AIYF Keralam

AIYF Keralam

Share

All India Youth Federation Kerala State Committee All India Youth Federation is the youth wing of Communist Party of India. Vasudevan Nair among others, in 1959

AIYF is a member of World Federation of Democratic Youth. AIYF was started by Balraj Sahni, Sarda Mitra and P.K.

02/06/2026

ഭഗത് സിംഗ് യൂത്ത് ഫോഴ്‌സ്

സംസ്ഥാന പരിശീലന ക്യാമ്പ്
ജൂൺ 13, 14

ഉദ്‌ഘാടനം P P സുനീർ MP
സമാപനം ഉദ്ഘാ കെ രാജൻ MLA


01/06/2026

ജൂൺ 5
പരിസ്ഥിതി ദിനം

5-12 പരിസ്ഥിതി സംരക്ഷണ വാരം


31/05/2026

എ. ഐ. വൈ എഫ് ഉദയംപേരൂർ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച
യദുകൃഷ്ണൻ അനുസ്മരണം സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ഉദ്ഘാടനം ചെയ്യുന്നു.

30/05/2026

പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച്
എഐവൈഎഫ് തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എജീസ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് AIYF സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോന്‍ ഉദ്ഘാടനം ചെയ്യുന്നു.

Photos from AIYF Keralam's post 30/05/2026

ഇന്ധന വിലവർദ്ധനവിനെതിരെ
എ. ഐ. വൈ എഫ്
ജില്ലാകമ്മറ്റിയുടെ
നേതൃത്വത്തിൽ
ബി എസ് എൻ എൽ
ഓഫീസിലേക്ക് നടത്തിയ
മാർച്ച് സിപിഐ ജില്ലാ സെക്രട്ടറി എൻ അരുൺ
ഉദ്ലാടനം ചെയ്യുന്നു

Photos from AIYF Keralam's post 30/05/2026

പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനവിനെതിരെ എ ഐ വൈ എഫ് സംഘടിപ്പിച്ച പോസ്റ്റ് ഓഫീസ് മാർച്ച് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം മുകേഷ് ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്യുന്നു.

Photos from AIYF Keralam's post 30/05/2026

പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച്
എഐവൈഎഫ് തൃശൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിഎസ്എൻഎൽ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്.✊🏻🚩

27/05/2026
27/05/2026

ഇ ഡി റെയ്ഡ് :
പ്രതിപക്ഷ നേതാക്കളെ അന്വേഷണ എജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയമായി വേട്ടയാടാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗം.

പ്രതിപക്ഷ നേതാക്കളെ അന്വേഷണ എജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയമായി വേട്ടയാടാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമാണ്
പ്രതിപക്ഷ നേതാവും സി.പി.ഐ.(എം) പോളിറ്റ് ബ്യൂറോ അംഗവുമായ സഖാവ് പിണറായി വിജയന്റേയും കുടുംബത്തിന്റെയും വീടുകളിൽ
നടത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
(ഇ ഡി )റെയ്ഡെന്ന് എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആരോപിച്ചു.
സംസ്ഥാന മുഖ്യമന്ത്രി വി.ഡി സതീശൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് റെയ്ഡ് എന്നത് വിഷയത്തിലുള്ള ബിജെപി - കോൺഗ്രസ്‌ രഹസ്യ അജണ്ട മറ നീക്കി പുറത്തു കൊണ്ട് വന്നിരിക്കുകയാണെന്നും എ ഐ വൈ എഫ്.
മുൻപ് സമാനമായ രീതിയിൽ അരവിന്ദ് കെജ്രിവാളിനെയും ഇ ഡി യെ ഉപയോഗിച്ച് കൊണ്ട് രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാൻ കേന്ദ്രം ശ്രമിച്ചുവെങ്കിലും സുപ്രീംകോടതി തന്നെ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയുണ്ടായി.
അത് പോലെ തന്നെ ഇ ഡി ഭരണകൂടങ്ങളോട് കടുത്ത വിധേയത്വം പുലർത്തുകയാണെന്നും പരിധിവിട്ട് ഇടപെടുകയാണെന്നുമുള്ള നീതിന്യായ കോടതികളുടെ നിരന്തര വിമർശനങ്ങൾ കഴിഞ്ഞ കാലങ്ങളിൽ രാജ്യം കാണുകയുമുണ്ടായി.
പ്രതിപക്ഷത്തെ വേട്ടയാടാനും രാഷ്ട്രീയ ലക്ഷ്യ പൂർത്തീകരണത്തിനും ഇഡിക്ക് മൗനാനുവാദവും നിയമവിരുദ്ധമായ അമിതാധികാരവും നൽകുന്ന കേന്ദ്ര നയം തിരുത്തണമെന്നും പിണറായി വിജയനെ വേട്ടയാടാൻ ഒരിക്കലും അനുവദിക്കില്ലെന്നും
എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ്‌
കെ ഷാജഹാൻ, സെക്രട്ടറി ടി ടി ജിസ്‌മോൻ എന്നിവർ പ്രസ്ഥാവിച്ചു.

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Address

Jayaprakash Smarakom AIYF State Committee Office, Model School Junction, Sangeeth Nagar, Thycaud, Kerala-
Thiruvananthapuram
695014