോ. ഉമ്മൻ ജോർജ് ഉൾപ്പെടെ വിവിധ സഭകളുടെ ബിഷപ്പുമാർ , ക്രൈസ്തവ സഭാ നേതാക്കൾ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി തുടങ്ങിയവരെല്ലാം പലപ്പോഴായി സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എത്തിയത് ഞാൻ നന്ദിയോടെ സ്മരിക്കുന്നു.
കോടതി വിധി വന്നയുടൻ സമര സമിതിയുടെ കൺവീനർ ബെന്നി കുറുപ്പശ്ശേരി നന്ദി പറയുവാനായി വിളിച്ചു. മുനമ്പം പോലെ സങ്കീർണ്ണമായ മാർത്തോമാ ഭവൻ വിഷയവുമായി ബന്ധപ്പെട്ട് ഞാൻ എറണാകുളത്ത് ഉണ്ടെന്നു അറിഞ്ഞപ്പോൾ നിർബ്ബന്ധമായും മുനമ്പത്ത് എത്തണമെന്നു പറഞ്ഞു.
അങ്ങിനെ ഇന്നത്തെ നിരാഹാരം അവസാനിക്കുന്ന 4 മണിക്ക് പള്ളി അങ്കണത്തിലെത്തി. സമാപന പ്രസംഗം നടത്തി. ഫാദർ മോൻസി വറുഗീസ് സത്യാഗ്രഹികൾക്ക് നാരങ്ങാ നീരു നൽകി.
ഒരു വർഷമായി തുടരുന്ന ത്യാഗ പൂർണ്ണമായ സമരത്തിന് സന്തോഷകരമായ പര്യവസാനം . വക്കഫ് ഭേദഗതി ബിൽ നിയമമാകുമ്പോൾ ശാശ്വത പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും പൂർണ്ണമായ ഫലം കണ്ടില്ല. എങ്കിലും കാതലായ മാറ്റങ്ങൾ നിയമത്തിൽ ഉണ്ടായി. കേന്ദ്ര സർക്കാരിൻ്റെ നിലപാട് പ്രശംസനീയമാണ്.
നീതിയും, ന്യായവും, സത്യവും അന്തിമമായി ജയിക്കുമെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു.
അനേകരുടെ പ്രാർത്ഥന ദൈവം കേട്ടു!
കോടതിയും!
ഈ സമരത്തിന് വേണ്ടി അക്ഷീണം യത്നിച്ച ആൻ്റണി അച്ചൻ, ജോസഫ് റോക്കി, ബെന്നി ജോസഫ്, മുരുകൻ എന്നിവരെ മുനമ്പം നിവാസികൾക്ക് മറക്കാൻ കഴിയില്ല. ആകട്സിൻ്റെ ഹൃദ്യമായ അഭിനന്ദങ്ങൾ.
350-ാം ദിവസത്തിൽ മദർ തെരേസാ സ്ക്വയറിലെ സമര പന്തലിൽ ഞങ്ങൾ പങ്കുവെച്ച പ്രതീക്ഷ - 365-ാം ദിവസത്തിൻ് മുമ്പ് ഇതിന് പരിഹാരം ഉണ്ടാകും എന്നുള്ളത്. ആ പ്രതീക്ഷ, ആഗ്രഹം ദൈവാനുഗ്രഹത്താൽ ഇന്ന് സഫലമായിരിക്കുന്നു.
സമാപന പ്രസംഗത്തിൽ ഞാൻ പറഞ്ഞതു പോലെ കോടതി വിധി അടിയന്തരമായി നടപ്പാക്കുവാൻ സംസ്ഥാന സർക്കാരിൻ്റെ സത്വര നടപടികൾ ആണ് ഉണ്ടാവേണ്ടത്. അതിനുള്ള ആർജ്ജവം സർക്കാർ കാട്ടു മെന്ന് പ്രതീക്ഷിക്കുന്നു.

സമരത്തിൻ്റെ
തുടക്കം മുതൽ ഇന്നുവരെ പ്രയത്നിച്ച , പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി, നന്ദി, നന്ദി --- -♥️🙏

23/09/2025

തലസ്ഥാന നഗരിക്ക് ആത്മീയ കൂട്ടായ്മ രൂപീകരിക്കും.
പാളയം ഇമാം.
ക്രൈസ്തവ സഭകൾ , ശാന്തിഗിരി ആശ്രമം, മറ്റ് ഇതര സമുദായങ്ങൾ എന്നിവരുടെ സഹകരണത്തോടെ തലസ്ഥാന നഗരിയുടെ ' ആത്മീയ കൂട്ടായ്മ' രൂപീകരിക്കുമെന്ന് പാളയം ജുമാമസ്ജിദ് ഇമാം ഡോ. വി.പി. സുഹൈബ് മൗലവി പറഞ്ഞു. തിരുവന്നതപുരം മേജർ അതിരൂപതാ സഹായ മെത്രാനായി നിയമിതനായ മോൺ . ഡോ. ജോൺ കുറ്റിയിലിന് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിൻ്റെ ആശംസകൾ നേരുവാൻ എത്തിയ പ്പോഴാണ് ഇമാം ഇക്കാര്യം പറഞ്ഞത്. ക്രൈസ്തവ സഭാവിഭാഗങ്ങളോടൊപ്പം മറ്റ് ആത്മീയ പ്രസ്ഥാനങ്ങളെയും ചേർത്തു നിറുത്തുന്നതിൽ ആക്ട്സ് നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും സുഹൈബ് മൗലവി പറഞ്ഞു.

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അതിരൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാത്യൂസ് മോർ സിൽവാനിയോസ് , സി.എസ്.ഐ. പാസ്റ്ററൽ സെക്രട്ടറി റവ. ജെ. ജയരാജ്, ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ഭാരവാഹികളായ സാജൻ വേളൂർ , പ്രൊഫ. ഷേർളി സ്റ്റുവാർട്ട്, ഡോ. സുരേഷ് ബൽരാജ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Address

8 B, A Block, Planet X, Sreedhanya Homes, Kallampally, Medical College
Thiruvananthapuram
695011